നിങ്ങൾക്ക് പിസ ഇഷ്ടമാണോ? ഡൊമിനോസിൽ നിന്ന് നേരിട്ടോ അല്ലെങ്കിൽ സൊമാറ്റോ, സ്വിഗ്ഗി പോലുള്ള ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകളിലൂടെ ഓർഡർ ചെയ്തിട്ടാണോ പിസ്സ വാങ്ങി കഴിക്കുന്നത്? ഇനി മുതൽ ഇത്തരത്തിൽ വാങ്ങുമ്പോൾ നികുതി മാറ്റങ്ങൾ ഉണ്ടായിരിക്കും. അതെ, സെപ്റ്റംബർ 22 മുതൽ പ്രാബല്യത്തിൽ വരുന്ന ജിഎസ്ടി 2.0 ഭക്ഷ്യ വിതരണ മേഖലയിലും വലിയ മാറ്റം വരുത്തും.
നേരിട്ടുള്ള ഓർഡറുകൾക്ക് കുറഞ്ഞ നികുതി
പുതിയ നിയമം അനുസരിച്ച് ഭക്ഷണം ഓർഡർ ചെയ്യുന്നതിനെല്ലാം നികുതിയിൽ പരിഷ്കരണം വരുത്തു. ഇത് പ്രകാരം ഒരു ഉപഭോക്താവ് നേരിട്ട് ഒരു റസ്റ്റോറന്റിൽ നിന്ന് ഭക്ഷണം ഓർഡർ ചെയ്താൽ, ഭക്ഷണത്തിന്റെ വിലയിൽ 5% ജിഎസ്ടി മാത്രമേ നൽകേണ്ടതുള്ളൂ. പക്ഷേ, സൊമാറ്റോ അല്ലെങ്കിൽ സ്വിഗ്ഗി വഴി ഓർഡർ ചെയ്താൽ ഡെലിവറി സേവനങ്ങളിൽ 18% അധിക ജിഎസ്ടി ഈടാക്കും. ഇതിനാൽ റസ്റ്റോറന്റ് ആപ്പ്, വെബ്‌സൈറ്റ് അല്ലെങ്കിൽ ഫോൺ വഴി നേരിട്ട് ഓർഡർ ചെയ്യുവാനുള്ള പ്രവണത വർദ്ധിക്കും.
സൊമാറ്റോ, സ്വിഗ്ഗി എന്നിവ വഴിയുള്ള ഓർഡറുകൾക്ക് ഡെലിവറി ചാർജുകളിൽ 18 ശതമാനം ജിഎസ്ടി അടക്കാൻ താത്പര്യമില്ലെങ്കിൽ നിങ്ങൾക്ക് റെസ്റ്റോറന്റുകളിൽ നിന്ന് അവരുടെ ആപ്പുകൾ വഴിയോ നേരിട്ട് ഫോൺ കോൾ വഴിയോ ഓർഡർ ചെയ്യാം. ഇങ്ങനെ ബുക്ക് ചെയ്യുന്നതിനാൽ കുറഞ്ഞ നികുതി മാത്രമേ നൽകേണ്ടി വരുന്നുള്ളൂ. പക്ഷേ ഈ നികുതി പരിഷ്കരണം വലിയ തോതിൽ ബാധിക്കാൻ പോകുന്നത് തേർഡ് പാർട്ടി ആപ്പുകൾക്കാണ്. പ്രത്യേകിച്ചും സൊമാറ്റോ, സ്വിഗ്ഗി പോലുള്ള ആപ്പുകൾക്കായിരിക്കും.

വിതരണ കമ്പനികളുടെ ആശങ്കകൾ
- 18% ജിഎസ്ടി കാരണം പ്രതിവർഷം 200 കോടിയിലധികം രൂപ നഷ്ടമുണ്ടാകുമെന്ന് വിതരണ കമ്പനികൾ പറയുന്നു.
- ഡെലിവറി ചാർജുകളിൽ വർദ്ധനവ്
- ഉപഭോക്താക്കൾക്ക് അധിക ചിലവ്
- വിതരണക്കാരുടെ വരുമാനത്തിൽ തിരിച്ചടി.
ജിഎസ്ടി: വരുമാന നഷ്ടത്തെ തള്ളി കേന്ദ്രം, കാരണം പറഞ്ഞ് റവന്യൂ സെക്രട്ടറി അരവിന്ദ് ശ്രീവാസ്തവ
നാഷണൽ റെസ്റ്റോറന്റ്സ് അസോസിയേഷൻ ഓഫ് ഇന്ത്യ (NRAI) #logout കാമ്പയിൻ
2019-ലാണ് ഈ കാമ്പെയ്‌ൻ ആരംഭിച്ചത്. സൊമാറ്റോ, സ്വിഗ്ഗി പോലുള്ള ഓൺലൈൻ ഫുഡ് ഓർഡറിംഗ്, അഗ്രഗേറ്റർ കമ്പനികൾ വാഗ്ദാനം ചെയ്യുന്ന വലിയ കിഴിവുകൾക്കുള്ള മറുപടിയാണ് ഈ കാമ്പയിൻ. ഫുഡ് ഡെലിവറി കമ്പനികൾ വിശ്വാസവിരുദ്ധ നടപടികൾ സ്വീകരിക്കുന്നുവെന്നും റെസ്റ്റോറന്റ് ഉടമകൾ ആരോപിച്ചിരുന്നു. ജിഎസ്ടി കൗൺസിൽ കഴിഞ്ഞയാഴ്ച നടന്ന 56-ാമത് യോഗത്തിൽ ഡെലിവറി സേവനങ്ങൾക്ക് ബാധകമായ ജിഎസ്ടി നിരക്കിനെക്കുറിച്ച് വ്യക്തത വരുത്തി.
രണ്ട് രീതിയിൽ ഭക്ഷണം വിതരണം ചെയ്യാം
ഇലക്ട്രോണിക് കൊമേഴ്‌സ് ഓപ്പറേറ്റർമാർ (ECO) വഴിയുള്ള ഭക്ഷണ വിതരണം രണ്ട് ഭാഗങ്ങളായി തിരിച്ചിരിക്കുന്നു. റെസ്റ്റോറന്റ് സേവനങ്ങൾ, ഡെലിവറി സേവനങ്ങൾ എന്നിങ്ങനെയാണ് രണ്ട് ഭാഗങ്ങൾ. ഇലക്ട്രോണിക് കൊമേഴ്‌സ് ഓപ്പറേറ്റർമാർ വഴി വിതരണം ചെയ്യുന്ന റെസ്റ്റോറന്റ് സേവനങ്ങൾ നിലവിൽ 5 ശതമാനം ജിഎസ്ടിക്ക് വിധേയമാണ്. എന്നാൽ റെസ്റ്റോറന്റ് സേവനങ്ങളുമായി ബന്ധപ്പെട്ട് ഡെലിവറി സേവനത്തിന് ജിഎസ്ടി അടയ്ക്കുന്നതിനെ കുറിച്ച് വ്യക്തത അറിയിച്ചിട്ടില്ല.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ മാറ്റമില്ല, വെള്ളിക്ക് വൻ കുതിപ്പ്; സെപ്റ്റംബർ 7-ലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ

ബംഗളൂരു-മംഗളൂരു വന്ദേ ഭാരത്: ട്രയൽ റൺ വൻ വിജയം, ഇനി യാത്ര എളുപ്പം; അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!



Click it and Unblock the Notifications
