അടുത്തിടെയുണ്ടായ വിപണിയിലെ തിരുത്തലിനു ശേഷം മിക്ക ഓഹരികളും ആകര്‍ഷകമായ നിലവാരത്തിലേക്ക് വന്നത് നിക്ഷേപ താത്പര്യം വര്‍ധിപ്പിക്കുന്നുണ്ട്. വിദേശ ധനകാര്യ സ്ഥാപനങ്ങളുടെ തുടര്‍ച്ചയായ വില്‍പ്പനയിലൂടെ ബാങ്കിംഗ് ഓഹരികളില്‍ ഭേദപ്പെട്ട തിരുത്തല്‍ സംഭവിച്ചു കഴിഞ്ഞു. അടിസ്ഥാനപരമായി മികച്ചു നില്ക്കുന്ന ഓഹരികളില്‍ ഘട്ടംഘട്ടമായി ദീര്‍ഘ കാലാടിസ്ഥാനത്തില്‍ നിക്ഷേപം പരിഗണിക്കാമെന്നാണ് ഈ രംഗത്തെ വിദഗ്ധരുടെ അഭിപ്രായം. ഇതിനിടെ സമീപ ഭാവിയിലേക്ക് 30 ശതമാനത്തിലേറെ നേട്ടം സമ്മാനിക്കാവുന്ന ബാങ്കിംഗ് സറ്റോക്ക് നിര്‍ദേശിച്ച് ബ്രോക്കറേജ് സ്ഥാപനമായ ഐസിഐസിഐ ഡയറക്ട് രംഗത്തെത്തി.
ഐഡിഎഫ്സി ഫസ്റ്റ് ബാങ്ക്
മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മുന്‍നിര സ്വകാര്യ ബാങ്കുകളില്‍ ഒന്നാണിത്. ഐഡിഎഫ്സിയുടെ അടസ്ഥാന സൗകര്യ വികസന മേഖലയിലെ ഓഹരികള്‍ വില്‍ക്കുന്നതിന്റെ ഭാഗമായി 2015-ലാണ് ബാങ്ക് പ്രവര്‍ത്തനം ആരംഭിച്ചത്. നിലവില്‍ ബാങ്കിന് വിവിധ സംസ്ഥാനങ്ങളിലായി 600-ഓളം ശാഖകളുണ്ട്. 2018-ല്‍ ഐഡിഎഫ്സി ബാങ്കും ഇന്ത്യന്‍ ബാങ്ക് ഇതര ധനകാര്യ സ്ഥാപനമായ ക്യാപിറ്റല്‍ ഫസ്റ്റും തമ്മില്‍ ലയിച്ച ശേഷമാണ് ഐഡിഎഫ്സി ഫസ്റ്റ് ബാങ്ക് എന്ന് പേരില്‍ പ്രവര്‍ത്തനം പുനഃസംഘടിപ്പിച്ചത്.
സേവനങ്ങള്‍
രാജ്യത്തെ ആദ്യ മെറ്റല്‍ ഡെബിറ്റ് കാര്‍ഡ് പുറത്തിറക്കിയത് ഐഡിഎഫ്സി ഫസ്റ്റ് ബാങ്ക് ആണ്. ഇന്ത്യയിലെ ആദ്യത്തെ സ്റ്റാന്‍ഡ് എലോണ്‍ മെറ്റല്‍ ഡെബിറ്റ് കാര്‍ഡ് ആണിത്. ഡിജിറ്റല്‍ പേയ്മെന്റ് രംഗത്തെ അതികായനായ അമേരിക്കന്‍ ധനകാര്യ സ്ഥാപനം വിസയുമായി സഹകരിച്ചാണ് മെറ്റല്‍ കാര്‍ഡ് അവതരിപ്പിച്ചത്. സമഗ്രമായ ഡിജിറ്റല്‍ ബാങ്കിംഗ് സേവനങ്ങള്‍ വാഗ്ദാനം ചെയ്യുന്നുണ്ട്.
സാമ്പത്തികം
നടപ്പ് സാമ്പത്തിക വര്‍ഷത്തിലെ രണ്ടാം പാദത്തില്‍ ഐഡിഎഫ്സി ഫസ്റ്റ് ബാങ്കിന്റെ സംയോജിത വരുമാനം 4,830.14 കോടി രൂപയാണ്. ഇത് ആദ്യ പാദത്തേക്കാള്‍ 2.18 ശതമാനം ഇടിവാണ് കാണിക്കുന്നത്. അതേസമയം, കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലെ സമാന പാദത്തേക്കാള്‍ വരുമാനം 18.35 ശതമാനം ഉയരുകയും ചെയ്തിട്ടുണ്ട്. രണ്ടാം പാദത്തിലെ ബാങ്കിന്റെ അറ്റാദായം 110.95 കോടി രൂപയാണ്.
ഓഹരി പങ്കാളിത്തം
നിലവില്‍ 29,149 കോടി രൂപയാണ് ഐഡിഎഫ്സി ഫസ്റ്റ് ബാങ്കിന്റെ (BSE: 539437, NSE : IDFCFIRSTB) വിപണി മൂലധനം. ബാങ്കിന്റെ 36.52 ശതമാനം ഓഹരികളാണ് പ്രമോട്ടര്‍മാരുടെ കൈവശമുള്ളത്. അതേസമയം, 34.32 ശതമാനം ഓഹരികള്‍ റീട്ടെയില്‍ നിക്ഷേപകരുടെ പക്കലാണുള്ളത്. വിദേശ ധനകാര്യ സ്ഥാപനങ്ങള്‍ക്ക് 14.76 ശതമാനവും ആഭ്യന്തര ധനകാര്യ സ്ഥാപനങ്ങള്‍ക്ക് 14.39 ശതമാനവും ഓഹരി പങ്കാളിത്തമുണ്ട്.
ലക്ഷ്യ വില 60
നിലവില്‍ 46.90 രൂപ നിരക്കിലാണ് ഐഡിഎഫ്സി ഫസ്റ്റ് ബാങ്കിന്റെ ഓഹരികള്‍ വ്യാപാരം ചെയ്യപ്പെടുന്നത്. ഇവിടെ നിന്നും 60 രൂപ ലക്ഷ്യമാക്കി ഓഹരികള്‍ വാങ്ങാമെന്നാണ് ഐസിഐസിഐ ഡയറക്ട് നിര്‍ദേശിച്ചത്. ഇതിലൂടെ അടുത്ത 12 മാസത്തിനകം 30 ശതമാനത്തോളം നേട്ടം കരസ്ഥമാക്കാമെന്നും അവരുടെ റിസര്‍ച്ച് റിപ്പോര്‍ട്ടില്‍ പറയുന്നു. കഴിഞ്ഞ ഒരു വര്‍ഷ കാലയളവിലെ ഉയര്‍ന്ന ഓഹരി വില 69.30 രൂപയും കുറഞ്ഞ വില 36.65 രൂപയുമാണ്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം ബ്രോക്കറേജ് സ്ഥാപനമായ ഐസിഐസിഐ ഡയറക്ട് പുറത്തിറക്കിയ റിപ്പോര്‍ട്ടിനെ അധികരിച്ചുളളതും പഠനാവശ്യത്തിനും മാത്രമായി നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്.
ലേഖനത്തില്‍ പറഞ്ഞിരിക്കുന്ന വിവരങ്ങള്‍ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകന്‍ തയ്യാറാക്കിയിട്ടുള്ളതാണ്. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക.
More From GoodReturns

റെയിൽടെൽ ഒന്നാം പാദ ഫലം ഇന്ന്: നിക്ഷേപകർ ഉറ്റുനോക്കുന്ന നിർണ്ണായക വിവരങ്ങൾ ഇതാ

10 രൂപയിൽ താഴെയുള്ള ഓഹരികളിൽ വൻ കുതിപ്പ്; നിക്ഷേപകർ അറിയേണ്ട മുന്നറിയിപ്പുകൾ ഇതാ!

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്? ഈ ആഴ്ച ശ്രദ്ധിക്കേണ്ട പ്രധാന ഓഹരികളും ഫലങ്ങളും

മുംബൈ ലോക്കലുകളിൽ 'കവച് 5.0': സുരക്ഷയ്ക്കൊപ്പം റെയിൽവേ ഓഹരികളിലും വൻ കുതിപ്പിന് സാധ്യത!

ഐഷർ മോട്ടോഴ്സ് ഫലങ്ങൾ ഇന്ന്: റോയൽ എൻഫീൽഡ് നിക്ഷേപകർ ഉറ്റുനോക്കുന്ന നിർണ്ണായക വിവരങ്ങൾ

പെന്നി സ്റ്റോക്ക് നിക്ഷേപകർ ശ്രദ്ധിക്കുക; ഈ ഐപിഒകൾ വിപണിയിൽ വലിയ മാറ്റമുണ്ടാക്കുന്നു

ഇൻഡിഗോ ഓഹരികളിൽ വൻ മാറ്റം; ബ്രോക്കറേജ് സ്ഥാപനങ്ങളുടെ പുതിയ ലക്ഷ്യവിലകൾ നിക്ഷേപകർ അറിയേണ്ടതെന്ത്?

എക്സ്പയറി ദിനത്തിലെ പെന്നി സ്റ്റോക്ക് കെണികൾ: നിക്ഷേപകർ അറിയേണ്ട മുന്നറിയിപ്പുകൾ

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

മണിപ്പാൽ ഹെൽത്ത് ഐപിഒ തുടങ്ങി: 9,275 കോടിയുടെ മെഗാ ഓഫറിൽ നിക്ഷേപിക്കണോ?

എസ്എംഇ ഐപിഒ അലോട്ട്മെന്റ് സ്റ്റാറ്റസ് അറിയണോ? ഇന്ന് നിർണ്ണായക ദിവസം, നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ



Click it and Unblock the Notifications