കിച്ചണ്‍ ഉപകരണ രംഗത്തെ വിഖ്യാത കമ്പനിയാണ് ബട്ടര്‍ഫ്ളൈ ഗാന്ധിമതി അപ്ലയന്‍സസ്. വൈകാതെ കമ്പനിയുടെ 55 ശതമാനം പ്രമോട്ടര്‍ ഓഹരികള്‍ ക്രോംപ്റ്റണ്‍ ഗ്രീവ്സ് കണ്‍സ്യൂമര്‍ ഇലക്ട്രിക്കല്‍സ് ലിമിറ്റഡ് ഏറ്റെടുക്കും. ഇതിനായി 1,410 കോടി രൂപയാണ് ക്രോംപ്റ്റണ്‍ ഗ്രീവ്സ് മുടക്കുക. കരാര്‍ പ്രകാരം 2,526 കോടി രൂപയാണ് ബട്ടര്‍ഫ്ളൈ ഗാന്ധിമതിക്ക് കണക്കാക്കുന്ന മൂല്യം.
എന്തായാലും ക്രോംപ്റ്റണ്‍ ഗ്രീവ്സ് കണ്‍സ്യൂമര്‍ ഏറ്റെടുക്കുമെന്ന പ്രഖ്യാപനത്തിന് പിന്നാലെ വിപണിയില്‍ ബട്ടര്‍ഫ്ളൈ ഗാന്ധിമതി ഓഹരികള്‍ പുത്തനുണര്‍വ് കൈവരിച്ചിട്ടുണ്ട്. കഴിഞ്ഞവാരം ബിഎസ്ഇ സെന്‍സെക്സ് സൂചിക 3 ശതമാനം താഴേക്ക് വീണെങ്കിലും 7 ശതമാനം നേട്ടത്തിലാണ് ബട്ടര്‍ഫ്ളൈ ഗാന്ധിമതി ഓഹരിയിടപാടുകള്‍ പൂര്‍ത്തിയാക്കിയത്.
55 ശതമാനം പ്രമോട്ടര്‍ ഓഹരികള്‍ വാങ്ങുന്നതിന് പുറമെ ചെറുകിട നിക്ഷേപകരില്‍ നിന്നും 26 ശതമാനം ഓഹരികള്‍ കൂടി സമാഹരിക്കാന്‍ ക്രോംപ്റ്റണ്‍ ഗ്രീവ്സിന് പദ്ധതിയുണ്ട്. പ്രതിയോഹരിക്ക് 1,433.90 രൂപയാണ് ഓപ്പണ്‍ ഓഫറില്‍ ക്രോംപ്റ്റണ്‍ ഗ്രീവ്സ് നല്‍കുക. ഇതിനായി 667 കോടി രൂപ കമ്പനിക്ക് ചെലവ് വരും. ചുരുക്കത്തില്‍ ഓപ്പണ്‍ ഓഫര്‍ ഉള്‍പ്പെടെ 2,077 കോടി രൂപയാണ് ബട്ടര്‍ഫ്ളൈ ഗാന്ധിമതിയുടെ ഓഹരികള്‍ ഏറ്റെടുക്കുന്നതിനുള്ള മൊത്തചെലവ്.
ഇവിടംകൊണ്ട് കഴിഞ്ഞില്ല; ബട്ടര്‍ഫ്ളൈ ഗാന്ധിമതിയുടെ ട്രേഡ്മാര്‍ക്ക് ഉപയോഗിക്കാനുള്ള അനുമതിയും 30.4 കോടി രൂപ മുടക്കി ക്രോംപ്റ്റണ്‍ ഗ്രീവ്സ് നേടിയിട്ടുണ്ട്. പറഞ്ഞുവരുമ്പോള്‍ കഴിഞ്ഞ മൂന്നു വര്‍ഷം കൊണ്ട് 75 ശതമാനം സംയോജിത വാര്‍ഷിക വളര്‍ച്ച രേഖപ്പെടുന്ന മള്‍ട്ടിബാഗര്‍ ഓഹരിയാണ് ബട്ടര്‍ഫ്ളൈ ഗാന്ധിമതി അപ്ലയന്‍സസ്. പുതിയ സംഭവവികാസങ്ങള്‍ മുന്‍നിര്‍ത്തി ബട്ടര്‍ഫ്ളൈ ഗാന്ധിമതിയുടെ ഓഹരി വില ഇനിയും ഉയരുമെന്ന അഭിപ്രായം ആഭ്യന്തര ബ്രോക്കറേജായ ഐസിഐസിഐ സെക്യുരിറ്റീസിനുണ്ട്.
അടുത്ത ഒരു വര്‍ഷം കൊണ്ട് 1,620 രൂപയിലേക്ക് കമ്പനിയുടെ ഓഹരികള്‍ ചുവടുവെയ്ക്കുമെന്ന് ബ്രോക്കറേജ് പ്രവചിക്കുന്നു. ക്രോംപ്റ്റണ്‍ ഗ്രീവ്സിന്റെ ഏറ്റെടുക്കല്‍ ബട്ടര്‍ഫ്ളൈ ഗാന്ധിമതിക്ക് ഗുണം ചെയ്യും. ക്രോംപ്റ്റണ്‍ ഗ്രീവ്സിന്റെ ഡീലര്‍ ശൃഖല വഴി വടക്കെ ഇന്ത്യയിലെ ബിസിനസ് മെച്ചപ്പെടുത്താനുള്ള സുവര്‍ണാവസരമാണ് ബട്ടര്‍ഫ്ളൈ ഗാന്ധിമതിക്ക് കൈവരുന്നത്. കമ്പനിയുടെ വരുമാനത്തെ ഈ നീക്കം കാര്യമായി സ്വാധീനിക്കും.
'2021-2022 വര്‍ഷം ഓരോ പാദവും സാമ്പത്തിക മികവിനെ സൂചിപ്പിക്കുന്ന പ്രവര്‍ത്തന മൂലധന ദിനങ്ങള്‍, റിട്ടേണ്‍ അനുപാതങ്ങള്‍ പോലുള്ള ഘടകങ്ങള്‍ ബട്ടര്‍ഫ്ളൈ ഗാന്ധിമതിയില് മെച്ചപ്പെടുകയാണ്. 2024 സാമ്പത്തിക വര്‍ഷം 30 ശതമാനത്തിനരികെ RoCE (റിട്ടേണ്‍ ഓണ്‍ കാപിറ്റല്‍ എംപ്ലോയ്ഡ്) ഞങ്ങള്‍ പ്രതീക്ഷിക്കുന്നുണ്ട്. 2021-24 കാലഘട്ടത്തില്‍ വരുമാനം 18 ശതമാനവും വിറ്റുവരവ് 40 ശതമാനവും വീതം സംയോജിത വാര്‍ഷിക വളര്‍ച്ച രേഖപ്പെടുത്തുമെന്നാണ് ഞങ്ങളുടെ വിലയിരുത്തല്‍', ഐസിഐസിഐ സെക്യുരിറ്റീസ് പറയുന്നു.
നിലവില്‍ ഇന്ത്യയിലെ മുന്‍നിര കിച്ചണ്‍, ഇലക്ട്രിക്കല്‍ ഉപകരണ നിര്‍മാതാക്കളാണ് ബട്ടര്‍ഫ്ളൈ ഗാന്ധിമതി. ബട്ടര്‍ഫ്ളൈ എന്ന ബ്രാന്‍ഡ് നാമത്തിലാണ് ഉത്പന്നങ്ങളെ കമ്പനി വിപണിയില്‍ എത്തിക്കുന്നത്. ഗ്യാസ് അടുപ്പുകളുടെയും ടേബിള്‍ ടോപ്പ് ഗ്രൈന്ഡറുകളുടെയും സെഗ്മന്റിലെ മാര്‍ക്കറ്റ് ലീഡര്‍ ഇവരാണ്. ഇന്ത്യയില്‍ മിക്സര്‍ ഗ്രൈന്ഡറുകളുടെയും പ്രഷര്‍ കുക്കറുകളുടെയും പ്രധാന വിതരണക്കാരും ബട്ടര്‍ഫ്ളൈ ഗാന്ധിമതി തന്നെ. കഴിഞ്ഞ മൂന്നു വര്‍ഷം കൊണ്ട് ഓണ്‍ലൈന്‍ വ്യാപാര രംഗത്തു ശക്തമായ സാന്നിധ്യമാവാന്‍ കമ്പനിക്ക് കഴിഞ്ഞിട്ടുണ്ട്.
വെള്ളിയാഴ്ച്ച 1,379.90 രൂപയിലാണ് ബട്ടര്‍ഫ്ളൈ ഗാന്ധിമതി ഓഹരികള്‍ തിരശ്ശീലയിട്ടത്. കഴിഞ്ഞ അഞ്ച് ദിവസം കൊണ്ട് 7 ശതമാനവും ഒരു മാസം കൊണ്ട് 22 ശതമാനവും നേട്ടം നിക്ഷേപകര്‍ക്ക് നല്കാന് സ്റ്റോക്കിന് കഴിഞ്ഞിട്ടുണ്ട്. ഈ വര്‍ഷം ഇതുവരെ 14 ശതമാനം വര്‍ധനവ് കമ്പനിയുടെ ഓഹരി വിലയില്‍ കാണാം. കഴിഞ്ഞ 52 ആഴ്ച്ചക്കിടെ 1,419.50 രൂപ വരെയുള്ള ഉയര്‍ച്ചയ്ക്കും 476.05 രൂപ വരെയുള്ള താഴ്ച്ചയ്ക്കും സ്റ്റോക്ക് സാക്ഷിയാണ്. പിഇ അനുപാതം 54.93. ഡിവിഡന്റ് യീല്‍ഡ് 0.33 ശതമാനം.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് മാത്രമായി നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

നിഫ്റ്റി ഓട്ടോയിൽ കനത്ത ഇടിവ്; ക്രൂഡ് ഓയിൽ വില 100 ഡോളർ കടന്നു, ഓഹരി വിപണിയിൽ ആശങ്ക

റെയിൽവേ വികസനത്തിന് വൻ കുതിപ്പ്; ഈ ഓഹരികളിൽ നിക്ഷേപകർ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻ നേട്ടം

നിഫ്റ്റി ഓട്ടോയിൽ അസ്ഥിരത; ഓഹരി വിപണിയിൽ ഇന്ന് സംഭവിക്കുന്നത് എന്ത്? നിക്ഷേപകർ അറിയേണ്ടത്

അദാനി പവറിന് കുതിപ്പ്; 250 രൂപ ലക്ഷ്യവിലയുമായി മോട്ടിലാൽ ഓസ്വാൾ, നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

എൻഎസ്ഇയുടെ കർശന നിയന്ത്രണം; എഎസ്എം പട്ടികയിൽ പുതിയ ഓഹരികൾ, നിങ്ങളുടെ കൈവശമുണ്ടോ ഈ സ്റ്റോക്കുകൾ?

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

903 കോടിയുടെ വമ്പൻ കരാർ; ആർവിഎൻഎൽ ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുന്നു?

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: പണം നഷ്ടപ്പെടാതിരിക്കാൻ ട്രേഡിംഗിന് മുൻപ് ഈ 3 കാര്യങ്ങൾ പരിശോധിക്കൂ!



Click it and Unblock the Notifications
