ദില്ലി: നികുതിദായകർക്ക് ആദായനികുതി റിട്ടേൺ സമർപ്പിക്കുന്നതിനുള്ള നടപടികൾ എളുപ്പമാക്കി ആദായനികുതി വകുപ്പ്. ഇതോടെ നികുതിദായകർക്ക് അവരുടെ അടുത്തുള്ള പോസ്റ്റോഫീസുകളിലെ പൊതു സേവന കേന്ദ്രങ്ങളിൽ ആദായനികുതി റിട്ടേൺസ് (ഐടിആർ) ഫയൽ ചെയ്യാൻ കഴിയും. കൊവിഡ് വ്യാപനത്തിനിടെയാണ് നികുതി ദായകരിൽ പലർക്കും ആശ്വാസം നൽകിക്കൊണ്ട് ആദായനികുതി വകുപ്പിന്റെ പുതിയ പ്രഖ്യാപനം പുറത്തുവന്നിട്ടുള്ളത്. ഇന്ത്യ പോസ്റ്റ് ഇതിനകം തന്നെ പലർക്കും വലിയ ആശ്വാസം നൽകുന്ന വികസനം പ്രഖ്യാപിച്ചു.
ഇന്ത്യാ പോസ്റ്റും ഔദ്യോഗിക ട്വിറ്റർ അക്കൌണ്ട് വഴി ഇക്കാര്യം പ്രഖ്യാപിച്ചിട്ടുണ്ട്, "ഇപ്പോൾ നിങ്ങളുടെ ആദായനികുതി റിട്ടേൺ സമർപ്പിക്കാൻ കൂടുതൽ ദൂരം സഞ്ചരിക്കേണ്ടതില്ലെന്നും നിങ്ങളുടെ അടുത്തുള്ള പോസ്റ്റോഫീസിലെ സിഎസ്‌സി കൗണ്ടറിലെത്തിയാല്‍ എളുപ്പത്തിൽ ആദായനികുതി സേവനങ്ങൾ ലഭ്യമാകുമെന്നും ഇന്ത്യാ പോസ്റ്റ് വ്യക്തമാക്കി.

രാജ്യത്തുടനീളമുള്ള പോസ്റ്റ് ഓഫീസിലെ സിഎസ്‌സി കൗണ്ടറുകൾ, തപാൽ, ബാങ്കിംഗ്, ഇൻഷുറൻസ് സേവനങ്ങൾ തുടങ്ങി നിരവധി സാമ്പത്തിക സേവനങ്ങൾ ഒരൊറ്റ സ്ഥലത്ത് തന്നെ ആളുകൾക്ക് ലഭ്യമാക്കുന്നതാണ് ഈ സേവനങ്ങൾ. ആദായനികുതിയ്ക്ക് പുറമേ ഈ പോസ്റ്റ് ഓഫീസ് സിഎസ്‌സി കൗണ്ടറുകൾ നിരവധി സർക്കാർ സേവനങ്ങളും വിവരങ്ങളും വാഗ്ദാനം ചെയ്യുന്നുണ്ട്. ഡിജിറ്റൽ ഇന്ത്യ പദ്ധതി പ്രകാരം സർക്കാർ മറ്റ് നിരവധി ഇലക്ട്രോണിക് സേവനങ്ങളും നൽകുന്നുണ്ട്.
നികുതിദായകർക്ക് പുതിയ ആദായനികുതി വെബ്‌സൈറ്റായ https://www.incometax.gov.in./ ന് പുറമേ പോസ്റ്റ് ഓഫീസ് സിഎസ്‌സികളും ഉപയോഗിക്കാം. മിക്ക ഉപയോക്താക്കളും ഓൺലൈനിൽ ആദായനികുതി ഫയൽ ചെയ്യുന്നത് എളുപ്പമായാണ് കണക്കാക്കുന്നത്. എന്നാൽ സാങ്കേതിക വൈദഗ്ധ്യമില്ലാത്ത കുറച്ച് പേരാണ് അവരുടെ ഐടിആർ ഫയൽ ചെയ്യാൻ പോസ്റ്റ് ഓഫീസ് സിഎസ്‌സികളെ ആശ്രയിക്കുന്നത്. ഇക്കഴിഞ്ഞ ജൂൺ ഏഴിനാണ്മ പുതിയ ആദായനികുതി പോർട്ടലായ 'www.incometax.gov.in' ആരംഭിക്കുന്നത്. അതേ സമയം പുതിയ പോർട്ടലിന് സാങ്കേതിക തകരാറുകൾ ഉള്ളതിനാൽ, പുതിയ വെബ്‌സൈറ്റ് വികസിപ്പിച്ച ഇൻഫോസിസ് ഉദ്യോഗസ്ഥരുമായി ജൂൺ 22 ന് ധനമന്ത്രി ധനമന്ത്രി നിർമ്മല സീതാരാമൻ ഒരു യോഗം വിളിച്ചിരുന്നു.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ മാറ്റമില്ല, വെള്ളിക്ക് വൻ കുതിപ്പ്; സെപ്റ്റംബർ 7-ലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; നിക്ഷേപകർക്ക് നേട്ടമോ? അറിയേണ്ടതെല്ലാം

ബംഗളൂരു-മംഗളൂരു വന്ദേ ഭാരത്: ട്രയൽ റൺ വൻ വിജയം, ഇനി യാത്ര എളുപ്പം; അറിയേണ്ടതെല്ലാം



Click it and Unblock the Notifications
