പോയവര്‍ഷം യുകെ, ഫ്രാന്‍സ് എന്നീ രാജ്യങ്ങളെ മറികടന്ന് ലോകത്തെ അഞ്ചാമത്തെ സാമ്പത്തിക ശക്തമായി ഇന്ത്യ വളര്‍ന്നെന്ന് പുതിയ റിപ്പോര്‍ട്ട്. അമേരിക്ക കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഗവേഷണ സ്ഥാപനം 'വേള്‍ഡ് പോപ്പുലേഷന്‍ റിവ്യൂ'വിന്റേതാണ് ഈ കണ്ടെത്തല്‍. 2019 -ല്‍ ഇന്ത്യയുടെ മൊത്തം ആഭ്യന്തര ഉത്പാദനം (ജിഡിപി) 2.94 ലക്ഷം കോടി ഡോളര്‍ രേഖപ്പെടുത്തി. 2.83 ലക്ഷം കോടി ഡോളറാണ് യുകെയുടെ സമ്പദ് വ്യവസ്ഥ. ഫ്രാന്‍സിന്റേത് 2.71 ലക്ഷം കോടിയും.
ഇതോടെ ലോകത്തെ ഏറ്റവും വലിയ അഞ്ചാമത്തെ സാമ്പത്തിക ശക്തിയായി ഇന്ത്യ മാറിയെന്ന് വേള്‍ഡ് പോപ്പുലേഷന്‍ റിവ്യൂ വ്യക്തമാക്കി. വാങ്ങല്‍ ശേഷി തുല്യതപ്പെടുത്തിയാല് (പര്‍ച്ചേസിങ് പവര്‍ പാരിറ്റി) ഇന്ത്യയുടെ ജിഡിപി 10.51 ലക്ഷം കോടി ഡോളര്‍ തൊടും. ജപ്പാന്, ജര്‍മ്മനി എന്നീ രാജ്യങ്ങളെക്കാള്‍ ഉയര്‍ന്ന വരുമാനമാണിത്.
ഇതേസമയം, 2,170 ഡോളര്‍ മാത്രമാണ് ഇന്ത്യയുടെ പ്രതിശീര്‍ഷ ജിഡിപി. ഉയര്‍ന്ന ജനസഖ്യ മുന്‍നിര്‍ത്തിയാണ് ഇന്ത്യയുടെ പ്രതിശീര്‍ഷ ജിഡിപി ഇത്രയേറെ താഴാന്‍ കാരണം. അമേരിക്കയുടെ പ്രതിശീര്‍ഷ ജിഡിപി വരുമാനം 62,794 ഡോളറാണ്. എന്തായാലും യഥാര്‍ത്ഥ ജിഡിപി കണക്കുകളില്‍ ഇന്ത്യയുടെ ചിത്രം ആശാവഹമല്ല.
നടപ്പു സാമ്പത്തിക വര്‍ഷം അഞ്ചു ശതമാനം മാത്രമാണ് രാജ്യം കണക്കാക്കുന്ന ജിഡിപി വളര്‍ച്ച. കഴിഞ്ഞ മൂന്നു വര്‍ഷംകൊണ്ട് ഏഴര ശതമാനത്തില്‍ നിന്നും അഞ്ചു ശതമാനമായി ഇന്ത്യയുടെ ജിഡിപി വളര്‍ച്ച ഇടിഞ്ഞു. മുന്‍കാലങ്ങളെ അപേക്ഷിച്ച് തുറന്ന ചിന്താഗതിയാണ് ഇന്ത്യന്‍ വിപണി ഇപ്പോള്‍ പുലര്‍ത്തുന്നത്.
തൊണ്ണൂറുകളുടെ തുടക്കം മുതല്‍ ഉദാരവത്കരണം ഇന്ത്യയില്‍ നടപ്പിലായി. വ്യാവസായിക നിയന്ത്രണങ്ങള്‍ മയപ്പെട്ടു. വിദേശ വ്യാപാരത്തിനും നിക്ഷേപങ്ങളും സുഗമമായി. ഇന്ത്യയുടെ സമ്പദ് ഘടന ശക്തപ്പെടാന്‍ ഈ നീക്കങ്ങള്‍ കാരണമായെന്ന് വേള്‍ഡ് പോപ്പുലേഷന്‍ റിവ്യൂ പറയുന്നു. നിലവില്‍ ഇന്ത്യയുടെ സേവന മേഖല അതിവേഗം വളരുകയാണ്.
രാജ്യത്തിന്റെ സമ്പദ് ഘടനയില്‍ 60 ശതമാനവും സേവന മേഖലയില്‍ നിന്നുള്ള സംഭാവനയാണ്. തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിലും സേവന മേഖല പിന്നിലല്ല (28 ശതമാനം). സേവന മേഖല കഴിഞ്ഞാല്‍ നിര്‍മ്മാണ, കാര്‍ഷിക മേഖലകളാണ് ഇന്ത്യയുടെ സമ്പദ് ഘടനയ്ക്ക് അടിത്തറ പാകുന്ന മറ്റു പ്രധാന രണ്ടു ഘടകങ്ങള്‍, റിപ്പോര്‍ട്ട് വ്യക്തമാക്കി.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?



Click it and Unblock the Notifications
