കോവിഡ് സൃഷ്ടിച്ച പ്രതിസന്ധിയില്‍ നിന്നും പ്രതീക്ഷിച്ചതിനേക്കാള്‍ വളരെ വേഗത്തിലാണ് ഓഹരി വിപണികള്‍ കരകയറിയത്. വിപണിയുടെ തിരിച്ചുവരവില്‍ യഥാസമയം നിക്ഷേപിച്ച് പണം വാരിയവരും നിരവധി പേരുണ്ട്. എന്നാല്‍ അല്‍പ്പം കൂടി കാത്തിരിക്കാമെന്ന ധാരണയില്‍ പണം നിക്ഷേപിക്കാതെ മാറി നിന്നവര്‍ക്ക് നല്ലൊരു അവസരമാണ് നഷ്ടമായത്.

വിപണികള്‍ പുതിയ ഉയരങ്ങള്‍ കീഴക്കി മുന്നേറിയെങ്കിലും മികച്ച ഓഹരികള്‍ വിവേകത്തോടെ തെരഞ്ഞെടുത്താല്‍ ഇനിയും അവസരം ഉണ്ടെന്നാണ് പ്രമുഖ ബ്രോക്കറേജ് സ്ഥാപനമായ ഐസിഐസിഐ സെക്യൂരിറ്റീസ് പറയുന്നത്. അവരുടെ പുതിയ റിപ്പോര്‍ട്ടില്‍ കെമിക്കല്‍, ഫാര്‍മ മേഖലയിലെ ഒരു കമ്പനിയെയാണ് നിക്ഷേപത്തിനായി നിര്‍ദേശിച്ചിരിക്കുന്നത്.
മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മുന്‍നിര ഫാര്‍മ കമ്പനിയായ ജെബി കെമിക്കല്‍സ് & ഫാര്‍മസ്യൂട്ടിക്കല്‍സ് ലിമിറ്റഡിന്റെ (NSE: JBCHEPHARM, BSE: 506943) ഓഹരികള്‍ നിക്ഷേപത്തിനായി പരിഗണിക്കാമെന്നാണ് ഐസിഐസിഐ സെക്യൂരിറ്റീസിന്റെ റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചിരിക്കുന്നത്. നിലവില്‍ 1,680 നിലവാരത്തിലാണ് വ്യാപാരം ചെയ്യപ്പെടുന്നത്. ഇവിടെ നിന്നും ഓഹരി വില 2,046 രുപ വരെ എത്തിയേക്കാമെന്നാണ് അവര്‍ പറയുന്നത്. അതായത് നിവവിലെ വിലയില്‍ വാങ്ങിയാല്‍ സമീപ ഭാവിയില്‍ 22 ശതമാനം വരെ നേട്ടം ലഭിക്കാം.
രണ്ടാം പാദ ഫലം
ഐസിഐസിഐ സെക്യൂരിറ്റീസിന്റെ റിപ്പോര്‍ട്ട് പ്രാകാരം ഈ സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പാദത്തില്‍ ജെബി കെമിക്കല്‍ & ഫാര്‍മസ്യൂട്ടിക്കല്‍സ് വിപണി പ്രതീക്ഷിച്ചതിലും മികച്ച പ്രവര്‍ത്തന ഫലമാണ് കാഴ്ചവച്ചത്. ഇന്ത്യയിലെ ബിസിനസ് പ്രവര്‍ത്തനങ്ങളില്‍ വളര്‍ച്ച കൈവരിച്ചതാണ് മികച്ച ഫലം കൈവരിക്കാന്‍ സഹായിച്ചത്.

സംയോജിത വരുമാനം 33.7 ശതമാനം വര്‍ധിച്ച് 595 കോടി രൂപയിലെത്തി. പക്ഷേ നികുതിക്ക് മുമ്പേയുള്ള വരുമാനത്തില്‍ ഇടിവുണ്ടായി. എങ്കിലും നികുതി വിധേയ വരുമാനത്തില്‍ വര്‍ധനവാണ് രേഖപ്പെടുത്തിയത്. നികുതി വിധേയ ലാഭം ആദ്യ പാദത്തേക്കാള്‍ 32.4 ശതമാനം ഉയര്‍ന്ന് 97.8 കോടി രൂപയായി.
'റാനിറ്റിഡിന്‍ എന്ന മരുന്നിന് വില 50 ശതമാനം കൂട്ടിയത് ജെബി കെമിക്കല്‍സ് & ഫാര്‍മസ്യൂട്ടിക്കല്‍സിന്റെ അടുത്ത പാദ പ്രവര്‍ത്തന ഫലത്തില്‍ ഗുണപരമായി പ്രതിഫലിക്കും. വില വര്‍ധനവ് കമ്പനിയുടെ ഇടലാഭത്തിലും നേട്ടമുണ്ടാക്കും. കമ്പനിയുടെ വരുമാനത്തിന്റെ 45 ശതമാനവും ആഭ്യന്തര ബിസിനസില്‍ നിന്നായിരിക്കും. ഉത്പന്നങ്ങളുടെ വൈവിധ്യവത്കരണത്തിനും ആഭ്യന്തര വിപണിയിലെ ബിസിനസില്‍ ഉത്പാദന ക്ഷമത വര്‍ധിപ്പിക്കുവാനും കമ്പനി മാനേജ്മെന്റ് നപടികളെടുക്കുന്നതും' ഐസിഐസിഐ സെക്യൂരിറ്റീസിന്റെ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.

2,046 ലക്ഷ്യ വില
'ജെബി കെമിക്കല്‍ & ഫാര്‍മസ്യൂട്ടിക്കല്‍സ്, അടുത്ത സാ്പത്തിക വര്‍ഷത്തോടെ അവരുടെ വാര്‍ഷിക വരുമാന വളര്‍ച്ചയില്‍ 15.9 ശതമാനത്തിന്റെ വളര്‍ച്ച നേടുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതുപോലെ നികുതി കിഴിക്കുന്നതിന് മുമ്പുള്ള വരുമാനം 27 ശതമാനം വരെ വളര്‍ച്ച കൈവരിക്കാം. കമ്പനിക്ക് ഭാവിയില്‍ മികച്ച രീതിയില്‍ പ്രവര്‍ത്തിക്കാനും വളര്‍ച്ച കൈവരിക്കാനുമുള്ള ശേഷിയുണ്ട്. ഇതിലൂടെ കമ്പനിയുടെ വരുമാനത്തിലും പണ ലഭ്യതയിലും മികച്ച സ്ഥിതിയിലേക്ക് എത്താനാവും. നിലവില്‍ കമ്പനിയുടെ ഓഹരി വില 2,046 ലക്ഷ്യമിട്ട് വാങ്ങാനാവും' എന്നും ഐസിഐസിഐ സെക്യൂരിറ്റീസ് പുറത്തിറക്കിയ ഏറ്റവും പുതിയ റിസര്‍ച്ച് റിപ്പോര്‍ട്ടില്‍ പറയുന്നു.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യം മാത്രമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്.
ലേഖനത്തില്‍ പറഞ്ഞിരിക്കുന്ന വിവരങ്ങള്‍ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകന്‍ തയ്യാറാക്കിയിട്ടുള്ളതാണ്. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക.
More From GoodReturns

10 രൂപയിൽ താഴെയുള്ള ഓഹരികളിൽ വൻ കുതിപ്പ്; നിക്ഷേപകർ അറിയേണ്ട മുന്നറിയിപ്പുകൾ ഇതാ!

നെസ്ലെ ഇന്ത്യ ഓഹരികളിൽ മുന്നേറ്റം; ബ്രോക്കറേജ് സ്ഥാപനങ്ങൾ ടാർഗെറ്റ് ഉയർത്തിയത് എന്തിന്?

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: ഇന്ന് വിപണിയിൽ ശ്രദ്ധിക്കേണ്ട നിർണ്ണായക നീക്കങ്ങൾ!

ഐഷർ മോട്ടോഴ്സ് ഫലങ്ങൾ ഇന്ന്: റോയൽ എൻഫീൽഡ് നിക്ഷേപകർ ഉറ്റുനോക്കുന്ന നിർണ്ണായക വിവരങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

പെന്നി സ്റ്റോക്ക് നിക്ഷേപകർ ശ്രദ്ധിക്കുക; ഈ ഐപിഒകൾ വിപണിയിൽ വലിയ മാറ്റമുണ്ടാക്കുന്നു

ഇൻഡിഗോ ഓഹരികളിൽ വൻ മാറ്റം; ബ്രോക്കറേജ് സ്ഥാപനങ്ങളുടെ പുതിയ ലക്ഷ്യവിലകൾ നിക്ഷേപകർ അറിയേണ്ടതെന്ത്?

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

മണിപ്പാൽ ഹെൽത്ത് ഐപിഒ തുടങ്ങി: 9,275 കോടിയുടെ മെഗാ ഓഫറിൽ നിക്ഷേപിക്കണോ?

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

എസ്എംഇ ഐപിഒ ലിസ്റ്റിംഗ് ദിനം: പെന്നി സ്റ്റോക്കുകളിൽ നിക്ഷേപിക്കുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കണം



Click it and Unblock the Notifications