ഇന്ത്യന്‍ ഓഹരി വിപണികള്‍ സര്‍വകാല റെക്കോര്‍ഡില്‍ എത്തിയശേഷം സാങ്കേതികമായ തിരുത്തല്‍ നേരിട്ടു വരികയാണ.് എങ്കിലും ഏറെ നിര്‍ണായകമായ 18,000 നിലവാരം നിഫ്റ്റിയും 60,000 നിലവാരത്തില്‍ സെന്‍സെക്സും തുടരുന്നത് പ്രതീക്ഷ നല്‍കുന്നതാണ്. അടിസ്ഥാനപരമായി മികച്ച ഓഹരികളില്‍ തെരഞ്ഞെടുത്ത് നിക്ഷേപിച്ചാല്‍ ഇനിയും മികച്ച നേട്ടം ലഭിക്കുമെന്നാണ് പ്രമുഖ റീട്ടെയില്‍ ബ്രോക്കറേജ് സ്ഥാപനമായ ഐസിഐസിഐ ഡയറക്റ്റ് പുതിയ റിസര്‍ച്ച് റിപ്പോര്‍ട്ടില്‍ പങ്കുവച്ചിരിക്കുന്നത്.

നിര്‍മ്മാണ, വാഹന മേഖലയില്‍ നിന്നുള്ള രണ്ട് പ്രമുഖ കമ്പനികളുടെ ഓഹരികളാണ് അവര്‍ നിക്ഷേപകര്‍ക്കായി നിര്‍ദ്ദേശിച്ചിരിക്കുന്നത്. പ്രമുഖ നിര്‍മാണ കമ്പനിയായ കെഎന്‍ആര്‍ കണ്‍സ്ട്രക്ഷനും മുന്‍നിര വാഹന നിര്‍മാതാക്കളായ അശോക് ലെയ്ലെന്ഡും ആണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടില്‍ ഐസിഐസിഐ ഡയറക്റ്റ് നിക്ഷേപകര്‍ക്കായി നിര്‍ദേശിച്ചിരിക്കുന്നത്. അടുത്ത 12 മാസത്തിനുള്ളില്‍ 21 ശതമാനത്തോളം പോന്ന മികച്ച റിട്ടേണ്‍സ് ആണ് ഈ രണ്ടു ഓഹരികളില്‍ നിന്നും പ്രതീക്ഷിക്കുന്നത്.
കെഎന്‍ആര്‍ കണ്‍സ്ട്രക്ഷന്‍ (NSE: KNRCON, BSE: 532942)
ഐഎസ്ഒ അംഗീകരാം നേടിയിട്ടുള്ള എന്‍ജീയറിങ്, നിര്‍മാണ, നടത്തിപ്പ് സ്ഥാപനമാണ് ഹൈദരാബാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കെഎന്‍ആര്‍ കണ്‍സ്ട്രക്ഷന്‍. ത്വരിതഗതിയില്‍ വികസിച്ചുവരുന്ന റോഡ്, ഹൈവേ, ജലസേചന മേഖലകളിലെ പദ്ധതികളുടെ നിര്മാണതത്തിലാണ് കമ്പനി ശ്രദ്ധകേന്ദ്രീകരിച്ചിരിക്കുന്നത്.
ഈ സാമ്പത്തിക വര്‍ഷത്തിലെ രണ്ടാം പാദ പ്രവര്‍ത്തന ഫലത്തില്‍ 24.5 ശതമാനം വാര്‍ഷിക വളര്‍ച്ചയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കൂടാതെ കഴിഞ്ഞ മൂന്ന് വര്‍ഷമായി പ്രവര്‍ത്തന ലാഭത്തിന്റെ മാര്‍ജിന്‍ 20 ശതമാനത്തില്‍ കുറയാതെ നിലനിര്‍ത്തുന്നുമുണ്ട്.
രണ്ടാം പാദത്തില്‍ വരുമാനം 755.6 കോടി രൂപയാണ്. നികുതി കിഴിക്കുന്നതിന് മുമ്പുള്ള ലാഭം 35.1 ശതമാനം വര്‍ധിച്ച് 167.75 കോടി രൂപയുമായി. ഇതൊക്കെ രണ്ടാം കോവിഡ് തരംഗത്തിനിടയിലും നേടാന്‍ സാധിച്ചത് കമ്പനിയുടെ നേട്ടമായി കരുതാനാവുെമന്നും ഐസിഐസിഐ ഡയറക്റ്റ് ചൂണ്ടിക്കാട്ടുന്നു.
അനുകല ഘടകങ്ങള്‍
1) കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കുന്ന ജല്‍ ജീവന് മിഷന് പോലെയുള്ള വമ്പിച്ച അടിസ്ഥാന സൗകര്യ വികസന പദ്ധതികളുടെ പങ്കാളിത്തത്തിലൂടെ നേട്ടം മുതലെടുക്കാനാവും.
2) നിലവില്‍ ശക്തമായ ഓര്‍ഡറുകള്‍ ഉള്ളതിനാല്‍ വരുന്ന സാമ്പത്തിക വര്‍ഷത്തില്‍ വരുമാനത്തില്‍ 18.8 ശതമാനം വരെ വളര്‍ച്ച നേടാനായേക്കും.
3) റോഡ് നിര്‍മാണ കരാറുകളില്‍ നിര്‍മാണ ഘടകങ്ങളുടെ വിലക്കയറ്റത്തിനെതിരെ സംരക്ഷണം ഉള്ളത് കമ്പനിയുടെ പ്രവര്‍ത്തനലാഭം ഇടിയാതിരിക്കാന്‍ സഹായകമാകും.
4) ചില ആസ്തികള്‍ വില്‍പ്പന നടത്തി പണമാക്കി മാറ്റുന്നത് കമ്പനിയുടെ മുന്നോട്ടുളള പ്രയാണത്തിന് പണലഭ്യത ഉറപ്പാക്കും.

ലക്ഷ്യവില 340
ഇന്ന് 297 രൂപ നിലവാരത്തിലാണ് കെഎന്‍ആര്‍ കണ്‍സ്ട്രക്ഷന്റെ ഓഹരികള്‍ വ്യാപാരം അവസാനിപ്പിച്ചത്. ഇവിടെ നിന്നും സമീപ ഭാവിയില്‍ ത്ന്നെ ഓഹരി വില 340 കടക്കുമെന്നാണ് ഐസിഐസിഐ ഡയറക്റ്റിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്.
അശോക് ലെയ്ലെന്ഡ് (NSE: ASHOKLEY, BSE: 500477)
ഏവര്‍ക്കും പരിചയപ്പെടുത്തല്‍ ആവശ്യമില്ലാത്ത വാഹന നിര്‍മാണ രംഗത്തെ പ്രമുഖ കമ്പനിയാണ് ഹിന്ദുജ ഗ്രൂപ്പിന്റെ അശോക് ലെയ്ലെന്ഡ്. ഇന്ത്യയിലെ രണ്ടാമത്തെ വലിയ വാണിജ്യ വാഹന നിര്‍മാതാക്കളും ലോകത്തു നാലാമത്തെ വലിയ ബസ് നിര്‍മാതാക്കളും പതിന്നാലാമത്തെ വലിയ ട്രക്ക് നിര്‍മാതാക്കളുമാണ് അശോക് ലെയ്ലെന്ഡ്.
ഈ സാമ്പത്തിക വര്‍ഷത്തിലെ രണ്ടാം പാദത്തില്‍ 51 ശതമാനം വളര്‍ച്ചയോടെ 4,458 കോടി രൂപ വരുമാനം കരസ്ഥമാക്കി. വിവിധ വിഭാഗങ്ങളിലായി 27,543 വാഹന യൂണിറ്റുകളാണ് കമ്പനി നിര്‍മിച്ചിരിക്കുന്നത്. ഈ വാഹനങ്ങളുടെ ശരാശരി വില്‍പ്പന വില 16.2 ലക്ഷമായിരുന്നു. നികുതി്ക്ക് മുമ്പുള്ള ലാഭം 135 കോടി ഉണ്ടെങ്കിലും നികുതിക്ക് ശേഷം 83 കോടി രൂപ അറ്റ നഷട്മാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
അനുകൂല ഘടകങ്ങള്‍
1) സര്‍ക്കാര്‍ അടിസ്ഥാന സൗകര്യ വികസന പദ്ധതികള്‍ക്കായി പാക്കേജുകൾ പ്രഖ്യാപിച്ചതിലൂടെ ഖനനം, നിര്‍മാണം, റോഡ് എന്നീ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നതിനുള്ള വാണിജ്യ വാഹനങ്ങളുടെ വര്‍ധിച്ച ആവശ്യകത.
2) വിദേശത്തേക്കുള്ള കയറ്റുമതിയിലുള്ള ഉണര്‍വ്
3) പ്രവര്‍ത്തനത്തിലും പദ്ധതികളിലും വേണ്ട തിരുത്തലുകള്‍ ചെയ്യുന്നതോടെ വരുന്ന സാമ്പ്്ത്തിക പാദങ്ങളില്‍ വില്‍പ്പനയും വരുമാനവും വര്‍ധിക്കുമെന്നുള്ള അനുമാനം.

ലക്ഷ്യ വില 175
ഇന്ന് 146 രൂപ നിലവാരത്തിലാണ് അശോക് ലെയ്ലന്ഡിന്റെ ഓഹരികള്‍ വ്്്യാപാരം അവസാനിപ്പിച്ചിരിക്കുന്നത്. ഇവിടെ നിന്നും സമീപഭാവിയില്‍ കമ്പനിയുടെ ഓഹരി വില 175 രൂപയാകുെമന്നാണ് ഐസിഐസിഐ ഡയറക്റ്റ് പറയുന്നത്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യം മാത്രമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകള്‍ക്ക് വിധേയമാണ്.
ലേഖനത്തില്‍ പറഞ്ഞിരിക്കുന്ന വിവരങ്ങള്‍ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകന്‍ തയ്യാറാക്കിയിട്ടുള്ളതാണ്. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: നിക്ഷേപകർ അറിയേണ്ട മുന്നറിയിപ്പുകളും ലാഭസാധ്യതകളും!

മഹീന്ദ്ര ഓഹരികളിൽ വൻ കുതിപ്പിന് കളമൊരുങ്ങുന്നു; ടാർഗെറ്റ് പ്രൈസ് ഉയർത്തി ബ്രോക്കറേജ് സ്ഥാപനങ്ങൾ

10 രൂപയിൽ താഴെയുള്ള ഓഹരികളിൽ വൻ വോളിയം കുതിപ്പ്; ലാഭമുണ്ടാക്കാൻ ഈ വഴികൾ നോക്കൂ!

ഓഹരി വിപണിയിൽ വൻ മാറ്റങ്ങൾ: ബ്രോക്കറേജ് റേറ്റിംഗുകൾ മാറിയപ്പോൾ ശ്രദ്ധിക്കേണ്ട ഓഹരികൾ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: തിങ്കളാഴ്ച വിപണിയിൽ വൻ കുതിപ്പിന് സാധ്യതയുള്ള ഓഹരികൾ ഇവയാണ്

ടെക്നോക്രാഫ്റ്റ് വെഞ്ചേഴ്സ് ഐപിഒ ലിസ്റ്റിംഗ്: നിക്ഷേപകർക്ക് വൻ നേട്ടമോ അതോ റിസ്കോ?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

ഇന്ത്യൻ റെയിൽവേ ഓഹരികളിൽ വൻ ചാഞ്ചാട്ടം; ഐആർസിടിസി ഫലങ്ങളും വിപണിയിലെ മാറ്റങ്ങളും നിക്ഷേപകർ അറിയേണ്ടതെന്ത്?

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

പത്ത് രൂപയിൽ താഴെയുള്ള ഓഹരികളിൽ വൻ കുതിപ്പ്; നിക്ഷേപകർ അറിയേണ്ട അപകടസാധ്യതകൾ

ടാറ്റ മോട്ടോഴ്സിന്റെ ലാഭത്തിൽ വൻ കുതിപ്പ്; വാഹന വില വർധിപ്പിക്കാൻ നീക്കം, നിക്ഷേപകർ അറിയേണ്ടതെന്ത്?



Click it and Unblock the Notifications