സ്മോള്‍ കാപ് ഓഹരികളിലെ നിക്ഷേപത്തിന് റിസ്ക് ഉണ്ടെങ്കിലും വളരെ വലിയ തോതിലുള്ള ആദായം നല്കാന് സാധിക്കും. കൂടാതെ, ദീര്‍ഘകാലാടിസ്ഥാനത്തില്‍ മറ്റ് വിഭാഗങ്ങളിലെ ഓഹരികളേക്കാള്‍ മികച്ച നേട്ടം തരാനും കഴിയും. അതിനാല്‍ അടിസ്ഥാനപരമായി മികച്ച കമ്പനികളെ സൂക്ഷ്മമായി വിലയിരുത്തി നിക്ഷേപം നടത്തിയാല്‍ മെച്ചപ്പെട്ട ആദായം ലഭിക്കാനും ഇടയുണ്ട്. ഇതിനിടെ, രാജ്യത്തെ പ്രമുഖ റീട്ടെയില്‍ ബ്രോക്കറേജ് സ്ഥാപനമായ ഐസിഐസിഐ ഡയറക്ട്, റീട്ടെയില്‍ വിഭാഗത്തില്‍ നിന്നുളള ഒരു സ്മോള്‍ കാപ് ഓഹരി നിക്ഷേപത്തിനായി നിര്‍ദേശിച്ചു.
കേവാല്‍ കിരണ്‍ ക്ലോത്തിങ്
മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന രാജ്യത്തെ മുന്‍നിര വസ്ത്ര നിര്‍മാണ കമ്പനിയാണ് കേവാല്‍ കിരണ്‍ ക്ലോത്തിങ് ലിമിറ്റഡ് (കെകെസിഎല്‍). പുരുഷന്മാര്ക്കും സ്ത്രീകള്‍ക്കും വേണ്ട വിവിധ വിഭാഗങ്ങളിലെ റെഡിമെയ്ഡ് തുണിത്തരങ്ങളുടെ രൂപകല്‍പ്പനയും നിര്‍മാണവും വിതരണവുമാണ് കമ്പനി പ്രധാന പ്രവര്‍ത്തനങ്ങള്‍. കില്ലര്‍ ബ്രാന്‍ഡിലുളള ഇവരുടെ ജീന്‍സുകള്‍ ജനപ്രീതി നേടിയതാണ്. മുംബൈയിലെ ദാദര്‍, ഗോരേഗാവോന്, ദാമന്‍, വാപി എന്നിവടങ്ങളിലായി കെകെസിഎല്ലിന്റെ വസ്ത്ര രൂപകല്പ്പനാശാലകളും നിര്‍മാണ യൂണിറ്റുകളും പ്രവര്‍ത്തിക്കുന്നു.
എന്തുകൊണ്ട് കെകെസിഎല്‍?
ബ്രോക്കറേജ് സ്ഥാപനത്തിന്റെ റിപ്പോര്‍ട്ട് പ്രകാരം കഴിഞ്ഞ 5 വര്‍ഷമായി കെകെസിഎല്ലിന്റെ ഓഹരികള്‍, സൂചികയുമായി താരതമ്യം ചെയ്യുമ്പോള്‍ ഉയര്ച്ച് രേഖപ്പെടുത്തിയിട്ടില്ല. വരുമാനത്തില്‍ വളര്‍ച്ചാ വേഗത കൈവരിക്കാനാകാതിരുന്നതും ഇതിന് കാരണമായി. എന്നാല്‍ പുതിയ സാഹചര്യത്തില്‍ ഉത്പന്നങ്ങള്‍ക്ക് വര്‍ധിച്ച ആവശ്യകത വരുന്നത് ശുഭ സൂചനയാണ്. ശക്തമായ ബ്രാന്‍ഡ് സല്‍പ്പേര് ഉള്ളതും രാജ്യം മുഴുവന്‍ വിതരണ ശൃംഖലയുള്ളതും ഈ നേട്ടം കരസ്ഥമാക്കാന്‍ സഹായിക്കും. ഉത്പന്നങ്ങളുടെ വിതരണത്തിനായി കൂടുതല്‍ സ്റ്റോറുകള്‍ കൂട്ടിച്ചേര്‍ക്കുന്നതും ഓണ്‍ ലൈന്‍ മുഖേന കൂടുതല്‍ ഓര്ഡറുകളെത്തുന്നതും അനുകൂല ഘടകങ്ങളാണ്.
ബോണസ് ഷെയറുകള്‍
അടുത്തിടെ കെകെസിഎല്ലിന്റെ (BSE: 532732, NSE: KKCL) ഡയറക്ടര്‍ ബോര്‍ഡ് യോഗം ഓഹരി ഉടമകള്‍ക്ക് ബോണസ് ഷെയറുകള്‍ വിതരണം ചെയ്യാന്‍ തീരുമാനിച്ചിരുന്നു. 1:4 അനുപാതത്തില്‍ 10 രൂപ മുഖവിലയുള്ള ഓഹരികളാവും കൈമാറുക. അതായത്, നിശ്ചിത സമയത്ത് ഒരു ഓഹരി കൈവശമുളളവര്‍ക്ക് നാല് ഓഹരികള്‍ അധികമായി ലഭിക്കും. ബോണസ് ഷെയര്‍ ലഭിക്കുന്നതിനുള്ള റെക്കോഡ്- ഡേറ്റ് ഡിസംബര്‍ 17-നും എക്സ്- ഡേറ്റ് ഡിസംബര്‍ 16-നും ആയിരുന്നു. അതിനാല്‍ നേരത്തെ 1,375 രൂപയുണ്ടായിരുന്ന ഓഹരികള്‍ 275 രൂപ നിലവാരത്തിലേക്ക് പുനര്‍ ക്രമീകരിക്കപ്പെട്ടു.
ലക്ഷ്യവില 325
നിലവില്‍ 258 രൂപ നിലവാരത്തിലാണ് കേവാല്‍ കിരണ്‍ ക്ലോത്തിങ്ങ് ലിമിറ്റഡിന്റെ ഓഹരികള്‍ വ്യാപാരം ചെയ്യപ്പെടുന്നത്. ഇവിടെ നിന്നും 325 രൂപ ലക്ഷ്യമാക്കി കമ്പനിയുടെ ഓഹരികള്‍ നിക്ഷേപത്തിന് പരിഗണിക്കാമെന്ന് ഐസിഐസിഐ ഡയറക്ട് നിര്‍ദേശിച്ചു. ഇതിലൂടെ 25 ശതമാനം നേട്ടം ലഭിക്കാമെന്നും ബ്രോക്കറേജ് സ്ഥാപനത്തിന്റെ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടി. കഴിഞ്ഞ ഒരു വര്‍ഷ കാലയളവിലെ ഓഹരികളുടെ ഉയര്‍ന്ന വില 292 രൂപയും കുറഞ്ഞ വില 154.72 രൂപയുമാണ്. കേവാല്‍ കിരണ്‍ ക്ലോത്തിങ് ഓഹരികളുടെ ബുക്ക് വാല്യൂ 70.24 ആണ്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം ബ്രോക്കറേജ് സ്ഥാപനമായ ഐസിഐസിഐ ഡയറക്ടിന്റെ റിപ്പോര്‍ട്ടിനെ അധികരിച്ചുള്ളതും പഠനാവശ്യത്തിനും മാത്രമായി നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് നിങ്ങള്‍ക്ക് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്.
ലേഖനത്തില്‍ പറഞ്ഞിരിക്കുന്ന വിവരങ്ങള്‍ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകന്‍ തയ്യാറാക്കിയിട്ടുള്ളതാണ്. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക.
More From GoodReturns

തിങ്കളാഴ്ച വിപണിയിൽ വൻ കുതിപ്പിന് സാധ്യത? ശ്രദ്ധിക്കേണ്ട ഓഹരികളും ബ്രോക്കറേജ് നിർദ്ദേശങ്ങളും ഇതാ

ആർവിഎൻഎൽ ഡിവിഡന്റ്: ഓഗസ്റ്റ് 18-ന് മുൻപ് ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ, ലാഭം ഉറപ്പാക്കാം!

10 രൂപയിൽ താഴെയുള്ള ഓഹരികളിൽ വൻ വോളിയം കുതിപ്പ്; ലാഭമുണ്ടാക്കാൻ ഈ വഴികൾ നോക്കൂ!

സ്വാതന്ത്ര്യദിന പ്രസംഗം: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത? നിക്ഷേപകർ ശ്രദ്ധിക്കേണ്ട പ്രധാന ഓഹരികൾ

ടെക്നോക്രാഫ്റ്റ് വെഞ്ചേഴ്സ് ഐപിഒ ലിസ്റ്റിംഗ്: നിക്ഷേപകർക്ക് വൻ നേട്ടമോ അതോ റിസ്കോ?

ഓഹരി വിപണിയിൽ വൻ മാറ്റങ്ങൾ: ബാങ്കിംഗ്, ഓട്ടോ ഓഹരികളിൽ കുതിപ്പ്, ഐടി മേഖലയിൽ ജാഗ്രത!

സ്വാതന്ത്ര്യദിന പ്രസംഗം: തിങ്കളാഴ്ച റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടത്തിന് സാധ്യത

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

പത്ത് രൂപയിൽ താഴെയുള്ള ഓഹരികളിൽ വൻ കുതിപ്പ്; നിക്ഷേപകർ അറിയേണ്ട അപകടസാധ്യതകൾ

ടാറ്റ മോട്ടോഴ്സിന്റെ ലാഭത്തിൽ വൻ കുതിപ്പ്; വാഹന വില വർധിപ്പിക്കാൻ നീക്കം, നിക്ഷേപകർ അറിയേണ്ടതെന്ത്?



Click it and Unblock the Notifications