3.51 ശതമാനം ഇൻട്രാഡേ ഇടിവോടെ 26.15 രൂപ എന്നതാണ് യെസ് ബാങ്കിന്‍റെ ഓഹരി വില. കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ 1.75 ശതമാനം നേട്ടമുണ്ടാക്കാനും ഓഹരിക്ക് സാധിച്ചിട്ടുണ്ട്. എന്നാൽ ബാങ്കിന്‍റെ ഓഹരി കൈവശമുള്ളവർ അത് വിൽക്കുന്നതാണ് നല്ലതെന്നാണ് ബ്രോക്കറേജ് സ്ഥാപനങ്ങൾ വ്യക്തമാക്കുന്നത്. എന്താണ് കാരണമെന്ന് വിശദമായി നമുക്ക് നോക്കാം.
നേട്ടമുണ്ട്, പക്ഷെ...
കെടുകാര്യസ്ഥതയും സാമ്പത്തിക ക്രമക്കേടുകളെയും തുടർന്ന് കൊമ്പത്തു നിന്ന് കൂപ്പുകുത്തി താഴേക്ക് വീണതാണ് യെസ് ബാങ്കിന്‍റെ ചരിത്രം. തുടക്കത്തിൽ സൂചിപ്പിച്ചത് പോലെ ഓഹരി വിപണിയിൽ ചാഞ്ചാട്ടത്തൊടെ മുന്നോട്ട് പോവുകയാണ് യെസ് ബാങ്ക്. കഴിഞ്ഞ ഒരു മാസത്തിനിടെ ഏകദേശം 7 ശതമാനം നേട്ടം ഓഹരി നേടിയിട്ടുണ്ട്. എന്നാൽ ഓഹരിയുടെ റിസ്ക്-റിവാർഡ് പ്രതികൂലമായി തുടരുന്നതിനാൽ വിൽക്കുന്നതാണ് നല്ലതെന്നാണ് ബ്രോക്കറേജ് സ്ഥാപനമായ കൊട്ടക് ഇൻസ്റ്റിറ്റ്യൂഷണൽ ഇക്വിറ്റീസ് നിക്ഷേപകർക്ക് നൽകുന്ന ശുപാർശ.
യെസ് ബാങ്ക് സ്റ്റോക്ക് പ്രൈസ് ഘടകങ്ങൾ മിക്ക പോസിറ്റീവ് ഫലങ്ങളിലും ഉണ്ട്. അതേസമയം മറ്റ് മുൻനിര ബാങ്കുകൾക്ക് സമാനമായ മെച്ചപ്പെട്ട റിട്ടേൺ അനുപാതവും സ്ഥിരമായ വളർച്ചയും ഇനിയും കുറച്ച് വർഷങ്ങൾ അകലെയാണെന്ന് ആഭ്യന്തര ബ്രോക്കറേജ് പറഞ്ഞു.

യെസ് ബാങ്ക് ഓഹരി വിൽക്കുന്നതാണ് നല്ലതെന്നാണ് ബ്രോക്കറേജ് സ്ഥാപനമായ ഐസിഐസിഐ സെക്യൂരിറ്റീസും നൽകുന്ന നിർദ്ദേശം. ഉൽപ്പാദനക്ഷമമല്ലാത്ത ആർഐഡിഎഫ് മൂലം ലാഭക്ഷമത ഭാരമായി തുടരുന്നുണ്ടെങ്കിലും ബാങ്ക് ബാലൻസ് ഷീറ്റ് ശക്തിപ്പെടുത്തിയിട്ടുണ്ട്. ഓർഗാനിക് പിഎസ്എൽ ഉത്ഭവത്തിൽ ബാങ്ക് യോജിച്ച ശ്രമങ്ങൾ നടത്തുന്നു എന്നുമാണ് ഐസിഐസിഐ സെക്യൂരിറ്റീസിന്‍റെ റിപ്പോർട്ടിൽ പറയുന്നത്.
ഇടിവിൽ അവസാനിച്ച് ഓഹരി വിപണി
ആഭ്യന്തര സൂചികകൾ ഇന്നത്തെ വ്യാപാരം അവസാനിപ്പിച്ചത് ഇടിവിൽ. തുടക്കത്തിൽ മികച്ച നേട്ടത്തിലേക്ക് ഓഹരി സൂചികകൾ എത്തിയിരുന്നു. എന്നാൽ അവസാന മണിക്കൂറിലെ ലാഭമെടുപ്പ് എല്ലാ നേട്ടങ്ങളും ഇല്ലാതാക്കി. സെൻസെക്‌സ് 188.50 പോയിൻ്റ് അഥവാ 0.25 ശതമാനം ഇടിഞ്ഞ് 74,482.78 ലും നിഫ്റ്റി 38.55 പോയിൻ്റ് അഥവാ 0.17 ശതമാനം ഇടിഞ്ഞ് 22,604.85 ലുമാണ് ക്ലോസ് ചെയ്തത്. ഉച്ചകഴിഞ്ഞുള്ള വ്യാപാരത്തിൽ, നിഫ്റ്റി 139.95 പോയിൻ്റ് അഥവാ 0.61 ശതമാനം ഉയർന്ന് 22,783.35 എന്ന എക്കാലത്തെയും ഉയർന്ന നിലയിലെത്തി.
നിഫ്റ്റിയിൽ എം ആൻ്റ് എം, പവർ ഗ്രിഡ് കോർപ്പറേഷൻ, ശ്രീറാം ഫിനാൻസ്, ഹീറോ മോട്ടോകോർപ്പ്, ബജാജ് ഓട്ടോ എന്നിവ മികച്ച നേട്ടമുണ്ടാക്കിയപ്പോൾ ടെക് മഹീന്ദ്ര, ബിപിസിഎൽ, ജെഎസ്ഡബ്ല്യു സ്റ്റീൽ, എച്ച്സിഎൽ ടെക്നോളജീസ്, സൺ ഫാർമ എന്നിവ നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.

നിഫ്റ്റി ഐടി, മെറ്റൽ, മീഡിയ, ഓയിൽ ആൻഡ് ഗ്യാസ്, ഹെൽത്ത്‌കെയർ എന്നിവ 0.4-1 ശതമാനം ഇടിഞ്ഞപ്പോൾ ഓട്ടോ, പവർ, റിയൽറ്റി എന്നിവ ഒരു ശതമാനത്തിലധികം ഉയർന്നു. ബിഎസ്ഇ മിഡ്‌ക്യാപ് സൂചിക 0.5 ശതമാനം ഉയർന്ന് പുതിയ ഉയരത്തിലെത്തി. സ്‌മോൾക്യാപ് സൂചിക ഫ്ലാറ്റായി ക്ലോസ് ചെയ്തു.
മഹാരാഷ്ട്ര ദിനമായതിനാൽ നാളെ മെയ് ഒന്നിന് ആഭ്യന്തര ഓഹരി വിപണികൾക്ക് അവധിയായിരിക്കും.
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

46% വരെ ലാഭം! വിപണിയിൽ കുതിപ്പിന് തയ്യാറായി 6 ഓഹരികൾ; ബ്രോക്കറേജ് നിർദ്ദേശങ്ങൾ ഇങ്ങനെ

നിഫ്റ്റി ഓട്ടോയിൽ അസ്ഥിരത; ഓഹരി വിപണിയിൽ ഇന്ന് സംഭവിക്കുന്നത് എന്ത്? നിക്ഷേപകർ അറിയേണ്ടത്

ബേൺസ്റ്റീൻ റിപ്പോർട്ട്: ബിഎസ്ഇ ഓഹരികൾ കൂപ്പുകുത്തുന്നു, എംസിഎക്സിന് കുതിപ്പ്; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

റെയിൽവേ ഓഹരികളിൽ തിങ്കളാഴ്ച വൻ കുതിപ്പ്? ശ്രദ്ധിക്കേണ്ട പ്രധാന പി.എസ്.യു ഓഹരികൾ ഇവയാണ്

ഐആർസിടിസി പുതിയ ടെൻഡറുകൾ: ഓഹരി വിപണിയിൽ ഇന്ന് വൻ മാറ്റത്തിന് സാധ്യത?

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

903 കോടിയുടെ വമ്പൻ കരാർ; ആർവിഎൻഎൽ ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുന്നു?

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: പണം നഷ്ടപ്പെടാതിരിക്കാൻ ട്രേഡിംഗിന് മുൻപ് ഈ 3 കാര്യങ്ങൾ പരിശോധിക്കൂ!



Click it and Unblock the Notifications
