3 മാസം കൊണ്ട് ഈ 6 സ്റ്റോക്കുകള്‍ ഉയരും; ഐസിഐസിഐ സെക്യുരിറ്റീസ് പറയുന്നു

മൂന്നു മാസം കൊണ്ട് ഭേദപ്പെട്ട നേട്ടം തരാന്‍ ഏതൊക്കെ സ്‌റ്റോക്കിന് കഴിയും? ചോദ്യത്തിന് ഉത്തരം നല്‍കുകയാണ് ഇന്ത്യയിലെ പ്രമുഖ ബ്രോക്കറേജ് സ്ഥാപനം ഐസിഐസിഐ സെക്യുരിറ്റീസ്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ഇന്റര്‍ഗ്ലോബ് ഏവിയേഷന്‍ (ഇന്‍ഡിഗോ) അടക്കം ആറു കമ്പനികളുടെ ഓഹരികള്‍ അടുത്ത മൂന്നു മാസം കൊണ്ട് കാര്യമായ റിട്ടേണ്‍ സമര്‍പ്പിക്കുമെന്നാണ് ഐസിഐസിഐ സെക്യുരിറ്റീസിന്റെ പ്രവചനം. ഈ അവസരത്തില്‍ ഇവര്‍ 'ബൈ' കോള്‍ നല്‍കിയിരിക്കുന്ന ആറു സ്റ്റോക്കുകള്‍ ഏതെല്ലാമെന്ന് ചുവടെ കാണാം.

1. ഗോദ്‌റെജ് പ്രോപ്പര്‍ട്ടീസ്

1. ഗോദ്‌റെജ് പ്രോപ്പര്‍ട്ടീസ്

ഇന്ത്യയിലെ പ്രമുഖ റിയല്‍ എസ്റ്റേറ്റ് കമ്പനികളില്‍ ഒന്നാണ് ഗോദ്‌റെജ് പ്രോപ്പര്‍ട്ടീസ്. വിഖ്യാതമായ ഗോദ്‌റെജ് ഗ്രൂപ്പിന്റെ ഭാഗം. അടുത്ത മൂന്നു മാസം കൊണ്ട് ഗോദ്‌റെജ് പ്രോപ്പര്‍ട്ടീസിന്റെ ഓഹരി വില 1,795 രൂപ വരെ ഉയരാമെന്നാണ് ഐസിഐസിഐ സെക്യുരിറ്റീസ് കണക്കുകൂട്ടുന്നത്. ബ്രോക്കറേജ് സ്ഥാപനം മുന്നോട്ടുവെയ്ക്കുന്ന ടാര്‍ഗറ്റ് വിലയും ഇതുതന്നെ. 1,470 രൂപ സ്റ്റോപ്പ് ലോസ് നിശ്ചയിക്കാനും നിക്ഷേപകര്‍ക്ക് ഇവര്‍ നിര്‍ദേശം നല്‍കുന്നുണ്ട്.

ഓഹരി വില

തിങ്കളാഴ്ച്ച (സെപ്തംബര്‍ 6) 1,602.00 രൂപ എന്ന നിലയ്ക്കാണ് കമ്പനി വ്യാപാരം അവസാനിപ്പിച്ചത് (1.37 ശതമാനം നേട്ടം). കഴിഞ്ഞ അഞ്ച് ദിവസത്തെ ചിത്രത്തില്‍ 6.33 ശതമാനം നേട്ടവും ഒരു മാസത്തെ ചിത്രത്തില്‍ 2.50 ശതമാനം നേട്ടവും ഗോദ്‌റെജ് പ്രോപ്പര്‍ട്ടീസ് കയ്യടക്കുന്നത് കാണാം. ഈ വര്‍ഷം മാത്രം 12.24 ശതമാനം വളര്‍ച്ച കുറിക്കാന്‍ കമ്പനിയുടെ ഓഹരികള്‍ക്ക് സാധിച്ചു. ജനുവരി 1 -ന് 1,427.25 രൂപയായിരുന്നു ഗോദ്‌റെജ് പ്രോപ്പര്‍ട്ടീസിന്റെ ഓഹരി വില.

ഒരു വര്‍ഷം മുന്‍പുള്ള കണക്കുകള്‍ പരിശോധിച്ചാല്‍ 77.89 ശതമാനം നേട്ടം കമ്പനി നിക്ഷേപകര്‍ക്ക് തിരിച്ചുനല്‍കി. 2020 സെപ്തംബര്‍ 7 -ന് 900.55 രൂപയായിരുന്നു ഗോദ്‌റെജ് പ്രോപ്പര്‍ട്ടീസിന്റെ ഓഹരി വില. അതായത്, അന്ന് ഒരു ലക്ഷം രൂപ നിക്ഷേപിച്ചവരുടെ ആസ്തി ഇന്ന് 1.77 ലക്ഷമായി വര്‍ധിച്ചിട്ടുണ്ടാകണം.

2. ഗ്രൈന്‍ഡ്‌വെല്‍ നോര്‍ട്ടണ്‍

2. ഗ്രൈന്‍ഡ്‌വെല്‍ നോര്‍ട്ടണ്‍

അബ്രേസീവ് ഉത്പന്നങ്ങളും സിലിക്കണ്‍ കാര്‍ബൈഡും നിര്‍മിച്ച് കയറ്റുമതി ചെയ്യുന്ന ഇന്ത്യയിലെ പ്രമുഖ കമ്പനികളില്‍ ഒന്നാണ് ഗ്രൈന്‍ഡ്‌വെല്‍ നോര്‍ട്ടണ്‍. ഈ കമ്പനിയുടെ ഓഹരി വിലയും അടുത്ത മൂന്നു മാസം കൊണ്ട് നേട്ടം കൈവരിക്കുമെന്നാണ് ഐസിഐസിഐ സെക്യുരിറ്റീസ് പ്രവചിക്കുന്നത്. 1,495 രൂപയാണ് സ്റ്റോക്കിന് ബ്രോക്കറേജ് സ്ഥാപനം കല്‍പ്പിക്കുന്ന ടാര്‍ഗറ്റ് വില. സ്റ്റോപ്പ് ലോസ് 1,190 രൂപയും.

മുൻ ചിത്രം

തിങ്കളാഴ്ച്ച (സെപ്തംബര്‍ 6) 1,396.50 രൂപ എന്ന നിലയ്ക്കാണ് കമ്പനി വ്യാപാരം പൂര്‍ത്തിയാക്കിയത് (1.87 ശതമാനം നേട്ടം). കഴിഞ്ഞ അഞ്ച് ദിവസത്തെ ചിത്രത്തില്‍ 9 ശതമാനം നേട്ടവും ഒരു മാസത്തെ ചിത്രത്തില്‍ 15 ശതമാനം നേട്ടവും ഗ്രൈന്‍ഡ്‌വെല്‍ നോര്‍ട്ടണ്‍ കുറിക്കുന്നത് കാണാം. ഈ വര്‍ഷം മാത്രം 94.46 ശതമാനം വളര്‍ച്ച കുറിക്കാന്‍ കമ്പനിയുടെ ഓഹരികള്‍ക്ക് സാധിച്ചു. ജനുവരി 1 -ന് 718.15 രൂപയായിരുന്നു ഗ്രൈന്‍ഡ്‌വെല്‍ നോര്‍ട്ടണിന്റെ ഓഹരി വില.

ഒരു വര്‍ഷം മുന്‍പുള്ള കണക്കുകള്‍ പരിശോധിച്ചാല്‍ 159.57 ശതമാനം നേട്ടം കമ്പനി നിക്ഷേപകര്‍ക്ക് തിരിച്ചുനല്‍കി. 2020 സെപ്തംബര്‍ 7 -ന് 538 രൂപയായിരുന്നു ഗ്രൈന്‍ഡ്‌വെല്‍ നോര്‍ട്ടണിന്റെ ഓഹരി വില. അതായത്, അന്ന് ഒരു ലക്ഷം രൂപ നിക്ഷേപിച്ചവരുടെ ആസ്തി ഇന്ന് 2.59 ലക്ഷമായി വര്‍ധിച്ചിട്ടുണ്ടാകണം.

3. സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ

3. സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ

ഇന്ത്യയിലെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കാണ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. ഓഹരി വിപണിയില്‍ എസ്ബിഐയുടെ സ്റ്റോക്കിനും ഐസിഐസിഐ സെക്യുരിറ്റീസ് 'ബൈ' കോള്‍ നല്‍കിയിട്ടുണ്ട്. അടുത്ത മൂന്നു മാസം കൊണ്ട് 483 രൂപയാണ് ബ്രോക്കറേജ് സ്ഥാപനം നിര്‍ദേശിക്കുന്ന ടാര്‍ഗറ്റ് വില. സ്റ്റോപ്പ് ലോസ് 398 രൂപയും.

തിങ്കളാഴ്ച്ച (സെപ്തംബര്‍ 6) 431 രൂപ എന്ന നിലയ്ക്കാണ് എസ്ബിഐ വ്യാപാരം അവസാനിപ്പിച്ചത് (0.093 ശതമാനം ഇടിവ്). കഴിഞ്ഞ അഞ്ച് ദിവസത്തെ ചിത്രത്തില്‍ 2.18 ശതമാനം നേട്ടവും ഒരു മാസത്തെ ചിത്രത്തില്‍ 0.55 ശതമാനം തകര്‍ച്ചയും എസ്ബിഐ രേഖപ്പെടുത്തിയത് കാണാം.

ഒരു വർഷം മുൻപ്

ഈ വര്‍ഷം മാത്രം 54.26 ശതമാനം വളര്‍ച്ച കുറിക്കാന്‍ കമ്പനിയുടെ ഓഹരികള്‍ക്ക് സാധിച്ചു. ജനുവരി 1 -ന് 279.40 രൂപയായിരുന്നു എസ്ബിഐയുടെ ഓഹരി വില. ഒരു വര്‍ഷം മുന്‍പുള്ള കണക്കുകള്‍ പരിശോധിച്ചാല്‍ 107.31 ശതമാനം നേട്ടം കമ്പനി നിക്ഷേപകര്‍ക്ക് തിരിച്ചുനല്‍കി. 2020 സെപ്തംബര്‍ 7 -ന് 207.90 രൂപയായിരുന്നു എസ്ബിഐയുടെ ഓഹരി വില. അതായത്, അന്ന് ഒരു ലക്ഷം രൂപ നിക്ഷേപിച്ചവരുടെ ആസ്തി ഇന്ന് 2.07 ലക്ഷമായി വര്‍ധിച്ചിട്ടുണ്ടാകണം.

4. പിഎന്‍സി ഇന്‍ഫ്രാടെക്ക്

4. പിഎന്‍സി ഇന്‍ഫ്രാടെക്ക്

ഇന്ത്യയിലെ പ്രമുഖ നിര്‍മാണ കമ്പനികളില്‍ ഒന്നാണ് പിഎന്‍സി ഇന്‍ഫ്രാടെക്ക് ലിമിറ്റഡ്. അടിസ്ഥാന സൗകര്യവികസനം, നിര്‍മാണം എന്നീ മേഖലകളിലാണ് പിഎന്‍സി ഇന്‍ഫ്രാടെക്ക് പ്രധാനമായും ഊന്നല്‍ നല്‍കുന്നത്. കമ്പനിയുടെ സ്റ്റോക്കില്‍ 385 രൂപയുടെ ടാര്‍ഗറ്റ് വിലയാണ് ഐസിഐസിഐ സെക്യുരിറ്റീസ് നിശ്ചയിക്കുന്നത്. സ്റ്റോപ്പ് ലോസ് 302 രൂപയും.

തിങ്കളാഴ്ച്ച (സെപ്തംബര്‍ 6) 360 രൂപ എന്ന നിലയ്ക്കാണ് കമ്പനി വ്യാപാരം അവസാനിപ്പിച്ചത് (0.028 ശതമാനം നേട്ടം). കഴിഞ്ഞ അഞ്ച് ദിവസത്തെ ചിത്രത്തില്‍ 15.38 ശതമാനം നേട്ടവും ഒരു മാസത്തെ ചിത്രത്തില്‍ 17.09 ശതമാനം നേട്ടവും പിഎന്‍സി ഇന്‍ഫ്രാടെക്ക് കയ്യടക്കുന്നത് കാണാം.

ഓഹരി വില ചിത്രം

ഈ വര്‍ഷം മാത്രം 104.43 ശതമാനം വളര്‍ച്ച കുറിക്കാന്‍ കമ്പനിയുടെ ഓഹരികള്‍ക്ക് സാധിച്ചു. ജനുവരി 1 -ന് 176.10 രൂപയായിരുന്നു പിഎന്‍സി ഇന്‍ഫ്രാടെക്ക് ലിമിറ്റഡിന്റെ ഓഹരി വില. ഒരു വര്‍ഷം മുന്‍പുള്ള കണക്കുകള്‍ പരിശോധിച്ചാല്‍ 122.29 ശതമാനം നേട്ടം കമ്പനി നിക്ഷേപകര്‍ക്ക് തിരിച്ചുനല്‍കി. 2020 സെപ്തംബര്‍ 7 -ന് 152 രൂപയായിരുന്നു പിഎന്‍സി ഇന്‍ഫ്രാടെക്കിന്റെ ഓഹരി വില. അതായത്, അന്ന് ഒരു ലക്ഷം രൂപ നിക്ഷേപിച്ചവരുടെ ആസ്തി ഇന്ന് 2.22 ലക്ഷമായി വര്‍ധിച്ചിട്ടുണ്ടാകണം.

5. ഇന്റര്‍ഗ്ലോബ് ഏവിയേഷന്‍ (ഇന്‍ഡിഗോ)

5. ഇന്റര്‍ഗ്ലോബ് ഏവിയേഷന്‍ (ഇന്‍ഡിഗോ)

ഇന്ത്യയിലെ പ്രചാരമേറിയ ബജറ്റ് എയര്‍ലൈന്‍ കമ്പനിയാണ് ഇന്റര്‍ഗ്ലോബ് ഏവിയേഷന്‍. ഇന്‍ഡിഗോ എന്നു പറഞ്ഞാലായിരിക്കും കമ്പനിയെ തിരിച്ചറിയാന്‍ കൂടുതല്‍ എളുപ്പം. ഈ ഇന്ത്യന്‍ എയര്‍ലൈന്‍ സ്റ്റോക്കിലും വളര്‍ച്ച പ്രവചിക്കുകയാണ് ഐസിഐസിഐ സെക്യുരിറ്റീസ്. അടുത്ത മൂന്നു മാസം കൊണ്ട് ഇന്റര്‍ഗ്ലോബ് ഏവിയേഷന്റെ ഓഹരി വില 2,040 രൂപ വരെയെത്താമെന്ന് ബ്രോക്കറേജ് സ്ഥാപനം കണക്കുകൂട്ടുന്നു. 1,705 രൂപയില്‍ സ്റ്റോപ്പ് ലോസ് നിശ്ചയിക്കാനും ഇവര്‍ നിക്ഷേപകര്‍ക്ക് നിര്‍ദേശം നല്‍കുന്നുണ്ട്.

കണക്കുകൾ

തിങ്കളാഴ്ച്ച (സെപ്തംബര്‍ 6) 1,959.15 രൂപ എന്ന നിലയ്ക്കാണ് കമ്പനി വ്യാപാരം അവസാനിപ്പിച്ചത് (0.33 ശതമാനം ഇടിവ്). കഴിഞ്ഞ അഞ്ച് ദിവസത്തെ ചിത്രത്തില്‍ 7.61 ശതമാനം നേട്ടവും ഒരു മാസത്തെ ചിത്രത്തില്‍ 17.82 ശതമാനം നേട്ടവും ഇന്റര്‍ഗ്ലോബ് ഏവിയേഷന്‍ കയ്യടക്കുന്നത് കാണാം. ഈ വര്‍ഷം മാത്രം 14.34 ശതമാനം വളര്‍ച്ച കുറിക്കാന്‍ കമ്പനിയുടെ ഓഹരികള്‍ക്ക് സാധിച്ചു. ജനുവരി 1 -ന് 1,713.50 രൂപയായിരുന്നു ഇന്റര്‍ഗ്ലോബ് ഏവിയേഷന്റെ ഓഹരി വില.

ഒരു വര്‍ഷം മുന്‍പുള്ള കണക്കുകള്‍ പരിശോധിച്ചാല്‍ 59.36 ശതമാനം നേട്ടം കമ്പനി നിക്ഷേപകര്‍ക്ക് തിരിച്ചുനല്‍കി. 2020 സെപ്തംബര്‍ 7 -ന് 1,229.35 രൂപയായിരുന്നു ഇന്റര്‍ഗ്ലോബ് ഏവിയേഷന്റെ ഓഹരി വില. അതായത്, അന്ന് ഒരു ലക്ഷം രൂപ നിക്ഷേപിച്ചവരുടെ ആസ്തി ഇന്ന് 1.59 ലക്ഷമായി വര്‍ധിച്ചിട്ടുണ്ടാകണം.

6. സഫാരി ഇന്‍ഡസ്ട്രീസ്

6. സഫാരി ഇന്‍ഡസ്ട്രീസ്

ഇന്ത്യയിലെ പ്രമുഖ ലഗ്ഗേജ് ബാഗ് നിര്‍മാതാക്കളാണ് സഫാരി ഇന്‍ഡസ്ട്രീസ്. ലഗ്ഗേജ് ബാഗുകള്‍ക്ക് പുറമെ വൈവിധ്യമാര്‍ന്ന ബാക്ക്പാക്കുകള്‍, സ്‌കൂള്‍ ബാഗുകള്‍, ഫാഷന്‍ ബാഗുകള്‍, യാത്രാ ബാഗുകള്‍ തുടങ്ങിയവും സഫാരി വിപണിയിലെത്തിക്കുന്നുണ്ട്. അടുത്ത മൂന്നു മാസം കൊണ്ട് സഫാരി ഇന്‍ഡസ്ട്രീസിന്റെ ഓഹരി വിലയും ഉയരുമെന്നാണ് ഐസിഐസിഐ സെക്യുരിറ്റീസിന്റെ പ്രവചനം. 970 രൂപ ടാര്‍ഗറ്റ് വിലയും 745 സ്റ്റോപ്പ് ലോസുമാണ് ഈ സ്റ്റോക്കില്‍ ബ്രോക്കറേജ് സ്ഥാപനം നിര്‍ദേശിക്കുന്നത്.

ഓഹരി വിപണിയിലെ ചിത്രം

തിങ്കളാഴ്ച്ച (സെപ്തംബര്‍ 6) 860 രൂപ എന്ന നിലയ്ക്കാണ് കമ്പനി വ്യാപാരം അവസാനിപ്പിച്ചത് (0.26 ശതമാനം നേട്ടം). കഴിഞ്ഞ അഞ്ച് ദിവസത്തെ ചിത്രത്തില്‍ 5.06 ശതമാനം നേട്ടവും ഒരു മാസത്തെ ചിത്രത്തില്‍ 21.80 ശതമാനം നേട്ടവും സഫാരി ഇന്‍ഡസ്ട്രീസ് കയ്യടക്കുന്നത് കാണാം. ഈ വര്‍ഷം മാത്രം 62.56 ശതമാനം വളര്‍ച്ച കുറിക്കാന്‍ കമ്പനിയുടെ ഓഹരികള്‍ക്ക് സാധിച്ചു. ജനുവരി 1 -ന് 529.05 രൂപയായിരുന്നു സഫാരി ഇന്‍ഡസ്ട്രീസിന്റെ ഓഹരി വില.

ഒരു വര്‍ഷം മുന്‍പുള്ള കണക്കുകള്‍ പരിശോധിച്ചാല്‍ 117.39 ശതമാനം നേട്ടം കമ്പനി നിക്ഷേപകര്‍ക്ക് തിരിച്ചുനല്‍കി. 2020 സെപ്തംബര്‍ 7 -ന് 395.60 രൂപയായിരുന്നു സഫാരി ഇന്‍ഡസ്ട്രീസിന്റെ ഓഹരി വില. അതായത്, അന്ന് ഒരു ലക്ഷം രൂപ നിക്ഷേപിച്ചവരുടെ ആസ്തി ഇന്ന് 2.17 ലക്ഷമായി വര്‍ധിച്ചിട്ടുണ്ടാകണം.

അറിയിപ്പ്

അറിയിപ്പ്


മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യം മാത്രമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം.

ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകള്‍ക്ക് വിധേയമാണ്. ലേഖനത്തില്‍ പറഞ്ഞിരിക്കുന്ന വിവരങ്ങള്‍ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകന്‍ തയ്യാറാക്കിയിട്ടുള്ളതാണ്. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജീസും ലേഖകനും ഉത്തരവാദികളല്ല. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X