ആർക്കും ഒരു പിടിയും തരാതെ ചാഞ്ചാട്ടം തുടരുകയാണ് സംസ്ഥാനത്തെ സ്വർണവില. കഴിഞ്ഞ ദിവസങ്ങളൽ വില കുറഞ്ഞ് 53,000 രൂപയിൽ തുടർന്ന പവന്‍റെ വില വീണ്ടും ഉയരാൻ തുടങ്ങിയിട്ടുണ്ട്. അതോടെ വലിയ അളവിൽ സ്വർണം വാങ്ങാൻ കാത്തിരുന്നവരുടെ ചങ്കിടിപ്പ് കൂടി. വരും ദിവസങ്ങളിൽ സ്വർണവില കുറയുമോ അതോ കൂടുമോ എന്ന് പ്രവചിക്കുക അസാധ്യമാണ്.
ഇന്നത്തെ സ്വർണവില
പവന് 53,000 രൂപ എന്ന നിരക്കിലായിരുന്നു സംസ്ഥാനത്ത് ഇന്നലെ സ്വർണവ്യാപാരം നടന്നത്. തുടർച്ചയായി മൂന്ന് ദിവസമാണ് പവന്‍റെ വില 53,000 രൂപയിൽ തുടർന്നത്. എന്നാൽ ഇന്ന് 80 രൂപ വർധിച്ചു. അതോടെ പവന്‍റെ വില 53,080 രൂപയിലേക്കെത്തി. ഗ്രാമിന് 6635 രൂപയാണ് വില.
സംസ്ഥാനത്തിന് ചരിത്രത്തിലെ ഏറ്റവും ഉയർന്ന വില രേഖപ്പെടുത്തിയ മാസം മെയ് ആണ്. മെയ് 20-ആം തീയ്യതി ഒരു പവൻ സ്വർണ്ണത്തിന് 55,120 രൂപയും ഗ്രാമിന് 6,890 രൂപയുമായിരുന്നു വില.
ആഭരണം വാങ്ങാൻ കൂടുതൽ നൽകണം
സ്വർണവില നേരിയ തോതിൽ വർധിച്ച സാഹചര്യത്തിൽ ആഭരണം വാങ്ങുമ്പോഴും ഉയർന്ന വില നൽകേണ്ടി വരും. കാരണം സ്വർണാഭരണം വാങ്ങുമ്പോൾ പവന്‍റെ വില മാത്രം നൽകിയാൽ പോര. അതിനൊപ്പം പണിക്കൂലി, നികുതി, ഹാൾമാർക്കിംങ് നിരക്കുകൾ തുടങ്ങിയ കൂടി നൽകണം. ശരാശരി 5 ശതമാനമാണ് പണിക്കൂലി. 3 ശതമാനം ജിഎസ്ടിയും. അങ്ങനെ കണക്ക് കൂട്ടുമ്പോൾ ഒരു പവൻ സ്വർണാഭരണം വാങ്ങാൻ ഏകദേശം 59,000 രൂപ നൽകേണ്ടി വരും.

വില വർധനവിന് കാരണം
ഓഹരി വിപണികളുടെ തളര്‍ച്ചയില്‍ സ്വര്‍ണത്തിലേയ്ക്ക് നിക്ഷേപം ഒഴുകുന്നതാണ് വില കൂടാനുള്ള പ്രധാന കാരണം. യുഎസ് ഫെഡ് റിസര്‍വ് നിരക്കുകള്‍ മുകളില്‍ തുടരുമ്പോഴും പണപ്പെരുപ്പ ആശങ്കകള്‍ ഒഴിയാത്തത് സ്വര്‍ണത്തെ മുകളില്‍ നിലനിര്‍ത്തുന്നു. ചൈനയും, ഇന്ത്യയും അടക്കമുള്ള ലോകരാജ്യങ്ങളിലെ കേന്ദ്ര ബാങ്കുകള്‍ സ്വര്‍ണത്തില്‍ നിക്ഷേപം വര്‍ധിപ്പിക്കുന്നതും വില വര്‍ധിക്കാന്‍ കാരണമായി.
ആഗോള സ്വർണവില
ആഗോള വിപണിയില്‍ സ്വര്‍ണം ഔണ്‍സിന് 2,325.31 ഡോളറാണ്. 24 മണിക്കൂറിനിടെ സ്വര്‍ണം ഔണ്‍സിന് 6.80 ഡോളറിന്‍റെ കുറവാണു രേഖപ്പെടുത്തിയത്. ആഗോള വിപണിയിലെ വില മാറ്റങ്ങള്‍ ഡോളറിലായതിനാല്‍, നേരിയ വിലമാറ്റങ്ങള്‍ പോലും പ്രാദേശിക വിപണിയില്‍ വലിയ മാറ്റങ്ങള്‍ക്കു വഴിവച്ചു. ഡോളറിനെതിരേ രൂപ മോശം പ്രകടനമാണ് നടത്തുന്നത്.
കഴിഞ്ഞ 6 മാസത്തിനിടെ ആഗോള സ്വര്‍ണവിലയില്‍ 289.19 ഡോളറിന്റെ (14.15%) വര്‍ധനയുണ്ടായി. 1 വര്‍ഷത്തിനിടെ സ്വര്‍ണത്തിന്റെ കുതിപ്പ് 410.88 ഡോളര്‍ (21.38%) ആണ്.

അഡ്വാന്‍സ് ബുക്കിംഗ് ഗുണം ചെയ്യും
സ്വർണവിലയിലെ ചാഞ്ചാട്ടം തുടരുന്ന സാഹചര്യത്തിൽ വലിയ അളവിൽ സ്വർണം വാങ്ങാൻ ആഗ്രഹിക്കുന്നവർ അഡ്വാന്‍സ് ബുക്കിംഗ് നടത്തുന്നതാണ് നല്ലത്. സ്വര്‍ണവിലയുടെ 10 ശതമാനം മുതല്‍അഡ്വാന്‍സ് നല്‍കി സ്വര്‍ണം ബുക്ക് ചെയ്യാം. സ്വര്‍ണ വില കൂടിയാല്‍ബുക്ക് ചെയ്ത വിലയിലും വില കുറഞ്ഞാല്‍കുറഞ്ഞ വിലയിലും സ്വര്‍ണം ലഭിക്കും എന്നതാണ് അഡ്വാൻസ് ബുക്കിംഗിന്റെ പ്രത്യേകത.
വില തീരുമാനിക്കുന്നത് ആര്..?
കേരളത്തിലെ സ്വർണ്ണവില തീരുമാനിക്കുന്നത് ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചൻസ് അസോസിയേഷൻ ആണ്. ഓരോ ദിവസത്തെയും രൂപയുടെ വിനിമയ നിരക്ക്,അന്താരാഷ്ട്ര വിപണിയുമായി ബന്ധപ്പെട്ട ഇന്ത്യയുടെ 24 കാരറ്റ് സ്വർണ്ണത്തിന്‍റെ ബാങ്ക് നിരക്ക്, ഡോളർ വില തുടങ്ങിയ ഘടകങ്ങളെല്ലാം അസോസിയേഷനുകൾ സ്വർണ്ണവില നിശ്ചയിക്കുന്നതിൽ കണക്കിലെടുക്കുന്നുണ്ട്.
More From GoodReturns

സ്വർണം വാങ്ങാൻ ഒരുങ്ങുകയാണോ? ഇന്നത്തെ സ്വർണ-വെള്ളി നിരക്കുകൾ അറിയാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ

സ്വർണവിലയിൽ മാറ്റം: ഇന്ന് സ്വർണം വാങ്ങുന്നവർ അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ

യുഎഇയിൽ സ്വർണവിലയിൽ മാറ്റമില്ല; പ്രവാസികൾക്ക് സ്വർണം വാങ്ങാൻ പറ്റിയ അവസരമോ?

സ്വാതന്ത്ര്യദിനത്തിൽ സ്വർണവിലയിൽ മാറ്റമില്ല; ഇന്നത്തെ നിരക്കുകൾ ഇങ്ങനെ

ദുബായിൽ സ്വർണവിലയിൽ മാറ്റമില്ല; നാട്ടിലേക്ക് സ്വർണം കൊണ്ടുപോകുന്നവർ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ

ദുബായിൽ സ്വർണവില കുറവ്: കേരളത്തെ അപേക്ഷിച്ച് ഗ്രാമിന് ലാഭം 1500 രൂപയിലേറെ!

ദുബായിൽ സ്വർണം വാങ്ങാൻ ഒരുങ്ങുകയാണോ? കേരളത്തെക്കാൾ ലാഭകരമാക്കാൻ ഈ വഴികൾ നോക്കൂ

ഐടിആർ ഫയലിംഗ്: ഓഗസ്റ്റ് 31-ന് മുൻപ് പൂർത്തിയാക്കി പിഴ ഒഴിവാക്കാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!



Click it and Unblock the Notifications