ടാറ്റാ ഗ്രൂപ്പ് എന്നാൽ ഇന്ത്യൻ ജനതയെ സംബന്ധിച്ച് വിശ്വാസത്തിന്‍റെ പ്രതീകമാണ്. അതുകൊണ്ടു തന്നെ ടാറ്റാ ഗ്രൂപ്പിന്‍റെ ഓഹരികൾ എന്നും നിക്ഷേപകരുടെ ആദ്യ തിരഞ്ഞെടുപ്പുകളിൽ ഒന്നായി തീരുകയും ചെയ്യുന്നു. പല ടാറ്റാ ഗ്രൂപ്പ് ഓഹരികളും കഴിഞ്ഞ കുറേ നാളുകളായി നിക്ഷേപകർക്ക് വലിയ ലാഭം നൽകുകയും ചെയ്യുന്നുണ്ട്. അതിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് ടാറ്റാ പവർ. ടാറ്റ പവർ ഓഹരിയെ സംബന്ധിച്ചുള്ള കൂടുതൽ വിശദാംശങ്ങൾ നമുക്ക് പരിശോധിക്കാം.
മൾട്ടിബാഗർ ഓഹരി
എൻഎസ്ഇയിൽ 1.22 ശതമാനം ഇൻട്രാഡേ നേട്ടത്തോടെ 436.70 രൂപ എന്നതാണ് നിലവിൽ ടാറ്റാ പവറിന്‍റെ ഓഹരി വില. കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ 0.81 ശതമാനം മുന്നേറ്റം നടത്താൻ ഓഹരിക്ക് സാധിച്ചു. ഒരു മാസത്തിനിടെ 7.31 ശതമാനം നേട്ടമാണ് ടാറ്റ് പവർ വിപണിയിൽ നിന്നും നേടിയത്. ആറ് മാസത്തിനിടെ 82.64 ശതമാനം ലാഭം നിക്ഷേപകർക്ക് നൽകാനും ഓഹരിക്ക് സാധിച്ചു. അതോടൊപ്പം ഒരു വർഷത്തിനിടെ ഏകദേശം 116 ശതമാനം നേട്ടത്തോടെ മൾട്ടിബാഗർ ഓഹരിയായി മാറാനും ടാറ്റാ പവറിന് സാധിച്ചു എന്നത് വലിയ നേട്ടം തന്നെയാണ്.
444.20 രൂപ എന്നതാണ് 52 ആഴ്ചയിലെ ഏറ്റവും ഉയർന്ന ഓഹരി വില. 196.15 രൂപ എന്നതാണ് 52 ആഴ്ചയിലെ ഏറ്റവും താഴ്ന്ന ഓഹരി വില.

ഓഹരി വാങ്ങാമെന്ന് ബ്രോക്കറേജ്
പ്രമുഖ ബ്രോക്കറേജ് സ്ഥാപനമായ ഐസിഐസിഐ സെക്യൂരിറ്റീസ് ടാറ്റ പവർ കമ്പനി ലിമിറ്റഡ് ഷെയറിലേക്ക് ബൈ കോൾ ശുപാർശ ചെയ്തു. ഒരു ഷെയറിന് 485 രൂപ ടാർഗെറ്റ് വില. സ്റ്റോപ്പ് ലോസ് 398 രൂപയിൽ നിലനിർത്താൻ വ്യാപാരികളോട് അനലിസ്റ്റ് അഭ്യർത്ഥിച്ചു.
എൽഐസി ഓഹരി
ടാറ്റ പവർ കമ്പനിയിൽ ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യയ്ക്ക് 7.90 ശതമാനം ഓഹരിയുണ്ട്. അതായത് ഏകദേശം 252,564,287 ഓഹരികൾ. അതേ സമയം ജനറൽ ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യയ്ക്ക് 32,143,500 ഓഹരികളാണുള്ളത്. 1.01 ശതമാനത്തോളം വരുമത്.

ലാഭവിഹിതം അടുത്തമാസം
കഴിഞ്ഞ മൂന്ന് വർഷത്തിനിടെ ടാറ്റാ പവർ കൃത്യമായി ലാഭ വിഹിതം നൽകിയിരുന്നു. 2023-ൽ 2.00 രൂപ, 2022-ൽ 1.75 രൂപ, 2021-ൽ 1.55 രൂപ എന്നിങ്ങനെയായിരുന്നു ലാഭവിഹിതം നൽകിയത്. അടുത്ത മാസം, അതായത് മെയ് 8 ബുധനാഴ്ച ടാറ്റാ പവറിന്‍റെ ഡയറക്ടർ ബോർഡിൻ്റെ മീറ്റിംഗ് ഷെഡ്യൂൾ ചെയ്തിട്ടുണ്ട്. കമ്പനിയുടെ ഓഡിറ്റ് ചെയ്‌ത സാമ്പത്തിക ഫലങ്ങൾ പരിഗണിക്കുക, കഴിഞ്ഞ സാമ്പത്തിക വർഷത്തെ ലാഭവിഹിതം ശുപാർശ ചെയ്യുക എന്നതാണ് ബോർഡ് മീറ്റിംഗിന്‍റെ പ്രധാന അജണ്ട.
ടാറ്റ പവർ സ്റ്റോക്ക് സ്പ്ലിറ്റ് ചരിത്രം
ടാറ്റ പവർ കമ്പനി അതിൻ്റെ ഓഹരികളുടെ മുഖവില 2011 സെപ്റ്റംബർ 26ൽ വിഭജിച്ചിരുന്നു. ഓഹരികളുടെ മുഖവില 10 രൂപയിൽ നിന്ന് 1 രൂപയായാണ് അന്ന് വിഭജിച്ചത്.
ടാറ്റാ പവർ
ടാറ്റ ഗ്രൂപ്പിന്‍റെ ഭാഗമായ സംയോജിത പവർ കമ്പനിയാണ് ടാറ്റ പവർ. പുനരുൽപ്പാദിപ്പിക്കാവുന്നതും പരമ്പരാഗതവുമായ ഊർജ്ജ ഉൽപ്പാദനം മുതൽ ട്രാൻസ്മിഷൻ, ഡിസ്ട്രിബ്യൂഷൻ, ട്രേഡിംഗ്, സ്റ്റോറേജ് സൊല്യൂഷനുകൾ, സോളാർ സെല്ലുകൾ എന്നിവയിൽ കമ്പനി ബിസിനസ് നടത്തുന്നു. കമ്പനിക്ക് 14407 മെഗാവാട്ടിന്‍റെ വൈദ്യുത ഉത്പാദന ശേഷിയുണ്ട്.
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

നിഫ്റ്റി ഓട്ടോയിൽ കനത്ത ഇടിവ്; ക്രൂഡ് ഓയിൽ വില 100 ഡോളർ കടന്നു, ഓഹരി വിപണിയിൽ ആശങ്ക

റെയിൽവേ വികസനത്തിന് വൻ കുതിപ്പ്; ഈ ഓഹരികളിൽ നിക്ഷേപകർ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻ നേട്ടം

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

നിഫ്റ്റി ഓട്ടോയിൽ അസ്ഥിരത; ഓഹരി വിപണിയിൽ ഇന്ന് സംഭവിക്കുന്നത് എന്ത്? നിക്ഷേപകർ അറിയേണ്ടത്

എൻഎസ്ഇയുടെ കർശന നിയന്ത്രണം; എഎസ്എം പട്ടികയിൽ പുതിയ ഓഹരികൾ, നിങ്ങളുടെ കൈവശമുണ്ടോ ഈ സ്റ്റോക്കുകൾ?

റെയിൽവേ ഓഹരികളിൽ തിങ്കളാഴ്ച വൻ കുതിപ്പ്? ശ്രദ്ധിക്കേണ്ട പ്രധാന പി.എസ്.യു ഓഹരികൾ ഇവയാണ്

ഐആർസിടിസി പുതിയ ടെൻഡറുകൾ: ഓഹരി വിപണിയിൽ ഇന്ന് വൻ മാറ്റത്തിന് സാധ്യത?

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

903 കോടിയുടെ വമ്പൻ കരാർ; ആർവിഎൻഎൽ ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുന്നു?

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?



Click it and Unblock the Notifications
