വിപണിയിലെ ചാഞ്ചാട്ടം ആശങ്കപ്പെടുത്തുന്നുവോ? എങ്കില്‍ ഈ ഫാര്‍മ സ്റ്റോക്ക വാങ്ങിച്ചോളുവെന്ന് ഐസിഐസിഐ ഡയറക്ട്

അടുത്തിടെയായി ഓഹരി വിപണികളില്‍ കടുത്ത ചാഞ്ചാട്ടം അനുഭവപ്പെുകയാണ്. ഇത് നിക്ഷേപകരില്‍ ഭൂരിഭാഗം പേര്‍ക്കും ആശങ്കയ്ക്ക് വക നല്‍കുന്നതാണ്. എന്നാല്‍ വിപണിയിലെ ഇത്തരം ഇടിവുകകള്‍ നിക്ഷേപത്തിനുള്ള അവസരമായി കണക്കാക്കണമെന്ന നിര്‍ദ്ദേശവുമായി രംഗത്തെത്തിയിരിക്കുകയാണ് പ്രമുഖ റീട്ടെയില്‍ ബ്രോക്കറേജ് സ്ഥാപനമായ ഐസിഐസിഐ ഡയറക്ട്. 

ചാഞ്ചാട്ടം ആശങ്കപ്പെടുത്തുന്നുവോ? എങ്കില്‍ ഈ ഫാര്‍മ സ്റ്റോക്ക വാങ്ങിച്ചോളുവെന്ന് ഐസിഐസിഐ ഡയറക്ട്

ഏറ്റവും പുതിയ അവരുടെ റിസര്‍ച്ച് റിപ്പോര്‍ട്ടില്‍ ഒരു ഫാര്‍മ കമ്പനിയുടെ ഓഹരികള്‍ ഇപ്പോള്‍ നിക്ഷേപിക്കാന്‍ യോഗ്യമാണെന്നാണ് സൂചിപ്പിച്ചിരിക്കുന്നത്. ഇതിലൂടെ അടുത്ത 12 മാസത്തിനുള്ളില്‍ 20 ശതമാനത്തിലേറെ ആദായം ലഭിക്കാമെന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു.

മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രമുഖ ഫാര്‍മ കമ്പനിയായ ഇപ്കാ ലബോറട്ടറീസിന്റെ (BSE: 524494, NSE: IPCALAB) ഓഹരികള്‍ വാങ്ങാന്‍ ആണ് ഐസിഐസിഐ ഡയറക്ട നിര്‍ദേശിച്ചിരിക്കുന്നത. 350ഓളം മരുന്നുകളുടെ നിര്‍മാണത്തിനുള്ള ഫോര്‍മുലേഷനുകളും 80 മരുന്നുകളുടെ നിര്‍മാണത്തിന് ഉപയോഗിക്കു്്ന്ന ആക്ടീവ് ഫാര്‍മസ്യൂട്ടിക്കല്‍ ഇന്‍ഗ്രേഡിയന്റ്‌സും (എപിഐ) കൈവശമുള്ള കമ്പനിയാണിത്.

ഇതില്‍ ചില എപിഐയുടെ നിര്‍മ്മാണ കാര്യത്തില്‍ ലോകത്തിലെ തന്നെ മുന്‍നിരയിലാണ് കമ്പിനിയുടെ ഉത്പാദനശേഷി ഉള്ളത.് ലോകത്തില്‍ തന്നെ കടുത്ത ഗുണ നിലവാര പരിശോധന നടത്തുന്ന അമേരിക്ക, ബ്രിട്ടന്‍, യൂറോപ്പ് എന്നിവിടങ്ങളിലെ ഔഷധ പരിശോധനാ ഏജന്‍സികളുടെ അംഗീകാരവും കമ്പനിക്ക് ലഭിച്ചിട്ടുണ്ട്. ഇതൊക്കെ തന്നെ കമ്പനി ഉത്പാദിപ്പിക്കുന്ന മരുന്നുകളുടെ ഉന്നത നിലവാരം വ്യക്തമാക്കുന്ന കാര്യങ്ങളാണ്.

ചാഞ്ചാട്ടം ആശങ്കപ്പെടുത്തുന്നുവോ? എങ്കില്‍ ഈ ഫാര്‍മ സ്റ്റോക്ക വാങ്ങിച്ചോളുവെന്ന് ഐസിഐസിഐ ഡയറക്ട്

രണ്ടാംപാദ ഫലം
കോവിഡ് സൃഷ്ടിച്ച പ്രതിസന്ധികള്‍ ഉണ്ടായിരുന്നെങ്കിലും കമ്പനി ഭേദപ്പെട്ട പ്രകടനമാണ് സെപ്റ്റംബറില്‍ അവസാനിക്കുന്ന രണ്ടാം പാദത്തില്‍ കാഴ്ചവെച്ചത്. ഇക്കാലയളവില്‍ കമ്പനിയുടെ വില്‍പ്പന 13.5 ശതമാനം ഉയര്‍ന്ന് 1,544 കോടി രൂപയിലെത്തി. നികുതി മുന്‍പേയുള്ള ലാഭം ഒന്നര ശതമാനം ഉയര്‍ന്നു 365 കോടിയിലെത്തി. നികുതി വിധേയ ലാഭം ആറ് ശതമാനം ഇടിഞ്ഞ് 250 കോടി രൂപയായി.

അനുകൂല ഘടകങ്ങള്‍
സാംക്രമിക രോഗങ്ങള്‍ അല്ലാത്തവയിലുള്ള ചികിത്സയ്ക്ക് വേണ്ട മരുന്നുകളുടെ വില്‍പ്പനയില്‍ വര്‍ദ്ധന ഉണ്ടാകുമെന്ന അനുമാനം. കൂടാതെ കമ്പനിയുടെ മൊത്ത വരുാമനവും സ്ഥായിയി വളര്‍ച്ച കൈവരിക്കുമെന്ന വിലയിരുത്തല്‍. യൂറോപ്പില്‍ നിന്നും വര്‍ധിച്ച രീതിയില്‍ ഉയരുന്ന ആവശ്യകത. ദേവാസിലുള്ള പ്ലാന്റ് നിര്‍മാണം പൂര്‍ത്തിയാകുന്നതും രത്‌ലത്തിലുള്ള പ്ലാന്റിന്റെ ഉല്‍പ്പാദനശേഷി വര്‍ധിപ്പിക്കുന്നതും അനുകൂല ഘടകങ്ങളാണ്.

ലക്ഷ്യവില 2,490
നിലവില്‍ 2,070- 2,080 വില നിലവാരത്തിലാണ് ഇപ്ക ലാബോറട്ടറീസിന്റെ ഓഹരികള്‍ വ്യാപാരം ചെയ്യപ്പെടുന്നത്. ഇവിടെ നിന്നും 20 ശതമാനത്തോളം നേട്ടം കണക്കാക്കി ഓഹരികള്‍ വാങ്ങാമെന്നാണ് ഐസിഐസിഐ ഡയറക്ട് സൂചിപ്പിക്കുന്നത്.

ചാഞ്ചാട്ടം ആശങ്കപ്പെടുത്തുന്നുവോ? എങ്കില്‍ ഈ ഫാര്‍മ സ്റ്റോക്ക വാങ്ങിച്ചോളുവെന്ന് ഐസിഐസിഐ ഡയറക്ട്

പകരം പരിഗണിക്കാവുന്ന മറ്റൊരു ഓഹരി
ഇക്കാലയളവിലേക്ക് ഫാര്‍മ സെക്ടറില്‍ നിന്നും ഇപ്കാ ലാബോറട്ടറീസില്‍ നിക്ഷേപം താത്പര്യമില്ലാത്തവര്‍ക്ക് പരിഗണിക്കാന്‍ മറ്റൊരു കമ്പനിയുടെ ഓഹരിയും ഐസിഐസിഐ ഡയറക്ട് നിര്‍ദ്ദേശിച്ചിട്ടുണ്ട്. സമാന വില നിലവാരത്തിലുള്ള അജന്ത ഫാര്‍മയുടെ (BSE: 532331, NSE: AJANTPHARM) ഓഹരികളാണ് പകരം നിര്‍ദേശിച്ചിരിക്കുന്നത്. ഇന്ത്യയില്‍ മുഴുവന്‍ വില്‍പ്പന ശൃംഖലയുള്ള, ആകെ വില്‍പ്പനയുടെ 70 ശതമാനവും ബ്രാന്‍ഡഡ് മരുന്നുകളുടെ ഇടപാടിലൂടെ കണ്ടെത്തുന്ന കമ്പനിയാണ് അജന്ത ഫാര്‍മ. നിലവില്‍ 2,120 നിലവാരത്തില്‍ വ്യാപാര ചെയ്യപ്പെടുന്ന അജന്ത ഫാര്‍മയുടെ ഓഹരികള്‍ 2,500 രൂപ ലക്ഷ്യമാക്കി വാങ്ങാമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത. ഇതിലൂടെ സമീപകാലയളവില്‍ 18 ശതമാനം നേട്ടം ലഭിക്കുമെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

അറിയിപ്പ്

മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യം മാത്രമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകള്‍ക്ക് വിധേയമാണ്.

ലേഖനത്തില്‍ പറഞ്ഞിരിക്കുന്ന വിവരങ്ങള്‍ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകന്‍ തയ്യാറാക്കിയിട്ടുള്ളതാണ്. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X