ബേസിക് ശമ്പളത്തിന്റെ 12 ശതമാനവും ഡിയര്‍നെസ് അലവന്സുമാണ് തൊഴില്‍ദാതാവ് നിങ്ങളുടെ പ്രോവിഡന്റെ ഫണ്ടിലേക്കുള്ള വിഹിതമായി നല്‍കുന്നത്. 2020 ബജറ്റില്‍ ധനമന്ത്രി നിര്‍മ്മല സീതാരാമന് അവതരിപ്പിച്ച പുതിയ നികുതി വ്യവസ്ഥയാണ് നിങ്ങള്‍ സ്വീകരിക്കുന്നതെങ്കില്‍, വകുപ്പ് 80C പോലെയുള്ള പ്രധാന ഇളവുകള്‍ക്ക് നിങ്ങള്‍ അര്‍ഹരാണ്. ആകെ ഏഴ് നികുതി സ്ലാബുകളാണ് 2020 ബജറ്റില്‍ അവതരിപ്പിച്ച പുത്തന്‍ നികുതി വ്യവസ്ഥയിലുള്ളത്.

2.5 ലക്ഷം രൂപവരെ വാര്‍ഷിക വരുമാനമുള്ളവര്‍ക്ക് നികുതിയില്ല; വാര്‍ഷിക വരുമാനം 2.5 ലക്ഷത്തിനും 5 ലക്ഷം രൂപയ്ക്കും ഇടയിലുള്ളവര്‍ക്ക് 5 ശതമാനം നികുതി; 5 ലക്ഷം രൂപ മുതല്‍ 7.5 ലക്ഷം രൂപവരെ 10 ശതമാനം; 7.5 ലക്ഷം രൂപ മുതല്‍ 10 ലക്ഷം രൂപവരെയുള്ള വരുമാനത്തിന് 15 ശതമാനം നികുതി; 10 ലക്ഷം തൊട്ട് 12.5 ലക്ഷം രൂപവരെയുള്ള വരുമാനമുള്ളവര്‍ക്ക് 20 ശതമാനം; 12.5 ലക്ഷം രൂപ മുതല്‍ 15 ലക്ഷം രൂപവരെ വരുമാനമുള്ളവര്‍ക്ക് 25 ശതമാനം; 15 ലക്ഷം രൂപയ്ക്ക് മുകളില്‍ വാര്‍ഷിക വരുമാനമുള്ളവര്‍ക്ക് 30 ശതമാനം, എന്നിങ്ങനെയാണ് ഈ ഏഴ് നികുതി സ്ലാബുകള്‍.
ഇപിഎഫ് വിഹിതം - പഴയ, പുതിയ നികുതി നിരക്കുകള്‍ :
1. നിലവിലെ ആദായനികുതി ചട്ടങ്ങള്‍ പ്രകാരം ജോലിക്കാരന്റെ ഇപിഎഫ് അക്കൗണ്ടിലേക്ക് തൊഴില്‍ദാതാവ് നല്കുന്ന ഇപിഎഫ് വിഹിതം ശമ്പളത്തിന്റെ 12 ശതമാനമാണെങ്കില്‍ ഇത് നികുതിയിളവിന് അര്‍ഹമാണ്. 12 ശതമാനത്തില്‍ കൂടിയാല്‍ ഇത് നികുതി ബാധകമാണ്. ഈ രിതി നിലവിലെ (പഴയ) നികുതി വ്യവസ്ഥയിലും പുതിയ നികുതി വ്യവസ്ഥയിലും ഒരുപോലെ തുടരും.
2. ഇപിഎഫ് അക്കൗണ്ടിലേക്കുള്ള നിങ്ങളുടെ വിഹിതം 12 ശതമാനമാണെങ്കില്‍ ആദായനികുതി നിയമത്തിലേ 80C വകുപ്പ് പ്രകാരമുള്ള ഇളവുകള്‍ക്ക് നിങ്ങള്‍ അര്‍ഹരാണ്. ഇത് പഴയ നികുതി വ്യവസ്ഥയിലാവും ലഭ്യമാവുക. എന്നാല്‍, നിങ്ങള്‍ പുതിയ വ്യവസ്ഥയാണ് സ്വീകരിക്കുന്നതെങ്കില്‍ 80C പ്രകാരമുള്ള ആനുകൂല്യങ്ങള്‍ നിങ്ങള്‍ നേടാന്‍ കഴിയില്ല.
3. 2020 ബജറ്റ് പ്രകാരം ആദായനികുതി നിയമത്തില്‍ വന്ന മാറ്റങ്ങളില്‍ പ്രധാനമായ മറ്റൊന്ന്, നിങ്ങളുടെ എന്‍പിഎസ്, സൂപ്പര്‍ ആനുവേഷന് ഫണ്ട്, ഇപിഎഫ് എന്നിവയിലേക്കുള്ള തൊഴില്‍ദാതാവിന്റെ വാര്‍ഷിക വിഹിതം 7.5 ലക്ഷം രൂപയില്‍ കൂടിയാല്‍ ഇത് നികുതി ബാധകമാവും. ഇത് രണ്ടു നികുതി വ്യവസ്ഥകളിലും ഉണ്ടാവുന്നതാണ്.
ജോലിക്കാരന്റെ എന്‍പിഎസ് അക്കൗണ്ടിലേക്കുള്ള തൊഴില്‍ദാതാവിന്റെ വിഹിതം 80 CCD (2) വകുപ്പ് പ്രകാരം ഇളവുകള്‍ക്ക് അനുവദനീയമാണ്. പുതിയ നികുതി വ്യവസ്ഥ സ്വീകരിക്കുന്നവര്‍ക്ക് മാത്രമെ ഇത്തരം ആനുകൂല്യങ്ങള്‍ ലഭ്യമാവൂ എന്നതും പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. ഇവയ്ക്കുള്ള പരിധിയെന്നത് കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് 14 ശതമാനവും മറ്റുള്ളവര്‍ക്ക് 10 ശതമാനവുമാണ്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
