ഇന്നലത്തെ വമ്പന്‍ തകര്‍ച്ചയ്ക്കു ശേഷം വിപണികള്‍ ഇന്ന് ആശ്വാസ റാലിയുടെ പിന്‍ബലത്തില്‍ നേട്ടത്തിലാണ്. നിഫ്റ്റിയില്‍ 12 ശതമാനം ഇടിവുണ്ടായിട്ടുളളൂ എങ്കിലും മിഡ് കാപ്, സ്മോള്‍ കാപ് വിഭാഗങ്ങളിലെ ഓഹരികള്‍ 30 മുതൽ 50 ശതമാനം തിരുത്തൽ നേരിട്ട് വളരെ ആകര്‍ഷകമായ വില നിലവാരത്തിലേക്ക് എത്തിക്കഴിഞ്ഞു. ദീര്‍ഘകാലാടിസ്ഥാനത്തില്‍ നിക്ഷേപം നടത്തുന്നവര്‍ക്കും കഴിഞ്ഞ വര്‍ഷത്തെ ബുള്‍ റാലി നഷ്ടമായവര്‍ക്കും മികച്ച ഓഹരികള്‍ കണ്ടെത്തി ഘട്ടംഘട്ടമായി നിക്ഷേപം തുടങ്ങാമെന്ന് ഈ രംഗത്തെ വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. ഇതിന്റെ ഭാഗമായി പ്രമുഖ ബ്രോക്കറേജ് സ്ഥാപനമായ ഐസിഐസിഐ സെക്യൂരിറ്റീസ് എഫ്എംസിജി വിഭാഗത്തിലുള്ള ഒരു മലയാളി കമ്പനിയെ നിക്ഷേപത്തിനായി നിര്‍ദേശിച്ചു.
ജ്യോതി ലാബ്സ് ലിമിറ്റഡ്
1983-ല്‍ കേരളത്തിലെ തൃശ്ശൂര്‍ ജില്ലയിലാണ് ജ്യോതി ലാബ്സിന്റെ തുടക്കം. മലയാളിയായ എംപി രാമചന്ദ്രന് ആണ് തുണികളുടെ വെണ്മ നിലനിര്‍ത്തുന്ന ഉജാല എന്ന ഉല്‍പ്പന്നം വിപണിയിലെത്തിച്ച് കമ്പനിക്ക് ആരംഭം കുറിച്ചത്. പിന്നീടുള്ള വര്‍ഷങ്ങളില്‍, പടിപടിയായി വളര്‍ന്ന് ഇന്ത്യയില്‍ അറിയപ്പെടുന്ന എഫ്എംസിജി വിഭാഗത്തിലുള്ള കമ്പനിയായി വിപണിയില്‍ സ്ഥാനമുറപ്പിച്ചു. ഇന്ന് 2,000 കോടി രൂപയിലധികം വാര്‍ഷിക വിറ്റുവരവ് നേടുന്ന വമ്പന്‍ കമ്പനിയായി വളര്‍ന്നു കഴിഞ്ഞു. എക്സോ, മാക്സോ, ഫാ, ഹെന്‍കോ, മിസ്റ്റര്‍ വൈറ്റ് എന്നിവ ഇവരുടെ ജനപ്രിയ ഉല്പന്നങ്ങളില് ചിലത് മാത്രം. ആയുര്‍വേദ സോപ്പ്, സൗന്ദര്യ സംരക്ഷണം തുടങ്ങിയ വിഭാഗങ്ങളിലും ജ്യോതി ലാബ്സിന് വിവിധ സംരംഭങ്ങള്‍ ഉണ്ട്.
സാമ്പത്തികം
സെപ്റ്റംബര്‍ അവസാനിച്ച നടപ്പ് സാമ്പത്തിക വര്‍ഷത്തെ രണ്ടാം പാദത്തില്‍ ജ്യോതി ലാബ്സിന്റെ സംയോജിത വരുമാനം 590.11 കോടി രൂപയായിരുന്നു. ഇത് ആദ്യ സാമ്പത്തിക പാദത്തേക്കാള്‍ 11 ശതമാനത്തിലധികം വര്‍ധനവാണ് കാണിക്കുന്നത്. കഴിഞ്ഞ വര്‍ഷത്തെ സമാന പാദദവുമായി വിലയിരുത്തുമ്പോള്‍ 16 ശതമാനത്തിലധികം ഉയര്‍ച്ചയും കരസ്ഥമാക്കിയിട്ടുണ്ട്. അതേ സമയം കമ്പനിയുടെ രണ്ടാം പാദത്തിലെ അറ്റാദായം 43.97 കോടി രൂപയായി വര്‍ധിച്ചു.
മറ്റ് വിവരങ്ങള്‍
നിലവില്‍ ജ്യോതി ലാബ്സിന്റെ (BSE: 532926, NSE: JYOTHYLAB) മുഖ്യ പ്രമോട്ടര്‍മാര്‍ക്ക് 62.89 ശതമാനം ഓഹരികള്‍ കൈവശമുണ്ട്. മ്യൂച്ചല്‍ഫണ്ട് അടക്കമുള്ള ആഭ്യന്തര ധനകാര്യ സ്ഥാപനങ്ങളുടെ പക്കല്‍ 16.38 ശതമാനം ഓഹരികളും വിദേശ ധനകാര്യ സ്ഥാപനങ്ങളുടെ കൈവശം 12.23 ശതമാനം ഓഹരികളും ഉണ്ട്. നിലവില്‍ 5.186 കോടി രൂപയാണ് കമ്പനിയുടെ വിപണി മൂലധനം. ഡിവിഡന്റ് യീല്‍ഡ് 2.83 ആണ്. പ്രൈസ് ടു ബുക്ക് വാല്യു റേഷ്യോ 3.73 ആണ്.
ലക്ഷ്യ വില 200
നിലവില്‍ 141 രൂപ നിലവാരത്തിലാണ് ജ്യോതി ലാബ്സ് ലിമിറ്റഡിന്റെ ഓഹരികള്‍ വ്യാപാരം ചെയ്യപ്പെടുന്നത്. ഇവിടെ നിന്നും 200 രൂപ ലക്ഷ്യമാക്കി ഓഹരികള്‍ വാങ്ങാമെന്നാണ് ഐസിഐസിഐ സെക്യൂരിറ്റീസ് നിര്‍ദ്ദേശിച്ചിരിക്കുന്നത്. ഇതിലൂടെ അടുത്ത 12 മാസത്തിനകം 42 ശതമാനത്തോളം നേട്ടം കരസ്ഥമാക്കാമെന്നും അവരുടെ പുതിയ റിസര്‍ച്ച് റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു. കഴിഞ്ഞ ഒരു വര്‍ഷ കാലയളവില്‍ ഓഹരിയുടെ ഉയര്‍ന്ന വില 187.30 രൂപയും കുറഞ്ഞ വില 133.60 രൂപയുമായാണ് രേഖപ്പെടുത്തിയിട്ടുള്ളത്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം, ബ്രോക്കറേജ് സ്ഥാപനമായ ഐസിഐസിഐ സെക്യൂരിറ്റീസ് പുറത്തിറക്കിയ റിപ്പോര്‍ട്ടിനെ അധികരിച്ചുള്ളതും പഠനാവശ്യത്തിനും മാത്രമായി നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് നിങ്ങളുടെ സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്.
ഈ ലേഖനത്തില്‍ പറഞ്ഞിരിക്കുന്ന വിവരങ്ങള്‍ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകന്‍ തയ്യാറാക്കിയിട്ടുള്ളതാണ്. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപത്തിനുള്ള അന്തിമ തീരുമാനം കൈക്കൊള്ളുക.
More From GoodReturns

റെയിൽവേ വികസനത്തിന് വൻ കുതിപ്പ്; ഈ ഓഹരികളിൽ നിക്ഷേപകർ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻ നേട്ടം

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

നിഫ്റ്റി ഓട്ടോയിൽ അസ്ഥിരത; ഓഹരി വിപണിയിൽ ഇന്ന് സംഭവിക്കുന്നത് എന്ത്? നിക്ഷേപകർ അറിയേണ്ടത്

ബേൺസ്റ്റീൻ റിപ്പോർട്ട്: ബിഎസ്ഇ ഓഹരികൾ കൂപ്പുകുത്തുന്നു, എംസിഎക്സിന് കുതിപ്പ്; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

അദാനി പവറിന് കുതിപ്പ്; 250 രൂപ ലക്ഷ്യവിലയുമായി മോട്ടിലാൽ ഓസ്വാൾ, നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

എൻഎസ്ഇയുടെ കർശന നിയന്ത്രണം; എഎസ്എം പട്ടികയിൽ പുതിയ ഓഹരികൾ, നിങ്ങളുടെ കൈവശമുണ്ടോ ഈ സ്റ്റോക്കുകൾ?

ഐആർസിടിസി പുതിയ ടെൻഡറുകൾ: ഓഹരി വിപണിയിൽ ഇന്ന് വൻ മാറ്റത്തിന് സാധ്യത?

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

903 കോടിയുടെ വമ്പൻ കരാർ; ആർവിഎൻഎൽ ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുന്നു?



Click it and Unblock the Notifications
