പ്രമുഖ ആഭ്യന്തര ബ്രോക്കറേജ് സ്ഥാപനമായ ഐസിഐസിഐ സെക്യുരിറ്റീസ് ഓഹരി വിപണിയിലെ നാലു സ്റ്റോക്കുകളില്‍ വളര്‍ച്ചാ സാധ്യത വിലയിരുത്തി 'ബൈ' റേറ്റിങ് നല്‍കിയിരിക്കുകയാണ്. അടുത്ത മൂന്നു മാസം കൊണ്ട് ജീനസ് പവര്‍ ഇന്‍ഫ്രാസ്ട്രക്ച്ചര്‍, ഹിന്‍ഡാല്‍കോ, ഹൗസിങ് ഡെവലപ്പ്മെന്റ് ഫൈനാന്‍സ് കോര്പ്പറേഷന്, ബജാജ് ഫൈനാന്‍സ് ഓഹരികള്‍ ഉയര്‍ച്ച കുറിക്കുമെന്നാണ് ഐസിഐസിഐ സെക്യുരിറ്റീസിന്റെ പക്ഷം. പ്രസ്തുത സ്റ്റോക്കുകളില്‍ ബ്രോക്കറേജ് നിര്‍ദേശിക്കുന്ന ടാര്‍ഗറ്റ് വിലയും അനുബന്ധ വിവരങ്ങളുടെ ചുവടെ അറിയാം.
1. ജീനസ് പവര്‍
ഓഹരി വിപണിയില്‍ വൈദ്യുത മേഖലയിലെ കമ്പനികളുടെ പ്രകടനം അടിസ്ഥാനപ്പെടുത്തി പവര്‍ സെക്ടര്‍ സൂചിക കുതിക്കുകയാണ്. കഴിഞ്ഞ പതിറ്റാണ്ടിനിടെ സൂചിക കണ്ടെത്തിയ ഉയരത്തിന് മുകളിലേക്കാണ് ഇപ്പോള്‍ ബ്രേക്കൗട്ട് ചെല്ലുന്നത്. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി നിലംതൊട്ടുനിന്ന വൈദ്യുത രംഗം ഇനിയുള്ള നാളുകളില്‍ കുതിക്കുമെന്ന സൂചനയാണിത് നല്‍കുന്നതും.
രാജ്യമൊട്ടുക്കും സ്മാര്‍ട്ട് മീറ്റര്‍ വിപ്ലവം നടക്കാനിരിക്കെ ജീനസ് പവര്‍ വലിയ ഉയര്‍ച്ച കണ്ടെത്തുമെന്നാണ് ഐസിഐസിഐ സെക്യുരിറ്റീസ് പ്രവചിക്കുന്നത്. 2008, 2018 വര്‍ഷങ്ങളില്‍ കുറിച്ച റെക്കോര്‍ഡ് ഉയര്‍ച്ചയ്ക്ക് തൊട്ടരികിലാണ് ഇപ്പോള്‍ കമ്പനി.
വെള്ളിയാഴ്ച്ച നേരിയ തകര്‍ച്ചയിലാണ് ജീനസ് പവര്‍ ഇന്‍ഫ്രാസ്ട്രക്ച്ചേഴ്സ് ലിമിറ്റഡ് വ്യാപാരം പൂര്‍ത്തിയാക്കിയത്. 77.10 രൂപയില്‍ തുടങ്ങി 76.80 രൂപയില്‍ കമ്പനി ഇടപാടുകള്‍ അവസാനിപ്പിച്ചു. ഇതേസമയം, 5 ദിവസത്തെ ചിത്രത്തില്‍ 3.23 ശതമാനവും 1 മാസത്തെ ചിത്രത്തില്‍ 19.72 ശതമാനവും നേട്ടം കണ്ടെത്താന്‍ ജീനസ് പവറിന് സാധിച്ചത് കാണാം.
കഴിഞ്ഞ 6 മാസത്തിനിടെ 54.99 ശതമാനം നേട്ടമാണ് കമ്പനി നിക്ഷേപകര്‍ക്ക് തിരിച്ചുനല്‍കിയത്. ഏപ്രില്‍ 9 -ന് 49.55 രൂപയായിരുന്നു ജീനസ് പവറിന്റെ ഓഹരി വില. എന്തായാലും ഇപ്പോഴത്തെ വിലയില്‍ ജീനസ് പവര്‍ ഓഹരികള്‍ വാങ്ങാമെന്നാണ് ഐസിഐസിഐ സെക്യുരിറ്റീസ് ഹ്രസ്വകാല നിക്ഷേപകര്‍ക്ക് നല്കുന്ന നിര്‍ദേശം.
അടുത്ത മൂന്നു മാസം കൊണ്ട് 92 രൂപ വരെയ്ക്കും ജീനസ് പവറിന്റെ ഓഹരി വില ഉയരാന്‍ സാധ്യതയുണ്ടെന്ന് ബ്രോക്കറേജ് പറയുന്നു. ഇതേസമയം, 67 രൂപയില്‍ സ്റ്റോപ്പ് ലോസ് നിശ്ചയിക്കാനും നിക്ഷേപകര്‍ വിട്ടുപോകരുത്.
1992 -ല്‍ സ്ഥാപിതമായ ജീനസ് പവര്‍ ഇന്‍ഫ്രാസ്ട്രക്ച്ചേഴ്സ് ലിമിറ്റഡ് 1,659.20 കോടി രൂപ വിപണി മൂല്യമുള്ള ഒരു സ്മോള്‍ ക്യാപ് കമ്പനിയാണ്. ഇലക്ട്രിക്/ഇലക്ട്രോണിക്സ് മേഖലകളിലാണ് കമ്പനി പ്രധാനമായും ബിസിനസ് നടത്തുന്നത്.
2. ഹിന്‍ഡാല്‍കോ ഇന്‍ഡസ്ട്രീസ്
അടുത്തു മൂന്നു മാസം കൊണ്ട് ഹിന്‍ഡാല്‍കോ ഇന്‍ഡസ്ട്രീസ് ഉയരുമെന്നാണ് ഐസിഐസിഐ സെക്യുരിറ്റീസിന്റെ വിലയിരുത്തല്‍. 540 രൂപയുടെ ടാര്‍ഗറ്റ് വില സ്റ്റോക്കില്‍ ബ്രോക്കറേജ് നിര്‍ദേശിക്കുന്നു. 455 രൂപയില്‍ സ്റ്റോപ്പ് ലോസും കരുതാം. വെള്ളിയാഴ്ച്ച 474.10 രൂപ എന്ന നിലയിലാണ് ഹിന്‍ഡാല്‍കോ ഓഹരികള്‍ ഇടപാടുകള്‍ അവസാനിപ്പിച്ചത് (ഒക്ടോബര്‍ 8). ലോകത്തെ ഏറ്റവും വലിയ അലൂമിനിയം റോളിങ് കമ്പനിയാണ് ഹിന്‍ഡാല്‍കോ. ഏഷ്യയിലെ ഏറ്റവും വലിയ പ്രൈമറി അലൂമിനിയം ഉത്പാദകരും ഇവര്ത്തന്നെ.
1958 -ല്‍ സ്ഥാപിതമായ ഹിന്‍ഡാല്‍കോ 1.09 ലക്ഷം കോടി രൂപയുടെ വിപണി മൂല്യവുമായി ലാര്‍ജ് ക്യാപ് ഗണത്തിലാണ് പെടുന്നത്. ജൂണ്‍ പാദത്തില്‍ 41,625 കോടി രൂപയുടെ സംയോജിത വരുമാനം കുറിച്ചിരുന്നു. മുന്‍പാദത്തെ അപേക്ഷിച്ച് 2.28 ശതമാനം വര്‍ധനവാണിത്. കഴിഞ്ഞ വര്‍ഷം ജൂണിലെ കണക്കുകള്‍ താരതമ്യം ചെയ്താല്‍ 61.95 ശതമാനം വരുമാന വളര്‍ച്ച കണ്ടെത്താന്‍ ഏപ്രില്‍ - ജൂണ്‍ കാലഘട്ടത്തില്‍ കമ്പനിക്ക് സാധിച്ചു.
നികുതി കിഴിച്ച് 2,785 കോടി രൂപയുടെ അറ്റാദായവും ഹിന്‍ഡാല്‍കോ കഴിഞ്ഞ പാദത്തില്‍ രേഖപ്പെടുത്തി. ജൂണിലെ കണക്കുകള്‍ പ്രകാരം കമ്പനിയുടെ 34.6 ശതമാനം ഓഹരികള്‍ പ്രമോട്ടര്‍മാരുടെ പക്കലാണ്. വിദേശ സ്ഥാപന നിക്ഷേപകര്‍ 25.2 ശതമാനവും ആഭ്യന്തര സ്ഥാപന നിക്ഷേപകര്‍ 20.6 ശതമാനവും ഓഹരി പങ്കാളിത്തം കയ്യടക്കുന്നുണ്ട്. കമ്പനിയുടെ 19.6 ശതമാനം ഓഹരികളാണ് ചില്ലറ നിക്ഷേപകരുടെ കൈവശമുള്ളത്.
കഴിഞ്ഞ 5 ദിവസത്തെ ചിത്രത്തില്‍ 1.95 ശതമാനവും 1 മാസത്തെ ചിത്രത്തില്‍ 0.89 ശതമാനവും നഷ്ടം നേരിട്ടാണ് ഹിന്‍ഡാല്‍കോ ഇന്‍ഡസ്ട്രീസ് വിപണിയില്‍ ഇടപാടുകള്‍ നടത്തുന്നത്. ഇതേസമയം, കഴിഞ്ഞ 6 മാസത്തിനിടെ നിക്ഷേപകര്‍ക്ക് 41.02 ശതമാനം ലാഭം തിരിച്ചുനല്‍കാന്‍ കമ്പനിക്ക് സാധിച്ചു. ഏപ്രില്‍ 12 -ന് 336.20 രൂപയായിരുന്നു ഹിന്‍ഡാല്‍കോയുടെ ഓഹരി വില.
എന്തായാലും ഇപ്പോഴത്തെ വിലയില്‍ ഹിന്‍ഡാല്‍കോ ഇന്‍ഡസ്ട്രീസ് ഓഹരികള്‍ വാങ്ങാമെന്നാണ് ഐസിഐസിഐ സെക്യുരിറ്റീസ് ഹ്രസ്വകാല നിക്ഷേപകര്‍ക്ക് നല്കുന്ന നിര്‍ദേശം. അടുത്ത മൂന്നു മാസം കൊണ്ട് 540 രൂപ വരെയ്ക്കും ഓഹരി വില ഉയരാന്‍ സാധ്യതയുണ്ടെന്ന് ബ്രോക്കറേജ് പറയുന്നു. ഇതേസമയം, 455 രൂപയില്‍ സ്റ്റോപ്പ് ലോസ് നിശ്ചയിക്കാനും നിക്ഷേപകര്‍ വിട്ടുപോകരുത്.
3. എച്ച്ഡിഎഫ്സി
ഹൗസിങ് ഫൈനാന്‍സ് രംഗത്തെ പ്രമുഖ കമ്പനിയായ എച്ച്ഡിഎഫ്സിയിലും ഐസിഐസിഐ സെക്യുരിറ്റീസ് മുന്നേറ്റം പ്രവചിക്കുന്നുണ്ട്. അടുത്ത മൂന്നു മാസം കൊണ്ട് 3,125 രൂപയിലേക്ക് എച്ച്ഡിഎഫ്സിയുടെ ഓഹരി വില കുതിക്കാമെന്നാണ് ബ്രോക്കറേജിന്റെ പക്ഷം. 2,628 രൂപയില്‍ നിക്ഷേപകര്‍ക്ക് സ്റ്റോപ്പ് ലോസും കരുതാം. വെള്ളിയാഴ്ച്ച 2,726 രൂപ എന്ന നിലയിലാണ് എച്ച്ഡിഎഫ്സി ഓഹരികള്‍ വ്യാപാരം പൂര്‍ത്തിയാക്കിയത് (ഒക്ടോബര്‍ 8).
1977 -ല്‍ സ്ഥാപിതമായ ഹൗസിങ് ഡെവലപ്പ്മെന്റ് ഫൈനാന്‍സ് കോര്പ്പറേഷന് ലിമിറ്റഡ് 5.12 ലക്ഷം കോടി രൂപ വിപണി മൂല്യമുള്ള ലാര്‍ജ് ക്യാപ് കമ്പനിയാണ് ഇപ്പോള്‍. ബാങ്കിതര ധനകാര്യ മേഖലയിലാണ് എച്ച്ഡിഎഫ്സിയുടെ പ്രവര്‍ത്തനം മുഴുവന്‍. ജൂണ്‍ പാദത്തില്‍ 30,997 കോടി രൂപ സംയോജിത വരുമാനം കുറിച്ചുകൊണ്ടാണ് കമ്പനി കണക്കുപുസ്തകം ക്ലോസ് ചെയ്തത്. മുന്‍ പാദത്തെ അപേക്ഷിച്ച് 13.30 ശതമാനം ഇടിവ് ജൂണില്‍ എച്ച്ഡിഎഫ്സി നേരിട്ടു. ഇതേസമയം, ഒരു വര്‍ഷം മുന്‍പുള്ള ചിത്രം പരിശോധിച്ചാല്‍ 3.46 ശതമാനം വരുമാന വളര്‍ച്ച കണ്ടെത്താന്‍ കമ്പനിക്ക് കഴിഞ്ഞു. ഏപ്രില്‍ - ജൂണ്‍ കാലഘട്ടത്തില്‍ 3,426.31 കോടി രൂപയാണ് നികുതി കിഴിച്ചുള്ള അറ്റാദായം എച്ച്ഡിഎഫ്സി രേഖപ്പെടുത്തിയത്.
ജൂണിലെ കണക്കുകള്‍ പ്രകാരം എച്ച്ഡിഎഫ്സിയുടെ 21.1 ശതമാനം ഓഹരികള്‍ പ്രമോട്ടര്‍മാരുടെ കൈവശമുണ്ട്. വിദേശ സ്ഥാപന നിക്ഷേപകര്‍ 50.7 ശതമാനവും ആഭ്യന്തര സ്ഥാപന നിക്ഷേപകര്‍ 17.6 ശതമാനവും ഓഹരി പങ്കാളിത്തം കുറിക്കുന്നു. എച്ച്ഡിഎഫ്സിയുടെ 10.7 ശതമാനം ഓഹരികളാണ് ചില്ലറ നിക്ഷേപകരുടെ പക്കലുള്ളത്. കഴിഞ്ഞ 5 ദിവസത്തെ ചിത്രത്തില്‍ 0.47 ശതമാനവും 1 മാസത്തെ ചിത്രത്തില്‍ 4.34 ശതമാനവും നഷ്ടം നേരിട്ടാണ് എച്ച്ഡിഎഫ്സി വ്യാപാരം നടത്തുന്നത്. ഇതേസമയം, കഴിഞ്ഞ 6 മാസത്തിനിടെ നിക്ഷേപകര്‍ക്ക് 12.65 ശതമാനം നേട്ടം തിരിച്ചുനല്‍കാന്‍ കമ്പനിക്ക് സാധിച്ചു. ഏപ്രില്‍ 12 -ന് 2,419.85 രൂപയായിരുന്നു എച്ച്ഡിഎഫ്സിയുടെ ഓഹരി വില.
ഇപ്പോഴത്തെ വില നിലവാരത്തില്‍ എച്ച്ഡിഎഫ്സി ഓഹരികള്‍ വാങ്ങാമെന്നാണ് ഐസിഐസിഐ സെക്യുരിറ്റീസ് ഹ്രസ്വകാല നിക്ഷേപകര്‍ക്ക് നല്കുന്ന നിര്‍ദേശം. അടുത്ത മൂന്നു മാസം കൊണ്ട് 3,125 രൂപ വരെയ്ക്കും ഓഹരി വില ഉയരാന്‍ സാധ്യതയുണ്ടെന്ന് ബ്രോക്കറേജ് പറയുന്നു. ഇതേസമയം, 2,628 രൂപയില്‍ സ്റ്റോപ്പ് ലോസ് നിശ്ചയിക്കാനും നിക്ഷേപകര്‍ വിട്ടുപോകരുത്.
4. ബജാജ് ഫൈനാന്‍സ്
ബാങ്കിതര ധനകാര്യ മേഖലയില്‍ സജീവമായി തുടരുന്ന ഇന്ത്യയിലെ മറ്റൊരു പ്രമുഖ കമ്പനിയാണ് ബജാജ് ഫൈനാന്‍സ്. അടുത്ത മൂന്നു മാസം കൊണ്ട് ബജാജ് ഫൈനാന്‍സ് ഓഹരികളിലും ഉയര്‍ച്ച ഐസിഐസിഐ സെക്യുരിറ്റീസ് പ്രവചിക്കുന്നു. കമ്പനിയുടെ ഓഹരി വില 8,630 രൂപ വരെയ്ക്കും ഉയരാമെന്നാണ് ബ്രോക്കറേജ് അറിയിക്കുന്നത്. സ്റ്റോക്കില്‍ നിക്ഷേപം നടത്താന്‍ ഒരുങ്ങുന്നവര്‍ 7,150 രൂപയില്‍ സ്റ്റോപ്പ് ലോസും കരുതാം. വെള്ളിയാഴ്ച്ച 7,730 രൂപ എന്ന നിലയിലാണ് ബജാജ് ഫൈനാന്‍സ് ഓഹരികള്‍ ഇടപാടുകള്‍ക്ക് തിരശ്ശീലയിട്ടത് (ഒക്ടോബര്‍ 8).
1987 -ല്‍ സ്ഥാപിതമായ ബജാജ് ഫൈനാന്‍സ് ഇന്ന് 4.72 ലക്ഷം കോടി രൂപ വിപണി മൂല്യമുള്ള ലാര്‍ജ് ക്യാപ് കമ്പനിയാണ്. ജൂണ്‍ പാദത്തില്‍ 6,743.01 കോടി രൂപ സംയോജിത വരുമാനമാണ് കമ്പനി കുറിച്ചത്. മുന്‍ പാദത്തെ അപേക്ഷിച്ച് 1.63 ശതമാനം ഇടിവ് ജൂണില്‍ ബജാജ് ഫൈനാന്സിന് സംഭവിച്ചു. ഇതേസമയം, ഒരു വര്‍ഷം മുന്‍പുള്ള ചിത്രം പരിശോധിച്ചാല്‍ 1.40 ശതമാനം വരുമാന വളര്‍ച്ച കാണാം. ഏപ്രില്‍ - ജൂണ്‍ കാലഘട്ടത്തില്‍ 1,002.44 കോടി രൂപയാണ് നികുതി കിഴിച്ചുള്ള അറ്റാദായം ബജാജ് ഫൈനാന്‍സ് രേഖപ്പെടുത്തിയത്.
ജൂണിലെ കണക്കുകള്‍ പ്രകാരം കമ്പനിയുടെ 56 ശതമാനം ഓഹരി പങ്കാളിത്തം പ്രമോട്ടര്‍മാരാണ് കൈവശം വെയ്ക്കുന്നത്. വിദേശ സ്ഥാപന നിക്ഷേപകര്‍ 24 ശതമാനവും ആഭ്യന്തര സ്ഥാപന നിക്ഷേപകര്‍ 9.3 ശതമാനവും വീതം ഓഹരികള്‍ കയ്യടക്കുന്നു. ബജാജ് ഫൈനാന്‍സിന്റെ 10.6 ശതമാനം ഓഹരികളാണ് ചില്ലറ നിക്ഷേപകരുടെ പക്കലുള്ളത്. കഴിഞ്ഞ 5 ദിവസത്തെ ചിത്രത്തില്‍ 1.89 ശതമാനവും 1 മാസത്തെ ചിത്രത്തില്‍ 3.83 ശതമാനവും നേട്ടം കുറിച്ചുകൊണ്ടാണ് ബജാജ് ഫൈനാന്‍സ് വ്യാപാരം നടത്തുന്നത്. കഴിഞ്ഞ 6 മാസത്തിനിടെ നിക്ഷേപകര്‍ക്ക് 71.37 ശതമാനം ലാഭം തിരിച്ചുനല്‍കാനും കമ്പനിക്ക് സാധിച്ചു. ഏപ്രില്‍ 12 -ന് 4,511 രൂപയായിരുന്നു ബജാജ് ഫൈനാന്‍സിന്റെ ഓഹരി വില.
ഇപ്പോഴത്തെ വില നിലവാരത്തില്‍ ബജാജ് ഫൈനാന്‍സ് ഓഹരികള്‍ വാങ്ങാമെന്നാണ് ഐസിഐസിഐ സെക്യുരിറ്റീസ് ഹ്രസ്വകാല നിക്ഷേപകര്‍ക്ക് നല്കുന്ന നിര്‍ദേശം. അടുത്ത മൂന്നു മാസം കൊണ്ട് 8,630 രൂപ വരെയ്ക്കും ഓഹരി വില ഉയരാന്‍ സാധ്യതയുണ്ടെന്ന് ബ്രോക്കറേജ് പറയുന്നു. ഇതേസമയം, 7,150 രൂപയില്‍ സ്റ്റോപ്പ് ലോസ് നിശ്ചയിക്കാനും നിക്ഷേപകര്‍ വിട്ടുപോകരുത്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യം മാത്രമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം.
ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകള്‍ക്ക് വിധേയമാണ്. ലേഖനത്തില്‍ പറഞ്ഞിരിക്കുന്ന വിവരങ്ങള്‍ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകന്‍ തയ്യാറാക്കിയിട്ടുള്ളതാണ്. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക.
More From GoodReturns

റെയിൽടെൽ ഒന്നാം പാദ ഫലം ഇന്ന്: നിക്ഷേപകർ ഉറ്റുനോക്കുന്ന നിർണ്ണായക വിവരങ്ങൾ ഇതാ

10 രൂപയിൽ താഴെയുള്ള ഓഹരികളിൽ വൻ കുതിപ്പ്; നിക്ഷേപകർ അറിയേണ്ട മുന്നറിയിപ്പുകൾ ഇതാ!

നെസ്ലെ ഇന്ത്യ ഓഹരികളിൽ മുന്നേറ്റം; ബ്രോക്കറേജ് സ്ഥാപനങ്ങൾ ടാർഗെറ്റ് ഉയർത്തിയത് എന്തിന്?

IRFC Q1 ഫലങ്ങൾ: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യതയോ?

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്? ഈ ആഴ്ച ശ്രദ്ധിക്കേണ്ട പ്രധാന ഓഹരികളും ഫലങ്ങളും

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: ഇന്ന് വിപണിയിൽ ശ്രദ്ധിക്കേണ്ട നിർണ്ണായക നീക്കങ്ങൾ!

ഓഹരി വിപണിയിൽ വൻ മാറ്റം: മൈക്രോക്യാപ് നിക്ഷേപകർക്ക് മുന്നറിയിപ്പുമായി എക്സ്ചേഞ്ചുകൾ

മുംബൈ ലോക്കലുകളിൽ 'കവച് 5.0': സുരക്ഷയ്ക്കൊപ്പം റെയിൽവേ ഓഹരികളിലും വൻ കുതിപ്പിന് സാധ്യത!

പെന്നി സ്റ്റോക്ക് നിക്ഷേപകർ ശ്രദ്ധിക്കുക; ഈ ഐപിഒകൾ വിപണിയിൽ വലിയ മാറ്റമുണ്ടാക്കുന്നു

ഇൻഡിഗോ ഓഹരികളിൽ വൻ മാറ്റം; ബ്രോക്കറേജ് സ്ഥാപനങ്ങളുടെ പുതിയ ലക്ഷ്യവിലകൾ നിക്ഷേപകർ അറിയേണ്ടതെന്ത്?

എക്സ്പയറി ദിനത്തിലെ പെന്നി സ്റ്റോക്ക് കെണികൾ: നിക്ഷേപകർ അറിയേണ്ട മുന്നറിയിപ്പുകൾ



Click it and Unblock the Notifications