ഒരാഴ്ചയ്ക്കിടെ വിപണിയില്‍ 5 ശതമാനത്തിലേറെ തിരുത്തലുണ്ടായപ്പോള്‍ കുറഞ്ഞ വിലയില്‍ മികച്ച ഓഹരികള്‍ സ്വന്തമാക്കാന്‍ നിക്ഷേപകര്‍ ആവേശം കാണിച്ചതാണ് ഇന്ന് വിപണിയില്‍ പ്രതിഫലിച്ചത്. ആഗോള വിപണികളില്‍ നിന്നുള്ള അനുകൂല സൂചനകളും നേട്ടം നിലനര്‍ത്താന്‍ സഹായിച്ചു. വിപണിയുടെ കഴിഞ്ഞ മുന്നേറ്റ റാലിയില്‍ പങ്കെടുക്കാനുളള അവസരം നഷ്ടമായവര്‍ക്ക് മികച്ച ഓഹരികള്‍ കണ്ടെത്തി ഘട്ടംഘട്ടമായി ദീര്‍ഘ കാലാടിസ്ഥാനത്തില്‍ നിക്ഷേപം തുടങ്ങാമെന്നാണ് ഈ രംഗത്തെ വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. ഇതിന്റെ ഭാഗമായി പ്രമുഖ ബ്രോക്കറേജ് സ്ഥാപനമായ ഐസിഐസിഐ സെക്യൂരിറ്റീസ് 76 ശതമനം നേട്ടം നല്കാവുന്ന ബജാജ് ഗ്രൂപ്പിന് കീഴിലുളള കമ്പനിയുടെ ഓഹരി നിര്‍ദേശിച്ചു.
ബജാജ് കണ്‍സ്യൂമര്‍ കെയര്‍
രാജസ്ഥാനിലെ ഉദയ്പൂര്‍ ആസ്ഥാനമായി 1930 മുതല്‍ പ്രവര്‍ത്തിക്കുന്ന കമ്പനിയാണ് ബജാജ് കണ്‍സ്യൂമര്‍ കെയര്‍ ലിമിറ്റഡ്. ബജാജ് കോര്‍പ് എന്നായിരുന്നു പൂര്‍വ്വനാമം. ഇന്ത്യയിലെ പ്രശസ്ത ബിസിനസ് സംരംഭകരായ ബജാജ് ഗ്രൂപ്പിനു കീഴിലുള്ള കമ്പനിയാണിത്. പ്രധാനമായും ശരീര സംരക്ഷണം, സൗന്ദര്യ വര്‍ധക ഉല്‍പ്പന്നങ്ങളാണ് നിര്‍മ്മിക്കുന്നത്. ബജാജ് ബദാം ഓയില്‍, ബജാജ് അംല ശിഖകാരി ഓയില്‍ എന്നിവ ജനപ്രീതി നേടിയ ഹെയര്‍ ഓയിലാണ്. മുഖ, ദന്ത സംരക്ഷണ വിഭാഗത്തിലും ഉല്‍പ്പന്നങ്ങള്‍ വിപണിയില്‍ എത്തിക്കുന്നുണ്ട്.
സാമ്പത്തികം
സെപ്റ്റംബറില്‍ അവസാനിച്ച നടപ്പ് സാമ്പത്തിക വര്‍ഷത്തിലെ രണ്ടാം പാദത്തില്‍ ബജാജ് കണ്‍സ്യൂമര്‍ കെയര്‍ ലിമിറ്റഡിന്റെ സംയോജിത വരുമാനം 226.34 കോടി രൂപയാണ്. ആദ്യ പാദത്തേക്കാള്‍ നേരിയ വര്‍ധനവ് മാത്രം ആണ് കാണിച്ചത്. അതേസമയം കഴിഞ്ഞ വര്‍ഷത്തെ സമാന പദവുമായി താരതമ്യം ചെയ്യുമ്പോള്‍ വരുമാന വളര്‍ച്ചയില്‍ നാല് ശതമാനം ഇടിവ് രേഖപ്പെടുത്തി. കമ്പനിയുടെ രണ്ടാം
പാദത്തിലെ അറ്റാദായം 46.51 കോടി രൂപയാണ്.
മറ്റ് വിശദാംശങ്ങള്‍
ബജാജ് കണ്‍സ്യൂമര്‍ കെയറിന്റെ (BSE: 533229, NSE: BAJAJCON) മുഖ്യ പ്രമോട്ടര്‍മാര്‍ക്ക്, കമ്പനിയില്‍ 38 ശതമാനം ഓഹരികളാണ് കൈവശമുള്ളത്. അതേസമയം, വിദേശ ധനകാര്യ സ്ഥാപനങ്ങള്‍ക്ക് 24.44 ശതമാനവും മ്യൂച്ചല്‍ ഫണ്ടുകള്‍ അടക്കമുള്ള ആഭ്യന്തര ധനകാര്യ സ്ഥാപനങ്ങള്‍ക്ക് 13.83 ശതമാനവും ഓഹരി പങ്കാളിത്തമുണ്ട്. ബാക്കി 23 ശതമാനത്തിലേറെ ഓഹരികളും റീട്ടെയില്‍ നിക്ഷേപകരുടെ പക്കലാണുള്ളത്. കഴിഞ്ഞ മൂന്ന് മാസത്തിനിടെ ഓഹരിയില്‍ 23 ശതമാനത്തോളം വിലയിടിവ് നേരിട്ടതോടെ കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ കാര്യമായ നേട്ടം നിക്ഷേപകര്‍ക്ക് ലഭിച്ചിട്ടില്ല. നിലവില്‍ 2,916 കോടി രൂപയാണ് കമ്പനിയുടെ വിപണി മൂലധനം.
ലക്ഷ്യ വില 350
നിലവില്‍ 198 രൂപ നിരക്കിലാണ് ബജാജ് കണ്‍സ്യൂമര്‍ കെയര്‍ ലിമിറ്റഡിന്റെ ഓഹരികള്‍ വ്യാപാരം ചെയ്യപ്പെടുന്നത്. ഇവിടെ നിന്നും 350 രൂപ ലക്ഷ്യമാക്കി ഓഹരികള്‍ വാങ്ങാമെന്നാണ് ഐസിഐസിഐ സെക്യൂരിറ്റീസ് നിര്‍ദ്ദേശിച്ചിരിക്കുന്നത്. ഇതിലൂടെ അടുത്ത 12 മാസത്തിനകം 76 ശതമാനം നേട്ടം കരസ്ഥമാക്കാമെന്നും അവരുടെ പുതിയ റിസര്‍ച്ച് റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു. കഴിഞ്ഞ ഒരു വര്‍ഷ കാലയളവില്‍ ഓഹരിയുടെ ഉയര്‍ന്ന വില 324 രൂപയും കുറഞ്ഞ വില 179 രൂപയുമാണ് രേഖപ്പെടുത്തിയിട്ടുള്ളത്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം, ബ്രോക്കറേജ് സ്ഥാപനമായ ഐസിഐസിഐ സെക്യൂരിറ്റീസ് പുറത്തിറക്കിയ റിപ്പോര്‍ട്ടിനെ അധികരിച്ചുള്ളതും പഠനാവശ്യത്തിനും മാത്രമായി നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് നിങ്ങളുടെ സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്.
ഈ ലേഖനത്തില്‍ പറഞ്ഞിരിക്കുന്ന വിവരങ്ങള്‍ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകന്‍ തയ്യാറാക്കിയിട്ടുള്ളതാണ്. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപത്തിനുള്ള അന്തിമ തീരുമാനം കൈക്കൊള്ളുക.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

46% വരെ ലാഭം! വിപണിയിൽ കുതിപ്പിന് തയ്യാറായി 6 ഓഹരികൾ; ബ്രോക്കറേജ് നിർദ്ദേശങ്ങൾ ഇങ്ങനെ

നിഫ്റ്റി ഓട്ടോയിൽ അസ്ഥിരത; ഓഹരി വിപണിയിൽ ഇന്ന് സംഭവിക്കുന്നത് എന്ത്? നിക്ഷേപകർ അറിയേണ്ടത്

ബേൺസ്റ്റീൻ റിപ്പോർട്ട്: ബിഎസ്ഇ ഓഹരികൾ കൂപ്പുകുത്തുന്നു, എംസിഎക്സിന് കുതിപ്പ്; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

എൻഎസ്ഇയുടെ കർശന നിയന്ത്രണം; എഎസ്എം പട്ടികയിൽ പുതിയ ഓഹരികൾ, നിങ്ങളുടെ കൈവശമുണ്ടോ ഈ സ്റ്റോക്കുകൾ?

റെയിൽവേ ഓഹരികളിൽ തിങ്കളാഴ്ച വൻ കുതിപ്പ്? ശ്രദ്ധിക്കേണ്ട പ്രധാന പി.എസ്.യു ഓഹരികൾ ഇവയാണ്

ഐആർസിടിസി പുതിയ ടെൻഡറുകൾ: ഓഹരി വിപണിയിൽ ഇന്ന് വൻ മാറ്റത്തിന് സാധ്യത?

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

903 കോടിയുടെ വമ്പൻ കരാർ; ആർവിഎൻഎൽ ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുന്നു?



Click it and Unblock the Notifications
