ക്രൂഡോയില്‍ വിലയിടിഞ്ഞു; 15% ലാഭത്തിന് ഈ 4 കെമിക്കല്‍ സ്റ്റോക്കുകള്‍ വാങ്ങാം

ഒമിക്രോണ്‍ ഭീഷണി മങ്ങിത്തുടങ്ങിയതും തിരുത്തലിനു ശേഷം ആകര്‍ഷകമായ വില നിലവാരങ്ങളിലേക്ക് ഓഹരികളെത്തിയതു കൊണ്ടും വിപണിയില്‍ വീണ്ടും നിക്ഷേപ താതപര്യം പ്രകടമായിത്തുടങ്ങിയിട്ടുണ്ട്. ഈയാഴ്ച മികച്ച രീതിയിലാണ് പ്രധാനപ്പെട്ട സൂചികളെല്ലാം നേട്ടത്തില്‍ വ്യാപാരം അവസാനിപ്പിച്ചത്. ഇതിനിടെ, രാജ്യത്തെ പ്രമുഖ റീട്ടെയില്‍ ബ്രോക്കറേജ് സ്ഥാപനമായ ഐസിഐസിഐ ഡയറക്ട്, സമീപ ഭാവിയിലേക്ക് നിക്ഷേപത്തിന് പരിഗണിക്കാവുന്ന കെമിക്കല്‍ മേഖലയില്‍ നിന്നുള്ള 4 ഓഹരികള്‍ നിര്‍ദേശിച്ചു.

1) ടാറ്റ കെമിക്കല്‍

1) ടാറ്റ കെമിക്കല്‍

1939-ല്‍ സ്ഥാപിതമായ ടാറ്റ ഗ്രൂപ്പ് കമ്പനിയാണിത്. പ്രധാനമായും രാസവസ്തുക്കള്‍ ഉത്പാദിപ്പിക്കുന്ന ടാറ്റ കെമിക്കല്‍സിന് (BSE: 500770, NSE : TATACHEM) നാല് ഭൂഖണ്ഡങ്ങളിലായി ഇന്ന് ബിസിനസ് സംരംഭങ്ങളുണ്ട്. ലോകത്തെ മൂന്നാമത്തെ വലിയ സോഡാ ആഷ് നിര്‍മാതാക്കളും ഇന്ത്യയിലെ ഏറ്റവും വലിയ ഐയഡൈസ്ഡ് ഉപ്പ് നിര്‍മാതാക്കളുമാണ്. നിലവില്‍ 946.5 രൂപയിലാണ് ടാറ്റ കെമിക്കല്‍സ് വ്യാപാരം ചെയ്യപ്പെടുന്നത്. ഇവിടെ നിന്നും 1,035 രൂപ ലക്ഷ്യമാക്കി ഓഹരികള്‍ വാങ്ങാമെന്നാണ് ഐസിഐസിഐ ഡയറക്ട് നിര്‍ദേശച്ചിരിക്കുന്നത്.

2) ആര്‍തി ഇന്‍ഡസ്ട്രീസ്

2) ആര്‍തി ഇന്‍ഡസ്ട്രീസ്

പ്രത്യേകോദ്ദേശ്യത്തിനുള്ള വിശേഷപ്പെട്ട രാസവസ്തുക്കളും മരുന്നുകളും നിര്‍മിക്കുന്ന രാജ്യത്തെ പ്രമുഖ കമ്പനിയാണിത്. 1984-ല്‍ ആരംഭിച്ച കമ്പനിക്കിന്ന് ലോകമെങ്ങും ബിസിനസ് ഇടപാടുകളുണ്ട്. കമ്പനിയുടെ ഉത്പന്നങ്ങള്‍ പോളിമേര്‍സ്, കാര്‍ഷിക, പശ, ഛായം നിര്‍മാണത്തിനുമാിയ ഉഫയോഗിക്കുന്നു. നിലവില്‍ 974 രൂപ നിലവാരത്തിലാണ് ആര്‍തി ഇന്‍ഡസ്ട്രീസിന്റെ ( BSE: 524208, NSE : AARTIIND ) ഓഹരികള്‍ വ്യാപാരം ചെയ്യപ്പെടുന്നത്. ഇവിടെ നിന്നും ഒരു വര്‍ഷ കാലയളവ് കണക്കാക്കി 1,120 രൂപ ഓഹരി വില ലക്ഷ്യമിട്ട് വാങ്ങാമെന്ന് ഐസിഐസിഐ ഡയറക്ട് സൂചിപ്പിച്ചു.

3) പിഐ ഇന്‍ഡസ്ട്രീസ്

3) പിഐ ഇന്‍ഡസ്ട്രീസ്

1946-ല്‍ സ്ഥാപിതമായ കെമിക്കല്‍ രംഗത്ത് പ്രവര്‍ത്തിക്കുന്ന കമ്പനിയാണിത്. കാര്‍ഷിക മേഖലയില്‍ ആവശ്യമായ രാസവസ്തുക്കള്‍ ഉത്പാദിപ്പിക്കുന്ന പിഐ ഇന്‍ഡസ്ട്രീസിന് (BSE: 523642, NSE : PIIND) വിദേശ, ആഭ്യന്തര വിപണികളില്‍ ശക്തമായ സാന്നിധ്യമുണ്ട്. ഗുജറാത്ത് കേന്ദ്രീകരിച്ച് ലോകോത്തര നിലവാരത്തിലുള്ള നിര്‍മാണ ശാലകളുണ്ട്. നിലവില്‍ 2,915 രൂപ നിലവാരത്തിലാണ് ഇതിന്റെ ഓഹരികള്‍ വ്യപാരം ചെയ്യപ്പെടുന്നത്. ഇവിടെ നിന്നും അടുത്ത 12 മാസക്കാലയളവ് കണക്കാക്കി 3,340 രൂപ ലക്ഷ്യമിട്ട് പിഐ ഇന്‍ഡസ്ട്രീസ് ഓഹരികള്‍ വാങ്ങാമെന്ന് ബ്രോക്കറേജ് സ്ഥാപനം നിര്‍ദേശിച്ചു.

4) ആസ്റ്റെക് ലൈഫ്‌സയന്‍സ്

4) ആസ്റ്റെക് ലൈഫ്‌സയന്‍സ്

കാര്‍ഷിക മേഖലയില്‍ ഉപയോഗിക്കുന്ന രാസസംയുക്തങ്ങളും അതിന്റെ വികസനത്തിലുമാണ് ആസ്‌റ്റെക് ലൈഫ് സയന്‍സ് (BSE: 533138, NSE : ASTEC) ശ്രദ്ധ കേന്ദ്രീകിരിച്ചിരിക്കുന്നത്. രാജ്യത്തിനകത്ത് ശക്തമായ വിപണന ശൃംഖലയുണ്ട്. കൂടാതെ ഉത്പന്നങ്ങള്‍ 24 വിദേശ രാജ്യങ്ങളിലേക്കും കയറ്റിയയക്കുന്നുണ്ട്. യൂറോപ്പിലേയും ജപ്പാനിലേയും അമേരിക്കയിലേയും ഉപഭോക്താക്കള്‍ക്കു വേണ്ടി പദ്ധതികള്‍ കേന്ദ്രീകരിച്ചുള്ള ബിസിനസ് സംരംഭങ്ങളുണ്ട്. ഇത് പ്രധാനമായും ബി-ടു-ബി മാതൃകയിലാണ് പ്രവര്‍ത്തിക്കുന്നത്. നിലവില്‍ 1,364 രൂപ നിലവാരത്തിലാണ് ഓഹരികള്‍ നിലകൊള്ളുന്നത്. ഇവിടെ നിന്നും 1,575 രൂപ ലക്ഷ്യമാക്കി 12 മാസക്കാലയളവ് കണക്കാക്കി വാങ്ങാമെന്നാണ് ഐസിഐസിഐ ഡയറക്ടിന്റെ നിര്‍ദേശം.

അറിയിപ്പ്

അറിയിപ്പ്

മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യം മാത്രമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. ലേഖനത്തില്‍ പറഞ്ഞിരിക്കുന്ന വിവരങ്ങള്‍ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകന്‍ തയ്യാറാക്കിയിട്ടുള്ളതാണ്. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജീസും ലേഖകനും ഉത്തരവാദികളല്ല. സ്വന്തം ഉത്തരവാദിത്തത്തില്‍ മാത്രം അന്തിമ നിക്ഷേപ തീരുമാനം കൈക്കൊള്ളുക.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X