ഓഹരിയൊന്നിന് 72 രൂപ ലാഭം, ഈ സ്മാള്‍ കാപ് സ്റ്റോക്ക് വാങ്ങാമെന്ന് റിപ്പോര്‍ട്ട്

കഴിഞ്ഞ മാസത്തില്‍ സര്‍വ്വകാല റെക്കോര്‍ഡ് രേഖപ്പെടുത്തിയശേഷം നാഷണല്‍ സ്്‌റ്റോക്ക് എക്‌സ്‌ചേഞ്ചിന്റെ (എന്‍എസ്ഇ) സൂചികയായ നിഫ്റ്റിയില്‍ 1000 പോയിന്റിന്റെ ഇടിവാണ് ഉണ്ടായിരിക്കുന്നത്. നിക്ഷേപകരില്‍ ഒരു വിഭാഗത്തിനെങ്കിലും കടുത്ത ആശങ്ക നല്‍കുന്ന കാര്യമാണിത്. ഇതിനിടയിലും വിപണിയില്‍ നിന്നും വാങ്ങാന്‍ കഴിയുന്ന ഓഹരികള്‍ നിര്‍ദ്ദേശിച്ച് രംഗത്തെത്തിയിരിക്കുകയാണ് ഇന്ത്യയിലെ പ്രമുഖ റീട്ടെയില്‍ ബ്രോക്കറേജ് സ്ഥാപനമായ ഐസിഐസിഐ സെക്യൂരിറ്റീസ്. ഒരു സ്‌മോള്‍ ക്യാപ് സ്റ്റോക്ക് ആണ് ഇടക്കാലയളവിലേക്ക് മേടിക്കാനായി നിക്ഷേപകര്‍ക്കു വേണ്ടി നിര്‍ദ്ദേശിച്ചിരിക്കുന്നത്. സമീപഭാവിയില്‍ 26 ശതമാനത്തില്‍ നേട്ടമാണ് സ്റ്റോക്ക് നല്‍കുകയെന്നും ഐസിഐസിഐ സെക്യൂരിറ്റീസ് പുറത്തിറക്കിയ ഏറ്റവും പുതിയ റിസര്‍ച്ച് റിപ്പോര്‍ട്ടില്‍ പറയുന്നു.

ടിഇഇസിഎല്‍

ടിഇഇസിഎല്‍ (BSE: 542141, NSE: TECHNOE)

നോയ്ഡ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന രാജ്യത്തെ മുന്‍നിര കമ്പനിയാണ് ടെക്‌നോ ഇലക്ട്രിക് ആന്‍ഡ് എന്‍ജിനീയറിങ് കമ്പനി ലിമിറ്റഡ് (ടിഇഇസിഎല്‍). ഉന്നത ഗുണമേന്മയുള്ള എഞ്ചിനീയറിങ്, നിര്‍മ്മാണ, സംഭരണ സേവന പ്രവര്‍ത്തനങ്ങള്‍ രാജ്യത്തിന്റെ അതിപ്രധാനമായ വ്യവസായ രംഗത്തെ സ്വകാര്യ, പൊതുമേഖലയിലെ കമ്പനികള്‍ക്കു വേണ്ടി നല്‍കുന്നതിലാണ് ടിഇഇസിഎല്‍ ശ്രദ്ധ കേന്ദ്രീകരി്ച്ചിരിക്കുന്നത്. 30 വര്‍ഷത്തിലേറെയായി പ്രവര്‍ത്തിക്കുന്ന കമ്പനിയില്‍ 150ലേറെ വിദഗ്ധ എഞ്ചിനീയര്‍മാരുടെ സേവനമാണ് ലഭ്യമാക്കിയിട്ടുള്ളത്. ഇന്ത്യയില്‍ അതിവേഗത്തില്‍ നടക്കുന്ന അടിസ്ഥാന സൗകര്യ വികസന പദ്ധതികളുടെ നേട്ടം കമ്പനിക്ക് ലഭിക്കുന്നുണ്ട്. പുനരുപയോഗ ഊര്‍ജ്ജ മേഖലയിലും ടിഇഇസിഎല്‍ ശ്രദ്ധ പതിപ്പിക്കുന്നുണ്ട്.

രണ്ടാം പാദഫല അവലോകനം

രണ്ടാം പാദഫല അവലോകനം

സെപ്റ്റംബറില്‍ അവസാനിച്ച രണ്ടാംപാദത്തില്‍ ടെക്‌നോ ഇലക്ട്രിക്കല്‍ എന്‍ജിനീയറിങ് കമ്പനി വരുമാനത്തില്‍ നേരിയ താഴ്ചയോടെ 270 കോടി രൂപയാണ് നേടിയത്. എങ്കിലും ലാഭത്തിന്മേലുള്ള മാര്‍ജിന്‍ 193 ബേസിസ് പോയിന്റ്‌സ് (BPS) ഉയര്‍ന്നിട്ടുണ്ട്. നടപ്പ് സാമ്പത്തിക വര്‍ഷത്തിലെ രണ്ടാം പകുതിയില്‍ പുതിയ ഓര്‍ഡറുകള്‍ ലഭിക്കുമെന്നാണ് കമ്പനിയുടെ അനുമാനം. ഏകദേശം രണ്ടായിരം കോടി രൂപയുടെ ഓര്‍ഡറുകള്‍ സാമ്പത്തിക വര്‍ഷത്തിലെ രണ്ടാം പകുതിയില്‍ ലഭിക്കുമെന്നാണ് വിലയിരുത്തല്‍. കൂടാതെ ഡാറ്റാ സെന്റര്‍ നിര്‍മ്മിക്കുന്നതിനായി അടുത്ത രണ്ടു വര്‍ഷത്തിനകം ആയിരം കോടി രൂപയോളം നിക്ഷേപം നടത്താനും ടിഇഇസിഎല്‍ ലക്ഷ്യമിടുന്നു. ഐസിഐസിഐ സെക്യൂരിറ്റിസിന്റെ റിപ്പോര്‍ട്ട് പ്രകാരം നടപ്പ് സാമ്പത്തിക വര്‍ഷത്തെ ആദ്യ പകുതിയില്‍ കമ്പനിക്ക് 520 കോടി രൂപയുടെ പുതിയ കരാറുകള്‍ ലഭിച്ചിട്ടുണ്ട്. അടുത്ത ആറു മാസത്തിനുള്ളില്‍ 2,000 കോടി രൂപയുടെ ഓര്‍ഡറുകള്‍ ആണ് കമ്പനി പ്രതീക്ഷിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു.

ലക്ഷ്യ വില 332

ലക്ഷ്യ വില 332

ബ്രോക്കറേജ് സ്ഥാപനത്തിന്റെ റിപ്പോര്‍ട്ട് പ്രകാരം, കമ്പനിയുടെ ലക്ഷ്യവില 332 രൂപയാണ. നിലവില്‍ 261- 262 രൂപ നിരക്കിലാണ് ഇതിന്റെ ഓഹരികള്‍ വ്യാപാരം ചെയ്യപ്പെടുന്നത്. കമ്പനിയുടെ ഭാവി വളര്‍ച്ച ശോഭനമായതും മികച്ച ഓര്‍ഡറുകള്‍ ലഭിക്കുന്നതും കമ്പനിയുടെ ലാഭത്തില്‍ 15 ശതമാനത്തിന്റെ വളര്‍ച്ച ഉണ്ടാകുമെന്നുമുള്ള ആത്മവിശ്വാസവും ഒക്കെയാണ് ഇത്തരത്തില്‍ ഈ ഓഹരികള്‍ വാങ്ങാന്‍ നിര്‍ദ്ദേശിച്ചിരിക്കുന്നതിന്റെ കാരണമെന്നും ഐസിഐസിഐ സെക്യൂരിറ്റീസിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഡാറ്റാ സെന്റര്‍ സേവനങ്ങളിലേക്ക് കടക്കുന്നതും ദീര്‍ഘകാലാടിസ്ഥാനത്തില്‍ കമ്പനിയുടെ വരുമാനത്തിനും വളര്‍ച്ചയ്ക്കും ഗുണകരമാകുമെന്നാണ് റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചിരിക്കുന്നത്. കമ്പനിയുടെ ആദ്യ പകുതിയിലെ പ്രവര്‍ത്തനം മന്ദഗതിയിലായതു കാരണമാണ് ആദ്യം നിശ്ചയിച്ച ലക്ഷ്യവിലയില്‍ (411) കുറവ് വരുത്ത്ി 332 ആക്കിയിരിക്കുന്നതെന്നും എങ്കിലും ശക്തമായ അടിസ്ഥാന വിഭവങ്ങളും മികച്ച കരാര്‍ ലഭിക്കുന്നതിലൂടെ വമിക്ച്ച പണലഭ്യത കമ്പനി നിലനിര്‍ത്തുന്നതുമൊക്കെ പരിഗണിച്ച് 332 രൂപ ലക്ഷ്യമിട്ട് കമ്പനിയുടെ ഓഹരികള്‍ വാങ്ങാമെന്നാണ് ഐസിഐസിഐ സെക്യൂരിറ്റീസിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്.

അറിയിപ്പ്

അറിയിപ്പ്

മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യം മാത്രമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകള്‍ക്ക് വിധേയമാണ്. ലേഖനത്തില്‍ പറഞ്ഞിരിക്കുന്ന വിവരങ്ങള്‍ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകന്‍ തയ്യാറാക്കിയിട്ടുള്ളതാണ്. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജീസും ലേഖകനും ഉത്തരവാദികളല്ല. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X