ഒന്നുമില്ലാതിരുന്ന കാലത്ത് നിന്ന് ദിവസം 10 രൂപ വരുമാനം കണ്ടിരുന്നിടത്ത് നിന്ന് വളർന്ന് 2,000 കോടി രൂപ മൂല്യമുള്ള സംരംഭം വളർത്തിയെടുക്കണമെങ്കിൽ അതിന് പിന്നിൽ കഠിനാധ്വാനത്തിന്റെ കഥയുണ്ടാകും. വയനാട് ചെന്നലോട് സ്വദേശി പി.സി മുസ്തഫയുടെ ഐഡി ഫ്രഷ് ഫുഡ് എന്ന സംരംഭം പിറന്നതും വിജയിച്ചതും കഠിനധ്വാനത്തിന്റെ ഫലമായാണ്.
ബെംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന റെഡി ടു കുക്ക് ഭക്ഷ്യോത്പന്ന വ്യവസായമാണ് ഐഡി ഫ്രഷ് ഫുഡിന്റേത്. ഇന്ന് 500 കോടി വരുമാനമുള്ള കമ്പനിയുടെ തലപ്പത്ത് ഇരിക്കുമ്പോഴും പിന്നിട്ട വഴി ദരിദ്രം നിറഞ്ഞതായിരുന്നു എന്ന് മുസ്തഫ ഓർക്കുന്നു. ദ നിയോൺ ഷോ പോഡ്‌കാസ്റ്റിന്റെ സമീപകാല എപ്പിസോഡിലാണ് മുസ്തഫ തന്നെ ബാല്യകാല ജീവിതം പറയുന്നത്.
10 രൂപ ദിവസ വരുമാനം
കുടുംബം പോറ്റാൻ ഇഞ്ചി ഫാമിൽ ജോലി ചെയ്തിരുന്ന ദിവസക്കൂലിക്കാരനായ പിതാവിന് ഒരു ദിവസം 10 രൂപ മാത്രമാണ് സമ്പാദിക്കായിരുന്നതെന്ന് ഐഡി ഫ്രഷ് ഫുഡ്സ് സിഇഒ മുസ്തഫ പോഡ്കാസ്റ്റിൽ ഓർക്കുന്നു. അതിനാൽ ചെറിയ കുട്ടികളായിരിക്കുമ്പോൾ തന്നെ മുസ്തഫയും സഹോദരങ്ങളും ചെറിയ ജോലികൾ ചെയ്തിരുന്നു. ഗ്രാമത്തിൽ നിന്ന് വിൽക്കാൻ വിറക് ശേഖരിച്ചും 10-ാം വയസിൽ പിതാവിനെ കൃഷിയിൽ സഹായിച്ചതും പോഡ്കാസ്റ്റിൽ വ്യക്തമാക്കുന്നുണ്ട്.

ആടിനെ വാങ്ങിയ ബിസിനസുകാരൻ
കുടുംബത്തിന്റെ ആദ്യത്തെ "അസറ്റ്" വാങ്ങുന്നതിനുള്ള തീരുമാനം മുസ്തഫയുടെയതായിരുന്നു. "ഇഞ്ചി ഫാമിലെ ജോലിയിൽ നിന്ന് ലഭിച്ച വരുമാനം കൂട്ടിവെച്ചാണ് ആദ്യ ആടിനെ വാങ്ങിയത്. ഏതാണ്ട് 150 രൂപയോ മറ്റോ ആണ് കയ്യിലുണ്ടായത്. ആ പണം കൊണ്ട് ഒരു ആടിനെ വാങ്ങി. കുടുംബത്തിലെ ആദ്യത്തെ സമ്പത്ത് എന്ന് പറയാനുള്ളതും ആടായിരുന്നു" മുസ്തഫ ഓർക്കുന്നു.
ചെറുപ്പത്തിലെ മുസ്തഫയുടെ ഉള്ളിലുള്ള ബിസിനസ് ചിന്തയാണ് കുടുംബത്തിന്റെ വരുമാനത്തെ വളർത്തിയത്. ഒരു ആടിൽ തൃപ്തനാകാതെ മുസ്തഫ നാല് ആടുകളെ സ്വന്തമാക്കി. അവസാനം ആടിനെ വിറ്റ് പശുവിനെ വാങ്ങിയതോടെയാണ് കുടുംബത്തിന് സ്ഥിര വരുമാനമായത്.
6-ാം ക്ലാസിൽ തോറ്റ എൻജിനീയർ
ആറാം തരത്തില്‍ തോറ്റതോടെയാണ് മുസ്തഫ പിതാവിനോടൊപ്പം കൂലിപ്പണിക്ക് പോയി തുടങ്ങിയത്. പിന്നീട് ജൂനിയര്‍ വിദ്യാർഥികൾക്കൊപ്പം പഠനം തുടര്‍ന്ന മുസ്തഫയ്ക്ക് എന്‍ജിനിയറിംഗ് എന്‍ട്രന്‍സില്‍ കേരളത്തിൽ 63ാം സ്ഥാനമാണ് നേടിയത്. കോഴിക്കോട് എന്‍ഐടിയില്‍ നിന്ന് ബിരുദം നേടിയ ശേഷം ദുബായിയിലെയും യൂറോപ്പിലേയും ജോലിക്ക് ശേഷമാണ് മുസ്തഫ ബിസിനസിലേക്ക് എത്തിയത്.
2003 ൽ ബംഗളൂരുവിൽ തിരിച്ചെത്തിയ മുസ്തഫ ബംഗളൂരു ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റിൽ നിന്ന് ബിസിനസ് മാനേജ്മെന്റ കോഴ്സ് ചെയ്തു. ഈ സമയത്താണ് ഐഡി ഫ്രഷ് ഫുഡ്സ് ജനിക്കുന്നത്.
25,000 രൂപയിലെ സംരംഭം
2005 ൽ 25,000 രൂപ നിക്ഷേപത്തിൽ ഇഡ്‌ലി, ദോശ മാവ് നിര്‍മാണ യൂണിറ്റായി ഐഡി ഫ്രഷ് ഫുഡ്സ് ആരംഭിക്കുന്നത്. കസിൻസായ ഷംസുദ്ദീന്‍ ടികെ, ടികെ ജാഫര്‍, അബ്ദുള്‍ നസീര്‍, ടിഎ നൗഷാദ് എന്നിവരുടെ കൂടെയായിരുന്നു സംരംഭം ആരംഭിച്ചത്. പഠനം കഴിഞ്ഞ ശേഷം 2007 ലാണ് ഐഡി ഫ്രഷ് ഫുഡ്സിൽ സിഇഒ ആയി മുസ്തഫ ചുമതലയേല്‍ക്കുന്നത്. ഇതേ വർഷം ബംഗളൂരു ഹൊസ്‌കോട്ടെ വ്യവസായ മേഖലയിൽ കമ്പനി പ്ലാന്റ് ആരംഭിച്ചു.
ഇന്നിത് 15,000 ചതുരശ്ര അടി വിസ്തീർണമുള്ള പ്ലാന്റാണ്. 2010 ൽ മലബാർ പൊറോട്ടയുടെ നിർമാണം ആരംഭിച്ചു. 2012ൽ ഹൈദരാബാദ് മുംബൈ എന്നിവിടങ്ങളിലേക്കും 2013 ൽ ദുബൈയിലേക്കും മലബാർ പൊറോട്ടയുടെ ഐഡി ഫ്രഷ് ഫുഡും വ്യാപിച്ചു. 2016 ൽ കൊച്ചിയലേക്ക് എത്തിയ കമ്പനി ഇതേ വർഷം ഉടുപ്പി സൈറ്റൽ ഇഡ്ലി മാവ് പുറത്തിറക്കി.
പ്രതിദിന ഉത്പാദനം
നിലവിൽ 6 നിർമാണ യൂണിറ്റുകളാണ് ഐഡി ഫ്രഷ് ഫുഡിനുള്ളത്. ഇതിൽ ഒന്ന് യുഎഇയിലാണ്. പ്രതിദിനം 2.5 ലക്ഷം കിലോഗ്രാം മാവും 52,000 കിലോഗ്രാം പൊറോട്ട മാവും ഉത്പാദിപ്പിക്കാനുള്ള ശേഷി ഈ ഫാക്ടറി യൂണിറ്റുകൾക്കുണ്ട്. 44 ലക്ഷം ഇഡ്‌ലികളും 9 ലക്ഷം മലബാർ പറോട്ടകളും ഇത് ഉപയോഗിച്ച് ഉണ്ടാക്കാൻ കഴിയും. ഇ-കൊമേഴ്‌സ് വഴിയും ഇന്ത്യയിലും വിദേശത്തുമുള്ള 45 നഗരങ്ങളിലെ 35,000 ഓഫ്‌ലൈൻ റീട്ടെയിൽ പങ്കാളികൾ വഴിയുമാണ് ഇവയുടെ വിപണനം.
വളരുന്ന ബിസിനസ്
ഐഡി ഫ്രെഷ് ഫുഡ് യുഎഇ വിപണിയിൽ മുന്നേറുന്നതാണ് പുതിയ വാർത്ത. അരങ്ങേറ്റം കുറിച്ചിട്ട് ആറ് മാസത്തിനുള്ളിൽ മൊത്തം വരുമാനത്തിന്റെ മൂന്നിലൊന്ന് യുഎഇ വിപണിയിൽ നിന്നാണെന്ന് സിഇഒ പിസി മുസ്തഫ ഈയിടെ സിഎൻബിസി-ടിവി 18നുമായുള്ള അഭിമുഖത്തിൽ പറഞ്ഞിരുന്നു. യുഎഇയിലെ വിജയം മറ്റ് നഗരങ്ങളിലേക്കും രാജ്യങ്ങളിലേക്കും ബിസിനസ് വളർത്താനുള്ള ആത്മവിശ്വാസം നൽകുന്നവെന്നും മുസ്തഫ കൂട്ടിച്ചേർത്തു. ഉടൻ യുഎസ്, യുകെ, സിംഗപ്പൂർ വിപണികളിലേക്കുള്ള സാധ്യതയും കമ്പനി നോക്കുന്നുണ്ട്.
നഷ്ടം കുറയുന്നു
ഐഡി ഫ്രഷ് ഫുഡിന്റെ വരുമാനത്തിന്റെ വലിയ ഭാഗവും ഇഡ്ലി, ദോശ മാവ് ഉത്പ്പന്നങ്ങളിൽ നിന്നാണ്. 2023 സാമ്പത്തിക വർഷത്തിൽ വിവിധ ബാറ്റർ ഉൽപ്പന്നങ്ങളിൽ നിന്നുള്ള വിറ്റുവരവ് 191.5 കോടിയാണ്. 49 ശതമാനത്തിന്റെ വർധനവാണിത്. പൊറോട്ട വിൽപ്പനയിലൂടെയുള്ള വരവ് 167 കോടി രൂപയാണ്. 24 ശതമാനം വർധനവ്. അതേസമയം പാലുൽപ്പന്നങ്ങളിൽ നിന്നുള്ള വരുമാനം 5 ശതമാനം ഇടിഞ്ഞ് 64.1 കോടി രൂപയായി
2023 സാമ്പത്തിക വർഷത്തിൽ കമ്പനിയുടെ അറ്റനഷ്ടം 50 ശതമാനായി കുറഞ്ഞിട്ടുണ്ട്. 328.8 കോടി രൂപയുടെ നഷ്ടമാണ് കമ്പനി റിപ്പോർട്ട് ചെയ്തത്. 2022 സാമ്പത്തിക വർഷത്തിൽ 703.7 കോടി രൂപയായിരുന്നു നഷ്ടം.ഐഡി ഫ്രെഷ് ഫുഡിന്റെ പ്രവർത്തന വരുമാനം 26 ശതമാനം വർധിച്ച് 479.2 കോടി രൂപയായി. 2022 സാമ്പത്തിക വർഷത്തിലെ 381.6 കോടി രൂപയായിരുന്നു വരുമാനം.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ അപ്രതീക്ഷിത മാറ്റം! ദക്ഷിണേന്ത്യയിൽ കുറഞ്ഞു, ഡൽഹിയിൽ കുതിച്ചു; ഇന്ന് വാങ്ങുന്നവർ ശ്രദ്ധിക്കാൻ



Click it and Unblock the Notifications
