ഓഹരി വിപണിയിലെ നിക്ഷേപകര്‍ക്ക് മികച്ച നേട്ടം ലക്ഷ്യമിട്ട് ഇപ്പോള്‍ വാങ്ങുന്നതിനായി പരിഗണിക്കാവുന്ന രണ്ട് ഓഹരികള്‍ പ്രമുഖ ബ്രോക്കറേജ് സ്ഥാപനമായ ഐഡിബിഐ കാപ്പിറ്റല്‍ നിര്‍ദേശിച്ചു. ഇന്‍ഫ്രാ സെക്ടറിലെ കമ്പനിയുടെ ഓഹരിയും വാഹനാനുബന്ധ വ്യാവസായ മേഖലയിലെ ഒരു കമ്പനിയുടെ ഓഹരിയുമാണ് അവരുടെ ഏറ്റവും പുതിയ റിസര്‍ച്ച് റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചിരിക്കുന്നത്. 35 ശതമാനം വരെ നേട്ടമാണ് ഈ ഓഹരികളില്‍ നിന്നും ലക്ഷ്യമിടുന്നത്.

ഐഡിബിഐ കാപ്പിറ്റല്‍ നിര്‍ദേശിക്കുന്ന ഓഹരികള്‍ റെയില്‍വേ മന്ത്രാലയത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന പൊതുമേഖല സ്ഥാപനമായ റെയില്‍ വികാസ് നിഗം ലിമിറ്റഡ് (ആര്‍വിഎന്‍എല്‍), വാഹനാനുബന്ധ വ്യവസായ രംഗത്തെ പ്രമുഖരായ അമര രാജ ബാറ്ററീസ് എന്നിീ കമ്പനികളുടേതാണ്. സമീപ ഭാവിയിലേക്ക് 35 ശതമാനം നേട്ടം പ്രതീക്ഷിച്ച് നിക്ഷേപകര്‍ക്ക് വാങ്ങുന്നതിനായി പരിഗണിക്കാമെന്നാണ് അവരുടെ പുതിയ റിപ്പോര്‍ട്ടില്‍ പറയുന്നത്.
റെയില്‍ വികാസ് നിഗം ലിമിറ്റഡ് (NSE: RVNL, BSE: 542649)
റെയില്‍വേയുടെ അടിസ്ഥാന സൗകര്യ വികസന പദ്ധതികളില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് ന്യൂഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പൊതുമേഖല സ്ഥാപനമാണ് റെയില്‍ വികാസ് നിഗം ലിമിറ്റഡ് (ആര്‍വിഎന്‍എല്‍). നാഷണല്‍ റെയില്‍ വികാസ് യോജനയുടെ ഭാഗമായി 2002ല്‍ എ.ബി വാജ്പേയ് സര്‍ക്കാരിന്റെ കാലത്താണ് കമ്പനി പ്രവര്‍ത്തനം ആരംഭിക്കുന്നത്. 2013ല്‍ മിനിരത്ന-1 പദവി നേടി.
ഈ സാമ്പത്തിക വര്‍ഷത്തിലെ രണ്ടാം പാദത്തില്‍ നികുതി വിധേയ ലാഭം 49 ശതമാനം വളര്‍ച്ച കൈവരിച്ചു. വരുമാനത്തില്‍ 26 ശതമാനം വര്‍ധനവ് രേഖപ്പെടുത്തി. ഈ കാലയളവില്‍ 1500 കോടിയുടെ പുതിയ ഓര്‍ഡറുകളും കമ്പനി കരസ്ഥമാക്കിയെന്നും ഐഡിബിഐ കാപ്പിറ്റലിന്റെ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.
അനുകൂല ഘടകങ്ങള്‍
1) സാമ്പത്തിക പാദത്തിലെ വരുമാനം 4000 കോടിയിലെത്തി. നികുതി വിധേയ ലാഭത്തില്‍ 5.6 ശതമാനം വളര്‍ച്ച. ഇത് വിപണി പ്രതീക്ഷിച്ച അനുമാനത്തിനേക്കാള്‍ മുകളിലാണ്. മറ്റ് അനുബന്ധ പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള ലാഭവും 278 ശതമാനം ഉയര്‍ന്ന് 56.8 കോടി രൂപയിലെത്തി.
2) ഉയര്‍ന്ന പ്രവര്‍ത്തന ലാഭം കിട്ടാവുന്ന പുതിയ ഓര്‍ഡറുകള്‍ നേടിയത്. ഇത് കമ്പനിയുടെ ഭാവി വളര്‍ച്ചയ്ക്ക് തികച്ചും അനുകൂല ഘടകമാണ്. ഈ സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പകുതയില്‍ തന്നെ ഓര്‍ഡര്‍ ബുക്ക് 65000 കോടി രൂപയിലെത്തി.

ലക്ഷ്യവില 52
നിലവില്‍ 36.5-37 രൂപ നിലവാരത്തിലാണ് ആര്‍വിഎന്‍എല്ലിന്റെ ഓഹരികള്‍ വ്യാപാരം ചെയ്യപ്പെടുന്നത്. ഇവിടെ നിന്നും 35 ശതമാനം നേട്ടത്തോടെ 52 രൂപയില്‍ ഓഹരിയെത്തുമെന്നാണ് ഐഡിബിഐ കാപ്പിറ്റല്‍ പറയുന്നത്.
അമര രാജ ബാറ്ററീസ് (NSE: AMARAJABAT, BSE: 500008)
ആന്ധ്രാപ്രദേശിലെ തിരുപ്പതി കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ഇന്ത്യയിലെ മുന്‍നിര കമ്പനിയാണ് അമര രാജ ബാറ്ററീസ്. വാഹനങ്ങള്‍ക്കു വേണ്ട ബാറ്ററി നിര്മാണ് പ്രധാന ബിസിനസ്. അമറോണ്‍ എന്ന ബ്രാന്‍ഡിലാണ് ഇത് അറിയപ്പെടുന്നത്. കൂടാതെ, പാക്കേജ്ഡ് ഫുഡ്സ്, ഇലകട്രോണിക്സ മേഖലയിലും കമ്പനിക്ക് പ്രവര്‍ത്തനങ്ങളുണ്ട്.
കമ്പനിയുടെ രണ്ടാം പാദത്തില്‍ സമ്മിശ്രഫലമാണ് കാഴ്ചവച്ചത്. കമ്പനിയുടെ വില്‍പ്പന കൂടിയെങ്കിലും വരുമാനത്തില്‍ പ്രതീക്ഷിച്ചത്ര വളര്‍ച്ച രേഖപ്പെടുത്തിയില്ല. രണ്ടാം പാദത്തില്‍ 17 ശതമാനം വളര്‍ച്ചയോടെ 2,200 കോടി രൂപയുടേതാണ് വരുമാനം. എന്നാല്‍ നികുതിക്ക് മുമ്പുള്ള ലാഭം 21 ശതമാനം ഇടിഞ്ഞ് 268.9 കോടി രൂപയായി.
ശ്രദ്ധിക്കേണ്ട ഘടകങ്ങള്‍
1) കോവിഡിന് ശേഷം വാഹന രംഗത്ത് നിന്നുണ്ടായിരിക്കുന്ന വര്‍ധിച്ച ആവശ്യകത. ചില വിദേശ മാര്‍ക്കറ്റുകളിലേക്കുള്ള കയറ്റുമതിയിലെ പ്രശ്നങ്ങള്‍ കൂടി പരിഹരിച്ചാല്‍ അനുകൂലം.
2) രണ്ടാം കോവിഡ് തരംഗം കമ്പനിയുടെ സാമ്പത്തിക വര്‍ഷത്തിലെ ആദ്യ പകുതയില്‍ പ്രതികൂലമായി ബാധിച്ചെങ്കിലും വരുന്ന അര്‍ധ വര്‍ഷത്തില്‍ സാഹചര്യം അനുകൂലമാകുമെന്ന വിലയിരുത്തല്‍.
3) കമ്പനിയുടെ വില്‍പ്പനയിലും വരുമാനത്തിലും അടുത്ത രണ്ട് സാമ്പത്തിക വര്‍ഷങ്ങളില്‍ 12-15 ശതമാനം വളര്‍ച്ചയുണ്ടാകുമെന്ന അനുമാനം.

ലക്ഷ്യവില 940
നിലവില്‍ 675-685 നിലവാരത്തിലാണ് അമര രാജ ബാറ്ററീസിന്റെ ഓഹരികള്‍ വ്യാപാരം ചെയ്യപ്പെടുന്നത്. ഈ നിലവാരത്തില്‍ നിന്നും 35 ശതമാനം വരെ നേട്ടത്തോടെ ഓഹരി വില 940ല്‍ എത്തുമെന്നാണ് ഐഡിബിഐ ക്ാപ്പിറ്റല് അവരുടെ പുതിയ റിസര്‍ച്ച് റിപ്പോര്‍ട്ടില്‍ പറയുന്നത്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യം മാത്രമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്.
ലേഖനത്തില്‍ പറഞ്ഞിരിക്കുന്ന വിവരങ്ങള്‍ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകന്‍ തയ്യാറാക്കിയിട്ടുള്ളതാണ്. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക.
More From GoodReturns

നെസ്ലെ ഇന്ത്യ ഓഹരികളിൽ മുന്നേറ്റം; ബ്രോക്കറേജ് സ്ഥാപനങ്ങൾ ടാർഗെറ്റ് ഉയർത്തിയത് എന്തിന്?

IRFC Q1 ഫലങ്ങൾ: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യതയോ?

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്? ഈ ആഴ്ച ശ്രദ്ധിക്കേണ്ട പ്രധാന ഓഹരികളും ഫലങ്ങളും

ഓഹരി വിപണിയിൽ വൻ മാറ്റം: മൈക്രോക്യാപ് നിക്ഷേപകർക്ക് മുന്നറിയിപ്പുമായി എക്സ്ചേഞ്ചുകൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

പെന്നി സ്റ്റോക്ക് നിക്ഷേപകർ ശ്രദ്ധിക്കുക; ഈ ഐപിഒകൾ വിപണിയിൽ വലിയ മാറ്റമുണ്ടാക്കുന്നു

ഇൻഡിഗോ ഓഹരികളിൽ വൻ മാറ്റം; ബ്രോക്കറേജ് സ്ഥാപനങ്ങളുടെ പുതിയ ലക്ഷ്യവിലകൾ നിക്ഷേപകർ അറിയേണ്ടതെന്ത്?

എക്സ്പയറി ദിനത്തിലെ പെന്നി സ്റ്റോക്ക് കെണികൾ: നിക്ഷേപകർ അറിയേണ്ട മുന്നറിയിപ്പുകൾ

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

എസ്എംഇ ഐപിഒ ലിസ്റ്റിംഗ് ദിനം: പെന്നി സ്റ്റോക്കുകളിൽ നിക്ഷേപിക്കുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കണം



Click it and Unblock the Notifications