ട്രംപിന്റെ ആദ്യപണി ഇന്ത്യക്കിട്ടോ? അനധികൃത കുടിയേറ്റം തടയുമ്പോൾ ഗ്രീൻ വിസ കിട്ടാത്തവർ എന്ത് ചെയ്യും

അനധികൃത കുടിയേറ്റം തടയുമെന്ന വലിയ പ്രഖ്യാപനവുമായിട്ടാണ് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വൈറ്റ് ഹൗസിലേക്ക് വീണ്ടും തിരിച്ചു വരുന്നത്. എന്നാൽ ഇത് ഒരു കോടിയോളം വരുന്ന ഇന്ത്യക്കാർ കിട്ടുള്ള മുട്ടൻ പണിയാണോ എന്നാണ് ഇപ്പോൾ എല്ലാവരും ചർച്ച ചെയ്യുന്നത്. ഇന്ത്യക്കാരെ പ്രത്യേകം ഉദ്ദേശിച്ചുകൊണ്ട് ട്രംപ് നടപ്പാക്കാൻ പോകുന്ന നിയമമല്ല ഇത്, എങ്കിലും ഗ്രീൻ വിസ ഇതുവരെ കിട്ടാത്ത ഒരു ലക്ഷത്തോളം വരുന്ന ഇന്ത്യൻ ജനതയെ ട്രംപിന്റെ ഈ പുതിയ നിയമം ബാധിക്കാൻ സാധ്യതയുണ്ടെന്ന് തന്നെയാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

തൊഴിൽ വിസകൾ, സ്റ്റുഡന്റ് വിസകൾ, ശാശ്വത താമസനയങ്ങൾ എന്നിവയിൽ മാറ്റങ്ങൾ വരുത്തിയാൽ അനവധി ഇന്ത്യക്കാർ വലിയ പ്രശ്നത്തിലേക്ക് പോകും എന്നത് ഉറപ്പാണ്. നിലവിൽ യു എസിൽ താമസിക്കുന്ന ഇന്ത്യക്കാരായ കുടുംബങ്ങൾക്ക് H1B വിസകൾ ആണ് ഉള്ളത്. അല്ലാത്തവർക്ക് ജോലി ചെയ്യാൻ മാത്രം സാധിക്കുന്ന L വിസയും, കുട്ടികൾക്ക് F വിസയുമാണ് ഉള്ളത്. ഇത് ഉപയോഗിച്ചും പുതു അമേരിക്കയിൽ തുടരാമെങ്കിലും, പുതിയ നയപ്രകാരം സിറ്റിസൻഷിപ്പിന് അപേക്ഷിക്കുന്നതിൽ ചില മാറ്റങ്ങൾ വരുമെന്ന് തന്നെയാണ് സൂചന.

ട്രംപിന്റെ ആദ്യപണി ഇന്ത്യക്കിട്ടോ? അനധികൃത കുടിയേറ്റം തടയുമ്പോൾ ഗ്രീൻ വിസ കിട്ടാത്തവർ എന്ത് ചെയ്യും

തൊഴിലവസരങ്ങളുടെ അടിസ്ഥാനത്തിൽ ഗ്രീൻ കാർഡിനായി കഴിഞ്ഞ നിരവധി വർഷങ്ങളായി കാത്തിരിക്കുന്ന ഒരു ദശലക്ഷത്തിലധികം ഇന്ത്യക്കാർ ഭാവിയിൽ ഈ പുതിയ പരിഷ്കാരത്തെ നേരിടേണ്ടിവരും. ഒരു കുടുംബത്തിൽ അമ്മ വിസിറ്റിങ് വിസയിൽ അല്ലെങ്കിൽ H-4 പോലുള്ള താൽക്കാലിക വിസയിൽ യുഎസിലുണ്ടായാൽ, എന്നാൽ അച്ഛൻ ഗ്രീൻ കാർഡുടമയോ യുഎസ് പൗരനോ അല്ലെങ്കിൽ, ആ കുഞ്ഞിന് അമേരിക്കൻ പൗരത്വം ലഭിക്കില്ല എന്നതാണ് പ്രശ്നം.

ഇപ്പോഴുള്ള സാഹചര്യത്തിൽ പൗരത്വമില്ലാത്ത, ഗ്രീൻ കാർഡ് ഉടമകളല്ലാത്ത മാതാപിതാക്കളുള്ള കുട്ടികളുടെ ഭാവി യുഎസ് കോടതികളുടെ കൈകളിൽ ആണ് എന്നതാണ് സത്യം.

ജനുവരി 20, 2025-ന്, യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അനധികൃത കുടിയേറ്റം (birthright citizenship) അവസാനിപ്പിക്കുന്നതിന് ഒരു എക്സിക്യൂട്ടീവ് ഓർഡർ സൈൻ ചെയ്തു. ഈ ഓർഡർ പ്രകാരം, യുഎസിൽ നിയമവിരുദ്ധമായി താമസിക്കുന്നവരുടെ കുട്ടികൾക്ക് ജനനസിദ്ധമായ പൗരത്വം ലഭ്യമാകില്ല. ഇത് 14-ആം ഭേദഗതിയുടെ വ്യാഖ്യാനത്തിൽ മാറ്റം വരുത്തുന്നതായി റിപ്പോർട്ടുകളിൽ പറയുന്നുണ്ട്.

എന്നാൽ ഈ മാറ്റം ഇന്ത്യക്കാരെ നേരിട്ട് ബാധിക്കില്ലെന്നും പഠനങ്ങൾ ഉണ്ട്. കാരണം ഇന്ത്യയിൽ ജനിച്ചവർക്കു യുഎസ് പൗരത്വം ലഭിക്കുന്നതിന്, അവരുടെ മാതാപിതാക്കൾ യുഎസിൽ നിയമപരമായി താമസിക്കുന്നവരായിരിക്കണം. അതിനാൽ, ഈ നിയമം ഇന്ത്യക്കാരുടെ യുഎസ് പൗരത്വ അപേക്ഷകളിൽ നേരിട്ട് മാറ്റങ്ങൾ ഉണ്ടാക്കില്ല.
എങ്കിലും, ഈ മാറ്റം യുഎസിലെ കുടിയേറ്റ നയത്തിൽ കൂടുതൽ കടുപ്പം വരുത്തുന്നതായി കാണപ്പെടുന്നു. ഇത്, ഇന്ത്യക്കാരുടെ യുഎസ് കുടിയേറ്റ സാധ്യതകളെ തകർക്കാനും സാധ്യതയുണ്ട്.

'ഞങ്ങൾ എക്‌സിക്യൂട്ടീവ് ഉത്തരവുകളിൽ ഒപ്പിടാൻ പോകുന്നു. ആദ്യം, ചരിത്രത്തിലെ ഏറ്റവും മോശം ഭരണകൂടങ്ങളിലൊന്നായ മുൻ ഭരണകൂടത്തിൻ്റെ 80 വിനാശകരവും സമൂലമായ എക്‌സിക്യൂട്ടീവ് നടപടികളും ഞാൻ പിൻവലിക്കും, എന്ന് പറഞ്ഞുകൊണ്ട് ട്രംപ് ഒപ്പുവെച്ച 8 എക്സിക്യൂട്ടീവ് ഉത്തരവുകളും ഏറെ പ്രസക്തമാണ്.

ട്രംപ് ഒപ്പുവെച്ച എട്ട് എക്സിക്യൂട്ടീവ് ഉത്തരവുകൾ:

1. ബൈഡൻ കാലഘട്ടത്തിലെ 78 എക്സിക്യൂട്ടീവ് പ്രവർത്തനങ്ങൾ നിർത്തുന്നു

2. ട്രംപ് ഭരണകൂടത്തിന് ഗവൺമെൻ്റിൻ്റെ പൂർണ്ണ നിയന്ത്രണം ലഭിക്കുന്നതുവരെ ബ്യൂറോക്രാറ്റുകൾ നിയന്ത്രണങ്ങൾ പുറപ്പെടുവിക്കുന്നതിൽ നിന്ന് തടയുന്ന ഒരു റെഗുലേറ്ററി മരവിപ്പിക്കൽ

3. സൈന്യവും മറ്റ് ചില അത്യാവശ്യ മേഖലകളും ഒഴികെയുള്ള എല്ലാ ഫെഡറൽ നിയമനങ്ങളും മരവിപ്പിക്കുക

4. ഫെഡറൽ തൊഴിലാളികൾ മുഴുവൻ സമയ ഇൻ-പേഴ്‌സൺ ജോലിയിലേക്ക് മടങ്ങാനുള്ള ഒരു ആവശ്യകത

5. ജീവിതച്ചെലവ് പ്രതിസന്ധി പരിഹരിക്കാൻ എല്ലാ വകുപ്പുകൾക്കും ഏജൻസികൾക്കും ഒരു നിർദ്ദേശം
6. പാരീസ് കാലാവസ്ഥാ ഉടമ്പടിയിൽ നിന്ന് പിൻവാങ്ങൽ

7. അഭിപ്രായസ്വാതന്ത്ര്യം പുനഃസ്ഥാപിക്കുകയും അഭിപ്രായ സ്വാതന്ത്ര്യത്തിൻ്റെ സെൻസർഷിപ്പ് തടയുകയും ചെയ്യുന്ന സർക്കാർ ഉത്തരവ്

8. മുൻ ഭരണകൂടത്തിൻ്റെ രാഷ്ട്രീയ എതിരാളികൾക്കെതിരായ സർക്കാരിൻ്റെ ആയുധവൽക്കരണം അവസാനിപ്പിക്കുക

More From GoodReturns

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X