ഇന്ത്യൻ ബെഞ്ച്മാർക്ക് സൂചികകൾ ഇന്ന് നഷ്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചു. ഇന്ത്യയും ചൈനയും തമ്മിലുള്ള അതിർത്തിയിലെ സംഘർഷങ്ങളാണ് ഇന്നത്തെ ഇടിവിന് പ്രധാന കാരണം. സെൻസെക്സ് 97.30 പോയിൻറ് അഥവാ 0.29 ശതമാനം ഇടിഞ്ഞ് 33,507.92 പോയിന്റിലെത്തി. നിഫ്റ്റി സൂചിക 36.25 പോയിൻറ് അഥവാ 0.37 ശതമാനം കുറഞ്ഞ് 9,877.75ൽ ക്ലോസ് ചെയ്തു. അതേസമയം, നിഫ്റ്റി മിഡ്‌കാപ്പ് സൂചിക 0.06 ശതമാനം ഉയർന്ന് നേട്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചപ്പോൾ നിഫ്റ്റി സ്‌മോൾകാപ്പ് സൂചിക 0.49 ശതമാനം ഉയർന്നു.
ഇന്ന് നിഫ്റ്റി മീഡിയ മികച്ച പ്രകടനം കാഴ്ചവച്ചു. ഏകദേശം 2 ശതമാനം വർദ്ധനവ് രേഖപ്പെടുത്തി. നിഫ്റ്റി ഫിനാൻഷ്യൽ സർവീസസ് ആണ് വിപണിയിൽ ഏറ്റവും മോശം പ്രകടനം കാഴ്ച വച്ചത്. ബാങ്ക് ഓഹരികൾ, മെറ്റൽ, എഫ്എംസിജി സൂചികകളും ഇന്ന് നഷ്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചു. മാരുതി സുസുക്കി, ഭാരതി എയർടെൽ, വിപ്രോ, ബ്രിട്ടാനിയ, ആക്സിസ് ബാങ്ക് എന്നിവയാണ് നിഫ്റ്റി സൂചികയിൽ ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയത്.

ഭാരതി ഇൻഫ്രാടെൽ, കൊട്ടക് മഹീന്ദ്ര ബാങ്ക്, ഐടിസി, പവർ ഗ്രിഡ്, എം ആൻഡ് എം എന്നിവ ഏറ്റവും കൂടുതൽ നഷ്ടം രേഖപ്പെടുത്തി. എച്ച്ഡിഎഫ്‌സി അസറ്റ് മാനേജ്‌മെന്റ് കമ്പനിയുടെ ഓഹരി വില ഇന്ന് മൂന്ന് ശതമാനത്തിലധികം ഇടിഞ്ഞു. എയ്‌സ് നിക്ഷേപകനായ രാധാകിഷൻ ദമാനി കമ്പനിയുടെ നിയന്ത്രണ ഓഹരി വാങ്ങാൻ സാധ്യതയുണ്ടെന്ന റിപ്പോർട്ടിനെത്തുടർന്ന് ബുധനാഴ്ച ഇന്ത്യ സിമൻറ്സ് ഓഹരികൾ 10 ശതമാനത്തിലധികം ഉയർന്നു.
2020 സാമ്പത്തിക വർഷത്തിന്റെ നാലാം പാദത്തിൽ കമ്പനി വരുമാനം റിപ്പോർട്ട് ചെയ്തതിനെത്തുടർന്ന് എച്ച്പിസിഎല്ലിന്റെ ഓഹരികൾ ഇന്ന് ഏറ്റവും താഴ്ന്ന നിലയിൽ നിന്ന് 4 ശതമാനത്തിലധികം ഉയർന്നു.
More From GoodReturns

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

ഐആർസിടിസി പുതിയ ടെൻഡറുകൾ: ഓഹരി വിപണിയിൽ ഇന്ന് വൻ മാറ്റത്തിന് സാധ്യത?

46% വരെ ലാഭം! വിപണിയിൽ കുതിപ്പിന് തയ്യാറായി 6 ഓഹരികൾ; ബ്രോക്കറേജ് നിർദ്ദേശങ്ങൾ ഇങ്ങനെ

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

റെയിൽവേ ഓഹരികളിൽ തിങ്കളാഴ്ച വൻ കുതിപ്പ്? ശ്രദ്ധിക്കേണ്ട പ്രധാന പി.എസ്.യു ഓഹരികൾ ഇവയാണ്

വാഹന വിപണിയിൽ റെക്കോർഡ് കുതിപ്പ്; പെട്രോൾ കാറുകളെ മറികടന്ന് പുതിയ താരങ്ങൾ, ശ്രദ്ധിക്കേണ്ട ഓഹരികൾ

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

903 കോടിയുടെ വമ്പൻ കരാർ; ആർവിഎൻഎൽ ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുന്നു?



Click it and Unblock the Notifications
