ദുബായിൽ നിന്ന് സ്വർണം വാങ്ങുന്നവരുണ്ടോ? ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ ദുബായിൽ സ്വർണത്തിന് വില കുറവാണെന്ന് പൊതുവേ പറയുന്നുണ്ട്. അത് സത്യമാണ്. അതിനാലാണ് ദുബായിൽ നിന്നും ആളുകൾ സ്വർണം വാങ്ങിക്കൂട്ടുന്നതും. ഇന്ത്യയിൽ സ്വർണത്തിന് ഡിമാൻഡ് കൂടുതലാണ്. അതിനാൽ വിലയും കുതിക്കുന്നു.
വിവാഹം പോലുള്ള സാംസ്കാരിക ആവശ്യങ്ങൾക്കും പരമ്പരാഗത ചടങ്ങുകൾക്കും ഇന്ത്യക്കാർ വൻതോതിൽ സ്വർണം വാങ്ങുന്നുണ്ട്. അതിനാൽ തന്നെ സ്വർണത്തിൻ്റെ വില കുറയുന്നതിനായി ആളുകൾ കാത്തിരിക്കുന്നു.
ദുബായിൽ നിന്ന് സ്വർണം കള്ളക്കടത്തിലൂടെ ഇന്ത്യയിൽ വ്യാപകമായി ആളുകൾ എത്തിക്കുന്നുണ്ട്. ഇത് വർഷങ്ങളായി വാർത്തകളിലൂടെ കേൾക്കുന്നതാണ്. ഈ വിലയിലെ വ്യത്യാസമാണ് ആളുകളെ ഇത്തരം തെറ്റായ പ്രവൃത്തിയിലേക്ക് നയിക്കുന്നത്. സത്യത്തിൽ കസ്റ്റംസ് തീരുവ അടയ്ക്കാതെ ദുബായിൽ നിന്ന് ഇന്ത്യയിലേക്ക് നിയമപരമായി എത്ര പവൻ വരെ സ്വർണം കൊണ്ടുവരാൻ സാധിക്കും. ഇത് വലിയൊരു ചോദ്യ ചിന്ഹമാണ്.
ദുബായിൽ നിന്ന് ഇന്ത്യക്കാർക്ക് എത്ര സ്വർണം കൊണ്ടുവരാൻ കഴിയും?
കേന്ദ്ര പരോക്ഷ നികുതി, കസ്റ്റംസ് പ്രകാരം ഡ്യൂട്ടി അടച്ചതിന് ശേഷം ആറ് മാസത്തിൽ കൂടുതൽ ദുബായിൽ തങ്ങിയാൽ ഇന്ത്യക്കാർക്ക് ഒരു കിലോ വരെ സ്വർണം ബാഗേജിൽ കൊണ്ടുവരാം. സ്വർണം ഏത് രൂപത്തിൽ കൊണ്ടു വരണമെന്നതും പ്രത്യേകിച്ച് പറയുന്നുണ്ട്. അതായത് ദുബായിൽ നിന്ന് സ്വർണ നാണയങ്ങളുടേയും സ്വർണക്കട്ടികളുടേയും രൂപത്തിൽ ഇന്ത്യക്കാർക്ക് കൊണ്ടുവരാൻ അനുവാദമുണ്ട്.
അനുവദനീയമായ പരിധിക്ക് മുകളിൽ സ്വർണം കൈവശം വയ്ക്കുന്ന ഇന്ത്യക്കാർ അവരുടെ "ഡ്യൂട്ടിബിൾ" സ്വർണം ഡിക്ലയർ ചെയ്യുകയും റെഡ് ചാനലിലൂടെ നിയമസാധുത ഉറപ്പാക്കുകയും വേണം.

കസ്റ്റംസ് തീരുവ അടക്കാതെ കൊണ്ടു വരാവുന്ന സ്വർണത്തിൻ്റെ പരിധി എന്താണ്?
- ദുബായിൽ നിന്ന് ഇന്ത്യയിലേക്ക് വരുന്ന പുരുഷന്മാർക്ക് 50,000 രൂപയിൽ കൂടാത്ത 20 ഗ്രാം സ്വർണം, സ്വർണ്ണക്കട്ടികളായും സ്വർണ നാണയങ്ങളായും യാതൊരു കസ്റ്റംസ് തീരുവയും നൽകാതെ കൊണ്ടുവരാം.
- ദുബായിൽ നിന്ന് ഇന്ത്യയിലേക്ക് വരുന്ന സ്ത്രീകൾക്ക് ഒരു ലക്ഷം രൂപയിൽ കവിയാത്ത 40 ഗ്രാം സ്വർണം ആഭരണങ്ങളായോ, സ്വർണ്ണക്കട്ടികളായോ, വ്യക്തിഗത ഉപയോഗത്തിനായി സ്വർണ നാണയങ്ങളായോ യാതൊരു കസ്റ്റംസ് തീരുവയും ഈടാക്കാതെ കൊണ്ടുവരാം.
- ദുബായിൽ നിന്ന് ഇന്ത്യയിലേക്ക് വരുന്ന 15 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് 40 ഗ്രാമിൽ കവിയാതെ സ്വർണം ആഭരണങ്ങളായോ സമ്മാനങ്ങളായോ കൊണ്ടുവരാം.
- സ്വർണം കൊണ്ടുപോകുന്ന എല്ലാ യാത്രക്കാരും കസ്റ്റംസ് ഉദ്യോഗസ്ഥരുടെ പരിശോധനയ്ക്കായി വാങ്ങിയ സ്വർണത്തിന്റെ ശരിയായ രേഖകൾ കൈവശം വയ്ക്കണം.
- കുട്ടികളെ സംബന്ധിച്ചിടത്തോളം, കൂടെ യാത്ര ചെയ്യുന്ന മുതിർന്നവരുമായുള്ള ബന്ധത്തിന്റെ തിരിച്ചറിയൽ രേഖ കൈവശം ഉണ്ടായിരിക്കണം.
ട്രംപിൻ്റെ താരിഫ് നയം സ്വർണത്തിന് അനുകൂലം; ഇന്നും സ്വർണ വില കുതിക്കുന്നു, വാങ്ങാൻ എത്ര നൽകണം?
പരിധി കവിഞ്ഞ സ്വർണത്തിന് കസ്റ്റംസ് ഡ്യൂട്ടി നിരക്ക് എത്രയാണ്?
പുരുഷന്മാർക്ക്:
- 20 ഗ്രാമിൽ കൂടുതലും 50 ഗ്രാം വരെ വരെയും സ്വർണം കൊണ്ടുവരുമ്പോൾ - 3 ശതമാനം കസ്റ്റംസ് തീരുവ ബാധകമാണ്.
- 50 ഗ്രാം മുതൽ 100 ഗ്രാം വരെ സ്വർണം കൊണ്ടുവരുമ്പോൾ - 6 ശതമാനം കസ്റ്റംസ് തീരുവ ബാധകമാണ്.
- 100 ഗ്രാമിൽ കൂടുതൽ ഭാരമുള്ള സ്വർണത്തിന് - 10 ശതമാനം കസ്റ്റംസ് തീരുവ ബാധകമാണ്.
സ്ത്രീകൾക്കും കുട്ടികൾക്കും:
- 40 ഗ്രാമിൽ കൂടുതലും 100 ഗ്രാം വരെയും ഭാരമുള്ള സ്വർണത്തിന് - 3 ശതമാനം കസ്റ്റംസ് തീരുവ ബാധകമാണ്.
- 100-200 ഗ്രാം വരെയുള്ള സ്വർണത്തിന് - 6 ശതമാനം കസ്റ്റംസ് തീരുവ ബാധകമാണ്.
- 200 ഗ്രാമിൽ കൂടുതൽ തൂക്കമുള്ള സ്വർണത്തിന് 10 ശതമാനം കസ്റ്റംസ് തീരുവ ബാധകമാണ്.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications