കഴിഞ്ഞ ഒരാഴ്ചയായി ഇന്ത്യന്‍ ഓഹരി വിപണികള്‍ ചാഞ്ചാട്ടത്തിന്റെ പാതയിലാണ്. സൂചികകളായ നിഫ്റ്റിയും സെന്‍സെക്സും സാങ്കേതികമായ തിരുത്തലുകള്‍ നേരിട്ട് വരികയാണ്. എങ്കിലും വിപണിയിലെ ഇത്തരം ഇടിവുകള്‍ ദീര്‍ഘകാലയളവില്‍ നിക്ഷേപത്തിനുള്ള ഒരു അവസരമാണെന്നാണ് ഐഡിബിഐ കാപ്പിറ്റല്‍ പുറത്തിറക്കിയ പുതിയ റിസര്‍ച്ച് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഈ റിപ്പോര്‍ട്ടില്‍ നിര്‍മാണ (കണ്‍സ്ട്രക്ഷന്‍) മേഖലയിലെ രണ്ട് കമ്പനികള്‍ ഇപ്പോള്‍ വാങ്ങാമെന്നും 29 ശതമാനത്തോളം നേട്ടം സമീപ കാലയളവില്‍ പ്രതീക്ഷിക്കാമെന്നും സൂചിപ്പിക്കുന്നു.
പിഎന്‍സി ഇന്‍ഫ്രാടെക്
രാജ്യത്തെ പ്രമുഖ കണ്‍സ്ട്രക്ഷന്‍ കമ്പനിയാണ് പിഎന്‍സി ഇന്‍ഫ്രാടെക്. ഹൈവേകള്‍, വിമാനത്താവളങ്ങളുടെ റണ്‍വേ, പാലങ്ങള്‍, ഫ്ലൈഓവറുകള്‍, ഊര്‍ജ്ജ വിതരണ ശൃംഖലകള്‍ എന്നിവ നിര്‍മ്മിക്കുന്നതില്‍ കമ്പനി മുന്‍പന്തിയിലാണ്. ന്യൂഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പിഎന്‍സി ഇന്‍ഫ്രടെക് ഐഎസ്ഒ അംഗീകാരം നേടിയിട്ടുള്ള കമ്പനിയാണ്.
പ്രതിരോധ സേനകള്‍ക്ക് വേണ്ടിയും എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ, നാഷണല്‍ ഹൈവേ അതോറിറ്റിക്കു വേണ്ടിയും ഉത്തര്‍പ്രദേശ്, മധ്യപ്രദേശ് അടക്കമുളള വലിയ സംസ്ഥാനങ്ങളിലെ വൈദ്യുതി, ജലവിഭവ, പൊതുമരാമത്ത് വകുപ്പുകള്‍ക്ക് വേണ്ടിയും നിരവധി പദ്ധതികളാണ് കമ്പനി ഇതിനോടകം പൂര്‍ത്തീകരിച്ചിട്ടുള്ളത്.
ലക്ഷ്യവില 406
നിലവില്‍ 315-318 രൂപ നിലവാരത്തിലാണ് പിഎന്‍സി ഇന്‍ഫ്രാടെക്കിന്റെ ഓഹരികള്‍ വ്യാപാരം ചെയ്യപ്പെടുന്നത്. നിലവിലെ വിലയില്‍ ഈ ഓഹരികള്‍ 406 രൂപ ലക്ഷ്യമിട്ട് വാങ്ങാമെന്നാണ് ഐഡിബിഐ ക്യാപിറ്റല്‍ പറയുന്നത്. ഇതിലൂടെ 27 ശതമാനത്തോളം പോുന്ന നേട്ടം സമീപഭാവിയില്‍ ലഭിക്കാം.
രണ്ടാംപാദ ഫലം
ഈ സാമ്പത്തിക വര്‍ഷത്തിലെ രണ്ടാംപാദ ഫലം അനുസരിച്ച് കമ്പനിയുടെ വരുമാനത്തില്‍ 53 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി 1600 കോടി രൂപയിലെത്തി. നികുതിക്ക് മുമ്പുള്ള വരുമാനം 56 ശതമാനം ഉയര്‍ന്ന് 220 കോടി രൂപയായി. നികുതി വിധേയ ലാഭവും 95 ശതമാനത്തോളം ഉയര്‍ന്ന് 130 കോടിയിലെത്തി. അടുത്തിടെ നികുതി നിരക്കുകളില്‍ ഉണ്ടായി ഇളവുകളാണ് പ്രവര്‍ത്തന ലാഭം വര്‍ധിക്കാന്‍ സഹായിച്ചത്. വരുന്ന സാമ്പത്തിക പാദത്തിലും പ്രവര്‍ത്തനലാഭം ഉയരുമെന്നാണ് കമ്പനിയുടെ അനുമാനം.
നിലവില്‍ 13,200 കോടി രൂപയുടെ ഓര്‍ഡര്‍ ബുക്കുകളാണ് കമ്പനിക്കുള്ളത്. ഓര്‍ഡര്‍ ബുക്കിലെ 725 ശതമാനത്തോളം റോഡ് വികസനവുമായി ബന്ധപ്പെട്ട പദ്ധതികളാണ്. ബാക്കി 28 ശതമാനത്തോളം പദ്ധതികളും ജലസേചന പദ്ധതികളഉമായി ബന്ധപ്പെട്ട നിര്‍മാണ പ്രവര്‍ത്തനങ്ങളാണ്. ഏകദേശം 2,500 കോടി രൂപയുടെ പദ്ധതികളാണ് ജലസേചന പദ്ധതികള്‍ക്കായി കമ്പനിക്ക് ലഭിച്ചിട്ടുള്ളത്. കേന്ദ്ര സര്‍ക്കാരിന്റെ ജല്‍ ജീവന് മിഷന് പദ്ധതിയുടെ ഭാഗമായി 25,000 കോടി രൂപയുടെ പദ്ധതികല്ക്കുള്ള നിര്‍മാണ കരാറുകള്‍ വരുന്ന വര്‍ഷങ്ങളില്‍ കമ്പനിക്ക് ലഭിക്കുമെന്നാണ് അനുമാനം.
അശോക ബില്‍ഡ്കോണ്‍
മഹാരാഷ്ട്രയിലെ നാസിക് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന രാജ്യത്തെ പ്രമുഖ ഹൈവേ നിര്‍മാണ കമ്പനിയായ അശോക ബില്‍ഡ്കോണിന്റെ ഓഹരികളാണ് സമീപ ഭാവിയിലേക്ക് 30 ശതമാനത്തോളം നേട്ടം നല്കിയേക്കാമെന്നാണ് ഐഡിബിഐ കാപ്പിറ്റലിന്റെ പുതിയ റിപ്പോര്‍ട്ടില്‍ പറയുന്നത്. നിലവില്‍ 101-102 രൂപ നിലവാരത്തിലാണ് കമ്പനിയുടെ ഓഹരികളില്‍ വ്യാപാരം നടക്കുന്നത്. ഗുണമേന്മയിലും ജോലിസ്ഥലത്തെ മികച്ച സൗകര്യങ്ങള്‍ കൊണ്ടും ഐഎസ്ഒ അംഗീകാരം നേടിയിട്ടുളള കമ്പനിയാണിത്.
രണ്ടാം പാദഫലം
സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പാദത്തില്‍ 5 ശതമാനം വാര്‍ഷിക വളര്‍ച്ചയോടെ 920 കോടി രൂപയാണ് വരുമാനം. ഇത് വിപണി പ്രതീക്ഷിച്ചതിലും 8 ശതമാനം താഴെയായിരുന്നു. നികുതിക്ക് മുമ്പുള്ള വരുമാനം 120 കോടി രൂപയും നികുതി വിധേയ ലാഭം 80 കോടി രൂപയുമാണ്. അതേസമയം, കമ്പനിയുടെ മറ്റു മാര്‍ഗങ്ങളില്‍ നിന്നുള്ള വരുമാനം 50 ശതമാനം വര്‍ധിച്ച് 59 കോടിയിലെത്തി. കമ്പനിയുടെ ഓര്‍ഡര്‍ ബുക്ക് 11,900 കോടി രൂപയുടേതാണ്. നിര്‍മാണ മേഖലയിലെ ഭാവി ശോഭനമായതും മികച്ച ഓര്‍ഡര്‍ ബുക്കുള്ളതും അശോക ബില്കോഡിണില് നിക്ഷേപത്തിന് അനുകൂലമായി പരിഗണിക്കാമെന്നും റിസര്‍ച്ച് റിപ്പോര്‍ട്ടില്‍ പറയുന്നു.
അനുകൂല ഘടകങ്ങള്‍
1) കമ്പനിയുടെ ഉപകമ്പനിയായ അശോക കണ്സെഷന്സ ലിമിറ്റഡ് (എസിഎല്) വിറ്റൊഴിയാന്‍ തീരുമാനിച്ചത് ഓഹരിവിലയില്‍ ഗുണപരമായി പ്രതിഫലിക്കും.
2) വലിയ മുതല്‍ മുടക്കുള്ള പത്തോളം പദ്ധതികളുടെ പൂര്‍ത്തീകരണത്തിനായി 70 ശതമാനത്തോളം കാശ് ഇതിനോടകം ഇറക്കിയിട്ടുള്ളത്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യം മാത്രമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകള്‍ക്ക് വിധേയമാണ്.
ലേഖനത്തില്‍ പറഞ്ഞിരിക്കുന്ന വിവരങ്ങള്‍ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകന്‍ തയ്യാറാക്കിയിട്ടുള്ളതാണ്. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക.
More From GoodReturns

ഹ്യുണ്ടായ് ഐപിഒ: നിർണായക ബോർഡ് യോഗം ഇന്ന്; വിപണിയിൽ വൻ മാറ്റങ്ങൾക്ക് തുടക്കമോ?

10 രൂപയിൽ താഴെയുള്ള ഓഹരികളിൽ വൻ കുതിപ്പ്; നിക്ഷേപകർ അറിയേണ്ട മുന്നറിയിപ്പുകൾ ഇതാ!

നെസ്ലെ ഇന്ത്യ ഓഹരികളിൽ മുന്നേറ്റം; ബ്രോക്കറേജ് സ്ഥാപനങ്ങൾ ടാർഗെറ്റ് ഉയർത്തിയത് എന്തിന്?

IRFC Q1 ഫലങ്ങൾ: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യതയോ?

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: ഇന്ന് വിപണിയിൽ ശ്രദ്ധിക്കേണ്ട നിർണ്ണായക നീക്കങ്ങൾ!

മുംബൈ ലോക്കലുകളിൽ 'കവച് 5.0': സുരക്ഷയ്ക്കൊപ്പം റെയിൽവേ ഓഹരികളിലും വൻ കുതിപ്പിന് സാധ്യത!

ഐഷർ മോട്ടോഴ്സ് ഫലങ്ങൾ ഇന്ന്: റോയൽ എൻഫീൽഡ് നിക്ഷേപകർ ഉറ്റുനോക്കുന്ന നിർണ്ണായക വിവരങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

പെന്നി സ്റ്റോക്ക് നിക്ഷേപകർ ശ്രദ്ധിക്കുക; ഈ ഐപിഒകൾ വിപണിയിൽ വലിയ മാറ്റമുണ്ടാക്കുന്നു

ഇൻഡിഗോ ഓഹരികളിൽ വൻ മാറ്റം; ബ്രോക്കറേജ് സ്ഥാപനങ്ങളുടെ പുതിയ ലക്ഷ്യവിലകൾ നിക്ഷേപകർ അറിയേണ്ടതെന്ത്?

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം



Click it and Unblock the Notifications