1 ലക്ഷം രൂപ വളര്‍ന്നത് 1.37 കോടി രൂപയായി; അറിയാമോ ഈ മള്‍ട്ടിബാഗര്‍ ഓഹരിയെ?

ഓഹരി വിപണിയില്‍ നിന്നും വലിയ നേട്ടമാണ് ഇപ്പോള്‍ നിക്ഷേപകര്‍ സ്വന്തമാക്കിക്കൊണ്ടിരിക്കുന്നത്. സെന്‍സെക്‌സ് 59,000 എന്ന സംഖ്യ മറികടന്നു കഴിഞ്ഞു. എന്നാല്‍ കഴിഞ്ഞ ദിവസത്തെ ട്രെഡിംഗ് സെഷനില്‍ വിപണി താഴേക്ക് പോകുന്നതായാണ് ദൃശ്

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഓഹരി വിപണിയില്‍ നിന്നും വലിയ നേട്ടമാണ് ഇപ്പോള്‍ നിക്ഷേപകര്‍ സ്വന്തമാക്കിക്കൊണ്ടിരിക്കുന്നത്. സെന്‍സെക്‌സ് 59,000 എന്ന സംഖ്യ മറികടന്നു കഴിഞ്ഞു. എന്നാല്‍ കഴിഞ്ഞ ദിവസത്തെ ട്രെഡിംഗ് സെഷനില്‍ വിപണി താഴേക്ക് പോകുന്നതായാണ് ദൃശ്യമായത്.  ഇതിനൊക്കെ പുറമേ, ഓഹരി ഉടമകള്‍ക്ക് ലഭിക്കുന്നത് ബംബര്‍ ആദായമാണ് എന്നത് വസ്തുതയാണ്. ചെറുതും വലുതുമായ ധാരാളം ഓഹരികള്‍ നിക്ഷേപകര്‍ക്ക് വലിയ അളവില്‍ ലാഭം തിരികെ നല്‍കിക്കഴിഞ്ഞു.

 

Also Read : എന്താണ് 'സീക്രട്ട്' ബാങ്ക് അക്കൗണ്ട്? എങ്ങനെ ആരംഭിക്കാം? എങ്ങനെ ക്ലോസ് ചെയ്യാം?Also Read : എന്താണ് 'സീക്രട്ട്' ബാങ്ക് അക്കൗണ്ട്? എങ്ങനെ ആരംഭിക്കാം? എങ്ങനെ ക്ലോസ് ചെയ്യാം?

ബാലാജി എമിന്‍സ് ഓഹരി

ബാലാജി എമിന്‍സ് ഓഹരി

അത്തരത്തില്‍ അത്ഭുതപ്പെടുന്ന പ്രകടനം കാഴ്ച വച്ചിരിക്കുന്ന ഒരു ഓഹരിയെക്കുറിച്ചാണ് ഇപ്പോഴിവിടെ പറയുവാന്‍ പോകുന്നത്. 10 വര്‍ഷത്തില്‍ ഈ ഓഹരി നിക്ഷേപകരെ ധനവാന്മാരാക്കി മാറ്റും. പറഞ്ഞു വരുന്നത് ബാലാജി എമിന്‍സ് ഓഹരിയെക്കുറിച്ചാണ്. ഒരു ഓഹരിയ്ക്ക് 4,746.90 രൂപയാണ് നിലവില്‍ ബാലാജി എമിന്‍സ് ഓഹരിയുടെ വില. അതേ സമയം 2011 സെപ്തംബര്‍ 23ന് നാഷണല്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിലെ ഈ ഓഹരിയുടെ ക്ലോസിംഗ് പ്രൈസ് ഒരു ഓഹരിയ്ക്ക് 34.60 രൂപയായിരുന്നു. ഇക്കാലയളവില്‍ ഓഹരി വളര്‍ന്നിരിക്കുന്നത് 137 മടങ്ങാണ്. ക്ഷമയോടെ നിക്ഷേപം മുന്നോട്ട് കൊണ്ടുപോകുന്നവരെ കാത്ത് ബംബര്‍ നേട്ടങ്ങളിരിപ്പുണ്ടാകുമെന്ന് ഉറപ്പാണല്ലോ!.

Also Read : ഈ പദ്ധതിയില്‍ നിക്ഷേപം ആരംഭിക്കൂ, നേടാം 5 വര്‍ഷത്തില്‍ 21 ലക്ഷം രൂപ വരെAlso Read : ഈ പദ്ധതിയില്‍ നിക്ഷേപം ആരംഭിക്കൂ, നേടാം 5 വര്‍ഷത്തില്‍ 21 ലക്ഷം രൂപ വരെ

ആറു മാസത്തിലുണ്ടായത് 180 ശതമാനത്തിന്റെ വര്‍ധനവ്

ആറു മാസത്തിലുണ്ടായത് 180 ശതമാനത്തിന്റെ വര്‍ധനവ്

2021 വര്‍ഷത്തിലെ 23 മള്‍ട്ടി ബാഗര്‍ ഓഹരികളില്‍ ഒന്നാണ് കെമിക്കല്‍ മേഖലയിലെ ബാലാജി എമിന്‍സ്. കഴിഞ്ഞ ആഴ്ചയില്‍ 4420.40 രൂപയില്‍ നിന്നും 4746.90 രൂപയായാണ് ഈ ഓഹരി വില വര്‍ധിച്ചത്. അതായത് ഒരാഴ്ചയില്‍ 7.50 ശതമാനത്തിന്റെ വര്‍ധനവ്. അതേ സമയം, കഴിഞ്ഞ മാസത്തില്‍ ഈ കെമിക്കല്‍ ഓഹരിയുടെ വില 3319 രൂപയില്‍ നിന്നും 4746.90 രൂപയിലേക്കാണ് ഉയര്‍ന്നത്. അതുപോലെ, കഴിഞ്ഞ 6 മാസത്തില്‍ ബാലാജി എമിന്‍സ് ഓഹരി വില 1691.80 രൂപയില്‍ നിന്നും 4746.90 രൂപയായാണ് ഉയര്‍ന്നത്. ആറു മാസത്തിലുണ്ടായത് 180 ശതമാനത്തിന്റെ വര്‍ധനവ്.

Also Read : മ്യൂച്വല്‍ ഫണ്ടുകളുടെ എന്‍എഫ്ഒകളില്‍ നിക്ഷേപിക്കുമ്പോള്‍Also Read : മ്യൂച്വല്‍ ഫണ്ടുകളുടെ എന്‍എഫ്ഒകളില്‍ നിക്ഷേപിക്കുമ്പോള്‍

ഒരു വര്‍ഷത്തില്‍ 470 ശതമാനം വര്‍ധനവ്

ഒരു വര്‍ഷത്തില്‍ 470 ശതമാനം വര്‍ധനവ്

കഴിഞ്ഞ ഒരു വര്‍ഷത്തില്‍ ബാലാജി എമിന്‍സ് ഓഹരി വില ഏകദേശം 470 ശതമാനമാണ് ഉയര്‍ന്നിരിക്കുന്നത്. 835.80 രൂപയുണ്ടായിരുന്ന ഓഹരി വില ഉയര്‍ന്ന് 4746.90 രൂപയിലെത്തി. ഈ കെമിക്കല്‍ ഓഹരിയുടെ കഴിഞ്ഞ 5 വര്‍ഷത്തെ പ്രകടനം വിലയിരുത്തുമ്പോള്‍ 313.30 രൂപയില്‍ നിന്ന് 4746.90 രൂപയായാണ് ഓഹരി വില ഉയര്‍ന്നിരിക്കുന്നത്. ഇക്കാലയളവില്‍ 1415 ശതമാനത്തിന്റെ വര്‍ധനവ് ഓഹരി മൂല്യത്തിലുണ്ടായി. ഇനി 10 വര്‍ഷത്തെ പ്രകടനം വിലയിരുത്തുമ്പോള്‍ 34.60 രൂപയില്‍ നിന്നും 4746.90 രൂപയായാണ് ഓഹരി വില വളര്‍ന്നിരിക്കുന്നത്. ഈ കാലയളവില്‍ 137 മടങ്ങ് വര്‍ധനവാണ് ഓഹരി വിലയില്‍ ഉണ്ടായിരിക്കുന്നത്.

Also Read : ക്രിസില്‍, വാല്യു റിസര്‍ച്ച് എന്നിവയുടെ 5 സ്റ്റാര്‍ റേറ്റിംഗ് ഉള്ള മ്യൂച്വല്‍ ഫണ്ട് എസ്‌ഐപി പ്ലാനുകള്‍ ഇവയാണ്!Also Read : ക്രിസില്‍, വാല്യു റിസര്‍ച്ച് എന്നിവയുടെ 5 സ്റ്റാര്‍ റേറ്റിംഗ് ഉള്ള മ്യൂച്വല്‍ ഫണ്ട് എസ്‌ഐപി പ്ലാനുകള്‍ ഇവയാണ്!

ആറ് മാസത്തില്‍ 1 ലക്ഷം 2.80 ലക്ഷം രൂപയാകും

ആറ് മാസത്തില്‍ 1 ലക്ഷം 2.80 ലക്ഷം രൂപയാകും

ബാലാജി എമിന്‍സിന്റെ ഓഹരി വിലയുടെ ചരിത്രം പരിഗണിക്കുമ്പോള്‍ ഒരു നിക്ഷേപകന്‍ ഈ കെമിക്കല്‍ ഓഹരിയില്‍ ഒരാഴ്ച മുമ്പ് 1 ലക്ഷം രൂപ നിക്ഷേപിച്ചിരുന്നുവെങ്കില്‍ ഇന്നേക്ക് അത് 1.075 ലക്ഷം രൂപയായി മാറിയിരിക്കും. ഇനി ഈ മള്‍ട്ടി ബാഗര്‍ ഓഹരിയില്‍ 1 മാസം മുമ്പാണ് 1 ലക്ഷം രൂപ നിക്ഷേപിക്കുന്നത് എങ്കില്‍ ഇപ്പോഴത് 1.43 ലക്ഷം രൂപയായി വളര്‍ന്നിരിക്കും. അതേ സമയം 6 മാസങ്ങള്‍ക്ക് മുമ്പാണ് 1 ലക്ഷം രൂപ നിക്ഷേപിച്ചത് എങ്കില്‍ ഇന്നേക്ക് ആ നിക്ഷേപ തുക വളര്‍ന്നത് 2.80 ലക്ഷം രൂപയായിരിക്കും.

Also Read : മ്യൂച്വല്‍ ഫണ്ട് നിക്ഷേപത്തിലൂടെ 6 വര്‍ഷത്തില്‍ 30 ലക്ഷം രൂപ നേടാനാകുമോ? എങ്ങിനെ?Also Read : മ്യൂച്വല്‍ ഫണ്ട് നിക്ഷേപത്തിലൂടെ 6 വര്‍ഷത്തില്‍ 30 ലക്ഷം രൂപ നേടാനാകുമോ? എങ്ങിനെ?

1 ലക്ഷം രൂപ 1.37 കോടി രൂപയായി

1 ലക്ഷം രൂപ 1.37 കോടി രൂപയായി

1 വര്‍ഷം മുമ്പ് ബാലാജി എമിന്‍സില്‍ നിങ്ങള്‍ 1 ലക്ഷം രൂപ നിക്ഷേപം നടത്തിയിരുന്നുവെങ്കില്‍ ഇന്നേക്ക് അത് 5.70 ലക്ഷം രൂപയായി മാറിയിരിക്കും. 5 വര്‍ഷം മുമ്പാണ് 1 ലക്ഷം രൂപ ഈ ഓഹരിയില്‍ നിക്ഷേപം നടത്തിയത് എങ്കില്‍ ഇന്നേക്കത് 15.15 ലക്ഷം രൂപയായി വളര്‍ന്നിരിക്കും. ഇനി 10 വര്‍ഷം മുമ്പാണ് ബാലാജി എമിന്‍സില്‍ 1 ലക്ഷം രൂപയുടെ നിക്ഷേപം നടത്തിയത് എങ്കില്‍ നിങ്ങളുടെ 1 ലക്ഷം രൂപ ഇന്നേക്ക് 1.37 കോടി രൂപയായി മാറിയിരിക്കും.

Also Read : ഈ ചെറുകിട സംരംഭത്തില്‍ നിന്നും നേടാം മാസം 15,000 രൂപയിലേറെAlso Read : ഈ ചെറുകിട സംരംഭത്തില്‍ നിന്നും നേടാം മാസം 15,000 രൂപയിലേറെ

മുകളില്‍ സൂചിപ്പിച്ച ലേഖനം പൂര്‍ണ്ണമായും വിവര ആവശ്യങ്ങള്‍ക്കുള്ളതാണ്. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും രചയിതാവും ഉത്തരവാദികളല്ല.

Read more about: stock market
English summary

if invested Rs.1 lakh 10 years ago it would increased to Rs.1.37 crore today; Know this Multibagger stock | 1 ലക്ഷം രൂപ വളര്‍ന്നത് 1.37 കോടി രൂപയായി; അറിയാമോ ഈ മള്‍ട്ടിബാഗര്‍ ഓഹരിയെ?

if invested Rs.1 lakh 10 years ago it would increased to Rs.1.37 crore today; Know this Multibagger stock
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X