ഐആർസിടിസി വഴി ഓൺലൈനായി ഇന്ന് ഉപഭോക്താക്കൾക്ക് വീട്ടിലിരുന്ന് കൊണ്ട് തന്നെ ടിക്കറ്റ് എടുക്കാനുള്ള സൗകര്യമുണ്ട്. അതേസമയം, റിസർവേഷൻ ടിക്കറ്റുകളെടുക്കാൻ ഇന്നും റെയിൽവെ ടിക്കറ്റ് റിസർവേഷൻ കൗണ്ടറുകളെയും ആശ്രയിക്കുന്നവരുണ്ട്.
ടിക്കറ്റ് ലഭിക്കാൻ നേരത്തെ ടിക്കറ്റ് എടുത്തുവെക്കുന്നവരാണെങ്കിൽ പേപ്പർ ടിക്കറ്റുകൾ നഷ്ടപ്പെടാനും കീറി പോകാനുമുള്ള സാധ്യത വളരെ കൂടുതലാണ്. ഈ സാഹചര്യത്തിൽ യാത്ര മുടങ്ങുമെന്ന് ആശങ്കപ്പെടുന്നവർക്ക് ബദൽ സൗകര്യം ഇന്ത്യൻ റെയിൽവെ ഒരുക്കുന്നുണ്ട്.
ടിക്കറ്റിന് പകർപ്പ് ലഭിക്കും
നഷ്‌ടപ്പെട്ട, കീറിപ്പോയ ട്രെയിൻ ടിക്കറ്റുകളുടെ തനിപ്പകർപ്പ് ടിക്കറ്റ് ഉടമയ്ക്ക് റെയിൽവെ നൽകും. ഇതിനായി നിശ്ചിത ചാർജും റെയിൽവെ ഈടാക്കുന്നുണ്ട്. യാത്രക്കാർ റെയിൽവേ സ്റ്റേഷനുകളിലെ പാസഞ്ചർ റിസർവേഷൻ സിസ്റ്റം (പിആർഎസ്) കൗണ്ടറിലെ ഉദ്യോഗസ്ഥരെ ബന്ധപ്പെട്ട് ടിക്കറ്റിനെ പകർക്ക് നേടിയെടുക്കാം. ടിക്കറ്റിന്റെ പകർപ്പ് ലഭിക്കാൻ യാത്രക്കാർക്ക് സ്റ്റേഷൻ മാസ്റ്ററുമായി ബന്ധപ്പെടാം.

ചാർട്ട് തയ്യാറാക്കുന്നതിന് മുൻപ്
ചാർട്ട് തയ്യാറാക്കുന്നതിന് മുൻപ് കൺഫേം ചെയ്ത യാത്ര ടിക്കറ്റ് നഷ്ടപ്പെട്ടാൽ കീറിപ്പോവുകയോ ചെയ്താൽ യാത്രക്കാരനിൽ നിന്ന് നിശ്ചിത ചാർജ് ഈടാക്കി സ്റ്റേഷൻ മാസ്റ്റർ യഥാർത്ഥ ടിക്കറ്റിന് പകരമായി ഡ്യൂപ്ലിക്കേറ്റ് ടിക്കറ്റ് നൽകും. ആർഎസി ടിക്കറ്റുള്ള യാത്രക്കാർക്കും ഇത് ബാധകമാണ്.
അതേസമയം, റിസർവേഷൻ ചാർട്ട് തയ്യാറാക്കിയതിന് ശേഷമാണ് യാത്രക്കാരൻ ടിക്കറ്റ് നഷ്ടപ്പെട്ട കാര്യം മനസിലാക്കുന്നതെങ്കിൽ ഉയർന്ന ചെലവ് വരും. ഈ സാഹചര്യത്തിൽ മൊത്തം യാത്രാക്കൂലിയുടെ 50 ശതമാനം ഈടാക്കിയാണ് ഡ്യൂപ്ലിക്കേറ്റ് ടിക്കറ്റ് നൽകുക. ആർഎസി ടിക്കറ്റ് ഉടമകളാണെങ്കിൽ ചാർട്ട് തയ്യാറാക്കിയ ശേഷ ഈ സൗകര്യം ലഭിക്കില്ല.
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
വെയിറ്റിംഗ് ലിസ്റ്റിലെ ടിക്കറ്റുകളാണ് നഷ്‌ടപ്പെട്ടതെങ്കിൽ ടിക്കറ്റിന്റെ പകർപ്പ് ലഭിക്കില്ല. റിസർവേഷൻ ചാർട്ട് തയ്യാറാക്കിയതിന് ശേഷം ആർഎസി (റിസർവേഷൻ എഗെയ്ൻസ്റ്റ് ക്യാൻസലേഷൻ) ടിക്കറ്റ് ഉടമകൾക്ക് ഡ്യൂപ്ലിക്കേറ്റ് ടിക്കറ്റുകൾ നൽകും. ഇവിടെ മൊത്തം യാത്രാ നിരക്കിന്റെ 25 ശതമാനം ചാർജ് ഈടാക്കും.
ഡ്യൂപ്ലിക്കേറ്റ് ടിക്കറ്റ് ഇഷ്യൂ ചെയ്തതിന് ശേഷം നഷ്‌ടപ്പെട്ട ടിക്കറ്റ് തിരികെ ലഭിച്ചാൽ ഡ്യൂപ്ലിക്കേറ്റ് ടിക്കറ്റിന് ഈടാക്കിയ പണം തിരികെ ലഭിക്കും. ട്രെയിൻ പുറപ്പെടുന്നതിന് മുൻപ് യഥാർഥ ടിക്കറ്റ് ഡ്യൂപ്ലിക്കേറ്റ് ടിക്കറ്റ് സഹിതം ഹാജരാക്കിയാൽ മാത്രമാണ് ഡ്യൂപ്ലിക്കേറ്റ് ടിക്കറ്റ് നൽകുന്നതിന് ഈടാക്കുന്ന ചാർജുകൾ റീഫണ്ട് ലഭിക്കുക.
ചാർജുകൾ
റിസർവേഷൻ ചാർട്ട് തയ്യാറാക്കുന്നതിന് മുൻപ് ടിക്കറ്റ് പകർപ്പെടുക്കുന്നതിന് ഈടാക്കുന്ന ചാർജ് നോക്കാം. സെക്കൻഡ് ക്ലാസം, സ്ലീപ്പർ ക്ലാസ് യാത്രക്കാർക്ക് 50 രൂപയും അതിന് മുകളിലുള്ള ക്ലാസുകൾക്കും 100 രൂപയുമാണ് ചാർജായി ഇന്ത്യൻ റെയിൽവേ ഈടാക്കുന്നത്. കൺഫേം ടിക്കറ്റിനും ആർഎസി ടിക്കറ്റിനും ഈ നിരക്ക് ബാധകമാകും.
ടിക്കറ്റ് മറ്റൊരാളിലേക്ക് മാറ്റാം
എന്തെങ്കിലും കാരണത്താൽ ടിക്കറ്റ് ബുക്ക് ചെയ്ത വ്യക്തിക്ക് യാത്ര ചെയ്യാൻ സധിക്കുന്നില്ലെങ്കിൽ ടിക്കറ്റ് ഒരു കുടുംബാംഗത്തിന് കൈമാറി ടിക്കറ്റിനായി ചെലവഴിച്ച പണം ലാഭിക്കാൻ സാധിക്കും. ടിക്കറ്റ് കൈമാറാൻ സാധിക്കുന്നത് കുടുംബാംഗത്തിന് മാത്രമാണ്. ടിക്കറ്റ് ആരുടെ പേരിലാണോ, അദ്ദേഹത്തിന്റെ അച്ഛൻ, അമ്മ, സഹോദരി, സഹോദരൻ, മകൾ, മകൻ, ഭർത്താവ് അല്ലെങ്കിൽ ഭാര്യ എന്നിവരുടെ പേരിലേക്ക് ടിക്കറ്റ് കൈമാറാം.
ടിക്കറ്റ് കൈമാറണമെങ്കിൽ ട്രെയിൻ പുറപ്പെടുന്നതിന് 24 മണിക്കൂർ മുൻപ് യാത്രക്കാർ ആവശ്യമായ അപേക്ഷ നൽകേണ്ടതാണ്. ട്രെയിൻ പുറപ്പെടുന്ന ദിവസത്തിന് 24 മണിക്കൂർ മുൻപാണ് അപേക്ഷ സമർപ്പിക്കേണ്ടത്. ദീർഘദൂര തീവണ്ടികളാണെങ്കിൽ യാത്ര ദിവസവും തീവണ്ടി പുറപ്പെടുന്ന ദിവസവും വ്യത്യസ്തമായിരിക്കും എന്ന കാര്യം ശ്രദ്ധിക്കാം.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ മാറ്റമില്ല, വെള്ളിക്ക് വൻ കുതിപ്പ്; സെപ്റ്റംബർ 7-ലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; നിക്ഷേപകർക്ക് നേട്ടമോ? അറിയേണ്ടതെല്ലാം

ബംഗളൂരു-മംഗളൂരു വന്ദേ ഭാരത്: ട്രയൽ റൺ വൻ വിജയം, ഇനി യാത്ര എളുപ്പം; അറിയേണ്ടതെല്ലാം



Click it and Unblock the Notifications
