ഇന്ത്യൻ ഓഹരി വിപണിയുടെ കുതിപ്പിനെ മുഴുവൻ തകർത്ത് കളഞ്ഞ മാസമാണ് മെയ്. യുഎസിലെ ബോണ്ട് യീൽഡുകളുടെ വർദ്ധനവ്, തുടർച്ചയായ വിദേശ നിക്ഷേപകരുടെ ഒഴുക്ക്, ലോക്‌സഭാ തെരഞ്ഞെടുപ്പിനെ ചുറ്റിപ്പറ്റിയുള്ള നിക്ഷേപകരുടെ ആശങ്ക തുടങ്ങിയ കാര്യങ്ങളാണ് വിപണിയുടെ നെഗറ്റീവ് വികാരത്തിന്‍റെ കാരണങ്ങൾ. ഒരു പക്ഷെ ലോക്സസഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുന്നത് വരെ ഓഹരി സൂചികകൾ ചാഞ്ചാട്ടം തുടരുമെന്നാണ് പൊതുവിൽ വിലയിരുത്തുന്നത്. അതുകൊണ്ടു തന്നെ വരുന്ന രണ്ടാഴ്ച കൂടി നിക്ഷേപകർ വലിയ ജാഗ്രത പുലർത്തണം.
ആഭ്യന്തര ബ്രോക്കറേജ് സ്ഥാപനമായ ഐസിഐസിഐ സെക്യൂരിറ്റീസ് ടാറ്റ ടെക്നോളജീസ്, ടാറ്റ പവർ എന്നീ രണ്ട് ടാറ്റ ഗ്രൂപ്പ് ഓഹരികളിൽ ബുള്ളിഷ് ആണ്. ബ്രോക്കറേജ് അനാലിസിസ് എന്താണെന്ന് നമുക്ക് വിശദമായി നോക്കാം.

1. ടാറ്റ ടെക്നോളജീസ്
ഒരു ബമ്പർ അരങ്ങേറ്റത്തിന് ശേഷം, ടാറ്റ ടെക് ഓഹരികൾ താഴേക്കുള്ള പ്രവണതയിലാണ്. ഇഷ്യു വിലയായ 500ൽ നിന്ന് 162.85 ശതമാനം നേട്ടം കൈവരിച്ച് 1,314.25 രൂപയിൽ ലിസ്റ്റിംഗ് ദിവസം ക്ലോസ് ചെയ്തു . നിലവിൽ, സ്റ്റോക്ക് അതിൻ്റെ ലിസ്റ്റിംഗ് ഡേ ക്ലോസിംഗ് വിലയേക്കാൾ 20 ശതമാനത്തിലധികം താഴെയാണ്. എൻഎസ്ഇയിൽ 1046 രൂപ എന്നതാണ് ടാറ്റ ടെക്നോളജീസ് ഓഹരി വില. കഴിഞ്ഞ ഒരു മാസത്തിനിടെ ഏകദേശ 0.31 ശതമാനം ഇടിവ് ഓഹരിക്ക് സംഭവിച്ചു. 2024ൽ ഇതുവരെ 11 ശതമാനത്തോളം നഷ്ടമാണ് ഓഹരിക്ക് സംഭവിച്ചത്.
ബ്രോക്കറേജ് ശുപാർശ
അതിവേഗം വളരുന്ന ഓട്ടോ-എഞ്ചിനീയറിംഗ്, റിസർച്ച് & ഡെവലപ്‌മെൻ്റ് വിഭാഗത്തിൽ ടാറ്റ ടെക് മികച്ച സ്ഥാനത്താണ്. ഇത് പരമ്പരാഗത ഐടി സേവനങ്ങളെ മറികടക്കുന്നു. ഡിജിറ്റൽ എഞ്ചിനീയറിംഗ് വ്യാപനം വർധിപ്പിക്കുക, ഔട്ട്‌സോഴ്‌സിംഗ് ഡെസ്റ്റിനേഷൻ എന്ന നിലയിൽ ഇന്ത്യയുടെ അനുകൂലമായ സ്ഥാനം എന്നിവ പോലുള്ള ഘടനാപരമായ ഡ്രൈവറുകൾ ടാറ്റ ടെക്കിൻ്റെ വളർച്ചാ സാധ്യതകളെ ശക്തിപ്പെടുത്തുന്നു എന്നാണ് ബ്രോക്കറേജ് വിലയിരുത്തൽ.
അതുകൊണ്ടു തന്നെ 1,330 രൂപ ടാർഗെറ്റ് വിലയോടെ ടാറ്റ ടെക്നോളജീസ് ഓഹരി വാങ്ങാമെന്നാണ് ഐസിഐസിഐ സെക്യൂരിറ്റീസ് ശുപാർശ. നിലവിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ 27 ശതമാനത്തിന്‍റെ വർധനവ്.

2. ടാറ്റ പവർ
എൻഎസ്ഇയിൽ 435.50 എന്നതാണ് ടാറ്റാ പവർ ഓഹരി വില. കഴിഞ്ഞ ഒരു മാസത്തിനിടെ 1.34 ശതമാനം നേട്ടമുണ്ടാക്കാൻ ഓഹരിക്ക് സാധിച്ചു. 2024-ൽ ഇതുവരെ 31.85 ശതമാനം മുന്നേറ്റമാണ് ഓഹരി കൈവരിച്ചത്. ആറ് മാസത്തിനിടെ 67 ശതമാനം ലാഭം നിക്ഷേപകർക്ക് നൽകാനും ഓഹരിക്ക് സാധിച്ചിട്ടുണ്ട്. 112.85 ശതമാനം നേട്ടമാണ് കഴിഞ്ഞ ഒരു വർഷത്തിനിടെ ടാറ്റാ പവർ ഓഹരി നേടിയത്.
ബ്രോക്കറേജ് ശുപാർശ
അസറ്റ്-ലൈറ്റ്, അസറ്റ്-ഹെവി ബിസിനസുകൾ എന്നിവ സംയോജിപ്പിച്ച് ടാറ്റ പവർ ഒരു മുൻനിര റിന്യൂവബിൾ എനർജി (ആർഇ) പ്ലാറ്റ്‌ഫോം സ്ഥാപിക്കുകയാണെന്ന് ബ്രോക്കറേജ് ചൂണ്ടിക്കാട്ടി. 4 ജിഗാവാട്ട് സോളാർ നിർമ്മാണ ശേഷി, റൂഫ്‌ടോപ്പ് സോളാർ ഡിവിഷൻ എന്നിവ കമ്പനി വികസിപ്പിച്ചെടുത്തിട്ടുണ്ട്. കൂടാതെ ഇലക്ട്രിക് വാഹന ചാർജിംഗ് വിപണിയിൽ ഒരു ഫസ്റ്റ്-മൂവർ നേട്ടം കൈവരിക്കാനും കമ്പനിക്ക് സാധിച്ചിട്ടുണ്ട്.
അതുകൊണ്ടു തന്നെ ടാറ്റാ പവർ ഓഹരി വാങ്ങാമെന്നാണ് ബ്രോക്കറേജ് ശുപാർശ. 490 രൂപയാണ് ടാർഗെറ്റ് വില. നിലവിലെ വിലയുമായി താരതമ്യപ്പെടുത്തുമ്പോൾ ഏകദേശ 12.5 ശതമാനം മുന്നേറ്റം.
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

10 രൂപയിൽ താഴെയുള്ള ഓഹരികളിൽ വൻ കുതിപ്പ്; നിക്ഷേപകർ അറിയേണ്ട മുന്നറിയിപ്പുകൾ ഇതാ!

IRFC Q1 ഫലങ്ങൾ: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യതയോ?

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്? ഈ ആഴ്ച ശ്രദ്ധിക്കേണ്ട പ്രധാന ഓഹരികളും ഫലങ്ങളും

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: ഇന്ന് വിപണിയിൽ ശ്രദ്ധിക്കേണ്ട നിർണ്ണായക നീക്കങ്ങൾ!

മുംബൈ ലോക്കലുകളിൽ 'കവച് 5.0': സുരക്ഷയ്ക്കൊപ്പം റെയിൽവേ ഓഹരികളിലും വൻ കുതിപ്പിന് സാധ്യത!

ഐഷർ മോട്ടോഴ്സ് ഫലങ്ങൾ ഇന്ന്: റോയൽ എൻഫീൽഡ് നിക്ഷേപകർ ഉറ്റുനോക്കുന്ന നിർണ്ണായക വിവരങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

പെന്നി സ്റ്റോക്ക് നിക്ഷേപകർ ശ്രദ്ധിക്കുക; ഈ ഐപിഒകൾ വിപണിയിൽ വലിയ മാറ്റമുണ്ടാക്കുന്നു

ഇൻഡിഗോ ഓഹരികളിൽ വൻ മാറ്റം; ബ്രോക്കറേജ് സ്ഥാപനങ്ങളുടെ പുതിയ ലക്ഷ്യവിലകൾ നിക്ഷേപകർ അറിയേണ്ടതെന്ത്?

എക്സ്പയറി ദിനത്തിലെ പെന്നി സ്റ്റോക്ക് കെണികൾ: നിക്ഷേപകർ അറിയേണ്ട മുന്നറിയിപ്പുകൾ

മണിപ്പാൽ ഹെൽത്ത് ഐപിഒ തുടങ്ങി: 9,275 കോടിയുടെ മെഗാ ഓഫറിൽ നിക്ഷേപിക്കണോ?



Click it and Unblock the Notifications