ഒരു നികുതിദായകന് എന്ന നിലയില്‍ നിങ്ങളുടെ ഏറ്റവും പ്രധാനപ്പെട്ട കടമയാണ് ആദായനികുതി കൃത്യസമയത്തോ അല്ലെങ്കില്‍ അതിന് മുമ്പോ ഫയല്‍ ചെയ്യുകയെന്നത്. ആദായനികുതി റിട്ടേണുകള്‍ വൈകി ഫയല്‍ ചെയ്യുന്നത് നികുതിദായകനില്‍ നിന്ന് ധാരാളം ആനുകൂല്യങ്ങള്‍ എടുത്തുകളായന്‍ ഇടയാക്കും. ഇതുമൂലം കുറഞ്ഞ ഇളവുകള്‍ക്ക് പുറമേ, നികുതിദായകര്‍ പിഴയും നല്‍കേണ്ടി വരുന്നു. കാലതാമസം വരുത്തി ആദായനികുതി റിട്ടേണുകള്‍ സമര്‍പ്പിക്കുന്ന രീതി നികുതിദായകര്‍ ഒഴിവാക്കേണ്ടതുണ്ട്. ഒരു നികുതിദായകന് തന്റെ ആദായനികിതി റിട്ടേണ്‍ സമര്‍പ്പിക്കുന്നതില്‍ കാലതാമസം വരുത്തുന്നപക്ഷം ചുവടെ പറഞ്ഞിരിക്കുന്ന അനന്തരഫലങ്ങള്‍ നേരിടേണ്ടി വരുന്നു.
നഷ്ടങ്ങള്‍: ഹൗസ് പ്രോപ്പര്‍ട്ടിയില്‍ നിന്നുള്ള നഷ്ടം ഒഴികെയുള്ളവ മുന്നോട്ട് കൊണ്ടുപോവാന്‍ സാധിക്കില്ല.
വകുപ്പ് 234 എ പ്രകാരം പലിശ ഈടാക്കല്‍: വരുമാന റിട്ടേണ്‍ സമര്‍പ്പിക്കുന്നതിനുള്ള കാലതാമസത്തിന് നികുതിദായകന് പ്രതിമാസം 1 ശതമാനം അല്ലെങ്കില്‍ മാസത്തിന്റെ ഒരു ഭാഗം പലിശ നല്‍കേണ്ടതാണ്.

വൈകി ഫയല്‍ ചെയ്യുന്നതിനുള്ള ഫീസ്: അസസ്സ്മെന്റ് വര്‍ഷം 2018-19 മുതല്‍ സമര്‍പ്പിച്ച റിട്ടേണിനായി വകുപ്പ് 234 എ പ്രകാരം വൈകി ഫയല്‍ ചെയ്യുന്നതിനുള്ള ഫീസ് ഈടാക്കുന്നു. നിശ്ചിത തീയതിയ്ക്ക് ശേഷം ആദായനികുതി റിട്ടേണ്‍ സമര്‍പ്പിച്ചിട്ടുണ്ടെങ്കിലും അസസ്സ്മെന്റ് വര്‍ഷത്തിന്റെ ഡിസംബര്‍ 31 -ന് മുമ്പായി, 5,000 രൂപ വൈകിയുള്ള ആദായനികുതി റിട്ടേണ്‍ ഫയലിംഗ് നിരക്കായി ഈടാക്കുന്നു. ഡിസംബര്‍ 31 -ന് ശേഷം റിട്ടേണ്‍ സമര്‍പ്പിക്കുകയാണെങ്കില്‍, വൈകി ഫയല്‍ ചെയ്യുന്ന നിരക്ക് 10,000 രൂപയായി വര്‍ധിക്കുന്നതാണ്. എന്നിരുന്നാലും, മൊത്ത വരുമാനം അഞ്ച് ലക്ഷം രൂപയില്‍ കവിയുന്നില്ലെങ്കില്‍, വൈകിയുള്ള റിട്ടേണ്‍ നിരക്ക് 1,000 രൂപയില്‍ കൂടില്ല.
കുറവ് ആനുകൂല്യങ്ങള്‍: പിഴ അടയ്ക്കുന്നതിന് പുറമേ, നികുതിദായകന് ആ വര്‍ഷത്തേക്കുള്ള ചില ഇളവുകളും കിഴിവുകളും നഷ്ടപ്പെടുത്തുകയും കൂടിയാണ് ചെയ്യുന്നത്. ആദായനികുതി റിട്ടേണ്‍ വൈകി ഫയല്‍ ചെയ്താല്‍ നഷ്ടപ്പെടുന്ന ഇളവുകളും കിഴിവുകളും താഴെ നല്കുന്നു;
പുതിയ സ്ഥാപനങ്ങളിലേക്ക് വകുപ്പ് 10 എ, വകുപ്പ് 10 ബി പ്രകാരമുള്ള ഇളവുകള്‍ ലഭ്യമായിരിക്കില്ല.
80-IA, 80-IAB, 80-IB, 80-IC , 80-ID, 80-IE എന്നിവയ്ക്ക് കീഴിലുള്ള കിഴിവ്, അതായത്, വ്യാവസായി സ്ഥാപനങ്ങളില്‍ നിന്നോ അടിസ്ഥാനസൗകര്യ വികസനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന സംരംഭങ്ങളില്‍ നിന്നോ ഇള്ള ലാഭവും നേട്ടവും സംബന്ധിച്ചിള്ള ഇളവുകള്‍ ലഭ്യമായിരിക്കില്ല.
80IAC, 80IBA, 80JJA, 80JJAA, 80LA, 80P, 80PA, 80QQB, 80RRB എന്നിവയ്ക്ക് കീഴിലുള്ള ഇളവുകള്‍ ലഭ്യമായിരിക്കില്ല.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?



Click it and Unblock the Notifications