കഴിഞ്ഞ കുറെ നാളുകളായുള്ള നഷ്ടക്കഥകളെ വിസ്മൃതിയിലേക്ക് തള്ളിവിട്ട് വിപണികളില്‍ മികച്ച നേട്ടത്തോടെയാണ് പുതിയ ആഴ്ചയിലെ വ്യാപാരത്തിന് തുടക്കമിട്ടിരിക്കുന്നത്. എന്‍എസ്ഇയുടെ സൂചികയായ നിഫ്റ്റി നിര്‍ണായകമായ നിലവാരങ്ങള്‍ ഭേദിച്ച് മുന്നോട്ട് കുതിക്കുന്നത് നിക്ഷേപകരിലും പ്രതീക്ഷ ഉണര്‍ത്തുകയാണ്. ഇതിനിടെ സമീപ ഭാവിയില്‍ 26 ശതമാനം നേട്ടം സ്വന്തമാക്കാനാകുന്ന ഒരു കെമിക്കല്‍ മേഖലയില്‍ നിന്നുള്ള ഓഹരി നിര്‍ദേശിച്ച് രാജ്യത്തെ പ്രമുഖ ബ്രോക്കറേജ് സ്ഥാപനമായ ഐസിഐസിഐ ഡയറക്ട് രംഗത്തെത്തി. അവരുടെ ഏറ്റവും പുതിയ റിസര്‍ച്ച് റിപ്പോര്‍ട്ടിലാണ് ഈ ഓഹരിയെ കുറിച്ച് പരാമര്‍ശമുള്ളത്.
നിയോജെന്‍ കെമിക്കല്‍സ്
മഹാരാഷ്ട്രയിലെ താനെ കേന്ദ്രമാക്കി മുപ്പത് വര്‍ഷത്തോളമായി കെമിക്കല്‍ വ്യവസായ രംഗത്ത് മുന്‍നിരയിലുള്ള കമ്പനിയാണ് നിയോജെന്‍ കെമിക്കല്‍സ് ലിമിറ്റഡ്. ബ്രോമിന് അടിസ്ഥാനമാക്കിയുള്ള രാസസംയുക്തങ്ങളാണ് പ്രധാനമായും ഉത്പാദിപ്പിക്കുന്നത്. ഇത് കൂടാതെ, ലിതിയം അടിസ്ഥാനമാക്കിയുള്ള രാസസംയുകതങ്ങളും കമ്പനി നിര്‍മിക്കുന്നുണ്ട്. ഇത് പ്രധാനമായും മരുന്ന് നിര്ണാണത്തിനും എന്‍ജിനീയറിംഗ് ഫ്ലൂയിഡ്, പോളിമേര്‍സ് അഡിറ്റീവ്സ്, കാര്‍ഷകിക മേഖലയിലേക്കാണ് വിതരണം ചെയ്യുന്നത്. നിയോജെന്‍ കെമിക്കല്‍സിന് ഗുജറാത്തിലും മഹാരാഷ്ട്രയിലുമായി മൂന്ന ഉത്പാദക കേന്ദ്രങ്ങളുണ്ട്.
സാമ്പത്തികം
കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ വരുമാനം 336.4 കോടി രൂപയായിരുന്നു. എന്നാല്‍ 2022 സാമ്പത്തിക വര്‍ഷത്തില്‍ വരുമാനം 446.3 കോടി രൂപയായി വര്‍ധിക്കുമെന്നാണ് ബ്രോക്കറേജ് സ്ഥാപനത്തിന്റെ അനുമാനം. 2021 സാമ്പത്തിക വര്‍ഷത്തിലെ പ്രവര്‍ത്തന ലാഭം 64.4 കോടി രൂപയാണ്. 2022 സാമ്പത്തിക വര്‍ഷം നിയോജെന്‍ കെമിക്കല്‍സിന്റെ ( BSE : 542665, NSE : NEOGEN ) പ്രവര്‍ത്തന ലാഭം 87 കോടിയാകുമെന്നാണ് വിലയിരുത്തല്‍. കഴിഞ്ഞ 5 വര്‍ഷത്തിനിടെ കമ്പനിയുടെ വരുമാനം 25.3 ശതമാനവും പ്രവര്‍ത്തന ലാഭത്തില്‍ 35.5 ശതമാനം വാര്‍ഷിക വളര്്ച്ചയും കൈവരിച്ചിട്ടുണ്ട്.
അനുകൂല ഘടകം
അടുത്തിടെ 225 കോടി രൂപ സമാഹരിക്കാനായി മുന്‍ഗണനാ ഓഹരികള്‍ (Preferential Shares) പുറത്തിറക്കാന്‍ കമ്പനി തീരുമാനിച്ചിരുന്നു. 10 രൂപ മുഖവിലയുള്ള ഓഹരികള്‍ 1402.12 രൂപയ്ക്കാണ് പുറത്തിറക്കുന്നത്. ലിതിയം അയോണ്‍ ബാറ്ററി, നവീന രാസസംയുക്തങ്ങളുടെ മേഖലയില്‍ കൂടുതല്‍ അവസരം ലഭിക്കുമെന്നും കമ്പനി കണക്കുകൂട്ടുന്നുണ്ട്. അതുകൊണ്ട് തന്നെ നിയോജെന്‍ കെമിക്കല്‍സിന്റെ പണ സമാഹരണം ഭാവി വളര്‍ച്ചയ്ക്ക് ഗുണകരമാണെന്നും ഐസിഐസിഐ ഡയറക്ട് പുറത്തിറക്കിയ റിസര്‍ച്ച് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു.
ലക്ഷ്യ വില
നിലവില്‍ 1735 രൂപ നിലവാരത്തിലാണ് നിയോജെന്‍ കെമിക്കല്‍സ് ലിമിറ്റഡിന്റെ ഓഹരികള്‍ വ്യാപാരം ചെയ്യപ്പെടുന്നത്. ഇവിടെ നിന്നും 2,160 രൂപ ലക്ഷ്യമിട്ട് വാങ്ങാമെന്നാണ് ഐസിഐസിഐ ഡയറക്ട് നിര്‍ദേശിച്ചിരിക്കുന്നത്. ഇതിലൂടെ അടുത്ത 12 മാസത്തിനുള്ളില്‍ 26 ശതമാനം നേട്ടം സ്വന്തമാക്കാമെന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചിരിക്കുന്നു. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെയുളള ഓഹരികളുടെ ഉയര്‍ന്ന വില 1844 രൂപയാണ്. ഏതേസമയം ഇക്കാലയളവിലുള്ള കുറഞ്ഞ വില 676.35 രൂപയുമാണ്. കമ്പനിയുടെ മാര്‍ക്കറ്റ് കാപ്പിറ്റലൈസേഷന് 4,046 കോടി രൂപയാണ്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യം മാത്രമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകള്‍ക്ക് വിധേയമാണ്. ലേഖനത്തില്‍ പറഞ്ഞിരിക്കുന്ന വിവരങ്ങള്‍ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകന്‍ തയ്യാറാക്കിയിട്ടുള്ളതാണ്. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക.
More From GoodReturns

റെയിൽടെൽ ടെൻഡർ നടപടികൾ ഇന്ന് പൂർത്തിയാകും: ഓഹരി വിപണിയിൽ വൻ കുതിപ്പിന് സാധ്യതയോ?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: നിക്ഷേപകർ അറിയേണ്ട മുന്നറിയിപ്പുകളും ലാഭസാധ്യതകളും!

RVNL ഓഹരി ഉടമകൾ ശ്രദ്ധിക്കുക: ഓഗസ്റ്റ് 17-ന് എക്സ്-ഡിവിഡന്റാകുന്നു; അറിയേണ്ട പ്രധാന കാര്യങ്ങൾ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

ഓഹരി വിപണിയിൽ വൻ മാറ്റങ്ങൾ: ബ്രോക്കറേജ് റേറ്റിംഗുകൾ മാറിയപ്പോൾ ശ്രദ്ധിക്കേണ്ട ഓഹരികൾ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: തിങ്കളാഴ്ച വിപണിയിൽ വൻ കുതിപ്പിന് സാധ്യതയുള്ള ഓഹരികൾ ഇവയാണ്

സ്വാതന്ത്ര്യദിന പ്രസംഗം: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത? നിക്ഷേപകർ ശ്രദ്ധിക്കേണ്ട പ്രധാന ഓഹരികൾ

ഓഹരി വിപണിയിൽ വൻ മാറ്റങ്ങൾ: ബാങ്കിംഗ്, ഓട്ടോ ഓഹരികളിൽ കുതിപ്പ്, ഐടി മേഖലയിൽ ജാഗ്രത!

ഇന്ത്യൻ റെയിൽവേ ഓഹരികളിൽ വൻ ചാഞ്ചാട്ടം; ഐആർസിടിസി ഫലങ്ങളും വിപണിയിലെ മാറ്റങ്ങളും നിക്ഷേപകർ അറിയേണ്ടതെന്ത്?

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

ടാറ്റ മോട്ടോഴ്സിന്റെ ലാഭത്തിൽ വൻ കുതിപ്പ്; വാഹന വില വർധിപ്പിക്കാൻ നീക്കം, നിക്ഷേപകർ അറിയേണ്ടതെന്ത്?



Click it and Unblock the Notifications