വെള്ളിയാഴ്ച ഇന്ത്യൻ ഓഹരി വിപണി ഇടിവോടെയാണ് അവസാനിച്ചത്. ബിഎസ്ഇ സെന്‍സെക്സ് 793.25 പോയിന്‍റ് അഥവാ 1.06 ശതമാനം ഇടിഞ്ഞ് 74,244.90 എന്ന നിലയിലെത്തി. എന്‍എസ്ഇ നിഫ്റ്റി 234.40 പോയിന്‍റ് അല്ലെങ്കില്‍ 1.03 ശതമാനം ഇടിഞ്ഞ് 22,519.40 ല്‍ ക്ലോസ് ചെയ്തു. ഏഷ്യന്‍ വിപണികളില്‍ നിന്നുള്ള ദുര്‍ബല പ്രവണതകളും യുഎസ് പണപ്പെരുപ്പ ഡാറ്റയുമാണ് ഓഹരി വിപണിയുടെ ഇടിവിന് പ്രധാന കാരണമായി മാറിയത്.
ടാറ്റ മോട്ടോഴ്സ്, ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ്, നെസ്ലെ തുടങ്ങിയ ഓഹരികള്‍ നേട്ടത്തില്‍ അവസാനിച്ചപ്പോള്‍, സണ്‍ ഫാര്‍മ, മാരുതി, പവര്‍ ഗ്രിഡ്, ടൈറ്റന്‍, ജെഎസ്ഡബ്ല്യു സ്റ്റീല്‍, ടെക് മഹീന്ദ്ര തുടങ്ങിയ ഓഹികൾ നഷ്ടത്തിൽ അവസാനിച്ചു. അതേ സമയം സൂചികകളുടെ ഇടിവ് താൽക്കാലികമെന്നാണ് വിലയിരുത്തൽ. അതുകൊണ്ടു തന്നെ തിങ്കളാഴ്ച വാങ്ങാൻ ബ്രോക്കറേജ് സ്ഥാപനങ്ങൾ നിർദ്ദേശിക്കുന്ന 2 ഓഹരികളെക്കുറിച്ച് വിശദമായി നോക്കാം.

1. ഉത്കർഷ് സ്മോൾ ഫിനാൻസ് ബാങ്ക്
ചെറുകിട ബാങ്കിങ് സ്ഥാപനങ്ങളിലൊന്നായ ഉത്കർഷ് സ്മോൾ ഫിനാൻസ് ബാങ്ക് 2017 മുതലാണ് പ്രവർത്തനം ആരംഭിച്ചത്. സേവിങ്സ്/ സാലറി/ കറന്‍റ്/ റിക്കറിങ് അക്കൗണ്ടുകളും വിവിധ സ്ഥിര നിക്ഷേപങ്ങളും അടക്കമുള്ള ധനകാര്യ സേവനങ്ങൾ വാഗ്ദാനം ചെയ്യുന്നു. 26 സംസ്ഥാനങ്ങളിൽ ഉത്കർഷ് ബാങ്കിന്‍റെ ബിസിനസ് സാന്നിധ്യമുണ്ട്.
യുപി, ബിഹാർ സംസ്ഥാനങ്ങളിൽ നിന്നാണ് ബാങ്കിന്‍റെ ഉപഭോക്താക്കളിൽ ഭൂരിപക്ഷവും. ബീഹാറിലെ മികച്ച 5 ജില്ലകൾ മൊത്തത്തിലുള്ള ക്രെഡിറ്റിൻ്റെ 46% ഉൾക്കൊള്ളുന്നത് ഉത്കർഷ് സ്മോൾ ഫിനാൻസ് ബാങ്കാണ്. അതോടൊപ്പം പട്നയിൽ 29 ശതമാനം വിപണി വിഹിതമുണ്ട്. അതോടൊപ്പം ബാങ്കിന്‍റെ ഫ്രാഞ്ചൈസികളിൽ അതിവേഗത്തിലുള്ള വർധനവുണ്ടാകുന്നുണ്ട്.
70 രൂപ ടാർഗെറ്റിൽ ഓഹരി വാങ്ങാം
53.50 രൂപയാണ് നിലവിലെ ഓഹരി വില. കഴിഞ്ഞ ഒരു മാസത്തിനിടെ 16.94 ശതമാനത്തിന്‍റെ നേട്ടമാണ് ഓഹരി നേടിയത്. ഒരു വർഷത്തിനിടെ 11.46 ശതമാനം മുന്നേറ്റമുണ്ടാക്കാനും കമ്പനിക്ക് സാധിച്ചു. 68.30 രൂപയാണ് 52 ആഴ്ചയിലെ ഏറ്റവും ഉയർന്ന വില. 37.20 രൂപയാണ് 52 ആഴ്ചയിലെ ഏറ്റവും കുറഞ്ഞ ഓഹരി വില.
70 രൂപ ടാർഗെറ്റ് വില നിശ്ചയിച്ച് ഉത്കർഷ് സ്മോൾ ഫിനാൻസ് ബാങ്ക് ഓഹരി വാങ്ങാമെന്നാണ് ബ്രോക്കേറേജ് സ്ഥാപനമായ ഐസിഐസിഐ സെക്യൂരിറ്റീസ് ശുപാർശ ചെയ്യുന്നത്.

2. ഹിന്ദുസ്ഥാൻ പെട്രോളിയം
പെട്രോളിയം, പ്രകൃതി വാതക വ്യവസായത്തിൽ ഏർപ്പെട്ടിരിക്കുന്ന പൊതുമേഖലാ എണ്ണ കമ്പനികളിലൊണ് ഹിന്ദുസ്ഥാൻ പെട്രോളിയം. പെട്രോളിയം പ്രകൃതി വാതക മന്ത്രാലയത്തിൻ്റെ ഉടമസ്ഥതയിലുള്ള ഒഎൻജിസിയുടെ ഉപസ്ഥാപനമാണിത്. മുംബൈയിലും വിശാഖപട്ടണത്തും കമ്പനിക്ക് റിഫൈനറികളുണ്ട്. റീട്ടെയില്‍ ശ്രംഖലയില്‍ 21,482 പെട്രോളിയം ഔട്ട്‌ലെറ്റുകളും 6,321 എല്‍പിജി വിതരണ ശ്രംഖലയും കമ്പനിക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്നു.
ടാർഗെറ്റ് വില ഉയർത്തി ഐസിഐസിഐ സെക്യൂരിറ്റീസ്
478.50 രൂപയാണ് കമ്പനിയുടെ നിലവിലെ ഓഹരി വില. കഴിഞ്ഞ ആറ് മാസത്തിനിടെ 86.59 ശതമാനം നേട്ടം ഓഹരി വിപണിയിൽ നിന്നും നേടാൻ കമ്പനിക്ക് സാധിച്ചിട്ടുണ്ട്. ഒരു വർഷത്തിനുള്ളിൽ 112.67 ശതമാനം നേട്ടത്തോടെ മൾട്ടിബാഗർ ഓഹരിയാകാനും ഹിന്ദുസ്ഥാൻ പെട്രോളിയത്തിന് സാധിച്ചു. 594.80 രൂപയാണ് 52 ആഴ്ചയിലെ ഏറ്റവും ഉയർന്ന ഓഹരി വില. 222.05 രൂപയാണ് 52 ആഴ്ചയിലെ ഏറ്റവും താഴ്ന്ന ഓഹരി വില.
635 രൂപ ടാർഗെറ്റ് വില നിശ്ചയിച്ച് ഹിന്ദുസ്ഥാൻ പെട്രോളിയം ഓഹരി വാങ്ങാമെന്നാണ് ബ്രോക്കറേജ് സ്ഥാപനമായ ഐസിഐസിഐ സെക്യൂരിറ്റീസ് ശുപാർശ ചെയ്യുന്നത്. നേരത്തെ ടാർഗെറ്റ് വിലയിൽ നിന്നും 10 രൂപ വർധിപ്പിച്ചാണ് പുതിയ വില ബ്രോക്കറേജ് സ്ഥാപനം നിശ്ചയിച്ചിരിക്കുന്നത്.
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

റെയിൽവേ വികസനത്തിന് വൻ കുതിപ്പ്; ഈ ഓഹരികളിൽ നിക്ഷേപകർ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻ നേട്ടം

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

46% വരെ ലാഭം! വിപണിയിൽ കുതിപ്പിന് തയ്യാറായി 6 ഓഹരികൾ; ബ്രോക്കറേജ് നിർദ്ദേശങ്ങൾ ഇങ്ങനെ

നിഫ്റ്റി ഓട്ടോയിൽ അസ്ഥിരത; ഓഹരി വിപണിയിൽ ഇന്ന് സംഭവിക്കുന്നത് എന്ത്? നിക്ഷേപകർ അറിയേണ്ടത്

ബേൺസ്റ്റീൻ റിപ്പോർട്ട്: ബിഎസ്ഇ ഓഹരികൾ കൂപ്പുകുത്തുന്നു, എംസിഎക്സിന് കുതിപ്പ്; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

അദാനി പവറിന് കുതിപ്പ്; 250 രൂപ ലക്ഷ്യവിലയുമായി മോട്ടിലാൽ ഓസ്വാൾ, നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

എൻഎസ്ഇയുടെ കർശന നിയന്ത്രണം; എഎസ്എം പട്ടികയിൽ പുതിയ ഓഹരികൾ, നിങ്ങളുടെ കൈവശമുണ്ടോ ഈ സ്റ്റോക്കുകൾ?

റെയിൽവേ ഓഹരികളിൽ തിങ്കളാഴ്ച വൻ കുതിപ്പ്? ശ്രദ്ധിക്കേണ്ട പ്രധാന പി.എസ്.യു ഓഹരികൾ ഇവയാണ്

ഐആർസിടിസി പുതിയ ടെൻഡറുകൾ: ഓഹരി വിപണിയിൽ ഇന്ന് വൻ മാറ്റത്തിന് സാധ്യത?

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: പണം നഷ്ടപ്പെടാതിരിക്കാൻ ട്രേഡിംഗിന് മുൻപ് ഈ 3 കാര്യങ്ങൾ പരിശോധിക്കൂ!



Click it and Unblock the Notifications
