ഈ വര്‍ഷം മള്‍ട്ടിബാഗര്‍ ഓഹരികള്‍ നിറകയ്യടി നേടുകയാണ്. കോവിഡ് ഭീതിയില്‍ നിന്നും ഓഹരി വിപണി പതിയെ വിട്ടുണരുമ്പോള്‍ നിരവധി സ്റ്റോക്കുകളാണ് പതിന്മടങ്ങ് ലാഭം നിക്ഷേപകര്‍ക്ക് സമ്മാനിക്കുന്നത്. ഇക്കൂട്ടത്തില്‍ ഒരു സ്റ്റോക്കാണ് ഗ്രൈന്ഡ്വെല് നോര്‍ട്ടണ്‍. ഈ വര്‍ഷം ഇതുവരെ 145 ശതമാനത്തിലേറെ നേട്ടം ഗ്രൈന്ഡ്വെല് കമ്പനി ഓഹരിയുടമകള്‍ക്ക് തിരിച്ചുനല്‍കി. കഴിഞ്ഞ ഒരു വര്‍ഷത്തെ കണക്കെടുത്താല്‍ 225 ശതമാനത്തിലേറെയുണ്ട് നിക്ഷേപകര്‍ക്ക് ലഭിച്ച ലാഭവും.
സാധാരണ മള്‍ട്ടിബാഗര്‍ ഓഹരികള്‍ തിരിച്ചറിയുമ്പോഴേക്കും നിക്ഷേപകര്‍ വൈകാറുണ്ട്. എന്നാല്‍ മള്‍ട്ടിബാഗര്‍ കുപ്പായമണിഞ്ഞിരിക്കുന്ന ഗ്രൈന്ഡ്വെല് നോര്‍ട്ടണ്‍ ഇനിയും വാങ്ങാമെന്നാണ് ആഭ്യന്തര ബ്രോക്കറേജായ ഐസിഐസിഐ സെക്യുരിറ്റീസ് അറിയിക്കുന്നത്. അതായത് സ്റ്റോക്ക് വരുംനാളുകളില്‍ ഉയരുമെന്ന് ബ്രോക്കറേജ് കരുതുന്നു.
ഇന്ത്യയിലെ അബ്രേസീവ് വിപണിയില്‍ 26 ശതമാനം മാര്‍ക്കറ്റ് വിഹിതമുണ്ട് ഗ്രൈന്ഡ്വെല് നോര്ട്ടണിന്. കമ്പനിയുടെ മൊത്തം വരുമാനത്തില്‍ 57 ശതമാനവും സംഭാവന ചെയ്യുന്നത് അബ്രേസീവ് സെഗ്മന്റുതന്നെ.
സെറാമിക് പ്ലാസ്റ്റിക്ക്, സെഗ്മന്റ് 33 ശതമാനവും ഐടി സേവന വിഭാഗം 10 ശതമാനവും വീതം വരുമാനത്തിലേക്ക് വിഹിതം സമര്‍പ്പിക്കുന്നുണ്ട്. മാക്രോ സാമ്പത്തിക പരിസ്ഥിതിയിലും കഴിഞ്ഞ ഒരു പതിറ്റാണ്ടിലേറെ ദൃഢതയാര്‍ന്ന പണമൊഴുക്ക് ഉറപ്പുവരുത്താന്‍ ഗ്രൈന്ഡ്വെല് നോര്ട്ടണിന് സാധിക്കുന്ന കാര്യം പ്രത്യേകം പരാമര്‍ശിക്കണം.
മുന്നോട്ടുള്ള പാദങ്ങളില്‍ പ്ലാസ്റ്റിക്, സെറാമിക് വിപണി ത്വരിതഗതിയില്‍ ഉണരുമെന്നാണ് ഐസിഐസിഐ സെക്യുരിറ്റീസിന്റെ നിരീക്ഷണം. കയറ്റുമതിയും വര്‍ധിക്കും. ഈ സാഹചര്യം ഗ്രൈന്ഡ്വെല് നോര്ട്ടണിന് ദീര്‍ഘകാലാടിസ്ഥാനത്തിലായിരിക്കും വളര്‍ച്ച സമ്മാനിക്കുക.
ശക്തമായ വളര്‍ച്ചാ വീക്ഷണം, മാര്‍ജിനുകള്‍ എന്നിവ കണക്കിലെടുത്ത് സ്റ്റോക്കില്‍ 'ബൈ' റേറ്റിങ് കല്‍പ്പിക്കുന്ന ബ്രോക്കറേജ് 1,970 രൂപയുടെ ടാര്‍ഗറ്റ് വിലയാണ് നിക്ഷേപകരോട് നിര്‍ദേശിക്കുന്നത്. അടുത്ത ഒരു വര്‍ഷമായിരിക്കും ടാര്‍ഗറ്റ് വിലയിലേക്ക് ഗ്രൈന്ഡ്വെല് നോര്‍ട്ടണ്‍ എത്തിച്ചേരാന്‍ എടുക്കുന്ന സാവകാശം.
സെറാമിക്, പ്ലാസ്റ്റിക് വിപണിയില്‍ പുതിയ ഉത്പന്നങ്ങള്‍ അവതരിപ്പിച്ച് ക്രമാനുഗതമായി മാര്‍ക്കറ്റ് വിഹിതം ഉയര്‍ത്തി വരികയാണ് കമ്പനി. ഉയര്‍ന്ന മാര്‍ജിന്‍ കുറിക്കുന്ന മൂല്യവര്‍ധിത ഉത്പന്നങ്ങള്‍, രണ്ടക്ക സംഖ്യയിലുള്ള റിട്ടേണ്‍ അനുപാതം, ശക്തമായ കാഷ് ജനറേഷന് എന്നീ ഘടകങ്ങളായിരിക്കും മുന്നോട്ട് ഗ്രൈന്ഡ്വെല് നോര്‍ട്ടണിന്റെ വില പ്രകടനത്തെ സ്വാധീനിക്കുകയെന്ന് ഐസിഐസിഐ സെക്യുരിറ്റീസ് പറയുന്നു.
സെപ്തംബറില്‍ ഭേദപ്പെട്ട സാമ്പത്തിക ചിത്രമാണ് കമ്പനി കാഴ്ച്ചവെച്ചത്. രണ്ടാം പാദത്തില്‍ വരുമാനം 16.8 ശതമാനം (വാര്‍ഷികാടിസ്ഥാനത്തില്‍) ഉയര്‍ന്ന് 512.7 കോടി രൂപയായി. ഇബിഐടിഡിഎ 8 ശതമാനം (വാര്‍ഷികാടിസ്ഥാനത്തില്‍) ഉയര്‍ന്ന് 101 കോടി രൂപയും രേഖപ്പെടുത്തി. ഇതേസമയം മൊത്ത മാര്‍ജിനുകളിലെ ഇടിവ് മുന്‍നിര്‍ത്തി കഴിഞ്ഞ പാദത്തില്‍ മാര്‍ജിനുകള്‍ 19.7 ശതമാനത്തിലാണ് എത്തിച്ചേര്‍ന്നത്.
വ്യാഴാഴ്ച്ച 1,775 രൂപയിലാണ് ഗ്രൈന്ഡ്വെല് നോര്‍ട്ടണ്‍ വ്യാപാരം ആരംഭിച്ചത്. കഴിഞ്ഞ അഞ്ച് ദിവസം കൊണ്ട് 13.56 ശതമാനവും ഒരു മാസം കൊണ്ട് 23.76 ശതമാനവും ഉയരാന്‍ സ്റ്റോക്കിന് സാധിച്ചു. ആറു മാസം കൊണ്ട് 46.64 ശതമാനം നേട്ടമാണ് കമ്പനി നിക്ഷേപകര്‍ക്ക് തിരിച്ചുനല്‍കിയത്. മെയ് 11 -ന് 1,237 രൂപയായിരുന്നു ഓഹരി വില.
ഈ വര്‍ഷം ഇതുവരെ 152.59 ശതമാനം ഉയര്‍ച്ച ഗ്രൈന്ഡ്വെല് നോര്‍ട്ടണ്‍ കണ്ടെത്തുന്നുണ്ട്. ജനുവരി 1 -ന് 718.15 രൂപയായിരുന്നു ഓഹരി വില. കഴിഞ്ഞ 52 ആഴ്ച്ചക്കിടെ 1,818.80 രൂപ വരെയുള്ള ഉയര്‍ച്ചയ്ക്കും 538.05 രൂപ വരെയുള്ള താഴ്ച്ചയ്ക്കും സ്റ്റോക്ക് സാക്ഷിയാണ്. പിഇ അനുപാതം 70.89. 1941 -ല്‍ സ്ഥാപിതമായ ഗ്രൈന്ഡ്വെല് നോര്‍ട്ടണ്‍ ഇന്ന് 18,770 കോടി രൂപ വിപണി മൂല്യമുള്ള മിഡ് കാപ്പ് കമ്പനിയാണ്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യം മാത്രമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകള്‍ക്ക് വിധേയമാണ്.
ലേഖനത്തില്‍ പറഞ്ഞിരിക്കുന്ന വിവരങ്ങള്‍ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകന്‍ തയ്യാറാക്കിയിട്ടുള്ളതാണ്. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക.
More From GoodReturns

റെയിൽടെൽ ടെൻഡർ നടപടികൾ ഇന്ന് പൂർത്തിയാകും: ഓഹരി വിപണിയിൽ വൻ കുതിപ്പിന് സാധ്യതയോ?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: നിക്ഷേപകർ അറിയേണ്ട മുന്നറിയിപ്പുകളും ലാഭസാധ്യതകളും!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

മഹീന്ദ്ര ഓഹരികളിൽ വൻ കുതിപ്പിന് കളമൊരുങ്ങുന്നു; ടാർഗെറ്റ് പ്രൈസ് ഉയർത്തി ബ്രോക്കറേജ് സ്ഥാപനങ്ങൾ

10 രൂപയിൽ താഴെയുള്ള ഓഹരികളിൽ വൻ വോളിയം കുതിപ്പ്; ലാഭമുണ്ടാക്കാൻ ഈ വഴികൾ നോക്കൂ!

സോഷ്യൽ മീഡിയയിലെ മൈക്രോക്യാപ് തരംഗം: പണം നഷ്ടപ്പെടാതിരിക്കാൻ തിങ്കളാഴ്ച ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ഓഹരി വിപണിയിൽ വൻ മാറ്റങ്ങൾ: ബ്രോക്കറേജ് റേറ്റിംഗുകൾ മാറിയപ്പോൾ ശ്രദ്ധിക്കേണ്ട ഓഹരികൾ

സ്വാതന്ത്ര്യദിന പ്രസംഗം: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത? നിക്ഷേപകർ ശ്രദ്ധിക്കേണ്ട പ്രധാന ഓഹരികൾ

ഓഹരി വിപണിയിൽ വൻ മാറ്റങ്ങൾ: ബാങ്കിംഗ്, ഓട്ടോ ഓഹരികളിൽ കുതിപ്പ്, ഐടി മേഖലയിൽ ജാഗ്രത!

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

ഇന്ത്യൻ റെയിൽവേ ഓഹരികളിൽ വൻ ചാഞ്ചാട്ടം; ഐആർസിടിസി ഫലങ്ങളും വിപണിയിലെ മാറ്റങ്ങളും നിക്ഷേപകർ അറിയേണ്ടതെന്ത്?



Click it and Unblock the Notifications