വ്യാഴാഴ്ച ഇന്ത്യൻ ഓഹരി വിപണി നഷ്ടത്തിലാണ് ആരംഭിച്ചത്. സെൻസെക്സ് 75.80 പോയിന്‍റ് അഥവാ 0.09 ശതമാനം ഇടിഞ്ഞ് 82,650.84 ലും നിഫ്റ്റി 7.30 പോയിന്‍റ് അഥവാ 0.03 ശതമാനം ഇടിഞ്ഞ് 25,212.60 ലുമാണ് വ്യാപാരം തുടങ്ങിയത്. ഏകദേശം 1297 ഓഹരികൾ നേട്ടമുണ്ടാക്കി. 969 ഓഹരികൾ നഷ്ടത്തിലായി. അതിൽ തന്നെ ഏറ്റവും വലിയ നഷ്ടം നേരിട്ട ഓഹരികളിലൊന്ന് ഇന്ത്യൻ എനർജി എക്സ്ചേഞ്ചിന്‍റെ (ഐഇഎക്സ്) ഓഹരിയാണ്. ആദ്യ സെഷനിൽ തന്നെ ഓഹരി 15 ശതമാനത്തോളം ഇടിഞ്ഞു. എന്താണ് ഓഹരിയുടെ ഇടിവിന് പിന്നിലെ കാരണമെന്നും മറ്റ് വിശദാംശങ്ങളും പരിശോധിക്കാം.
ഇടിവിന് കാരണം
രാജ്യത്തെ പവർ റെഗുലേറ്ററായ സെൻട്രൽ ഇലക്ട്രിസിറ്റി റെഗുലേറ്ററി കമ്മീഷൻ (CERC) അടുത്ത വർഷം മുതൽ മാർക്കറ്റ് കപ്ലിംഗ് ആരംഭിക്കുമെന്ന് പ്രഖ്യാപിച്ചതിനെത്തുടർന്നാണ് ഇന്ത്യൻ എനർജി എക്സ്ചേഞ്ച് ഓഹരി കുത്തനെ ഇടിഞ്ഞത്. 2026 ജനുവരിയോടെ പവർ എക്സ്ചേഞ്ചുകളുടെ ഡേ-അഹെഡ് മാർക്കറ്റ് (DAM) കപ്ലിംഗ് റൗണ്ട്-റോബിൻ മോഡിൽ നടപ്പിലാക്കുമെന്ന് സിഇആർസി 23-ആം തീയ്യതി വൈകുന്നേരം പുറപ്പെടുവിച്ച ഉത്തരവിൽ പറഞ്ഞു.

വ്യത്യസ്ത വ്യാപാര പ്ലാറ്റ്‌ഫോമുകളിലോ എക്‌സ്‌ചേഞ്ചുകളിലോ വൈദ്യുതിക്ക് ഏകീകൃത വില സൃഷ്ടിക്കുന്നതിന് ഊർജ്ജ വിപണികളിൽ ഉപയോഗിക്കുന്ന ഒരു സാമ്പത്തിക മാതൃകയാണ് മാർക്കറ്റ് കപ്ലിംഗ്. വില കണ്ടെത്തലും സിസ്റ്റം കാര്യക്ഷമതയും മെച്ചപ്പെടുത്തുന്നതിനാണ് റെഗുലേറ്ററുടെ നീക്കം. സിഇആർസിയുടെ നീക്കം വിപണിയിലെ ഐഇഎക്സ് ആധിപത്യം തകർക്കുമെന്ന ആശങ്കയാണ് ഓഹരിയുടെ ഇടിവിന് കാരണം.
ഓഹരി വില
എൻഎസ്ഇയിൽ 26 ശതമാനം നഷ്ടത്തോടെ 139.02 രൂപ എന്ന നിരക്കിലാണ് നിലവിൽ (11.45 AM) ഐഇഎക്സ് ഓഹരിയുടെ വ്യാപാരം പുരോഗമിക്കുന്നത്. കഴിഞ്ഞ കുറേ നാളുകളായി ഓഹരി ചുവപ്പിലാണ് വ്യാപാരം നടത്തുന്നത്. തുടർച്ചയായ ഏഴാം സെഷനിൽ നഷ്ടം നേരിട്ട ഓഹരി വിപണി, 2017 ൽ ലിസ്റ്റുചെയ്തതിനുശേഷം ഏറ്റവും മോശം ഏകദിന പ്രകടനമാണ് രേഖപ്പെടുത്തിയത്.
ഒരുമാസത്തിനിടെ 25.9 ശതമാനം നഷ്ടം ഓഹരി നേരിട്ടു. 19 ശതമാനം നഷ്ടമാണ് ഐഇഎക്സ് ആറ് മാസത്തിനിടെ നേരിട്ടത്. 2025-ൽ ഇതുവരെയുള്ള പ്രകടനം പരിശോധിച്ചാൽ ഓഹരിക്ക് 22.8 ശതമാനം നഷ്ടം നേരിട്ടിട്ടുണ്ടെന്ന് കാണാം. 244.40 രൂപയാണ് 52 ആഴ്ചയിലെ ഏറ്റവും ഉയർന്ന ഓഹരി വില. ഇന്ന് രേഖപ്പെടുത്തിയ 139.02 രൂപയാണ് 52 ആഴ്ചയിലെ ഏറ്റവും താഴ്ന്ന ഓഹരി വില.
കൂടുതൽ നഷ്ടം
വരും ദിവസങ്ങളിലും ഐഇഎക്സ് ഓഹരി വില താഴേക്ക് പതിക്കുമെന്നാണ് ബ്രോക്കറേജുകൾ സൂചിപ്പിക്കുന്നത്. ബെർൺസ്റ്റൈൻ ഓഹരിയിൽ "മാർക്കറ്റ് പെർഫോം" റേറ്റിംഗ് നിലനിർത്തി ടാർഗെറ്റ് വില 160 രൂപയിൽ നിന്ന് 122 രൂപയാക്കി കുറച്ചു.
ഇന്ത്യൻ എനർജി എക്‌സ്‌ചേഞ്ച്
ഇന്ത്യയിലെ ആദ്യത്തെ ഊർജ എക്‌സ്‌ചേഞ്ചാണ് ഇന്ത്യൻ എനർജി എക്‌സ്‌ചേഞ്ച്. സെൻട്രൽ ഇലക്ട്രിസിറ്റി റെഗുലേറ്ററി കമ്മീഷന് കീഴിലാണ് എനർജി എക്‌സ്‌ചേഞ്ചിന്‍റെ പ്രവർത്തനം. വാങ്ങുന്നവർക്കും വില്ക്കുന്നവർക്കുമുള്ള ഇടനിലക്കാരായാണ് കമ്പനിയുടെ പ്ലാറ്റ്‌ഫോം പ്രവർത്തിക്കുന്നത്. ഇൻട്രാഡേ കരാറിലൂടെ അതേദിവസംതന്നെ വൈദ്യുതി വാങ്ങാനുള്ള സൗകര്യമാണ് എനർജി എക്‌സ്‌ചേഞ്ച് മുന്നോട്ടുവെയ്ക്കുന്നത്.
അറിയിപ്പ്: മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

IRFC Q1 ഫലങ്ങൾ: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യതയോ?

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്? ഈ ആഴ്ച ശ്രദ്ധിക്കേണ്ട പ്രധാന ഓഹരികളും ഫലങ്ങളും

ഓഹരി വിപണിയിൽ വൻ മാറ്റം: മൈക്രോക്യാപ് നിക്ഷേപകർക്ക് മുന്നറിയിപ്പുമായി എക്സ്ചേഞ്ചുകൾ

മുംബൈ ലോക്കലുകളിൽ 'കവച് 5.0': സുരക്ഷയ്ക്കൊപ്പം റെയിൽവേ ഓഹരികളിലും വൻ കുതിപ്പിന് സാധ്യത!

ഐഷർ മോട്ടോഴ്സ് ഫലങ്ങൾ ഇന്ന്: റോയൽ എൻഫീൽഡ് നിക്ഷേപകർ ഉറ്റുനോക്കുന്ന നിർണ്ണായക വിവരങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

പെന്നി സ്റ്റോക്ക് നിക്ഷേപകർ ശ്രദ്ധിക്കുക; ഈ ഐപിഒകൾ വിപണിയിൽ വലിയ മാറ്റമുണ്ടാക്കുന്നു

ഇൻഡിഗോ ഓഹരികളിൽ വൻ മാറ്റം; ബ്രോക്കറേജ് സ്ഥാപനങ്ങളുടെ പുതിയ ലക്ഷ്യവിലകൾ നിക്ഷേപകർ അറിയേണ്ടതെന്ത്?

എക്സ്പയറി ദിനത്തിലെ പെന്നി സ്റ്റോക്ക് കെണികൾ: നിക്ഷേപകർ അറിയേണ്ട മുന്നറിയിപ്പുകൾ

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

മണിപ്പാൽ ഹെൽത്ത് ഐപിഒ തുടങ്ങി: 9,275 കോടിയുടെ മെഗാ ഓഫറിൽ നിക്ഷേപിക്കണോ?



Click it and Unblock the Notifications