പ്രമുഖ ടെലിവിഷന്‍ നിര്‍മ്മാതാക്കളായ സാംസങ്, എല്‍ജി, സോണി, ടിസിഎല്‍ എന്നിവരുടെ 21,000 ലാര്‍ജ് സ്ക്രീന്‍ ടെലിവിഷന്‍ സെറ്റുകള്‍ ഇന്ത്യയിലെ വിവിധ തുറമുഖങ്ങളിലായി കുടുങ്ങിക്കിടക്കുകയാണ്. ആവശ്യമായ ഇറക്കുമതി ലൈസന്‍സുകള്‍ ഇവയ്ക്ക് ലഭിക്കാത്തതിനാലാണ് ഇപ്പോള്‍ ഈ സ്ഥിതിവിശേഷം നിലനില്‍ക്കുന്നതെന്ന് ചില വ്യവസായ എക്സിക്യൂട്ടിവുകള്‍ പറയുന്നു. വിപണി വിഹിതം അനുസരിച്ച് രാജ്യത്തെ ഏറ്റവും വലിയ ടെലിവിഷന്‍ ബ്രാന്‍ഡായ സാംസങ് ഇന്ത്യയെ ഈ നീക്കം ബാധിച്ചേക്കാം. കാരണം നിലവില്‍ ഇന്ത്യയില്‍ വില്‍ക്കുന്ന ടെലിവിഷന്‍ സെറ്റുകളില്‍ 35 ശതമാനവും ഇറക്കുമതി ചെയ്യുന്നവയാണ്. ജൂലൈ 30 -ന് ടിവി സെറ്റുകളിലുള്ള ഇറക്കുമതി നിയന്ത്രണങ്ങള്‍ സര്‍ക്കാര്‍ വീണ്ടും അവതരിപ്പിച്ചു.
ആത്മനിര്‍ഭര്‍ ഭാരത് (സ്വാശ്രയ ഇന്ത്യ) പദ്ധതിയുടെ ഭാഗമായി പ്രാദേശിക ഉല്പാദനം വര്‍ധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ 20 വര്‍ഷത്തിനിടെ ഇതാദ്യമായാണ് ഈ കമ്പനികളെ നിയന്ത്രിത പട്ടികയില്‍ ഉള്‍പ്പെടുത്തുന്നത്. ടെലിവിഷനുകള്‍ ഇറക്കുമതി ചെയ്യുന്നതിന് ഉടന്‍ പ്രാബല്യമെന്നോണം കമ്പനികള്‍ ഇറക്കുമതി ലൈസന്‍സ് തേടേണ്ടിവന്നു. സാംസങ്, ടിസിഎല്‍, സോണി തുടങ്ങിയ കമ്പനികള്‍ ലൈസന്‍സിനായി അപേക്ഷിച്ചിട്ടുണ്ടെങ്കിലും അവ എപ്പോള്‍ ലഭിക്കുമെന്നതിനെക്കുറിച്ച് കൂടുതല്‍ വ്യക്തതയില്ലെന്ന് വ്യവസായ എക്സിക്യൂട്ടിവുകള്‍ കൂട്ടിച്ചേര്‍ത്തു. ഉത്സവ സീസണിലെ ബ്രാന്‍ഡുകളുടെ ഇന്‍വെന്ററി ആസൂത്രണത്തെ ഇത് അസ്വസ്ഥമാക്കിയതായി ചില വ്യവസായ എക്സിക്യൂട്ടിവുകള്‍ പറയുന്നു.

അതേസമയം, നിലവിലെ സ്റ്റോക്കുകള്‍ തീര്‍ന്നുപോയതായി ചില്ലറ വ്യാപാരികളും അറിയിച്ചിട്ടുണ്ട്. 55 ഇഞ്ചും അതിനുമുകളിലുള്ളതുമായ സാംസങ്, എല്‍ജി, സോണി സെറ്റുകളുടെ ലഭ്യതയെക്കുറിച്ച് വ്യക്തതയില്ലെന്ന് മുംബൈയിലെയും ന്യൂഡല്‍ഹിയിലെയും പ്രമുഖ ഇലക്ട്രോണിക്സ് റീട്ടെയില്‍ ശൃംഖലയായ വിജയ് സെയില്‍സിലെ ഡയറക്ടര്‍ നിലേഷ് ഗുപ്ത പറയുന്നു. ഇതിനുപുറമെ, ആഗോള പാനലുകളുടെ കുറവ് 32-43 ഇഞ്ച് ടെലിവിഷന്‍ സെറ്റുകളെയും ബാധിച്ചിട്ടുണ്ട്. വ്യവസായത്തിലെ കണക്കുകള്‍ അനുസരിച്ച്, ഒരു ലക്ഷം രൂപ വിലയുള്ള 55 ഇഞ്ച് പ്ലസ് ടിവി സെറ്റുകള്‍ 25,000 കോടി രൂപയുടെ വ്യാപാരമാണ് രാജ്യത്ത് നടത്തുന്നത്, അതായത് വിപണിയിലെ 15-20 ശതമാനത്തോളം. വന്‍കിട കമ്പനികള്‍ കൂടുതലും ഈ യൂണിറ്റുകളാണ് ഇറക്കുമതി ചെയ്യുന്നത്, ബാക്കിയുള്ളവ പ്രാദേശികമായി നിര്‍മ്മിക്കുന്നു. കൂടാതെ, ചില ചെറിയ, ഓണ്‍ലൈന്‍ ഫോക്കസ് ബ്രാന്‍ഡുകളും ചൈനീസ് കമ്പനികളും അവരുടെ മുഴുവന്‍ പോര്‍ട്ട്ഫോളിയോയും വിപണിയില്‍ ഇറക്കുമതി ചെയ്യുന്നുണ്ട്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
