വിപണി വീണ്ടും ചാഞ്ചാട്ടത്തിന്റെ പാതയിലേക്ക് വീണു. ഈയാഴ്ചയിലെ മൂന്ന് വ്യാപാര ദിനങ്ങളിലും നഷ്ടം രേഖപ്പെടുത്തിയാണ് കടന്നു പോകുന്നത്. ആഗോള ഘടകങ്ങള്‍ പ്രതികൂലമാകുന്നത് വിപണിക്ക് തിരിച്ചടിയാണ്. എങ്കിലും സമീപകാല പ്രകടനത്തില്‍ ഓരോ ഓഹരിക്കും നിര്‍ണായകമായത് നാലാം പാദ പ്രവര്‍ത്തന ഫലമാണ്. ഈയൊരു പശ്ചാത്തലത്തിലാണ് മിഡ് കാപ് കെമിക്കല്‍ ഓഹരിക്ക് സെല്‍ റേറ്റിങ് നല്കി ഐസിഐസിഐ സെക്യൂരിറ്റീസ് രംഗത്തെത്തിയത്. നിലവിലെ വിലയില്‍ നിന്നും 10 ശതമാനത്തിലേറെ ഇടിവുണ്ടാകാമെന്നാണ് ബ്രോക്കറേജ് സ്ഥാപനത്തിന്റെ മുന്നറിയിപ്പ്.
നവീന്‍ ഫ്ലൂറൈന്‍
സവിശേഷ ഫ്ലൂറോ കെമിക്കല്‍ ഉത്പന്നങ്ങളുടെ നിര്‍മാതാക്കളും ആഗോള തലത്തിലുള്ള വിതരണക്കാരുമാണ് മുംബൈ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന നവീന്‍ ഫ്ലൂറീന്‍ ഇന്റര്‍നാഷണല്‍ ലിമിറ്റഡ്. 1998-ലാണ് തുടക്കം. ഉപകരണ നിര്‍മാതാക്കള്‍ക്കു വേണ്ടി റെഫ്രിജറേഷന്‍ വാതകങ്ങളും മേഫ്രന് ബ്രാന്‍ഡിന് കീഴില്‍ വിവിധ തരത്തിലുള്ള എയര്‍ കണ്ടീഷനറുകളും വ്യാവസായിക റെഫ്രിജറേഷന്‍ യൂണിറ്റുകളും നിര്‍മിക്കുന്നു. ഇനോര്‍ഗാനിക് ഫ്ലൂറൈഡ്സ്, സ്പെഷ്യാല്‍റ്റി ഓര്ഗാനോഫ്ലൂറിന്സ് തുടങ്ങിയവയും ഉത്പാദിപ്പിക്കുന്നു. ഫാര്‍മ മേഖലയില്‍ ആവശ്യമായ ഫ്ലൂറിന്‍ അധിഷ്ഠിത പദാര്‍ഥങ്ങള്‍ക്കു വേണ്ടിയുള്ള വിവിധ രാസ സംശ്ലേഷണങ്ങളും കരാറടിസ്ഥാനത്തില്‍ ഗവേഷണ വികസന പ്രവര്‍ത്തനങ്ങളും നടത്തുന്നുണ്ട്.
ഓഹരി വിശദാംശം
നവീന്‍ ഫ്ലൂറിന്റെ ഓഹരികളില്‍ 30.19 ശതമാനമാണ് പ്രമോട്ടര്‍ ഗ്രൂപ്പിന്റെ കൈവശമുളളത്. ഇതില്‍ 3.01 ശതമാനം ഓഹരികള്‍ ഈട് നല്‍കിയിട്ടുമുണ്ട്. വിദേശ നിക്ഷേപകര്‍ക്ക് 25.25 ശതമാനവും ആഭ്യന്തര ധനകാര്യ സ്ഥാപനങ്ങള്‍ക്ക് 15.98 ശതമാനവും റീട്ടെയില്‍ നിക്ഷേപകര്‍ക്ക് 28.57 ശതമാനം വീതവും ഓഹരി പങ്കാളിത്തമുണ്ട്. നിലിവലെ ഓഹരിയുടെ മാര്‍ക്കറ്റ് കാപിറ്റലൈസേഷന്‍ 19,494 കോടിയാണ്. മുടങ്ങാതെ ലാഭവിഹിതം നല്കുന്ന ഓഹരിയുടെ ഡിവിഡന്റ് യീല്‍ഡ് 0.28 ശതമാനമാണ്. പ്രതിയോഹരി ബുക്ക് വാല്യൂ 329.25 രൂപ നിരക്കിലുമാണുള്ളത്.
പ്രതികൂല ഘടകങ്ങള്‍
കമ്പനിയുടെ ദീര്‍ഘകാല പദ്ധതികള്‍ക്കുള്ള ചെലവ് വര്‍ഷാവര്‍ഷം വര്‍ധിക്കുകയാണ്. അടുത്തിടെ നവീന്‍ ഫ്ലൂറീന്സിന്റെ പ്രമോട്ടര്‍മാര്‍ വിഹിതം കുറച്ചു. കഴിഞ്ഞ 12 മാസക്കാലയളവിലെ അറ്റാദായം താഴുന്നു. കമ്പനിയുടെ അറ്റവരുമാനവും ഇടിയുന്നുണ്ട്. അതേസമയം, നാലാം പാദത്തില്‍ വരുമാനം 34.5 ശതമാനം വാര്‍ഷികാടിസ്ഥാനത്തില്‍ ഉയര്‍ന്ന് 440 കോടിയാകുമെന്നാണ് ബ്രോക്കറേജ് സ്ഥാപനത്തിന്റെ അനുമാനം. മൂന്നാം പാദത്തിലെ ഗവേഷണ വികസന പ്രവര്‍ത്തനങ്ങളുടെ കരാര്‍പണം ലഭിച്ചതും ഉത്പന്ന വില കൂട്ടിയതും ആകെ വരുമാനം വര്‍ധിക്കുന്നതിന് സഹായിക്കും. എന്നാല്‍, പദാനുപാദത്തിലെ അറ്റാദായ, പ്രവര്‍ത്തന ലാഭ മാര്‍ജിനില്‍ ഇടിവുണ്ടാകാം എന്നാണ് സെന്‍ട്രം ബ്രോക്കിങ് ചൂണ്ടിക്കാട്ടുന്നത്.
സാമ്പത്തികം
പയട്രിയോസ്കി സ്കോറിന്റെ അടിസ്ഥാനത്തില്‍ നവീന്‍ ഫ്ലൂറിന്സിന്റെ സാമ്പത്തിക സ്ഥിത ദുര്‍ബലാവസ്ഥയിലാണ്. കഴിഞ്ഞ 3 വര്‍ഷത്തില്‍ വരുമാനത്തില്‍ 7.7 ശതമാനവും പ്രവര്‍ത്തന ലാഭത്തില്‍ 12.9 ശതമാനവും അറ്റാദായത്തില്‍ 12.7 ശതമാനം വീതവും വളര്‍ച്ചയാണ് കാണിച്ചത്. ഇക്കഴിഞ്ഞ ഡിസംബര്‍ പാദത്തില്‍ കമ്പനിയുടെ വരുമാനം 379 കോടിയും മുന്‍ വര്‍ഷത്തേക്കാള്‍ 22.6 ശതമാനം വര്ധനവുമാ രേഖപ്പെടുത്തിയത്. മൂന്നാം പാദത്തിലെ അറ്റാദായം 69 കോടിയാണ്. ഇത് കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 17 ശതമാനം വര്‍ധനയാണ് കാണിച്ചത്. പ്രതിയോഹരി വരുമാനം 11.90 രൂപയില്‍ നിന്നും 13.89-ലേക്ക് മെച്ചപ്പെട്ടു.
ലക്ഷ്യവില 3,550
ബുധനാഴ്ച നവീന്‍ ഫ്ലൂറിന്സിന്റെ (BSE: 532504, NSE: NAVINFLUOR) ഓഹരികള്‍ 1.5 ശതമാനം ഇടിഞ്ഞ് 3,934 രൂപയിലാണ് ഓഹരി ക്ലോസ് ചെയ്തത്. ഇവിടെ നിന്നും അടുത്ത 12 മാസത്തിനുള്ളില്‍ ഓഹരി വില 3,550 രൂപയിലേക്ക്് ഇടിയാമെന്നാണ് ഐസിഐസിഐ സെക്യൂരിറ്റീസ് സൂചിപ്പിച്ചത്. ഇത് കഴിഞ്ഞ ദിവസത്തെ ക്ലോസിങ് വിലയേക്കാള്‍ 10 ശതമാനം താഴ്ന്ന നിലവാരമാണ്.
52 ആഴ്ച കാലയളവിലെ ഓഹരികളുടെ ഉയര്‍ന്ന വില 4,329 രൂപയും താഴ്ന്ന നിലവാരം 2,217.40 രൂപയുമാണ്. കഴിഞ്ഞ ഒരാഴ്ചക്കിടെ ഓഹരി വിലയില്‍ 5 ശതമാനത്തോളം തിരുത്തല്‍ നേരിട്ടു.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം ഐസിഐസിഐ സെക്യൂരിറ്റീസ് പുറത്തിറക്കിയ റിപ്പോര്‍ട്ടിനെ അടിസ്ഥാനമാക്കിയും പഠനാവശ്യത്തിന് നല്കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

IRFC Q1 ഫലങ്ങൾ: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യതയോ?

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്? ഈ ആഴ്ച ശ്രദ്ധിക്കേണ്ട പ്രധാന ഓഹരികളും ഫലങ്ങളും

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: ഇന്ന് വിപണിയിൽ ശ്രദ്ധിക്കേണ്ട നിർണ്ണായക നീക്കങ്ങൾ!

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

ഐഷർ മോട്ടോഴ്സ് ഫലങ്ങൾ ഇന്ന്: റോയൽ എൻഫീൽഡ് നിക്ഷേപകർ ഉറ്റുനോക്കുന്ന നിർണ്ണായക വിവരങ്ങൾ

പെന്നി സ്റ്റോക്ക് നിക്ഷേപകർ ശ്രദ്ധിക്കുക; ഈ ഐപിഒകൾ വിപണിയിൽ വലിയ മാറ്റമുണ്ടാക്കുന്നു

10 രൂപയിൽ താഴെയുള്ള ഓഹരികളിൽ വൻ കുതിപ്പ്; നിക്ഷേപകർ അറിയേണ്ട മുന്നറിയിപ്പുകൾ ഇതാ!

റെയിൽടെൽ ഒന്നാം പാദ ഫലം ഇന്ന്: നിക്ഷേപകർ ഉറ്റുനോക്കുന്ന നിർണ്ണായക വിവരങ്ങൾ ഇതാ

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ഇൻഡിഗോ ഓഹരികളിൽ വൻ മാറ്റം; ബ്രോക്കറേജ് സ്ഥാപനങ്ങളുടെ പുതിയ ലക്ഷ്യവിലകൾ നിക്ഷേപകർ അറിയേണ്ടതെന്ത്?

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം



Click it and Unblock the Notifications