മൂന്ന് മാസത്തെ സ്ഥിരതയാര്‍ജിക്കലിനു ശേഷം ഐടി വിഭാഗം സൂചികയില്‍ അടുത്തിടെ ബ്രേക്ക് ഔട്ട് സംഭവിച്ചിരുന്നു. കഴിഞ്ഞ പാദത്തില്‍ വിപണിയില്‍ 12 ശതമാനത്തോളം തിരുത്തല്‍ നേരിട്ടിരുന്നപ്പോഴും ഐടി വിഭാഗം ഓഹരികള്‍ക്ക് പിടിച്ചു നില്‍ക്കാനായിരുന്നു. പ്രധാന സൂചികകളൊക്കെ സമീപകാല താഴ്ചയില്‍ നി്ന്നും വളരെയധികം കരകയറി കഴിഞ്ഞു. വെള്ളിയാഴ്ച നിര്‍ണായക നിലവാരവും ഭേദിച്ച് മുന്നേറ്റമാണ് നടന്നത്. ഇതിനോടൊപ്പം രണ്ടാഴ്ചയ്ക്കകം മൂന്നാം പാദ പ്രവര്‍ത്തന ഫലവും പുറത്തു വന്നുതുടങ്ങും. ഐടി കമ്പനികളില്‍ നിന്നും മികച്ച പ്രവര്‍ത്തന ഫലമാണ് പ്രതീക്ഷിക്കുന്നത്. ഇതിനിടെ അടുത്ത 6 ആഴ്ചയ്ക്കകം 16 ശതമാനം നേട്ടം നല്കാവുന്ന രണ്ട് ഓഹരികള്‍ നിര്‍ദേശിച്ച് ബ്രോക്കറേജ് സ്ഥാപനമായ ഐസിഐസിഐ ഡയറക്ട് രംഗത്തെത്തി.
1) വിപ്രോ
ആഗോള തലത്തില്‍ തന്നെ വിവരസാങ്കേതിക വിദ്യാ മേഖലയില്‍ മുന്‍നിരയില്‍ നില്ക്കുന്ന ഇന്ത്യന്‍ ബഹുരാഷ്ട്ര കമ്പനിയാണ് ബംഗളൂരു ആസ്ഥാനമായ വിപ്രോ ലിമിറ്റഡ്. 1980-ലാണ് ഐടി രംഗത്തേക്ക് കടന്നുവന്നത്. എന്നാല്‍ ഇന്നത്തെ വിപ്രോയുടെ വേരുകള്‍ 1945-ല്‍ ആരംഭിച്ച വെസ്റ്റേണ്‍ ഇന്ത്യ പാം റീഫൈന്‍ഡ് ഓയില്‍ എന്ന ഭക്ഷ്യ എണ്ണയുത്പാദന കമ്പനിയിലാണ് ചെന്നു നില്ക്കുക. ഇന്ന് രാജ്യത്തെ മൂന്നാമത്തെ വലിയ ഐടി കമ്പനിയാണിത്. വൈവിധ്യവത്കരണത്തിന്റെ ഭാഗമായി എഫ്എംസിജി, ലൈറ്റിങ്, കണ്‍സള്‍ട്ടന്‍സി, ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളിലേക്കും വിപ്രോ കടന്നിട്ടുണ്ട്. രണ്ടേകാല്‍ ലക്ഷം ജീവനക്കാരുള്ള വിപ്രോ, രാജ്യത്തെ വലിയ ഒമ്പതാമത്തെ തൊഴില്‍ ദാതാവ് കൂടിയാണ്. കമ്പനിയുടെ 73 ശതമാനം ഓഹരികളും പ്രമോട്ടര്‍മാരുടെ കൈവശമാണെന്നതും ശ്രദ്ധേയം.
മറ്റ് ഘടകങ്ങള്‍
വിപ്രോയുടെ വരുമാനത്തില്‍ 34 ശതമാനവും ഇന്‍ഷുറന്‍സ്/ ബാങ്കിംഗ് മേഖലയില്‍ നിന്നാണ് ലഭിക്കുന്നത്. കണ്‍സ്യൂമര്‍ വിഭാഗത്തില്‍ നിന്നും 17 %, എനര്‍ജി & യൂട്ടിലിറ്റി 13 %, ടെക്നോളജി 12 %, ആരോഗ്യ മേഖലയില്‍ നിന്നും 12 ശതമാനത്തോളവും വരുമാനം കമ്പനിക്ക് ലഭിക്കുന്നു. അതുപോലെ വരുമാനത്തിന്റെ പകുതിയും അമേരിക്കന്‍ ബൂഖണ്ഡത്തില് നിന്നാണ്. 30 ശതമാനത്തോളം വരുമാനം യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നുമാണ്. യഥാസമയങ്ങളില്‍ ചെറുകമ്പനികളെ ഏറ്റെടുത്തും ഭാവി വളര്‍ച്ചയും വരുമാനവും ഉറപ്പാക്കാന്‍ മാനേജ്മെന്റ് ശ്രദ്ധിക്കുന്നതും ചൂണ്ടിക്കാണിക്കേണ്ട കാര്യമാണ്. അതിനൊടൊപ്പം മുടങ്ങാതെ ലാഭവിഹിതം നല്‍കുന്നതും വിപ്രോ ഓഹരികളെ ആകര്‍ഷകമാക്കുന്ന ഘടകമാണ്.
ലക്ഷ്യവില 830
വെള്ളിയാഴ്ച വിപ്രോയുടെ (BSE : 507685, NSE : WIPRO) ഓഹരികള്‍ 716.35 രൂപയിലാണ് ക്ലോസ് ചെയ്തിരിക്കുന്നത്. ഇവിടെ നിന്നും 830 രൂപ ലക്ഷ്യമാക്കി ഓഹരികള്‍ വാങ്ങാമെന്നാണ് ഐസിഐസിഐ ഡയറക്ട് നിര്‍ദേശിച്ചത്. ഇതിലൂടെ 16 ശതമാനം നേട്ടം ലഭിക്കാമെന്നും ബ്രോക്കറേജ് സ്ഥാപനം ചൂണ്ടിക്കാട്ടി. ഈ ട്രേഡിനുള്ള സ്റ്റോപ് ലോസ് 655 രൂപ നിലവാരത്തില്‍ ക്രമീകരിക്കണമെന്നും അവര്‍ വ്യക്തമാക്കി. കഴിഞ്ഞ ഒരു വര്‍ഷ കാലയാളവിലെ ഓഹരികളുടെ ഉയര്‍ന്ന വില 739.85 രൂപയും കുറഞ്ഞ വില 347.10 രൂപയുമാണ്. നിലവില്‍ 3.92 ലക്ഷം കോടി രൂപയാണ് വിപണി മൂലധനം.
2) കോഫോര്‍ജ്
ഇന്ത്യയിലെ പ്രമുഖമായ ഐടി കമ്പനികളിലൊന്നാണ് കോഫോര്‍ജ് ലിമിറ്റഡ് (BSE : 532541, NSE : COFORGE). നേരത്തെ എന്‍ഐഐടി ടെക്നോളജീസ് എന്നായിരുന്നു അറിയപ്പെട്ടിരുന്നത്. കുറച്ചു കാലമായി തങ്ങിയിരുന്ന നിലവാരത്തില്‍ നിന്നും കഴിഞ്ഞയാഴ്ചയില്‍ ഓഹരിയില്‍ വലിയധികം വോളിയത്തോടെ മുന്നേറ്റം കാണപ്പെട്ടിരുന്നു. വെള്ളിയാഴ്ച 5,890 രൂപ നിലവാരത്തിലാണ് ഓഹരികള്‍ ക്ലോസ് ചെയ്തിരിക്കുന്നത്. ഇവിടെ നിന്നും രണ്ടാഴ്ചത്തേക്ക് 6,010 രൂപ ലക്ഷ്യമാക്കി ഓഹരികള്‍ വാങ്ങാമെന്ന ഐസിൈസിഐ ഡയറക്ട് നിര്‍ദേശിച്ചു. ഈ ട്രേഡിനുള്ള സ്റ്റോപ് ലോസ് 5,358 രൂപ നിലവാരത്തില്‍ ക്രമീകരിക്കണമെന്നും ബ്രോക്കറേജ് സ്ഥാപനം അറിയിച്ചു.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം ബ്രോക്കറേജ് സ്ഥാപനമായ ഐസിഐസിഐ ഡയറക്ടിന്റെ റിപ്പോര്‍ട്ടിനെ അടിസ്ഥാനമാക്കിയുള്ളതും പഠനാവശ്യത്തിനുമായി നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനത്തില്‍ പറഞ്ഞിരിക്കുന്ന വിവരങ്ങള്‍ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി തയ്യാറാക്കിയിട്ടുള്ളതാണ്. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്? ഈ ആഴ്ച ശ്രദ്ധിക്കേണ്ട പ്രധാന ഓഹരികളും ഫലങ്ങളും

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?

ഐഷർ മോട്ടോഴ്സ് ഫലങ്ങൾ ഇന്ന്: റോയൽ എൻഫീൽഡ് നിക്ഷേപകർ ഉറ്റുനോക്കുന്ന നിർണ്ണായക വിവരങ്ങൾ

മാരുതി സുസുക്കി ഒന്നാം പാദ ഫലം: ബ്രോക്കറേജ് സ്ഥാപനങ്ങളുടെ പുതിയ റേറ്റിംഗും ടാർഗെറ്റ് പ്രൈസും ഇങ്ങനെ

IRFC Q1 ഫലങ്ങൾ ഇന്ന്: നിക്ഷേപകർ ഉറ്റുനോക്കുന്ന നിർണ്ണായക സൂചനകൾ ഇവയാണ്

IRFC Q1 ഫലങ്ങൾ: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യതയോ?

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: ഇന്ന് വിപണിയിൽ ശ്രദ്ധിക്കേണ്ട നിർണ്ണായക നീക്കങ്ങൾ!

മുംബൈ ലോക്കലുകളിൽ 'കവച് 5.0': സുരക്ഷയ്ക്കൊപ്പം റെയിൽവേ ഓഹരികളിലും വൻ കുതിപ്പിന് സാധ്യത!

എക്സ്പയറി ദിനത്തിലെ പെന്നി സ്റ്റോക്ക് കെണികൾ: നിക്ഷേപകർ അറിയേണ്ട മുന്നറിയിപ്പുകൾ

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?



Click it and Unblock the Notifications