ഇന്ത്യന്‍ ഓഹരി വിപണികള്‍ ഇപ്പോള്‍ ഒരു തിരുത്തലിന്റെ പാതയിലാണ്. മികച്ച ഓഹരികള്‍ നോക്കി ഇത്തരം തിരുത്തലുകളുടെ സമയത്ത് നിക്ഷേപിക്കുന്നത് ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഗുണം ചെയ്യുമെന്ന റിപ്പോര്‍ട്ടുമായി പ്രമുഖ ബ്രോക്കറേജ് സ്ഥാപനമായ ഐഡിബിഐ കാപ്പിറ്റല്‍ രംഗത്തെത്തി. അവരുടെ പുതിയ റിസര്‍ച്ച് റിപ്പോര്‍ട്ടില്‍ രണ്ട് സ്റ്റോക്കുകളെ കുറിച്ചാണ് പ്രതിപാദിച്ചിരിക്കുന്നത്. ഇവയില്‍ നിന്നും സമീപ കാലയളവില്‍ 25 ശതമാനം വരെ നേട്ടം ലഭിക്കാമെന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു.

ബ്രിട്ടാനിയ ഇന്‍ഡസ്ട്രീസ് (BSE: 500825, NSE: BRITANNIA)
ഇന്ത്യയിലെ പ്രമുഖ ബിസ്കറ്റ് നിര്‍മ്മാതാക്കളായ ബ്രിട്ടാനിയ ഇന്ഡസ്ട്രീസിന്റെ് ഓഹരികളാണ് ഇപ്പോള്‍ നിക്ഷേപിക്കാന്‍ പരിഗണിക്കാവുന്ന ഒരു ഓഹരിയായി ഐഡിബിഐ കാപ്പിറ്റലിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്. വിവിധ ബ്രാന്‍ഡ് നാമങ്ങളില്‍ നിര്‍മ്മിക്കുന്ന ഇവയുടെ ബിസ്ക്കറ്റുകള്‍ ഇന്ത്യയില്‍ വളരെ ജനപ്രിയമാണ.് ടൈഗര്‍, ഗുഡ്ഡേ, ബ്രിട്ടാനിയ ട്രീറ്റ്, മാരീ എന്നിവ അതില്‍ ചിലതുമാത്രം.
രണ്ടാം പാദഫലം
വിപണിയിലെ വിദഗ്ധര്‍ പ്രതീക്ഷിച്ചതില്‍ നിന്നും അല്‍പ്പം താഴെയുള്ള ഒരു പ്രവര്‍ത്തനഫലമാണ് ബ്രിട്ടാനിയ കാഴ്ചവച്ചത്. രണ്ടാം പാദത്തിലെ വരുമാനം 6 ശതമാനം ഉയര്‍ന്ന് 3,600 കോടി രൂപയിലെത്തി. നികുതിക്കു മുമ്പുള്ള ലാഭം 561 കോടി രൂപയും നികുതി വിധേയ ലാഭം 381 കോടി രൂപയുമാണ്. അസംസ്കൃത വസ്തുക്കളില്‍ ഉണ്ടായ വിലവര്‍ധനവാണ് പ്രവര്‍ത്തന ലാഭത്തില്‍ ഇടിവുണ്ടാകാന്‍ കാരണം.
അനുകൂല ഘടകം
1) കമ്പനിയുടെ ഗ്രാമതലം മുതല്‍ നഗരം വരെയുള്ള വിതരണ ശൃംഖല മെച്ചപ്പെടുത്താന്‍ മാനേജ്മെന്റ് ശ്രമിക്കുന്നത്.
2) ആഭ്യന്തര വിപണിയില്‍ നിന്നും ശക്തമായ ആവശ്യകത ഉയരുന്നത്.
3) അസംസ്കൃത വസ്തുക്കളില്‍ ഉണ്ടായ വിലവര്‍ദ്ധനവ് മറികടക്കാന്‍ ഉല്‍പ്പന്നങ്ങളുടെ വില 4% വര്‍ധിച്ചത്.
4) വില വര്‍ദ്ധനവ് ലാഭക്ഷമതയെ ബാധിക്കുന്നുണ്ടെങ്കിലും മാനേജ്മെന്റ് ഫലപ്രദമായി നേരിടുമെന്നുള്ള അനുമാനം.

ലക്ഷ്യവില 4,500
നിലവില്‍ 3,570- 3,575 രൂപ നിലവാരത്തിലാണ് ബ്രിട്ടാനിയ ഇന്‍ഡസ്ട്രീസിന്റെ ഓഹരികള്‍ വ്യാപാരം ചെയ്യപ്പെടുന്നത.് ഇവിടെ നിന്നും ഓഹരി വില 4,500 രൂപ മറികടക്കുമെന്നാണ് ഐഡിബിഐ കാപ്പിറ്റല്‍ പറയുന്നത്.
റൈറ്റ്സ് (BSE: 541556, NSE: RITES)
നിലവില്‍ വിപണിയില്‍ നിന്നും വാങ്ങാന്‍ നിര്‍ദ്ദേശിക്കുന്ന മറ്റൊരു ഓഹരി പൊതുമേഖലാ സ്ഥാപനമായ റൈറ്റ്സിന്റെയാണ്്. റെയില്‍വേ മന്ത്രാലയത്തിന് കീഴില്‍ റെയില്‍വേയുടെ സാമ്പത്തിക, സാങ്കേതിക സേവനങ്ങള്‍ കൈകാര്യം ചെയ്യുന്ന കമ്പനിയാണ് റൈറ്റ്സ്. ന്യൂഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനിക്ക് 2002ല്‍ മിനിരത്ന പദവിയും ലഭിച്ചിട്ടുണ്ട്.

രണ്ടാം പാദഫല അവലോകനം
വിപണി പ്രതീക്ഷിച്ചതില്‍ നിന്നും മികച്ച പ്രവര്‍ത്തനഫലമാണ് റൈറ്റ്സ് കാഴ്ചവച്ചത്. നികുതി വിധേയ ലാഭം 14 ശതമാനം ഉയര്‍ന്നു. പദ്ധതികളുടെ കൃത്യമായ നടത്തിപ്പും വിദേശത്തേക്കുള്ള കയറ്റുമതിക്കായി കപ്പല്‍ ഗതാഗത സൗകര്്യം ലഭിച്ചതുമാണ് മികച്ച ലാഭം നേടിക്കൊടുക്കാന്‍ സഹായിച്ചത്. രണ്ടാം പാദത്തില്‍ കമ്പനിയുടെ വരുമാനം 341 കോടി രൂപയാണ്. ഈ സാമ്പത്തിക വര്‍ഷം 260 കോടിയുടെ പുതിയ ഓര്‍ഡറുകള്‍ ലഭിച്ചിട്ടുണ്ട്. ഇതോടെ കമ്പനിയുടെ ഓര്‍ഡര്‍ ബുക്ക് 61400 കോടി രൂപയിലെത്തി. അടുത്ത സാമ്പത്തിക വര്‍ഷവും കമ്പനിക്ക് സുസ്ഥിരമായ വളര്‍ച്ച കൈവരിക്കാനാകുമെന്നാണ് അനുമാനം.
ലക്ഷ്യവില 369
നിലവില്‍ 283-285 വില നിലവാരത്തിലാണ് റൈറ്റ്സിന്റെ ഓഹരികള്‍ വ്യാപാരം ചെയ്യപ്പെടുന്നത. ഇവിടെ നിന്നും 369 രൂപ ലക്ഷ്യമാക്കി ഓഹരികള്‍ വാങ്ങാമെന്നാണ് ഐഡിബിഐ കാപ്പിറ്റലിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്. അതേസമയം, മികച്ച പ്രവര്‍ത്തനം കാഴ്ച വച്ചതിനു പിന്നാലെ ഓഹരിയൊന്നിന് 4 രൂപ വീതം ഇടക്കാല ലാഭവിഹിതവും പ്രഖ്യാപിച്ചിട്ടുണ്ട്. കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ 6 രൂപയാണ് ഓഹരിയൊന്നിന് ലാഭവിഹിതമായി റൈറ്റസ് നല്‍കിയിട്ടുള്ളത്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യം മാത്രമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകള്‍ക്ക് വിധേയമാണ്.
ലേഖനത്തില്‍ പറഞ്ഞിരിക്കുന്ന വിവരങ്ങള്‍ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകന്‍ തയ്യാറാക്കിയിട്ടുള്ളതാണ്. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക.
More From GoodReturns

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

മഹീന്ദ്ര ഓഹരികളിൽ വൻ കുതിപ്പിന് കളമൊരുങ്ങുന്നു; ടാർഗെറ്റ് പ്രൈസ് ഉയർത്തി ബ്രോക്കറേജ് സ്ഥാപനങ്ങൾ

സോഷ്യൽ മീഡിയയിലെ മൈക്രോക്യാപ് തരംഗം: പണം നഷ്ടപ്പെടാതിരിക്കാൻ തിങ്കളാഴ്ച ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകളിൽ വൻ കുതിപ്പ്; നിക്ഷേപകർ അറിയേണ്ടതെന്ത്?

ക്രെഡന്റ് കണക്ട് എൻ കെയർ ലിസ്റ്റിംഗ്: ഐപിഒ കുതിപ്പിന് പിന്നാലെ വിപണിയിൽ വൻ പ്രതീക്ഷ

ആർവിഎൻഎൽ ഡിവിഡന്റ്: ഓഗസ്റ്റ് 18-ന് മുൻപ് ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ, ലാഭം ഉറപ്പാക്കാം!

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

റെയിൽടെൽ ടെൻഡർ നടപടികൾ ഇന്ന് പൂർത്തിയാകും: ഓഹരി വിപണിയിൽ വൻ കുതിപ്പിന് സാധ്യതയോ?

10 രൂപയിൽ താഴെയുള്ള ഓഹരികളിൽ വൻ വോളിയം കുതിപ്പ്; ലാഭമുണ്ടാക്കാൻ ഈ വഴികൾ നോക്കൂ!

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: തിങ്കളാഴ്ച വിപണിയിൽ വൻ കുതിപ്പിന് സാധ്യതയുള്ള ഓഹരികൾ ഇവയാണ്



Click it and Unblock the Notifications