കഴിഞ്ഞ 5 മാസമായി വിദേശ നിക്ഷേപകര്‍ ആഭ്യന്തര വിപണിയില്‍ നിന്നും പണം പിന്‍വലിക്കുകയാണ്. കടുത്ത സാമ്പത്തിക പ്രശ്നങ്ങളോ വിപണിയെ നേരിട്ടു ബാധിക്കുന്ന പ്രതികൂല ഘടകങ്ങളോ ഒന്നുമില്ലാതെ ഇത്രയും നാള് തുടര്‍ച്ചയായി വിദേശ നിക്ഷേപകര്‍ വില്‍പ്പനക്കാരാകുന്നതും ചരിത്രത്തില്‍ ആദ്യമായാണ്. വിപണി സര്‍വകാല റെക്കോഡ് നിലവാരം രേഖപ്പെടുത്തിയ ഒക്ടോബറിന് ശേഷം ഏകദേശം 2 ലക്ഷം കോടി രൂപയുടെ ഓഹരികളാണ് വിദേശ ധനകാര്യ സ്ഥാപനങ്ങള്‍ വിറ്റൊഴിഞ്ഞത്. എന്നാല്‍ ഇതേ കാലയളവില്‍ 1.38 ലക്ഷം കോടി രൂപയുടെ ഓഹരികള്‍ വാങ്ങിക്കൂട്ടിയ ആഭ്യന്തര ധനകാര്യ സ്ഥാപനങ്ങള്‍ സൂചികയ്ക്ക് നിര്‍ണായക പിന്തുണയാണ് നല്‍കിയത്. എങ്കിലും മുമ്പില്ലാത്ത വിധം റീട്ടെയില്‍ നിക്ഷേപകരുടെ ഉയര്‍ന്ന പങ്കാളിത്തമാണ് ശ്രദ്ധേയമാകുന്നത്.
ഓഹരികളുടെ നീക്കം പ്രവചിക്കാന്‍ ബുദ്ധിമുട്ടാകുന്ന രീതിയില്‍ പോലും ഈ അസംഘടിത റീട്ടെയില്‍ നിക്ഷേപകരുടെ സാന്നിധ്യവും ഇടപാടുകളും വിപണിയില്‍ ശക്തി പ്രാപിക്കുകയാണ്. ദീര്‍ഘകാലയളവില്‍ ഇന്ത്യന്‍ സമ്പദ്ഘടനയുടെ വളര്‍ച്ചയെ സംബന്ധിച്ച ശുഭാപ്തി വിശ്വാസവും പുതുതലമുറ വന്‍ തോതില്‍ കടന്നു വരുന്നതും സാങ്കേതിക വിദ്യയും അറിവുമൊക്കെ സൗകര്യപ്രദമായി ലഭ്യമാകുന്നതുമൊക്കെ റീട്ടെയില്‍ നിക്ഷേപകരുടെ പങ്കാളിത്തം വര്‍ധിക്കാന്‍ കാരണമാകുന്നുണ്ട്. ഇത്തരത്തില്‍ കഴിഞ്ഞ ഡിസംബര്‍ പാദത്തില്‍ റീട്ടെയില്‍ നിക്ഷേപകരുടെ പങ്കാളിത്തം 5 ശതമാനം വര്‍ധിച്ച മൂന്ന് ഓഹരികളെയാണ് ഈ ലേഖനത്തില്‍ പരിചയപ്പെടുത്തുന്നത്.
1) ഐഇഎക്സ്
രാജ്യത്തെ പ്രഥമ ഊര്‍ജ എക്സ്ചേഞ്ചാണ് ഇന്ത്യന്‍ എനര്‍ജി എക്സ്ചേഞ്ച് അഥവാ ഐഇഎകസ് (BSE: 540750, NSE: IEX). ഇന്‍ട്രാഡേ കരാറിലൂടെ അതേദിവസം തന്നെ വൈദ്യുതി വാങ്ങാനും വില്ക്കാനുമുള്ള സൗകര്യമാണ് എനര്‍ജി എക്സ്ചേഞ്ച് നല്‍കുന്നത്. ഡിസംബര്‍ പാദത്തില്‍ റീട്ടെയില്‍ നിക്ഷേപകരുടെ പങ്കാളിത്തം 51.02 ശതമാനത്തിലേക്ക് ഉയര്‍ന്നു. നേരത്തെ ഇത് 38.81 ശതമാനം മാത്രമായിരുന്നു. എന്നാല്‍ ഇതേ കാലയളവില്‍ വിദേശ നിക്ഷേപകര്‍ 6.73 ശതമാനം ഓഹരികള്‍ വിറ്റൊഴിവാക്കി. വെള്ളിയാഴ്ച 211.10 രൂപ നിരക്കിലാണ് ഓഹരികള്‍ വ്യാപാരം അവസാനിപ്പിച്ചത്. 52 ആഴ്ച കാലയളവിലെ ഓഹരികളുടെ കൂടിയ വില 318.67 രൂപയും കുറഞ്ഞ വില 98.02 രൂപയുമാണ്.
2) ഇന്ത്യാബുള്‍സ് ഹൗസിങ്
ഭവന വായ്പ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഇടത്തരം ബാങ്ക് ഇതര ധനകാര്യ സ്ഥാപനമാണ് ഇന്ത്യാബുള്‍സ് ഹൗസിങ് ഫിനാന്‍സ് (BSE: 535789, NSE: IBULHSGFIN). ഡിസംബര്‍ പാദത്തില്‍ റീട്ടെയില്‍ നിക്ഷേപകരുടെ പങ്കാളിത്തം 43.35 ശതമാനത്തിലേക്ക് ഉയര്‍ന്നു. മുന്‍ പാദത്തിലിത് 35.11 ശതമാനം മാത്രമായിരുന്നു. റീട്ടെയില്‍ നിക്ഷേപകരുടെ വിഹിതത്തില്‍ 8 ശതമാനത്തോളം വര്‍ധനയാണ് ഡിസംബര്‍ പാദത്തില്‍ രേഖപ്പെടുത്തിയത്. വെള്ളിയാഴ്ച 145.20 രൂപയിലാണ് ഓഹരികള്‍ ക്ലോസ് ചെയ്തത്. ഒരു വര്‍ഷ കാലയളവിലെ ഓഹരികളുടെ കൂടിയ വില 313.70 രൂപയും കുറഞ്ഞ വില 135.40 രൂപയുമാണ്.
3) സീക്വന്റ് സയന്റിഫിക്
ഫാര്‍മ മേഖലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന മിഡ് കാപ് കമ്പനിയാണ് സീക്വന്റ് സയന്റിഫിക്ക് (BSE: 512529, NSE: SEQUENT). മരുന്നു നിര്‍മാണത്തിനു വേണ്ട വിവിധതരം രാസസംയുക്തങ്ങളും മൃഗങ്ങള്‍ക്കു വേണ്ടിയുള്ള മരുന്നുകളും ഉത്പാദിപ്പിക്കുന്നു. ഡിസംബര്‍ പാദത്തില്‍ റീട്ടെയില്‍ നിക്ഷേപകരുടെ പങ്കാളിത്തം 37.89 ശതമാനത്തിലേക്ക് വര്‍ധിച്ചു. സെപ്റ്റംബര്‍ പാദത്തിലിത് 29.73 ശതമാനത്തിലായിരുന്നു. അതേസമയം, ഡിസംബര്‍ കാലയളവില്‍ വിദേശ നിക്ഷേപകര്‍ ഓഹരിയില്‍ നിന്നും ഗണ്യമായ തോതില്‍ നിക്ഷേപം പിന്‍വലിച്ചിരുന്നു. വെള്ളിയാഴ്ച 127.25 രൂപയിലാണ് ഓഹരി ക്ലോസ് ചെയ്തത്. ഒരു വര്‍ഷ കാലയളവില്‍ സീക്വന്റ് സയന്റിഫിക്കിന്റെ കൂടിയ വില 336.50 രൂപയും കുറഞ്ഞ വില 126 രൂപയുമാണ്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

നിഫ്റ്റി ഓട്ടോയിൽ കനത്ത ഇടിവ്; ക്രൂഡ് ഓയിൽ വില 100 ഡോളർ കടന്നു, ഓഹരി വിപണിയിൽ ആശങ്ക

റെയിൽവേ വികസനത്തിന് വൻ കുതിപ്പ്; ഈ ഓഹരികളിൽ നിക്ഷേപകർ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻ നേട്ടം

46% വരെ ലാഭം! വിപണിയിൽ കുതിപ്പിന് തയ്യാറായി 6 ഓഹരികൾ; ബ്രോക്കറേജ് നിർദ്ദേശങ്ങൾ ഇങ്ങനെ

അദാനി പവറിന് കുതിപ്പ്; 250 രൂപ ലക്ഷ്യവിലയുമായി മോട്ടിലാൽ ഓസ്വാൾ, നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

എൻഎസ്ഇയുടെ കർശന നിയന്ത്രണം; എഎസ്എം പട്ടികയിൽ പുതിയ ഓഹരികൾ, നിങ്ങളുടെ കൈവശമുണ്ടോ ഈ സ്റ്റോക്കുകൾ?

ഐആർസിടിസി പുതിയ ടെൻഡറുകൾ: ഓഹരി വിപണിയിൽ ഇന്ന് വൻ മാറ്റത്തിന് സാധ്യത?

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: പണം നഷ്ടപ്പെടാതിരിക്കാൻ ട്രേഡിംഗിന് മുൻപ് ഈ 3 കാര്യങ്ങൾ പരിശോധിക്കൂ!



Click it and Unblock the Notifications
