കോവിഡ് പ്രതിസന്ധിയില്‍ ഒട്ടുമിക്ക ഫാര്‍മ കമ്പനികളുടെയെല്ലാം ബിസിനസ് അവസരം കുതിച്ചുയര്‍ന്നിരുന്നു. ഒരിടവേളയ്ക്കു ശേഷം കോവിഡ് വൈറസിന്റെ പുതിയ വകഭേദമായ ഒമിക്രോണ്‍ ആശങ്കകള്‍ ഉയര്‍ത്തിയതോടെ ഫാര്‍മ കമ്പനികള്‍ വീണ്ടും ശ്രദ്ധാകേന്ദ്രമാകുകയാണ്. ഇത്തരത്തില്‍ തിരുത്തലിനു ശേഷം ഉണര്‍വ് പ്രകടമാക്കുന്ന പുതുതലമുറ ഫാര്‍മ ഓഹരി 57 ശതമാനം നേട്ടം ലക്ഷ്യമാക്കി വാങ്ങാമെന്ന് നിര്‍ദേശിച്ച് പ്രമുഖ ബ്രോക്കറേജ് സ്ഥാപനമായ ഐസിഐസിഐ സെക്യൂരിറ്റീസ് രംഗത്തെത്തി.
സൊലാര ആക്ടീവ് ഫാര്‍മ
മൂന്ന് ദശകത്തിലേറെയായി മരുന്ന് നിര്‍മാണവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചുവരുന്ന പ്രമുഖ കമ്പനിയാണ് സൊലാര ആക്ടീവ് ഫാര്‍മ സയന്‍സസ് ലിമിറ്റഡ്. മുംബൈയാണ് ആസ്ഥാനം. പ്രധാനമായും മരുന്ന് നിര്‍മാണത്തിനു വേണ്ട രാസസംയുക്തങ്ങളാണ് (API) ഉത്പാദപ്പിക്കുന്നത്. രണ്ട് ഗവേഷണ വിഭാഗങ്ങളും 4 എപിഐ നിര്‍മാണ ശാലകളും കമ്പനിക്കുണ്ട്. ഇതില്‍ രണ്ട് പ്ലാന്റിന് വിദേശത്തേക്ക് ഉത്പന്നങ്ങള്‍ കയറ്റുമതി ചെയ്യാനുള്ള അനുമതിയുണ്ട്.
സാമ്പത്തികം
സെപ്റ്റംബറില്‍ അവസാനിച്ച 2022 സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പാദത്തില്‍ സൊലാര ഫാര്‍മയുടെ സംയോജിത വരുമാനം 404.92 കോടി രൂപയായിരുന്നു. ഇത് ആദ്യ പാദവുമായി തട്ടിച്ചുനോക്കുമ്പോള്‍ വളര്‍ച്ച കാണിക്കുന്നില്ല. ഇതേകാലയളവിലെ കമ്പനിയുടെ അറ്റാദായം 29.68 കോടി രൂപയാണ്. അതേസമയം, നടപ്പു സാമ്പത്തിക വര്‍ഷത്തില്‍ വിറ്റുവരവ് 23.6 ശതമാനം വര്‍ധിച്ച് 2,750 കോടി രൂപയാകുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ശ്രദ്ധേയ ഘകം
അമേരിക്കയുടേയും യൂറോപ്പിന്റേയും പുറത്തുള്ള വിപണിയെ ലക്ഷ്യമാക്കി പ്രവര്‍ത്തനങ്ങളും പദ്ധതികളും ആവിഷ്കരിക്കുന്നത് സൊലാര ആക്ടീവ് ഫാര്‍മയുടെ (BSE :541540, NSE : SOLARA) ഭാവി വളര്‍ച്ചയ്ക്കും പണലഭ്യത ഉറപ്പുവരുത്താനും സഹായിക്കും. ഇതിലൂടെ അടുത്തിടെ ലാഭത്തിലുണ്ടായ തളര്‍ച്ച പരിഹരിക്കാന്‍ സാധിച്ചേക്കും. ഇതിനോടൊപ്പം ഉത്പന്നങ്ങളുടെ പട്ടിക വിപുലമാക്കുന്നതും കമ്പനിയെ പ്രവര്‍ത്തനം മെച്ചപ്പെടുത്താന്‍ സഹായിക്കും. നിലവില്‍ പ്രമോട്ടര്‍മാര്‍ക്ക് 41.07 ശതമാനം ഓഹരികളാണ് കൈവശമുള്ളത്.
ലക്ഷ്യവില 1,595
സൊലാര ഫാര്‍മയുടെ ഓഹരികള്‍ 1019.95 രൂപ നിലവാരത്തിലാണ് വെള്ളിയാഴ്ച ക്ലോസ് ചെയ്തത്. ഇവിടെ നിന്നും 1,595 രൂപ ലക്ഷ്യമിട്ട് ഓഹരികള്‍ വാങ്ങാമെന്നാണ് ഐസിഐസിഐ സെക്യൂരിറ്റീസ് നിര്‍ദേശിച്ചത്. ഇതിലൂടെ അടുത്ത 12 മാസത്തിനുള്ളില്‍ 57 ശതമാനം നേട്ടമാണ് പ്രതീക്ഷിക്കുന്നത്. ഒരു വര്‍ഷ കാലയളവിലെ ഓഹരിയുടെ ഉയര്‍ന്ന വില 1,859.95 രൂപയും താഴ്ന്ന വിലയായി 980 രൂപയുമാണ് രേഖപ്പെടുത്തിയിട്ടുള്ളത്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം ബ്രോക്കറേജ് സ്ഥാപനമായ ഐസിഐസിഐ സെക്യൂരിറ്റീസിന്റെ റിപ്പോര്‍ട്ടിനെ അടിസ്ഥാനമാക്കിയുള്ളതും പഠനാവശ്യത്തിനുമായി നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനത്തില്‍ പറഞ്ഞിരിക്കുന്ന വിവരങ്ങള്‍ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി തയ്യാറാക്കിയിട്ടുള്ളതാണ്. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

അദാനി പവറിന് കുതിപ്പ്; 250 രൂപ ലക്ഷ്യവിലയുമായി മോട്ടിലാൽ ഓസ്വാൾ, നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

എൻഎസ്ഇയുടെ കർശന നിയന്ത്രണം; എഎസ്എം പട്ടികയിൽ പുതിയ ഓഹരികൾ, നിങ്ങളുടെ കൈവശമുണ്ടോ ഈ സ്റ്റോക്കുകൾ?

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

46% വരെ ലാഭം! വിപണിയിൽ കുതിപ്പിന് തയ്യാറായി 6 ഓഹരികൾ; ബ്രോക്കറേജ് നിർദ്ദേശങ്ങൾ ഇങ്ങനെ

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?

ഐആർസിടിസി പുതിയ ടെൻഡറുകൾ: ഓഹരി വിപണിയിൽ ഇന്ന് വൻ മാറ്റത്തിന് സാധ്യത?

റെയിൽവേ ഓഹരികളിൽ തിങ്കളാഴ്ച വൻ കുതിപ്പ്? ശ്രദ്ധിക്കേണ്ട പ്രധാന പി.എസ്.യു ഓഹരികൾ ഇവയാണ്

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ



Click it and Unblock the Notifications
