നാട്ടിൽ തന്നെ തൊഴിലവസരങ്ങൾ തേടുന്നവർക്ക് മികച്ച അവസരങ്ങൾ നൽകുന്നൊരു മേഖലയാണ് ബാങ്കിംഗ്. ഇന്ത്യയിലെ ശക്തമായ ബാങ്കിംഗ് രംഗത്ത് പൊതുമേഖലാ, സ്വകാര്യ മേഖലകളിലായി നിരവധി തൊഴിലവസരങ്ങളാണ് ഉള്ളത്. പൊതുമേഖലാ ബാങ്കുകളിൽ അല്പം കൂടി ശക്തമായ പരീക്ഷ അഭിമുഖ നടപടികളിലൂടെയാണ് നിയമനം ലഭിക്കുന്നത്. ഇതിനായി വിവിധ മത്സര പരീക്ഷകളെ ആശ്രയിക്കുന്നവർ നിരവധിയാണ്. മികച്ച ശമ്പളം, പെൻഷൻ, പ്രമോഷൻ സാധ്യതകൾ എന്നിങ്ങനെ നിരവധി സാധ്യതകളാണ് പൊതുമേഖലാ ബാങ്കിംഗ് ജോലിയിലേക്ക് പലരെയും ആകർഷിക്കുന്നത്.
സ്വകാര്യ ബാങ്കുകളിലെ ജോലി സാധ്യതകൾ നോക്കുമ്പോൾ മികച്ച ശമ്പളവും അനുബന്ധ ആനുകൂല്യങ്ങളും ലഭിക്കും. അതോടൊപ്പം ബാങ്കിംഗ് രംഗത്ത് നടപ്പിലാക്കുന്ന മാറ്റങ്ങൾക്ക് അനുസരിച്ചുള്ള അവധിയും സ്വകാര്യ ബാങ്കുകളിലും ലഭിക്കും. പൊതുമേഖലാ ബാങ്കുകളെ അപേക്ഷിച്ച് സ്വകാര്യ മേഖലയിൽ ബാങ്കുകൾ നേരിട്ടാണ് നിയമനം. രാജ്യത്തെ സ്വകാര്യ ബാങ്കുകളിൽ ജോലി താൽപര്യമുള്ളവരാണെങ്കിൽ 2 മുൻനിര സ്വകാര്യ ബാങ്കുകൾ വിവിധ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചിട്ടുണ്ട്.
കൊട്ടക് മഹീന്ദ്ര ബാങ്ക്, ഐഡിഎഫ്സി ഫസ്റ്റ് ബാങ്ക് എന്നിവ ഈയിടെ ബിരുദധാരികൾക്ക് അപേക്ഷിക്കാവുന്ന തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. തസ്തികയും ജോലി വിശദാംശങ്ങളും എങ്ങനെ അപേക്ഷിക്കണമെന്നും ഈ ലേഖനത്തിൽ വിശദമായി നോക്കാം.

ഐഡിഎഫ്സി ഫസ്റ്റ് ബാങ്ക്
2015 ലാണ് ഐഡിഎഫ്സി ഫസ്റ്റ് ബാങ്ക് ആരംഭിക്കുന്നത്. ഇൻഫ്രാസ്ട്രക്ചർ ഡെവലപ്‌മെന്റ് ഫിനാൻസ് കമ്പനിയുടെയും ബാങ്കിതര ധനകാര്യ സ്ഥാപനമായ ക്യാപിറ്റൽ ഫസ്റ്റിന്റെയും ബാങ്കിംഗ് വിഭാഗത്തിന്റെ ലയനത്തോടെയാണ് ഐഡിഎഫ്‌സി ഫസ്റ്റ് ബാങ്ക് ആരംഭിക്കുന്നത്. ഐഡിഎഫ്‌സി ഫസ്റ്റ് ബാങ്കില്‍ ടെല്ലര്‍ പോസ്റ്റിലേക്കാണ് ബാങ്ക് ഉദ്യോഗാര്‍ഥികളെ തേടുന്നത്. മുഴുവന്‍ സമയ ജോലിയാണ്. തിരഞ്ഞെടുക്കുന്ന ജീവനക്കാരെ മാര്‍ക്കറ്റിംഗ് വിഭാഗത്തിൽ നിയമിക്കും. ഡല്‍ഹിയിലായിരിക്കും ജോലി ചെയ്യേണ്ടി വരിക.
ജോലി ഉത്തരവാദിത്വം
ടെല്ലർ പോസ്റ്റിൽ ജോലിയിൽ പ്രവേശിക്കുന്നൊരാൾക്ക് ബ്രാഞ്ച് ലോക്കറിന്റെ നിയന്ത്രണമാണ് പ്രധാന ഉത്തരവാദിത്വം, എല്ലാ പണമിടപാടുകളുടെയും മേൽനോട്ടം, രജിസ്റ്ററുകളുടെ അപ്ഡേഷൻ എന്നിവ ടെല്ലർ ഉറപ്പാക്കണം. ദിവസാവസാനമുള്ള ക്യാഷ് പൊസിഷൻ റിപ്പോർട്ട്, ഇഷ്യൂ ചെയ്ത ഉപകരണങ്ങളുടെ റിപ്പോർട്ടുകൾ എന്നിവ തയ്യാറാക്കണം. ഡമ്മി അക്കൗണ്ട്, സസ്‌പെൻസ് അക്കൗണ്ട്, ഡിഫേർഡ് അക്കൗണ്ട് എന്നിവയുടെ നിരീക്ഷണം, ഉപഭോക്താവിന്റെ പരാതികൾ പരിഹരിക്കുക എന്നിവയാണ് ടെല്ലർ തസ്തികയിലെ ജോലികൾ.
അപേക്ഷകന്റെ യോഗ്യതകൾ
ബിരുദം, ബിരുദാനന്ത ബിരുദ യോഗ്യതയുള്ളവർക്ക് ഐഡിഎഫ്സി ഫസ്റ്റ് ബാങ്കിലെ ടെല്ലർ തസ്തികയിലേക്ക് ജോലിക്ക് അപേക്ഷിക്കാം. ബാങ്കിംഗ്, അനുബന്ധ ബിസിനസില്‍ 0-4 വര്‍ഷ പ്രവൃത്തി പരിചയമുള്ളവരായിരിക്കണം അപേക്ഷകർ. അപേക്ഷിക്കാനായി ഈ ലിങ്ക് ക്ലിക്ക് ചെയ്യുക.
കൊട്ടക് മഹീന്ദ്ര ബാങ്ക്
മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്വകാര്യ ബാങ്കാണ് കൊട്ടക് മഹീന്ദ്ര ബാങ്ക്. 2003 ഫെബ്രുവരിയിലാണ് ബാങ്ക് ആരംഭിക്കുന്നത്. കൊട്ടക് മഹീന്ദ്ര ബാങ്ക് ബ്രാഞ്ച് റിലേഷൻഷിപ്പ് മാനേജർ - ബിസിനസ് ഡെവലപ്‌മെന്റ് തസ്തികയിലേക്കാണ് നിയമനം നത്തുന്നത്.
പുതിയ ബിസിനസ്സ് മാർക്കറ്റുകൾ തിരിച്ചറിയുക, പ്രതിദിന ഉപഭോക്തൃ ഇടപാടുകൾ രേഖപ്പെടുത്തുക, കറന്റ്/സേവിംഗ്സ് അക്കൗണ്ടുകൾ, വായ്പ, ഇൻഷുറൻസ്, മ്യൂച്വൽ ഫണ്ടുകൾ എന്നിവയുടെ വില്പന എന്നിവയാണ് ബ്രാഞ്ച് റിലേഷൻഷിപ്പ് മാനേജർ - ബിസിനസ് ഡെവലപ്‌മെന്റ് തസ്തിയിൽ വരുന്ന ജോലി.
അപേക്ഷകന്റെ യോഗ്യതകൾ
ഏതെങ്കിലും അംഗീകൃത സർവകലാശാലകളിൽ നിന്നുള്ള ബിരുദമാണ് അപേക്ഷന്റെ യോഗ്യത. മുംബൈയിലായിരിക്കും നിയമനം. മുഴുവൻ സമയ ജോലിയാണിത്. 2023 ജൂലായ് 23 മുതൽ അപേക്ഷകൾ സ്വീകരിക്കും. ഉദ്യോഗാർഥികൾക്ക് ആഗസ്റ്റ് 31 വരെ അപേക്ഷിക്കാം. അപേക്ഷിക്കാനുള്ള ലിങ്കിനായി ഇവിടെ ക്ലിക്ക് ചെയ്യുക.
More From GoodReturns

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

ബംഗളൂരുവിൽ ഇന്ന് വൈദ്യുതി മുടങ്ങും; നിങ്ങളുടെ പ്രദേശം പട്ടികയിലുണ്ടോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള ഈ പെനി ഓഹരികളിൽ വൻ മുന്നേറ്റം; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വീണ്ടും വൈകുന്നു; യാത്രക്കാർക്ക് ഇനിയും കാത്തിരിക്കണം

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ഇപിഎഫ്ഒ പലിശ അക്കൗണ്ടിലെത്തിയോ? ബാലൻസ് പരിശോധിക്കാനും തുക ലഭിച്ചില്ലെങ്കിൽ ചെയ്യേണ്ടതും ഇതാ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റം; നാട്ടിലേക്ക് സ്വർണ്ണം കൊണ്ടുപോകുന്നവർ അറിയേണ്ട പ്രധാന കാര്യങ്ങൾ



Click it and Unblock the Notifications