വിപണികള്‍ തുടര്‍ച്ചയായ മൂന്നാം ദിവസവും നേട്ടത്തില്‍ വ്യാപാരം അവസാനിപ്പിച്ചു. വിപണിയില്‍ ചാഞ്ചാട്ടം പ്രകടമായിരുന്നു എങ്കിലും വില്‍പ്പന സമ്മര്‍ദം അതിജീവിച്ച് നേട്ടത്തില്‍ ക്ലോസ് ചെയ്യാനായത് ശുഭസൂചനയാണ്. ഇതിനിടെ, ടെക്‌സ്‌റ്റെല്‍ വിഭാഗത്തിലുളള മുന്‍നിര കമ്പനിയുടെ ഓഹരികള്‍ നിക്ഷേപത്തിന പരിഗണിക്കാമെന്ന് നിര്‍ദേശിച്ച് പ്രമുഖ ബ്രോക്കറേജ് സ്ഥാപനമായ ഐസിഐസിഐ ഡയറക്ട് രംഗത്തെത്തി. ഈ ഓഹരി സമീപഭാവിയില്‍ 44 ശതമാനം നേട്ടം നല്‍കിയേക്കമെന്നും അവരുടെ റിസര്‍ച്ച് റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു.
ഇന്‍ഡോ കൗണ്ട് ഇന്‍ഡസ്ട്രീസ്
ചാര നിറത്തിലുളള പരുത്തിത്തുണികളും നെയ്‌തെടുത്ത വസ്ത്രങ്ങളുമാണ് ഇന്‍ഡോ കൗണ്ട് ഇന്‍ഡസ്ട്രീസ് നിര്‍മിക്കുന്നത്. മഹാരാഷ്ട്രയിലെ കോലാപൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്നു. കമ്പനിക്ക് ലോകോത്തര നിലവാരത്തിലുള്ള വസ്ത്ര നിര്‍മാണ ശാലകളുണ്ട്. ബെഡ് ഷീറ്റുകള്‍, തലയിണ കവറുകള്‍, കര്‍ട്ടണ്‍, ആശുപത്രിയില്‍ ഉപയോഗിക്കുന്ന തുണികള്‍ എന്നിവയാണ് പ്രധാന ഉത്പന്നങ്ങള്‍. കമ്പനിക്ക് കണ്‍സ്യൂമര്‍ ഡ്യൂറബിള്‍സ്, ഇലക്ട്രോണിക്‌സ് ഗുഡ്‌സ്, ടെക്‌സറ്റൈല്‍ എന്നി വിഭാഗങ്ങളിലും സ്വന്തം സംരംഭങ്ങളുണ്ട്.
വിറ്റുവരവ്
കഴിഞ്ഞ സാമ്പത്തിക വര്‍ഷം 2519 കോടി രൂപയാണ് ഇന്‍ഡോ കൗണ്ട് ഇന്‍ഡസ്ട്രീസിന്റെ വിറ്റുവരവ്. നടപ്പ് സാമ്പത്തിക വര്‍ഷം വിറ്റുവരവ് 3,093 കോടി രൂപയും 2023 സാമ്പത്തിക വര്‍ഷം ഇത് 4,191 കോടി രൂപയാകുമെന്നാണ് ഐസിഐസിഐ ഡയറക്ടിന്റെ അനുമാനം. അതായത്, 2022 സാമ്പത്തിക വര്‍ഷം 22.8 ശതമാനം നിരക്കിലും 2023 സാമ്പത്തിക വര്‍ഷം 35.5 ശതമാനം നിരക്കിലും വാര്‍ഷിക വരുമാനം വര്‍ധിക്കുമെന്നാണ് വിലയിരുത്തല്‍.
പ്രവര്‍ത്തന ലാഭം
ഇന്‍ഡോ കൗണ്ട് ഇന്‍ഡസ്ട്രീസിന്റെ (BSE: 521016, NSE : ICIL) പ്രവര്‍ത്തന ലാഭം 2021 സാമ്പത്തിക വര്‍ഷം 376.7 കോടി രൂപയായിരുന്നു. 2022 സാമ്പത്തിക വര്‍ഷം കമ്പനിയുടെ പ്രവര്‍ത്തന ലാഭം 467.1 കോടി രൂപയായും 2023 സാമ്പത്തിക വര്‍ഷം ഇത് 649.7 കോടി രൂപയായും വര്‍ധിക്കുമെന്നും ഐസിഐസിഐ ഡയറക്ടിന്റെ റിസര്‍ച്ച് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.
അനുകൂല ഘടകങ്ങള്‍
അടുത്തിടെ ജിഎച്ച്‌സിഎല്‍ (GHCL) കമ്പനിയെ ഏറ്റെടുത്തത് ഇന്‍ഡോ കൗണ്ട് ഇന്‍ഡസ്ട്രീസിന് മുതല്‍ക്കൂട്ടാകും. ഇതിലൂടെ യൂറോപ്യന്‍ വിപണിയിലേക്ക് കൂടുതല്‍ തുണിത്തരങ്ങളും മറ്റ് ഉത്പന്നങ്ങളും കയറ്റുമതി ചെയ്യാനാവും. കൂടാതെ, വാര്‍ഷിക വരുമാനത്തില്‍ 2023 സാമ്പത്തിക വര്‍ഷത്തോടെ 29 ശതമാനം വളര്‍ച്ച കൈവരിക്കാനുമാകും. ഈ ഘടകങ്ങള്‍ പരിഗണിച്ച് ഇന്‍ഡോകൗണ്ട് ഇന്‍ഡ്‌സട്രീസിന്റെ ഓഹരികളില്‍ നിക്ഷേപം പരിഗണിക്കാമെന്നും ഐസിഐസിഐ ഡയറക്ട് ചൂണ്ടിക്കാട്ടി.
ലക്ഷ്യ വില 360
നിലവില്‍ 250 രൂപ നിലവാരത്തിലാണ് ഇന്‍ഡോ കൗണ്ട് ഇന്‍ഡസ്ട്രീസിന്റെ ഓഹരില്‍ എന്‍എസ്ഇയിലും ബിഎസ്ഇയിലും വ്യാപാരം ചെയ്യപ്പെടുന്നത്. ഇവിടെ നിന്നും 360 രൂപ ലക്ഷ്യമാക്കി ഓഹരികള്‍ വാങ്ങാമെന്നാണ് ഐസിഐസിഐ ഡയറക്ട് നിര്‍ദേശിച്ചിരിക്കുന്നത്. ഇതിലൂടെ 44 ശതമാനം വരെ നേട്ടം സ്വന്തമാക്കാമെന്നും അവരുടെ പുതിയ റിസര്‍ച്ച് റിപ്പോര്‍ട്ടിലുണ്ട്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെയിലെ ഉയര്‍ന്ന വില 315 രൂപയും കുറഞ്ഞ വില 113 രൂപയുമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇന്‍ഡോ കൗണ്ടിന്റെ ഓഹരിക്ക് 260 രൂപ നിലവാരത്തില്‍ നില്‍ക്കുമ്പോഴാണ് ബ്രോക്കറേജ് സ്ഥാപനത്തിന്റെ നിര്‍ദേശം പുറത്തു വന്നത്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യം മാത്രമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകള്‍ക്ക് വിധേയമാണ്. ലേഖനത്തില്‍ പറഞ്ഞിരിക്കുന്ന വിവരങ്ങള്‍ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകന്‍ തയ്യാറാക്കിയിട്ടുള്ളതാണ്. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക.


Click it and Unblock the Notifications