ദില്ലി: നികുതി ദായകര്‍ക്ക് ഏറെ ആശ്വാസം നല്കി കേന്ദ്ര പ്രത്യക്ഷ നികുതി ബോര്‍ഡിന്റെ തീരുമാനം. ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കന്നതിനുള്ള അവസാന തിയ്യതി നീട്ടി. സപ്തംബര്‍ 30 വരെയാണ് നീട്ടിയത്. കൊറോണ കാലത്തെ പ്രതിസന്ധികള്‍ക്കിടയില്‍ കേന്ദ്ര സര്‍ക്കാര്‍ എടുത്ത തീരുമാനം ഏറെ ആശ്വാസകരമാണ്. രാജ്യത്ത് രണ്ടാം കൊറോണ തരംഗം ആശങ്കയായി തുടരുന്ന പശ്ചാത്തലത്തിലാണ് സര്‍ക്കാര്‍ ഇങ്ങനെ ഒരു തീരുമാനം കൈക്കൊണ്ടത്.

2021-22 അസസ്മെന്റ് വര്‍ഷത്തെ നികുതി റിട്ടേണ്‍ സമര്‍പ്പിക്കുന്നതിനുള്ള അവസാന തിയ്യതി സപ്തംബര്‍ 30ലേക്കാണ് നീട്ടിയത്. നേരത്തെ ഇത് ജൂലൈ 31 ആയിരുന്നു. ഓഡിറ്റ് അസസ്സിങ് ഉള്ളവര്‍ക്ക് നവംബര്‍ 30 വരെ ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കാം. നേരത്തെ ഇത് ഒക്ടോബര്‍ 31 ആയിരുന്നു. ടാക്സ് ഓഡിറ്റ് റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിനുള്ള തിയ്യതി നേരത്തെ സപ്തംബര്‍ 30 ആയിരുന്നു. ഇത് ഒക്ടോബര്‍ 31ലേക്ക് മാറ്റി.
റിവൈസ്ഡ് ഇന്‍കം റിട്ടേണ്‍ സമര്‍പ്പിക്കുന്നതിനുള്ള തിയ്യതി ഡിസംബര്‍ 31ല്‍ നിന്ന് ജനുവരി 31ലേക്ക് നീട്ടിയിട്ടുണ്ട്. കോര്‍പറേറ്റുകള്‍ക്കും മറ്റുമുള്ള എസ്എഫ്ടി സമര്‍പ്പിക്കേണ്ട തിയ്യതി ജൂണ്‍ 30 ആണ്. നേരത്തെ ഇത് മെയ് 31 ആയിരുന്നു. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ നാലാം പാദത്തിലെ ടിഡിഎസ് സമര്‍പ്പിക്കാനുള്ള തിയ്യതി മെയ് 31ല്‍ നിന്ന് ജൂണ്‍ 30ലേക്ക് നീട്ടി. ഫോറം 16 ഇഷ്യു ചെയ്യാനുള്ള അവസാന തിയ്യതി ജൂലൈ 15ലേക്ക് നീട്ടി. നേരത്തെ ജൂണ്‍ 15 ആയിരുന്നു അവസാന തിയ്യതി.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?



Click it and Unblock the Notifications