സർക്കാറിന്റെ മിക്ക സേവനങ്ങൾക്കും ഇപ്പോൾ ആധാർ കാർഡ് ആവശ്യമാണ്. അതിനാൽ തന്നെ എൻറോൾമെന്റ് ഐഡി അല്ലെങ്കിൽ ആധാർ നമ്പർ നഷ്‌ടമായാൽ ആധാർ ഉപയോക്താക്കൾ ആശങ്കപ്പെടുന്നത് കാണാറുണ്ട്. യുഐഡിഎഐയുടെ ഔദ്യോഗിക ട്വിറ്ററിൽ ഐഡിൽ സർക്കാർ ഇതിനുള്ള പരിഹാരം നിർദ്ദേശിക്കുന്നുണ്ട്. നിങ്ങളുടെ നഷ്ടപ്പെട്ട എൻറോൾമെന്റ് ഐഡി അല്ലെങ്കിൽ ആധാർ നമ്പർ വീണ്ടെടുക്കുന്നതിനെക്കുറിച്ചാണ് ഇത്. അതായത് നഷ്ടപ്പെട്ട എൻറോൾമെന്റ് ഐഡി അല്ലെങ്കിൽ ആധാർ നമ്പർ നിങ്ങളുടെ എംആധാർ അപ്ലിക്കേഷനിൽ നിന്നും വീണ്ടെടുക്കാൻ കഴിയും. ഒരു വ്യക്തിയുടെ ആധാറിൽ രജിസ്റ്റർ ചെയ്‌തിട്ടുള്ള മൊബൈൽ നമ്പറിലേക്ക് ഒടിപി അയച്ചു കൊണ്ടാണ് ഇത്.
എംആധാർ
കേന്ദ്ര സര്‍ക്കാരിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന യുണീക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ (യുഐഡിഎഐ) പുറത്തിറക്കിയിരിക്കുന്ന ഔദ്യോഗിക ആപ്പ് ആണ് എംആധാര്‍ (mAadhaar). ഐഒഎസ്, ആന്‍ഡ്രോയ്ഡ് പ്ലാറ്റ്‌ഫോമുകളില്‍ എംആധാര്‍ ആപ്പ് ലഭ്യമാകും. ആധാർ കാർഡ് കൊണ്ട് നടക്കുന്നതിന് പകരം കാര്‍ഡിന്റെ സോഫ്റ്റ് കോപ്പിയായി എംആധാര്‍ ഉപയോഗിക്കാം. നിങ്ങളുടെ പേര് ആധാര്‍ നമ്പര്‍, ജനന തീയതി, മേല്‍വിലാസം, ഫോട്ടോ തുടങ്ങിയ വിവരങ്ങള്‍ എംആധാര്‍ ആപ്പില്‍ ലഭ്യമാകും. അതിനാല്‍ തന്നെ യാത്രകളില്‍ ആധാര്‍കാര്‍ഡ് കൈവശം വെയ്‌ക്കേണ്ടതായി വരില്ല. ആധാര്‍സേവനങ്ങള്‍ ആവശ്യമായി വരുന്നിടതെല്ലാം ഇത് ഉപയോഗിക്കുകയും ചെയ്യാം.
എംആധാറിലെ പ്രധാന സവിശേഷതകൾ ഇവയാണ്
മലയാളം ഇംഗ്ലീഷ് തുടങ്ങി 12 ഭാഷകളിൽ എംആധാർ ലഭ്യമാണ്. എംആധാർ ഇൻസ്റ്റാൾ ചെയ്‌തുകഴിഞ്ഞാൽ, ഇഷ്ടമുള്ള ഏതെങ്കിലും ഭാഷ തിരഞ്ഞെടുക്കാൻ ഉപയോക്താവിനോട് ആവശ്യപ്പെടും. എന്നാൽ ഫോമുകളിലെ ഇൻപുട്ട് ഫീൽഡുകൾ ഇംഗ്ലീഷ് ഭാഷയിൽ മാത്രം നൽകിയ ഡാറ്റകൾ മാത്രമേ സ്വീകരിക്കൂ.
സുരക്ഷയ്‌ക്കായി എംആധാർ വഴി ആധാർ അല്ലെങ്കിൽ ബയോമെട്രിക്ക് ഡാറ്റകൾ ലോക്ക് ചെയ്‌ത് വയ്‌ക്കാനും ആവശ്യത്തിന് ഉപയോഗിക്കാനും കഴിയും. ആധാര്‍ കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യുക, മേല്‍വിലാസം പുതുക്കുക , ഇകെവൈസി ഡൗണ്‍ലോഡ് ചെയ്യുക, ക്യുആര്‍കോഡ് സ്‌കാന്‍ ചെയ്യുക തുടങ്ങി വിവിധ ആവശ്യങ്ങള്‍ എംആധാര്‍ ആപ്പിലൂടെ സാധ്യമാകും. കൂടാതെ നിങ്ങളുടെ എംആധാർ അപ്ലിക്കേഷനിൽ നിന്ന് ആധാർ റീപ്രിന്റ് ഓർഡർ ചെയ്യാനും കഴിയും. ഇതിനായി നിങ്ങൾ 50 രൂപ സേവന ചാർജായി നൽകിയാൽ മതി, പ്രിന്റ് ചെയ്‌ത പതിപ്പ് 15 ദിവസത്തിനുള്ളിൽ നിങ്ങളുടെ ആധാറിൽ നൽകിയിരിക്കുന്ന വിലാസത്തിൽ ലഭിക്കുന്നതുമാണ്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
