1 മാസത്തിനുള്ളിൽ 17% നേട്ടം; ഈ രണ്ട് ഓഹരികൾ വാങ്ങാമെന്ന് ഐസിഐസിഐ ഡയറക്ട്

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കടുത്ത ചാഞ്ചാട്ടങ്ങൾക്കൊടുവിൽ വിപണി വീണ്ടും തിരിച്ചു വരവിൻ്റെ പാതയിലാണ്. നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ച് സൂചികയായ നിഫ്റ്റിയിലും ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ച് സൂചികയായ സെൻസെക്സിലും ഇന്ന് മികച്ച മുന്നേറ്റം ദൃശ്യമായിരുന്നു. ഇതിനിടെ നിക്ഷേപത്തിന് പരിഗണിക്കാവുന്ന രണ്ട് സ്റ്റോക്കുകൾ നിർദ്ദേശിച്ച് പ്രമുഖ ബ്രോക്കറേജ് സ്ഥാപനമായ ഐസിഐസിഐ ഡയറക്ട് രംഗത്തെത്തി. അവരുടെ പുതിയ റിസർച്ച് റിപ്പോർട്ടിലാണ് ഒരു മാസക്കാലയളവിലേക്ക് 17 ശതമാനം വരെ നേട്ടം പ്രതീക്ഷിച്ച് മൈനിങ്, വാഹന നിർമാണ മേഖലയിലെ ഓരോ ഓഹരികളെ കുറിച്ച് സൂചിപ്പിച്ചിട്ടുള്ളത്.

 

എൻഎംഡിസി ലിമിറ്റഡ്

എൻഎംഡിസി ലിമിറ്റഡ്

ഇന്ത്യയിലെ പ്രധാന ഇരുമ്പയിര് ഉൽപാദകരാണ് ഹൈദരാബാദ് ആസ്ഥാനമായ എൻഎംഡിസി ലിമിറ്റഡ്. ഇരുമ്പയിര് കൂടാതെ മറ്റു മൂലകങ്ങളുടെ ഖനനവും വിൽപനയിലും കമ്പനിക്ക് ബിസിനസ് സംരംഭങ്ങൾ ഉണ്ട്. കൂടാതെ വിദേശ വിപണിയിലേക്കും അസംസ്കൃത വസ്തുക്കൾ കയറ്റുമതി ചെയ്യുന്നുണ്ട്. ഇരുമ്പ്, ചെമ്പ്, ലൈംസ്റ്റോൺ, ഡോളമൈറ്റ്, ജിപ്സം, ബെൻ്റൊണൈറ്റ്, ഡയമണ്ട്, ടിൻ, മാഗ്നെസൈറ്റ്, ടങ്സ്റ്റൺ, ഗ്രാഫൈറ്റ്, ബീച്ച് സാൻഡ് എന്നിവയുടെ പര്യവേഷണത്തിലാണ് കമ്പനി പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. സ്റ്റീൽ മന്ത്രാലയത്തിന് കീഴിൽ 1958 മുതൽ കമ്പനി പ്രവർത്തിച്ചു വരുന്നു. എൻഎംഡിസി പവർ ലിമിറ്റഡ് എന്ന ഉപ കമ്പനിയും 2011 മുതൽ പ്രവർത്തിക്കുന്നുണ്ട്.

Also Read: 2 ആഴ്ചയ്ക്കുള്ളില്‍ 300 % ലാഭം; സ്വപ്‌ന നേട്ടം നല്‍കിയ ഈ ഓഹരികള്‍ കൈവശമുണ്ടോ?

ലക്ഷ്യ വില 156

ലക്ഷ്യ വില 156

നിലവിൽ 143 രൂപ നിലവാരത്തിലാണ് എൻഎംഡിസിയുടെ ഓഹരികൾ വ്യാപാരം ചെയ്യപ്പെടുന്നത്. ഇവിടെ നിന്ന് 14 ദിവസക്കാലയളവ് കണക്കാക്കി 156 രൂപ എന്ന ലക്ഷ്യം പ്രതീക്ഷിച്ച് ഓഹരികൾ വാങ്ങാമെന്നാണ് ഐസിഐസിഐ ഡയറക്ട് നിർദ്ദേശിച്ചിരിക്കുന്നത്. ഇതിൻ്റെ സ്റ്റോപ്പ് ലോസ് 135 രൂപ നിലവാരത്തിൽ സൂക്ഷിക്കണം. ടെക്നിക്കൽ സൂചികകളായ ഇഎംഎ, ആർഎസ്ഐ എന്നിവയിൽ ലഭിച്ച പോസിറ്റീവ് സൂചനകളുടെ അടിസ്ഥാനത്തിലാണ് ഓഹരി വാങ്ങാൻ നിർദ്ദേശിച്ചിട്ടുള്ളത്.

Also Read: 47 % നേട്ടം ഓഹരി വിലയില്‍; പുറമെ വമ്പന്‍ ലാഭവിഹിതവും; ഈ ഓഹരി വിട്ടുകളയരുതെന്ന് റിപ്പോര്‍ട്ടുകള്‍

ടാറ്റാ മോട്ടേഴ്സ്

ടാറ്റാ മോട്ടേഴ്സ്

ഇന്ത്യയിലെ ഏറ്റവും വലിയ വാഹന നിർമ്മാതാക്കളാണ് ടാറ്റാ മോട്ടോഴ്സ് ലിമിറ്റഡ്. രാജ്യത്ത് വാണിജ്യ വാഹനങ്ങളുടെ നിർമാണത്തിൽ ഒന്നാം സ്ഥാനത്തും യാത്രാ വാഹനങ്ങളുടെ വിഭാഗത്തിൽ മൂന്നാം സ്ഥാനത്തുമാണ് ടാറ്റ മോട്ടോഴ്സ്. ഇൻഡിക്ക, സഫാരി, സുമോ, ഇൻഡിഗോ, നാനോ എന്ന ബ്രാൻഡ് നാമങ്ങളിൽ കമ്പനിയുടെ പാസഞ്ചർ കാറുകൾ വിപണിയിലിറങ്ങുന്നു. ഇലക്ട്രിക് വാഹന വിപണിയിലും കമ്പനി ഇതിനോടകം ശ്രദ്ധ നേടിയിട്ടുണ്ട്. പ്രശസ്തമായ ജാഗ്വാർ ആൻഡ് ലാൻഡ് റോവറും ടാറ്റാ മോട്ടോഴ്സിൻ്റെ ഉടമസ്ഥതയിലുള്ളതാണ്. പ്രതിരോധ സേനകൾക്ക് വേണ്ടിയും വാഹനങ്ങൾ നിർമിച്ചു നൽകുന്നുണ്ട്. മുംബൈയിലാണ് കമ്പനിയുടെ ആസ്ഥാനം.

Also Read: ഈ സ്‌മോള്‍കാപ്പ് കെമിക്കല്‍ സ്റ്റോക്കില്‍ നിന്നും 31 % നേട്ടം; മോത്തിലാല്‍ ഒസ്വാള്‍

ലക്ഷ്യവില 570

ലക്ഷ്യവില 570

നിലവിൽ 489 രൂപ നിലവാരത്തിലാണ് ടാറ്റാ മോട്ടോഴ്സിൻ്റെ ഓഹരികൾ വ്യാപാരം ചെയ്യപ്പെടുന്നത്. 515- 523 രൂപ നിലവാരത്തിൽ ഉള്ളപ്പോഴാണ് ഐസിഐസിഐ ഡയറക്ട്, ടാറ്റാ മോട്ടോഴ്സിൻ്റെ ഓഹരികൾ വാങ്ങാൻ നിർദ്ദേശിച്ചിട്ടുള്ളത്. ഒരു മാസക്കാലയളവിൽ 570 രൂപ ലക്ഷ്യമാക്കിയിട്ടുള്ളത്. ഇതിലൂടെ 16.5 ശതമാനം നേട്ടം ലഭിക്കാം. ഓഹരി വാങ്ങുകയാണെങ്കിൽ 475 രൂപ നിലവാരത്തിൽ സ്റ്റോപ്പ് ലോസ് ക്രമീകരിക്കണം. നിഫ്റ്റിയുടെ ഓട്ടോ ഇൻഡക്സ് നാലുവർഷത്തെ ഉയർന്ന നിലവാരത്തിലാണെന്നത് ടാറ്റ മോട്ടോഴ്സിൻ്റെ ഓഹരികൾക്കും ഊർജം പകരാമെന്നും ഐസിഐസിഐ ഡയറക്ടിൻ്റെ റിപ്പോർട്ടിൽ സൂചിപ്പിച്ചു.

Also Read: 40 % ലാഭം നേടാം, ഈ മുന്‍നിര കമ്പനി മികച്ച അവസരമെന്ന് ഷേര്‍ഖാന്‍

അറിയിപ്പ്

അറിയിപ്പ്

മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യം മാത്രമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനത്തില്‍ പറഞ്ഞിരിക്കുന്ന വിവരങ്ങള്‍ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി തയ്യാറാക്കിയിട്ടുള്ളതാണ്. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.

Read more about: stock market share market
English summary

ICICI Securities Suggests To Buy NMDC And Tata Motors For 17 Percent Gain In 1 Month

ICICI Securities Suggests To Buy NMDC And Tata Motors For 17 Percent Gain In 1 Month
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X