വിദേശ ധനകാര്യ സ്ഥാപനങ്ങള്‍ക്ക് (എഫ്ഐഐ) വലിയ അളവില്‍ സ്വകാര്യ ബാങ്കിംഗ് ഓഹരികളില്‍ നിക്ഷേപമുണ്ട്. അതുകൊണ്ട് തന്നെ വിദേശ നിക്ഷേപകര്‍ തുടര്‍ച്ചയായി വില്‍പ്പന നടത്തുമ്പോള്‍ ഈ മേഖലയിലെ ഓഹരികളിലും പ്രതികൂല സ്വാധിനം ഉണ്ടാകുന്നത് സ്വാഭാവികമായിരിക്കുമല്ലോ. കഴിഞ്ഞ വര്‍ഷം അവസാന രണ്ടു മാസങ്ങളില്‍ മാത്രം വിദേശ നിക്ഷേപകര്‍ 70,000 കോടി രൂപയിലേറെയാണ് വില്‍പ്പന നടത്തിയത്. ഇത് ഓഹരികളിലെ തിരുത്തലിനു വഴിതെളിക്കുകയും വില ആകര്‍ഷക നിലവാരത്തിലേക്കെത്തിക്കുകയും ചെയ്തതിന്റെ പശ്ചാത്തലത്തില്‍ രണ്ടു വന്‍കിട സ്വകാര്യ ബാങ്കുകളെ നിക്ഷേപത്തിനായി നിര്‍ദേശിച്ച് പ്രമുഖ റീട്ടെയില്‍ ബ്രോക്കറേജ് സ്ഥാപനമായ ഐഐഎഫ്എല്‍ രംഗത്തെത്തി.
എന്തുകൊണ്ട് ?
എഫ്ഐഐയുടെ കാര്യമായ തോതിലുള്ള വില്‍പ്പന കൊണ്ടുതന്നെ മിക്ക ബാങ്ക് ഓഹരികളിലും 15 മുതല്‍ 40 ശതമാനത്തലധികം വില താഴ്ന്ന് ആകര്‍ഷകമായ നിലവാരത്തിലേക്ക് എത്തിക്കഴിഞ്ഞു. കൂടാതെ വിവിധ സാമ്പത്തിക സൂചകങ്ങളും രാജ്യത്തിന്റെ സമ്പദ്ഘടന തിരിച്ചു വരവിന്റെ പാതയിലാണെന്നാണ് വ്യക്തമാക്കുന്നത്. സമ്പദ് ഘടന ശക്തിപ്പെടുന്നതിന്റെ ഏറ്റവും വലിയ ഗുണഭോക്താക്കളിലൊന്നും ബാങ്കിംഗ് മേഖലയാണ്. ഈയൊരു പശ്ചാത്തലത്തില്‍ അടിസ്ഥാനപരമായി മികച്ചു നില്ക്കുന്ന ഓഹരികള്‍ കണ്ടെത്തി നിക്ഷേപിക്കുന്നത് ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഗുണം ചെയ്യുമെന്നാണ് ഐഐഎഫ്എല്ലിന്റെ പുതിയ റിസര്‍ച്ച് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിരിക്കുന്നത്.
ആക്സിസ് ബാങ്ക്
രാജ്യത്തെ മുന്‍നിര സ്വകാര്യ ഇന്ത്യന്‍ ബാങ്കാണ് ആക്സിസ് ബാങ്ക് ലിമിറ്റഡ്. രാജ്യത്തെ ആദ്യ പുതുതലമുറ ബാങ്കുകളിലൊന്നായിരുന്നു. പൊതു മേഖലയിലുള്ള ഇന്‍ഷുറന്‍സ് കമ്പനികളുടെ സംയുക്ത പങ്കാളിത്തത്തോടെ 1994-ല്‍ മുംബൈ ആസ്ഥാനമായി യു.ടി.ഐ ബാങ്ക് എന്ന പേരിലാണ് തുടക്കം. പിന്നീട് പടിപടിയായി ഇവര്‍ ഓഹരി പങ്കാളിത്തം കുറച്ച് സ്വകാര്യവത്കരിക്കുകയായിരുന്നു. 2007-ല്‍ ആക്സിസ് ബാങ്ക് എന്ന് പുനര്‍ നാമകരണം ചെയ്തു. നിലവില്‍ 78,000-ലേറെ ജീവനക്കാരും 4500-ലേറെ ശാഖകളും ബാങ്കിനുണ്ട്. ബാങ്കിംഗ് മേഖലയുമായി ബന്ധപ്പെട്ട എല്ലാത്തരം സേവനങ്ങളും കമ്പനി നല്കുന്നു. ഇപ്പോഴും പൊതുമേഖല ഇന്‍ഷുറന്‍സ് കമ്പനിയായ എല്‍ഐസി, ആക്സിസ് ബാങ്കില്‍ 9.19 ശതമാനത്തോളം ഓഹരി നിക്ഷേപം നിലനിര്‍ത്തിയിട്ടുണ്ട്.
ലക്ഷ്യ വില 970
വെള്ളിയാഴ്ച 679.85 രൂപയിലാണ് ആക്സിസ് ബാങ്കിന്റെ (BSE : 532215; NSE : AXISBANK) ഓഹരികള്‍ ക്ലോസ് ചെയ്തിരിക്കുന്നത്. ഇവിടെ നിന്നും 970 രൂപ ലക്ഷ്യമാക്കി ഓഹരികള്‍ വാങ്ങാമെന്നാണ് ഐഐഎഫ്എല്‍ നിര്‍ദേശിച്ചിരിക്കുന്നത്. ഇതിലൂടെ സമീപ ഭാവിയില്‍ 42 ശതമാനത്തോളം നേട്ടമാണ് ആക്സി ബാങ്ക് ഓാഹരികളില് നിന്നും ബ്രോക്കറേജ് സ്ഥാപനം പ്രവചിക്കുന്നത്. ഇക്കഴിഞ്ഞ ഒക്ടോബര്‍ 25-ന് രേഖപ്പെടുത്തയ 866.90 രൂപയാണ് ഒരു വര്‍ഷ കാലയളവിലെ ഉയര്‍ന്ന വില. കഴിഞ്ഞ ഡിസംബറില്‍ രേഖപ്പെടുത്തിയ 568.40 രൂപയാണ് ഇതേകാലയളവിലെ ഓഹരിയുടെ കുറഞ്ഞ വില.
2) ഐസിഐസിഐ ബാങ്ക്
വിപണി മൂലധനത്തിന്റെ അടിസ്ഥാനത്തില്‍ രാജ്യത്തെ രണ്ടാമത്തെ വലിയ വാണിജ്യ ബാങ്ക് ആണ് മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഐസിഐസിഐ ബാങ്ക് ലിമിറ്റഡ്. വന്‍കിട- ഇടത്തരം കോര്‍പ്പറേറ്റ് ലോണുകള്‍, എംഎസ്എംഇ വിഭാഗം, കാര്‍ഷിക, ചെറുകിട ബിസിനസ് സംരംഭങ്ങള്‍ക്ക് ഉള്‍പ്പെടെ ബാങ്കിംഗ് സേവനങ്ങള്‍ നല്കി വരുന്നു. ബാങ്കിന്റെ ഓഹരികളില്‍ 4.75 ശതമാനവും ആഭ്യന്തര ധനകാര്യ സ്ഥാപനങ്ങളുടെ കൈവശമാണ്. എല്ലാവിധ ബാങ്കിംഗ് സേവനങ്ങളും നല്കുന്ന ബാങ്കിംഗ് സ്ഥാപനത്തിന് 5,200 ലേറെ ശാഖകളും 17 വിദേശ രാജ്യങ്ങളിലും സാന്നിധ്യമുണ്ട്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ വാര്‍ഷിക വരുമാനം 89,162 കോടി രൂപയും അറ്റാദായം 20,220 കോടി രൂപയുമാണ്.
ലക്ഷ്യ വില 949
വെള്ളിയാഴ്ച 740.15 രൂപയിലാണ് ഐസിഐസിഐ ബാങ്കിന്റെ (BSE : 532174, NSE : ICICIBANK) ഓഹരികള്‍ ക്ലോസ് ചെയ്തിരിക്കുന്നത്. ഇവിടെ നിന്നും 949 രൂപ ലക്ഷ്യമാക്കി ഈ ഓഹരികള്‍ വാങ്ങാമെന്നാണ് ഐഐഎഫ്എല്‍ നിര്‍ദേശിച്ചിരിക്കുന്നത്. ഇതിലൂടെ സമീപ ഭാവിയില്‍ 30 ശതമാനത്തോളം നേട്ടമാണ് ഐസിഐസിഐ ബാങ്ക് ഓാഹരികളില് നിന്നും ബ്രോക്കറേജ് സ്ഥാപനം പ്രവചിക്കുന്നത്. കഴിഞ്ഞ ഒരു വര്‍ഷ കാലയളവിലെ ഓഹരികളുടെ ഉയര്‍ന്ന വില നിലവാരം 867 രൂപയും കുറഞ്ഞ വില 488.20 രൂപയുമായാണ് രേഖപ്പെടുത്തിയിട്ടുള്ളത്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം ബ്രോക്കറേജ് സ്ഥാപനം ഐഐഎഫ്എല്‍ സെക്യൂരിറ്റീസ് പുറത്തിറക്കിയ റിപ്പോര്‍ട്ടിനെ അടിസ്ഥാനപ്പെടുത്തിയും പഠനാവശ്യത്തിനും മാത്രമായി നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനത്തില്‍ പറഞ്ഞിരിക്കുന്ന വിവരങ്ങള്‍ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി തയ്യാറാക്കിയിട്ടുള്ളതാണ്. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

നിഫ്റ്റി ഓട്ടോയിൽ കനത്ത ഇടിവ്; ക്രൂഡ് ഓയിൽ വില 100 ഡോളർ കടന്നു, ഓഹരി വിപണിയിൽ ആശങ്ക

റെയിൽവേ വികസനത്തിന് വൻ കുതിപ്പ്; ഈ ഓഹരികളിൽ നിക്ഷേപകർ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻ നേട്ടം

ബേൺസ്റ്റീൻ റിപ്പോർട്ട്: ബിഎസ്ഇ ഓഹരികൾ കൂപ്പുകുത്തുന്നു, എംസിഎക്സിന് കുതിപ്പ്; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

അദാനി പവറിന് കുതിപ്പ്; 250 രൂപ ലക്ഷ്യവിലയുമായി മോട്ടിലാൽ ഓസ്വാൾ, നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

എൻഎസ്ഇയുടെ കർശന നിയന്ത്രണം; എഎസ്എം പട്ടികയിൽ പുതിയ ഓഹരികൾ, നിങ്ങളുടെ കൈവശമുണ്ടോ ഈ സ്റ്റോക്കുകൾ?

റെയിൽവേ ഓഹരികളിൽ തിങ്കളാഴ്ച വൻ കുതിപ്പ്? ശ്രദ്ധിക്കേണ്ട പ്രധാന പി.എസ്.യു ഓഹരികൾ ഇവയാണ്

ഐആർസിടിസി പുതിയ ടെൻഡറുകൾ: ഓഹരി വിപണിയിൽ ഇന്ന് വൻ മാറ്റത്തിന് സാധ്യത?

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

903 കോടിയുടെ വമ്പൻ കരാർ; ആർവിഎൻഎൽ ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുന്നു?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: പണം നഷ്ടപ്പെടാതിരിക്കാൻ ട്രേഡിംഗിന് മുൻപ് ഈ 3 കാര്യങ്ങൾ പരിശോധിക്കൂ!



Click it and Unblock the Notifications
