വിപണികള്‍ കാത്തിരുന്ന യുഎസ് ഫെഡറല്‍ റിസര്‍വിന്റെ തീരുമാനം ഇന്നലെ പ്രഖ്യാപിച്ചു. അടുത്ത വര്‍ഷം പലിശ നിരക്കുകളില്‍ മൂന്ന് തവണ വര്‍ധന ഉണ്ടാകുമെന്ന പ്രഖ്യാപനം വന്നിട്ടും ആഗോള വിപണികളിലും ആഭ്യന്തര വിപണികളിലും പൊതുവില്‍ പ്രതീക്ഷിച്ച ചാഞ്ചാട്ടം പ്രകടമായില്ല. ഫെഡറല്‍ റിസര്‍വിന്റെ തീരുമാനത്തെ വിപണി സ്വാംശീകരിച്ചതിനൊപ്പം അടുത്ത മുന്നേറ്റത്തിനായുളള കാത്തിരിപ്പിലാണ്. അതിനാല്‍ അടിസ്ഥാനപരമായി മികച്ച ഓഹരികളെ കണ്ടെത്തി നിക്ഷേപിക്കുതിനുള്ള അവസരമാണിതെന്ന് ധനകാര്യ സ്ഥാപനമായ ഐഡിബിഐ കാപ്പിറ്റല്‍ ചൂണ്ടിക്കാട്ടി. ഇതിന്റെ ഭാഗമായി 34 ശതമാനം നേട്ടം നല്‍കിയേക്കാവുന്ന ഒരു ലാര്‍ജ് കാപ് ഓഹരിയും നിക്ഷേപത്തിനായി നിര്‍ദേശിച്ചു.
ഐടിസി ലിമിറ്റഡ്
രാജ്യത്തെ ഏറ്റവും പ്രശസ്തമായ സ്വകാര്യ കമ്പനികളിലൊന്നാണ് കൊല്‍ക്കത്ത ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഐടിസി ലിമിറ്റഡ്. 1910-ല്‍ ഡബ്യൂഡി & എച്ച്ഒ വില്‍സ് എന്ന് ബ്രിട്ടീഷ കമ്പനിയുടെ കീഴില്‍, ഇംപീരിയല്‍ ടുബാക്കോ കമ്പനി ഓഫ് ഇന്ത്യ എന്ന പേരില്‍ സിഗരറ്റ് വ്യവസായം ആരംഭിച്ചാണ് തുടക്കം. എന്നാല്‍ ഇന്ന് സിഗരറ്റ് കൂടാതെ മറ്റ് നിരവധി സംരംഭങ്ങളില്‍ നിന്നായി കമ്പനിക്ക് മൂന്നര ലക്ഷം കോടിയിലേറെ രൂപയുടെ വിപണി മൂലധനവും 52,000 കോടിയിലേറെ രൂപയുടെ വാര്‍ഷിക വരുമാനവും ഉള്ള വമ്പന്‍ കമ്പനിയായി വളര്‍ന്നു. ഏഷ്യയിലെ മികച്ച 50 കമ്പനികളിലൊന്നായും ഐടിസിയെ അംഗീകരിക്കപ്പെട്ടിട്ടുണ്ട്. 1970-ല്‍ ഇന്ത്യന്‍ ടുബാക്കോ കമ്പനിയെന്നും 1974-ല്‍ ഐടിസി ലിമിറ്റഡ് എന്നും പുനര്‍നാമകരണം ചെയ്തു.
മുഖ്യ പ്രമോട്ടര്‍മാരില്ല
നൂറിലേറെ വര്‍ഷത്തെ പാരമ്പര്യമുള്ള ഐടിസിക്ക് (BSE: 500875, NSE : ITC) അഞ്ച് വിഭാഗങ്ങളിലായി 13 ബിസിനസ് സംരംഭങ്ങളുണ്ട്്. സിഗരറ്റ്, എഫ്എംസിജി, ഹോട്ടല്‍സ്, പേപ്പര്‍ ബോര്‍ഡ്, സ്പെഷ്യാലിറ്റി പേപ്പേഴ്സ്, പാക്കേജിങ്, കാര്‍ഷിക, ഇന്‍ഫര്‍മേഷന്‍ സാങ്കേതിക വിദ്യകളില്‍ അടക്കം കമ്പനിക്ക് ബിസിനസ് സംരംഭങ്ങള്‍ ഉണ്ട്. നിലവില്‍ മുഖ്യ പ്രമോട്ടര്‍മാരില്ലാതെ നയിക്കപ്പെടുന്ന കമ്പനിയാണിത്. പ്രൊഫഷണല്‍ മാനേജേര്‍മാരുടെ നേതൃത്വത്തിലാണ് കമ്പനിയുടെ ഭരണനിര്‍വഹണം നടത്തപ്പെടുന്നത്. ഏറ്റവും കൂടുതല്‍ ഓഹരി പങ്കാളിത്തം പൊതുജനങ്ങള്‍ക്കാണ്. 45 ശതമാനം. ധനകാര്യ സ്ഥാപനങ്ങളാണ് 43% ഓഹരി കൈവശം വച്ചിരിക്കുന്നത്. കമ്പനിയുടെ അറ്റാദായത്തിന്റെ 60 ശതമാനവും ലാഭവിഹിത ഇനത്തില്‍ ഓഹരിയുടമകള്‍ക്ക് മുടങ്ങാതെ കൊടുക്കുന്നു.
പ്രവര്‍ത്തനം
സിഗരറ്റ് വ്യവസായത്തില്‍ കൂടുതല്‍ മൂലധനം വിനിയോഗിക്കുന്നതിനായി നിയമപരമായ നിയന്ത്രണങ്ങളുടെ വെല്ലുവിളി നേരിടുന്നു. എങ്കിലും പുതിയ ബ്രാന്‍ഡിലും വിവധ ശ്രേണിയിലുമുള്ള സിഗരറ്റുകള്‍ വിപണിയില്‍ പുറത്തിറക്കി സിഗരറ്റ് വ്യവസായത്തില്‍ നിന്നുള്ള വരുമാനവും ലാഭത്തിന്റെ മാര്‍ജിനും വര്‍ധിപ്പിക്കാന്‍ ശ്രമിക്കുന്നു. ഇതിനോടൊപ്പം സിഗരറ്റിന് മുകളിലുള്ള നികുതിയില്‍ ഉടന്‍ വര്‍ധനവ് വരുന്നില്ലെങ്കില്‍ ഇപ്പോള്‍ നടപ്പാക്കിയ പ്രവര്‍ത്തനങ്ങളുടെ ഫലം തിരികെ കിട്ടും. കമ്പനിയുടെ മറ്റ് ബിസിനസ് മേഖലകളിലും മികച്ച പുരോഗതി കൈവരിക്കാനയത് ആകെ വരുമാനത്തിലുള്ള വളര്‍ച്ചാ സാധ്യതയും വര്‍ധിപ്പിക്കുന്നു.
ലക്ഷ്യ വില 299
പ്രധാന സൂചികളുമായി താരതമ്യം ചെയ്യുമ്പോള്‍, ഐടിസിയുടെ ഓഹരി വിലയില്‍ കാര്യമായ വര്‍ദ്ധനവ് കഴിഞ്ഞ കാലങ്ങളില്‍ ഉണ്ടായിട്ടില്ല. അതുകൊണ്ട് തന്നെ നിലവിലെ നിലവാരം ഓഹരിയുടെ മൂല്യത്തിന്റെ അടിസ്ഥാനത്തില്‍ ആകര്‍ഷകമാണ്. നിലവില്‍ 223 രൂപ നിലവാരത്തിലാണ് ഐടിസിയുടെ ഓഹരികള്‍ വ്യാപാരം ചെയ്യപ്പെടുന്നത്. ഇവിടെ നിന്നും സമീപ ഭാവിയിലേക്കായി 299 രൂപ ലക്ഷ്യമിട്ട് ഓഹരികള്‍ വാങ്ങാമെന്ന് ഐഡിബിഐ കാപ്പിറ്റല്‍ നിര്‍ദേശിച്ചു. ഇതിലൂടെ 34 ശതമാനം നേട്ടം കരസ്ഥമാക്കാനാകും.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യം മാത്രമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകള്‍ക്ക് വിധേയമാണ്. ലേഖനത്തില്‍ പറഞ്ഞിരിക്കുന്ന വിവരങ്ങള്‍ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകന്‍ തയ്യാറാക്കിയിട്ടുള്ളതാണ്. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക.
More From GoodReturns

പാദഫലങ്ങൾക്ക് പിന്നാലെ ഓഹരി വിപണിയിൽ വൻ മാറ്റം; ബ്രോക്കറേജുകളുടെ പുതിയ റേറ്റിംഗുകൾ നിക്ഷേപകർ അറിയേണ്ടതെന്ത്?

പുതിയ ബജാജ് പൾസർ റിവ്യൂ: ഓഹരി വിപണിയിൽ വൻ മാറ്റങ്ങൾക്ക് വഴിയൊരുങ്ങുമോ?

റെയിൽടെൽ ടെൻഡർ നടപടികൾ ഇന്ന് പൂർത്തിയാകും: ഓഹരി വിപണിയിൽ വൻ കുതിപ്പിന് സാധ്യതയോ?

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

ആർവിഎൻഎൽ ഡിവിഡന്റ്: ഓഗസ്റ്റ് 18-ന് മുൻപ് ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ, ലാഭം ഉറപ്പാക്കാം!

സോഷ്യൽ മീഡിയയിലെ മൈക്രോക്യാപ് തരംഗം: പണം നഷ്ടപ്പെടാതിരിക്കാൻ തിങ്കളാഴ്ച ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

സ്വാതന്ത്ര്യദിന പ്രസംഗം: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത? നിക്ഷേപകർ ശ്രദ്ധിക്കേണ്ട പ്രധാന ഓഹരികൾ

ടെക്നോക്രാഫ്റ്റ് വെഞ്ചേഴ്സ് ഐപിഒ ലിസ്റ്റിംഗ്: നിക്ഷേപകർക്ക് വൻ നേട്ടമോ അതോ റിസ്കോ?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

ഇന്ത്യൻ റെയിൽവേ ഓഹരികളിൽ വൻ ചാഞ്ചാട്ടം; ഐആർസിടിസി ഫലങ്ങളും വിപണിയിലെ മാറ്റങ്ങളും നിക്ഷേപകർ അറിയേണ്ടതെന്ത്?

ടാറ്റ മോട്ടോഴ്സിന്റെ ലാഭത്തിൽ വൻ കുതിപ്പ്; വാഹന വില വർധിപ്പിക്കാൻ നീക്കം, നിക്ഷേപകർ അറിയേണ്ടതെന്ത്?



Click it and Unblock the Notifications