ദീര്‍ഘകാലാടിസ്ഥാനത്തില്‍ വിലയിരുത്തുമ്പോള്‍ ഇന്ത്യന്‍ വിപണികള്‍ അടിസ്ഥാനപരമായി തന്നെ ശക്തമാണ്. അടുത്തിടെ വിപണികളിലുണ്ടായ തിരുത്തലില്‍ മിക്ക ഓഹരികളിലും 15 മുതല്‍ 50 ശതമാനത്തോളം വില ഇറങ്ങിയിട്ടുണ്ട്. ഇതോടെ മികച്ച സാമ്പത്തികാടിത്തറയും ബിസിനസ് മോഡലുമുളള ഓഹരികളൊക്കെ ആകര്‍ഷകമായ നിലവാരങ്ങളിലേക്കെത്തി കഴിഞ്ഞു. ഇതിനിടെ സമീപ ഭാവിയില്‍ 50 ശതമാനത്തോളം നേട്ടം നല്കാവുന്ന ഭക്ഷ്യ സംസ്കരണ മേഖലയില്‍ നിന്നുള്ള ഓഹരി നിര്‍ദേശിച്ച് പ്രമുഖ ബ്രോക്കറേജ് സ്ഥാപനമായ ഐസിഐസിഐ സെക്യൂരിറ്റീസ് രംഗത്തെത്തി.
ഹെറിറ്റേജ് ഫുഡ്സ്
ദക്ഷിണേന്ത്യയില്‍ സ്വകാര്യ മേഖലയിലുള്ള ഏറ്റവും വലിയ ഡയറി സംരംഭങ്ങളിലൊന്നാണ് ഹൈദരാബാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഹെറിറ്റേജ് ഫുഡ്സ്. 1992-ല്‍ മുന്‍ ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എന്‍ ചന്ദ്രബാബു നായിഡുവാണ് കമ്പനി സ്ഥാപിച്ചത്. നിലവില്‍ അദ്ദേഹത്തിന്റെ ഭാര്യയും മരുമകളുമാണ് കമ്പനിയുടെ നേതൃത്വം വഹിക്കുന്നത്. ഡയറി, റീട്ടെയില്‍, കാര്‍ഷികം, പുനരുപയോഗ ഊര്‍ജം എന്നീ വിഭാഗങ്ങളിലായി വിവിധ സംരംഭങ്ങള്‍ കമ്പനിക്ക് കീഴിലുണ്ട്. പാല്, നെയ്യ്, മില്‍ക്ക് പൗഡര്‍, വെണ്ണ തുടങ്ങിയ എല്ലാ പാല് ഉത്പന്നങ്ങളും വിപണിയില്‍ എത്തിക്കുന്നു.
സാമ്പത്തികം
സെപ്റ്റംബറില്‍ അവസാനിച്ച നടപ്പ് സാമ്പത്തിക വര്‍ഷത്തിലെ രണ്ടാം പാദത്തില്‍ ഹെറിറ്റേജ് ഫുഡ്സിന്റെ (BSE : 519552, NSE : HERITGFOOD) സംയോജിത വരുമാനം 673 കോടി രൂപയാണ്. ഇത് ആദ്യ പാദത്തേക്കാള്‍ 3 ശതമാനം വര്‍ദ്ധനവാണ് കാണിക്കുന്നത്. കഴിഞ്ഞ വര്‍ഷം സമാന കാലയളവിലെ വരുമാനത്തേക്കാള്‍ 10 ശതമാനം ഉയര്ച്ചയുമാണിത്. അതേസമയം രണ്ടാം പാദത്തില്‍ കമ്പനിയുടെ അറ്റാദായം 32.72 കോടി രൂപയാണ്.
മറ്റ് വിശദാംശങ്ങള്‍
ഹെറിറ്റേജ് ഫുഡ്സിന്റെ 40 ശതമാനത്തോളം ഓഹരികളാണ് പ്രമോട്ടര്‍മാരുടെ പക്കലുള്ളത്. ആഭ്യന്തര ധനകാര്യ സ്ഥാപനങ്ങള്‍ക്ക് 14 ശതമാനത്തോളവും റീട്ടെയില്‍ നിക്ഷേപകര്‍ക്ക് 43 ശതമാനത്തോളവും ഓഹരികള്‍ കൈവശമുണ്ട്. 1,855 കോടി രൂപയാണ് കമ്പനിയുടെ വിപണി മൂലധനം. പ്രതിയോഹരി ബുക്ക് വാല്യൂ 127.83 രൂപയാണ്. കമ്പനിയുടെ ഡിവിഡന്‍ഡ് യീല്‍ഡ് 1.25 ശതമാനം ആണ്. കഴിഞ്ഞ ഒരു വര്‍ഷ കാലയളവില്‍ 32 ശതമാനത്തോളം നേട്ടം നിക്ഷേപകര്‍ക്ക് നല്കി. എന്നാല്‍ കഴിഞ്ഞ ഒരു മാസത്തിനിടെ 9 ശതമാനത്തോളം ഓഹരി വിലയില്‍ ഇടിവ് ഉണ്ടായിട്ടുണ്ട്.
ലക്ഷ്യ വില 595
നിലവില്‍ 400 രൂപ നിലവാരത്തിലാണ് ഹെറിറ്റേജ് ഫുഡ്സിന്റെ ഓഹരികള്‍ വ്യാപാരം ചെയ്യപ്പെടുന്നത്. ഇവിടെ നിന്നും 595 രൂപ ലക്ഷ്യമാക്കി ഓഹരികള്‍ വാങ്ങാമെന്നാണ് ഐസിഐസിഐ സെക്യൂരിറ്റീസ് നിര്‍ദേശിച്ചത്. ഇതിലൂടെ അടുത്ത 12 മാസത്തിനകം 50 ശതമാനത്തോളം നേട്ടം കരസ്ഥമാക്കാമെന്നും ബ്രോക്കറേജ് സ്ഥാപനത്തിന്റെ റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു. കഴിഞ്ഞ ഒരു വര്‍ഷ കാലയളവിലെ ഉയര്‍ന്ന ഓഹരി വില 565 രൂപയും കുറഞ്ഞ വില 269 രൂപയുമാണ്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം ബ്രോക്കറേജ് സ്ഥാപനമായ ഐസിഐസിഐ സെക്യൂരിറ്റീസ് പുറത്തിറക്കിയ റിപ്പോര്‍ട്ടിനെ അടിസ്ഥാനമാക്കിയുള്ളതും പഠനാവശ്യത്തിനും മാത്രമായി നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്.
ലേഖനത്തില്‍ പറഞ്ഞിരിക്കുന്ന വിവരങ്ങള്‍ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകന്‍ തയ്യാറാക്കിയിട്ടുള്ളതാണ്. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക.
More From GoodReturns

മഹീന്ദ്ര ഓഹരികളിൽ വൻ കുതിപ്പിന് കളമൊരുങ്ങുന്നു; ടാർഗെറ്റ് പ്രൈസ് ഉയർത്തി ബ്രോക്കറേജ് സ്ഥാപനങ്ങൾ

ആർവിഎൻഎൽ ഡിവിഡന്റ്: ഓഗസ്റ്റ് 18-ന് മുൻപ് ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ, ലാഭം ഉറപ്പാക്കാം!

RVNL ഓഹരി ഉടമകൾ ശ്രദ്ധിക്കുക: ഓഗസ്റ്റ് 17-ന് എക്സ്-ഡിവിഡന്റാകുന്നു; അറിയേണ്ട പ്രധാന കാര്യങ്ങൾ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

10 രൂപയിൽ താഴെയുള്ള ഓഹരികളിൽ വൻ വോളിയം കുതിപ്പ്; ലാഭമുണ്ടാക്കാൻ ഈ വഴികൾ നോക്കൂ!

സോഷ്യൽ മീഡിയയിലെ മൈക്രോക്യാപ് തരംഗം: പണം നഷ്ടപ്പെടാതിരിക്കാൻ തിങ്കളാഴ്ച ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ഓഹരി വിപണിയിൽ വൻ മാറ്റങ്ങൾ: ബാങ്കിംഗ്, ഓട്ടോ ഓഹരികളിൽ കുതിപ്പ്, ഐടി മേഖലയിൽ ജാഗ്രത!

സ്വാതന്ത്ര്യദിന പ്രസംഗം: തിങ്കളാഴ്ച റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടത്തിന് സാധ്യത

10 രൂപയിൽ താഴെയുള്ള ഓഹരികളിൽ വൻ നിയന്ത്രണം; നിക്ഷേപകർക്ക് തിരിച്ചടിയോ?

IRCTC Q1 ഫലങ്ങൾ ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

ഇന്ത്യൻ റെയിൽവേ ഓഹരികളിൽ വൻ ചാഞ്ചാട്ടം; ഐആർസിടിസി ഫലങ്ങളും വിപണിയിലെ മാറ്റങ്ങളും നിക്ഷേപകർ അറിയേണ്ടതെന്ത്?



Click it and Unblock the Notifications