ദില്ലി; ചൈന പോലുള്ള രാജ്യങ്ങളിൽ നിന്നുള്ള ഇറക്കുമതിക്ക് ആഭ്യന്തര വ്യവസായങ്ങൾ സ്വദേശി ബദലുകൾ കണ്ടെത്തണമെന്ന് ഗതാഗത മന്ത്രി നിതിൻ ഗഡ്ഗരി. ഇന്ത്യയെ "ആത്മനിർഭർ" ആക്കുന്നതിന്, രാജ്യത്തിന്റെ മൊത്ത ആഭ്യന്തര ഉൽപാദനത്തിൽ (ജിഡിപി) ഉൽപാദന മേഖലയുടെ വിഹിതം നിലവിലെ 22-26 ശതമാനത്തിൽ നിന്ന് 30 ശതമാനമായി ഉയർത്തേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു. ഫെഡറേഷൻ ഓഫ് ഇന്ത്യൻ ചേമ്പേഴ്‌സ് ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രിയുടെ (ഫിസി) വാർഷിക യോഗത്തിൽ സംസാരിക്കുകായിരുന്നു അദ്ദേഹം.

ജിഡിപിയുടെ 25 ശതമാനത്തിലധികം കാർഷിക മേഖലയ്ക്ക് ആവശ്യമാണ്. നിലവിൽ ഇത് 14-16 ശതമാനമാണ്.ഞാൻ ഒരു ബിസിനസുകാരനോ ബിസിനസ്സ് വിദഗ്ധനോ അല്ല, ഇലക്ട്രിക് കാറുകൾ, ഇ-ബൈക്കുകൾ, ഇലക്ട്രിക് ഓട്ടോറിക്ഷകൾ, ഇലക്ട്രിക് ട്രക്കുകൾ എന്നിവയ്ക്ക് വലിയ സാധ്യതകൾ നമ്മുടെ രാജ്യത്ത് ഉണ്ട്.മാഗ്നറ്റുകൾ, ലിഥിയം അയൺ ബാറ്ററികൾ തുടങ്ങി ഇറക്കുമതി ചെയ്യുന്ന വസ്തുക്കൾ ആഭ്യന്തരമായി ഉൽപാദിപ്പിക്കുന്നത് പരിശോധിക്കണമെന്നും മന്ത്രി പറഞ്ഞു.
ഇറക്കുമതി ചെയ്യുന്നതെന്തായാലും ഗുണനിലവാരത്തിലും വിലയിലും വിട്ടുവീഴ്ച ചെയ്യാതെ രാജ്യത്തെ സ്വദേശി ബദൽ കണ്ടെത്തണം. അതാണ് ആത്മനിർഭർ ഭാരത്തിന്റെ പ്രധാന ദൗത്യം, "അദ്ദേഹം പറഞ്ഞു.നിരവധി മേഖലകളിൽ ഇതിന് സാധ്യത ഉണ്ട്.രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയെ ശക്തമാക്കുന്നതിന് ഇറക്കുമതി കുറയ്ക്കുകയും കയറ്റുമതി വർദ്ധിപ്പിക്കുകയും ചെയ്യേണ്ടതുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
നമ്മുടെ വളർച്ചാ നിരക്ക് വർദ്ധിപ്പിക്കാനും ഉൽപാദന മേഖലയുടെ ജിഡിപിയിലെ പങ്ക് 22 ൽ നിന്ന് 30 ശതമാനമായി ഉയർത്താനും കഴിയും.ഇതിനുള്ള നൂതന സാങ്കേതികവിദ്യകൾക്കായി ഗവേഷണ സ്ഥാപനങ്ങൾ തയ്യാറാക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

റെയിൽടെൽ എജിഎം ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ നാളെ കനത്ത ഗതാഗത നിയന്ത്രണം; യാത്രക്കാർ ശ്രദ്ധിക്കുക!

ഓണയാത്രയ്ക്ക് മുൻപ് അറിയാം; കേരളത്തിലെ ഇന്നത്തെ പെട്രോൾ, ഡീസൽ വില വിവരങ്ങൾ ഇതാ!



Click it and Unblock the Notifications