ക്ഷമയുടെ നെല്ലിപ്പടി പരീക്ഷിക്കുന്ന ഈ സ്‌റ്റോക്ക് ഉയരുമെന്ന് ഐസിഐസിഐ സെക്യുരിറ്റീസ്; 250 രൂപ തൊടും

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നിക്ഷേപകരുടെ ക്ഷമ പരീക്ഷിക്കുന്ന നിരവധി സ്റ്റോക്കുകളുണ്ട് ഓഹരി വിപണിയില്‍. ഇക്കൂട്ടത്തില്‍ പേരുകേട്ട ഒരു കമ്പനിയാണ് ഐടിസി ലിമിറ്റഡ്. കാര്യം ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാത്തെ എംഎംസിജി (ഫാസ്റ്റ് മൂവിങ് കണ്‍സ്യൂമര്‍ ഗുഡ്‌സ്) കമ്പനിയാണ്. എന്നാല്‍ ഐടിസിയില്‍ നിന്ന് നല്ലൊരു ആദായം നിക്ഷേപകര്‍ കണ്ടിട്ട് കാലം കുറച്ചായി. ക്ഷമയുള്ളവര്‍ക്ക് മാത്രം പറഞ്ഞ സ്‌റ്റോക്കാണ് ഐടിസിയെന്ന ചൊല്ലും ഇപ്പോള്‍ പ്രചാരത്തിലുണ്ട്.

ഐടിസി

ബുധനാഴ്ച്ച 0.16 ശതമാനം നഷ്ടത്തിലാണ് കമ്പനി വ്യാപാരം മതിയാക്കിയത്. ചൊവാഴ്ച്ച 220.75 രൂപയില്‍ ക്ലോസ് ചെയ്ത ഐടിസി ഇന്നലെ 220.40 രൂപയില്‍ ഇടപാടുകള്‍ക്ക് തിരശ്ശീലയിട്ടു. 2.71 ലക്ഷം കോടി രൂപയിലേറെ വിപണി മൂല്യം കുറിക്കുന്ന ഐടിസി ലിമിറ്റഡ് 20, 200 ദിവസങ്ങളിലെ മൂവിങ് ആവറേജുകള്‍ക്ക് മുകളിലാണ് നിലവില്‍ വ്യാപാരം നടത്തുന്നത്. എന്നാല്‍ 5, 50, 100 ദിവസങ്ങളിലെ മൂവിങ് ആവറേജുകള്‍ക്ക് താഴെയാണ് ഐടിസി ഓഹരികള്‍ ഉള്ളതുതാനും.

ഓഹരി വില

2021 ഒക്ടോബറിലാണ് ഈ ലാര്‍ജ് കാപ്പ് സ്റ്റോക്ക് 52 ആഴ്ച്ചക്കിടയിലെ ഏറ്റവും ഉയര്‍ന്ന നില കണ്ടെത്തിയത്. ഈ ദിവസം കമ്പനിയുടെ ഓഹരി വില 265.30 രൂപ വരെയ്ക്കും ഉയര്‍ന്നു. 2021 മെയ് 4 -ന് രേഖപ്പെടുത്തിയ 199.10 രൂപ, 52 ആഴ്ച്ചക്കിടയില്‍ ഐസിടി കുറിച്ച ഏറ്റവും താഴ്ന്ന നിലയുമാകുന്നു. എന്തായാലും 52 ആഴ്ച്ചയിലെ താഴ്ച്ചയില്‍ നിന്ന് 10.5 ശതമാനം ഉയര്‍ച്ച സ്റ്റോക്ക് കൈവരിച്ചുകഴിഞ്ഞു. ഇതേസമയം, 52 ആഴ്ച്ചയിലെ ഉയര്‍ച്ചയില്‍ നിന്നും ഐടിസി ഓഹരികള്‍ 17 ശതമാനം താഴേക്ക് ഇറങ്ങിയിട്ടുമുണ്ട്.

Also Read: 50-ലേറെ അനലിസ്റ്റുകളുടെ സര്‍വേ; കുറഞ്ഞത് 25% ലാഭം നല്‍കാവുന്ന 11 ബാങ്ക് ഓഹരികള്‍ ഇതാAlso Read: 50-ലേറെ അനലിസ്റ്റുകളുടെ സര്‍വേ; കുറഞ്ഞത് 25% ലാഭം നല്‍കാവുന്ന 11 ബാങ്ക് ഓഹരികള്‍ ഇതാ

 
വാങ്ങാമോ?

ഐടിസി ഓഹരികള്‍ ഇപ്പോള്‍ വാങ്ങിയിട്ട് കാര്യമുണ്ടോ? കമ്പനിയുടെ പ്രതാപവും പത്രാസും കാണുമ്പോള്‍ ചിലര്‍ക്കെങ്കിലും സംശയമുണരാറുണ്ട്. ഐടിസി ലിമിറ്റഡിന്റെ ചിത്രം മാറാന്‍ പോവുകയാണെന്ന് പറയുന്നു ഇന്ത്യയിലെ പ്രമുഖ ബ്രോക്കറേജുകളില്‍ ഒന്നായ ഐസിഐസിഐ സെക്യുരിറ്റീസ്. മാക്രോ, മൈക്രോ ഘടകങ്ങള്‍ കമ്പനിക്ക് അനുകൂലമായി തുടങ്ങിയിരിക്കുന്നു. അതുകൊണ്ട് എഫ്എംസിജി ഭീമനായ ഐടിസിയുടെ ഓഹരികള്‍ വാങ്ങുന്നതിനെ കുറിച്ച് നിക്ഷേപകര്‍ക്ക് ഇപ്പോള്‍ ചിന്തിക്കാമെന്നാണ് ബ്രോക്കറേജിന്റെ പക്ഷം.

Also Read: ബജറ്റ് പ്രഖ്യാപനം ലക്ഷ്യമിട്ട് വാങ്ങാം; ഓരോ ഫെര്‍ട്ടിലൈസര്‍, പവര്‍ സ്റ്റോക്കുകള്‍ ഇതാAlso Read: ബജറ്റ് പ്രഖ്യാപനം ലക്ഷ്യമിട്ട് വാങ്ങാം; ഓരോ ഫെര്‍ട്ടിലൈസര്‍, പവര്‍ സ്റ്റോക്കുകള്‍ ഇതാ

 
അവസരങ്ങൾ

വലിയ വളര്‍ച്ചാ അവസരമാണ് ഐടിസിക്ക് മുന്നില്‍ രൂപംകൊള്ളുന്നത്. ഒരുഭാഗത്ത് പണപ്പെരുപ്പം വര്‍ധിക്കുന്ന പശ്ചാത്തലത്തില്‍ സിഗരറ്റുകള്‍ക്ക് വില കൂടാന്‍ സാധ്യതയേറെ. മറുഭാഗത്ത് എഫ്എംസിജി ബിസിനസില്‍ ഐടിസിയുടെ പ്രകടനം നാള്‍ക്കുനാള്‍ മെച്ചപ്പെടുകയാണ്. ഉയര്‍ന്ന ലാഭവും സാമ്പത്തിക മൂല്യവര്‍ധനവും സ്‌റ്റോക്കിലെ ആകര്‍ഷണീയത കൂട്ടുന്നുണ്ട്. ഹോട്ടല്‍ ബിസിനസ് ഉണരുന്നതും ഐടിസിയുടെ മുന്നോട്ടുള്ള കുതിപ്പിന് ഗുണം ചെയ്യും.

ബിസിനസ്

'സിഗരറ്റ് ബിസിനസില്‍ ഐടിസിയുടെ മാര്‍ക്കറ്റ് വിഹിതം ഗൗരവമായി വര്‍ധിക്കുമെന്നാണ് ഞങ്ങളുടെ കണക്കുകൂട്ടല്‍. എഫ്എംസിജി മേഖലയില്‍ കമ്പനിയുടെ പ്രവര്‍ത്തനങ്ങള്‍ ചടുലമാവുന്നുണ്ട്. ലാഭക്ഷമത തുടര്‍ച്ചയായി മെച്ചപ്പെടുന്നു. ഒപ്പം സപ്ലൈ ചെയിനിലെ പുനഃക്രമീകരണവും ചെലവ് ചുരുക്കല്‍ നടപടികളെ കാര്യമായി പിന്തുണയ്ക്കുകയാണ്', ഐസിഐസിഐ സെക്യുരിറ്റീസ് അറിയിക്കുന്നു.

Also Read: മികച്ച റിസള്‍ട്ട് പ്രഖ്യാപിക്കാവുന്ന കമ്പനി തെരയുകയാണോ? എങ്കില്‍ 9 സ്‌റ്റോക്കുകള്‍ ഇതാAlso Read: മികച്ച റിസള്‍ട്ട് പ്രഖ്യാപിക്കാവുന്ന കമ്പനി തെരയുകയാണോ? എങ്കില്‍ 9 സ്‌റ്റോക്കുകള്‍ ഇതാ

 
എസ്റ്റിമേറ്റുകൾ

ഇതേസമയം, സര്‍ക്കാരിന്റെ പരിഗണനയിലുള്ള പുതിയ പുകയില നയം ഒരുപക്ഷെ സ്റ്റോക്കിനെ ഹ്രസ്വകാലത്തേക്ക് പ്രതികൂലമായി ബാധിക്കാമെന്ന മുന്നറിയിപ്പും ബ്രോക്കറേജ് നല്‍കുന്നുണ്ട്. പുകയിലയ്ക്ക് പുതിയ നികുതി നിശ്ചയിക്കുകയാണെങ്കില്‍ ഹ്രസ്വകാലത്തേക്ക് ഐടിസിയുടെ ഉത്പാദനവും ലാഭക്ഷമയും കുറയാന്‍ സാധ്യതയുണ്ട്. എന്തായാലും ഐടിസിയിലുള്ള വരുമാന എസ്റ്റിമേറ്റുകള്‍ക്ക് ഐസിഐസിഐ സെക്യുരിറ്റീസ് മാറ്റം വരുത്തുന്നില്ല.

Also Read: 3 മാസത്തില്‍ 30% ലാഭം; പക്കാ ബുള്ളിഷ് ട്രെന്‍ഡിലുള്ള സ്‌മോള്‍ കാപ് കെമിക്കല്‍ സ്റ്റോക്ക് വാങ്ങുന്നോ?Also Read: 3 മാസത്തില്‍ 30% ലാഭം; പക്കാ ബുള്ളിഷ് ട്രെന്‍ഡിലുള്ള സ്‌മോള്‍ കാപ് കെമിക്കല്‍ സ്റ്റോക്ക് വാങ്ങുന്നോ?

 
റിസ്ക്

നിക്ഷേപകര്‍ക്ക് ഇപ്പോഴത്തെ നിലയില്‍ ഐടിസി ഓഹരികള്‍ സമാഹരിക്കാമെന്ന് ബ്രോക്കറേജ് നിര്‍ദേശിക്കുന്നു. ഡിസ്‌കൗണ്ടഡ് കാഷ് ഫ്‌ളോ അടിസ്ഥാനപ്പെടുത്തി 250 രൂപയുടെ ടാര്‍ഗറ്റ് വിലയാണ് സ്റ്റോക്കില്‍ ഐസിഐസിഐ സെക്യുരിറ്റീസ് നല്‍കുന്നത്.

പണപ്പെരുപ്പം മുന്‍നിര്‍ത്തിയുള്ള വിലവര്‍ധനവിന് മുന്‍പ് നികുതി കൂട്ടിയാല്‍ സിഗരറ്റ് വില്‍പ്പന ഇടിയുമെന്ന റിസ്‌ക് മാത്രമാണ് ഐടിസി ലിമിറ്റഡില്‍ ബ്രോക്കറേജ് അടിവരയിടുന്നത്.

Also Read: മൊമന്റം ട്രേഡിങ്; 3 ആഴ്ചയ്ക്കകം 17% ലാഭം നേടാം; ഈ 3 സ്റ്റോക്കുകള്‍ പരിഗണിക്കുന്നോ?Also Read: മൊമന്റം ട്രേഡിങ്; 3 ആഴ്ചയ്ക്കകം 17% ലാഭം നേടാം; ഈ 3 സ്റ്റോക്കുകള്‍ പരിഗണിക്കുന്നോ?

 
സെപ്തംബർ പാദം

സെപ്തംബര്‍ പാദം വാര്‍ഷികാടിസ്ഥാനത്തില്‍ 13.7 ശതമാനം അറ്റാദായ വര്‍ധനവ് ഐടിസി രേഖപ്പെടുത്തിയിരുന്നു. ജൂലായ് - സെപ്തംബര്‍ കാലത്ത് 3,697 കോടി രൂപയാണ് കമ്പനി ലാഭം കണ്ടെത്തിയതും. ഇക്കാലയളവില്‍ കമ്പനിയുടെ അറ്റവരുമാനം 11.2 ശതമാനം കൂടി 12,543 കോടി രൂപയായി. ഇബിഐടിഡിഎ 12.9 ശതമാനം വര്‍ധിച്ച് 4,615 കോടി രൂപയുമായി.

Also Read: വാങ്ങണോ വേണ്ടയോ? റിലയന്‍സ്, ദേവയാനി, മാരുതി, അപ്പോളൊ; വിദേശ ബ്രോക്കറേജ് സ്ഥാപനങ്ങള്‍ പറയുന്നതിങ്ങനെAlso Read: വാങ്ങണോ വേണ്ടയോ? റിലയന്‍സ്, ദേവയാനി, മാരുതി, അപ്പോളൊ; വിദേശ ബ്രോക്കറേജ് സ്ഥാപനങ്ങള്‍ പറയുന്നതിങ്ങനെ

 
അറിയിപ്പ്

അറിയിപ്പ്

മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് മാത്രമായി നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് നിങ്ങളുടെ സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്.

ഈ ലേഖനത്തില്‍ പറഞ്ഞിരിക്കുന്ന വിവരങ്ങള്‍ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകന്‍ തയ്യാറാക്കിയിട്ടുള്ളതാണ്. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജീസും ലേഖകനും ഉത്തരവാദികളല്ല. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപത്തിനുള്ള അന്തിമ തീരുമാനം കൈക്കൊള്ളുക.

Read more about: stock market share market
English summary

ICICI Securities Give ADD Rating On ITC Limited; FMCG Stock To Reach Rs 250, Brokerage Is Bullish

ICICI Securities Give ADD Rating On ITC Limited; FMCG Stock To Reach Rs 250, Brokerage Is Bullish. Read in Malayalam.
Story first published: Thursday, January 20, 2022, 8:45 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X