റീട്ടെയിലര്‍മാരും ഇ-കൊമേഴ്‌സ് കമ്പനികളും സേവനം പരിമിതമാക്കി, സര്‍ക്കാര്‍ ഇടപെട്ടു

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

21 ദിവസത്തെ രാജ്യവ്യാപക ലോക്ക് ഡൗണ്‍ ആരംഭിച്ചതോടെ, ജനങ്ങള്‍ക്ക് നല്‍കുന്ന ഇളവുകളെ കുറിച്ച് പ്രാദേശിക അധികാരികളും പൊലീസും തമ്മില്‍ ആശയക്കുഴപ്പം നിലനിന്നിരുന്നു. ഇത് അവശ്യ സാധനങ്ങളുടെയും സേവനങ്ങളുടെയും ഭാഗമായതും നിരോധന ഉത്തരവുകളില്‍ നിന്ന് ഒഴിവാക്കപ്പെട്ടതുമായ ഭക്ഷണ, പലചരക്ക് സാധനങ്ങളുടെ വിതരണത്തില്‍ കാര്യമായ തടസ്സമുണ്ടാക്കി. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ഉത്തരവ് പ്രകാരം ദില്ലി പൊലീസ്, ഗുരുഗ്രാം പൊലീസ്, നോയിഡ പൊലീസ്, അഹമ്മദാബാദ് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ എന്നിവയുള്‍പ്പടെ ചില അധികാരികള്‍ ആമസോണ്‍, ഫ്‌ളിപ്പ്കാര്‍ട്ട്, ബിഗ്ബാസ്‌ക്കറ്റ്, ഗ്രോഫേഴ്‌സ്, സ്വിഗ്ഗി, സൊമാറ്റോ തുടങ്ങിയ സ്റ്റാഫുകള്‍ക്ക് കര്‍ഫ്യൂ പാസ് നല്‍കുന്നത് ഉള്‍പ്പടെ ഹോം ഡെലിവറി അനുവദിക്കുന്നതിനുള്ള സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തി.

ബിഗ് ബസാര്‍

ബിഗ് ബസാര്‍ ശൃംഖല പ്രവര്‍ത്തിക്കുന്ന ഫ്യൂച്ചര്‍ റീട്ടെയില്‍ പോലുള്ള ഓഫ്‌ലൈന്‍ റീട്ടെയിലെര്‍മാര്‍, പൊലീസ് തങ്ങളുടെ സ്റ്റാഫുകളുടെ ബൈക്കുകളും താക്കോലുകളും കണ്ടുകെട്ടുകയും സ്‌റ്റോറുകളിലേക്കുള്ള വഴിയില്‍ മര്‍ദ്ദിക്കുകയും ചെയ്തുവെന്ന് പരാതിപ്പെട്ടു. അവശ്യ സേവനങ്ങള്‍ പ്രാപ്തമാക്കുന്നതിന് കേന്ദ്രം വ്യക്തമായ മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കിയിട്ടും ചരക്കുകകളുടെ നീക്കത്തിന് പ്രാദേശിക അധികാരികള്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ കാരണം ബിഗ് ബാസ്‌കറ്റ് പോലുള്ള ഓണ്‍ലൈന്‍ പലചരക്ക് വ്യാപാരികള്‍ പ്രവര്‍ത്തനം താല്‍ക്കാലികമായി നിര്‍ത്തിവച്ചു.

ഇ-കൊമേഴ്‌സ്

ഇ-കൊമേഴ്‌സ് കമ്പനിയായ ഫ്‌ളിപ്പ്കാര്‍ട്ടും പല നഗരങ്ങളിലും ഡെലിവറികള്‍ നിര്‍ത്തിവച്ചു. പല നഗരങ്ങളിലും കമ്പനിയുടെ ഡെലിവറി ഏജന്റുമാരോട് പൊലീസ് മോശമായി പെരുമാറുന്നു എന്ന പരാതി ഉയര്‍ന്നുവന്ന സാഹചര്യത്തിനാലാണിത്. ഹോം ഡെലിവറി ചെയ്യുന്ന റീട്ടെയിലര്‍മാരുടെയും സ്ഥിതി വ്യത്യസ്തമല്ല. ദില്ലി, മുംബൈ, ഉത്തര്‍പ്രദേശ്, തമിഴ്‌നാട് ഉള്‍പ്പടെയുള്ള വലിയ നഗരങ്ങളില്‍ ഇവര്‍ക്ക് ഭക്ഷ്യ കമ്പനികളില്‍ നിന്ന് സപ്ലൈ ലഭിക്കുന്നുണ്ട്. കൂടാതെ, ഇവരുടെ സ്റ്റോറുകളിലും വെയര്‍ഹൗസുകളിലും ആവശ്യത്തിന് സ്‌റ്റോക്ക് ഉണ്ടെന്നും അവകാശപ്പെടുന്നു. പക്ഷേ, സ്റ്റോറുകള്‍ പ്രവര്‍ത്തിപ്പിക്കുന്നതു സംബന്ധിച്ച അവ്യക്തതയാണ് പ്രശ്‌നം.

കോവിഡ് 19 കാരണം നിങ്ങളുടെ യാത്രകള്‍ റദ്ദാക്കുകയാണോ? അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍ ഇവയാണ്കോവിഡ് 19 കാരണം നിങ്ങളുടെ യാത്രകള്‍ റദ്ദാക്കുകയാണോ? അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍ ഇവയാണ്

ലോക്ക് ഡൗണ്‍

രാജ്യവ്യാപകമായി ലോക്ക് ഡൗണ്‍ നടപ്പാക്കുന്നതിനിടയില്‍, പ്രമേഹ മരുന്നുകള്‍, പാരസെറ്റമോള്‍ എന്നിവ ആളുകള്‍ പരിഭ്രാന്തരായി വാങ്ങിക്കൂട്ടുന്നുണ്ടെന്ന് രസതന്ത്രജ്ഞര്‍ ചൂണ്ടിക്കാട്ടി. ഇത് വിതരണത്തില്‍ തടസ്സങ്ങള്‍ സൃഷ്ടിക്കുകയും മരുന്ന് യഥാര്‍ഥത്തില്‍ ആവശ്യമുള്ള രോഗികളിലേക്ക് എത്താതിരിക്കാനും കാരണമാവുന്നുവെന്നും ഇവര്‍ കൂട്ടിച്ചേര്‍ത്തു. ഈ സ്ഥിതി തുടരുകയും സര്‍ക്കാര്‍ ഇത് ശ്രദ്ധിക്കാതിരിക്കുകയുമാണെങ്കില്‍, ഗുരുതരമായ കുറവുണ്ടാവാന്‍ സാധ്യതയുണ്ടെന്ന് ഓള്‍ ഇന്ത്യ കെമിസ്റ്റ് ആന്‍ഡ് ഡിസ്ട്രിബ്യൂട്ടേഴ്‌സ് ഫെഡറേഷന്‍ അറിയിച്ചു.

കൊവിഡ് 19: വീട്ടിലിരുന്ന് ജോലി ചെയ്യുന്ന രീതിയുമായി മല്ലിട്ട് ഐടി സേവന സ്ഥാപനങ്ങള്‍കൊവിഡ് 19: വീട്ടിലിരുന്ന് ജോലി ചെയ്യുന്ന രീതിയുമായി മല്ലിട്ട് ഐടി സേവന സ്ഥാപനങ്ങള്‍

പല നഗരങ്ങളിലും ഇതുപോലുള്ള റിപ്പോര്‍ട്ടുകള്‍ ഉയര്‍ന്നു വന്നതോടെ, സ്റ്റാന്‍ഡേര്‍ഡ് ഓപ്പറേറ്റിംഗ് പ്രോട്ടോക്കോളുകള്‍ തയ്യാറാക്കാനും ഹെല്‍പ്പ്‌ലൈനുകള്‍ സ്ഥാപിക്കാനും അവശ്യ വസ്തുക്കളുടെ വിതരണം ഏകോപിപ്പിക്കുന്നതിനും നോഡല്‍ ഓഫീസര്‍മാരെ നിയമിക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം എല്ലാ സംസ്ഥാനങ്ങളോടും കേന്ദ്രഭരണ പ്രദേശങ്ങളോടും ആവശ്യപ്പെട്ടു.കൂടാതെ, അവശ്യ വസ്തുക്കളുടെ കുറവ് സംബന്ധിച്ച അഭ്യൂഹങ്ങളെക്കുറിച്ച് ആഭ്യന്തര മന്ത്രാലയം സംസ്ഥാനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി.

പല നഗരങ്ങളിലും ഇതുപോലുള്ള റിപ്പോര്‍ട്ടുകള്‍ ഉയര്‍ന്നു വന്നതോടെ, സ്റ്റാന്‍ഡേര്‍ഡ് ഓപ്പറേറ്റിംഗ് പ്രോട്ടോക്കോളുകള്‍ തയ്യാറാക്കാനും ഹെല്‍പ്പ്‌ലൈനുകള്‍ സ്ഥാപിക്കാനും അവശ്യ വസ്തുക്കളുടെ വിതരണം ഏകോപിപ്പിക്കുന്നതിനും നോഡല്‍ ഓഫീസര്‍മാരെ നിയമിക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം എല്ലാ സംസ്ഥാനങ്ങളോടും കേന്ദ്രഭരണ പ്രദേശങ്ങളോടും ആവശ്യപ്പെട്ടു.കൂടാതെ, അവശ്യ വസ്തുക്കളുടെ കുറവ് സംബന്ധിച്ച അഭ്യൂഹങ്ങളെക്കുറിച്ച് ആഭ്യന്തര മന്ത്രാലയം സംസ്ഥാനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി.

ജിയോയില്‍ കണ്ണുനട്ട് ഫെയ്‌സ്ബുക്ക്; 10% ഓഹരികള്‍ വാങ്ങാന്‍ സാധ്യതയെന്ന് റിപ്പോര്‍ട്ട്ജിയോയില്‍ കണ്ണുനട്ട് ഫെയ്‌സ്ബുക്ക്; 10% ഓഹരികള്‍ വാങ്ങാന്‍ സാധ്യതയെന്ന് റിപ്പോര്‍ട്ട്

സിവില്‍ സപ്ലൈസ്

ആവശ്യത്തിന് ഭക്ഷണം, മെഡിക്കല്‍, സിവില്‍ സപ്ലൈസ് എന്നിവ ലഭ്യമാണെന്നും അവശ്യ സേവനങ്ങള്‍ പരിപാലിക്കുമെന്നും പരസ്യപ്പെടുത്തുന്നതിനുള്ള നടപടിയെടുക്കാന്‍ സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടു. ഭൂവുടമകള്‍/ വീട്ടുടമസ്ഥര്‍ എന്നിവരില്‍ നിന്ന് ഏതെങ്കിലും തരത്തിലുള്ള ബുദ്ധിമുട്ടുകള്‍ നേരിടുന്ന ഡോക്ടര്‍മാരെയും പാരാമെഡിക്കുകളെയും സംരക്ഷിക്കുന്നതിനായി പ്രാദേശിക അധികാരികള്‍ക്ക് മന്ത്രാലയം പ്രത്യേക നിര്‍ദേശം നല്‍കി. ഇത്തരക്കര്‍ക്കെതിരെ പ്രസക്തമായ നിയമ വ്യവസ്ഥകള്‍ പ്രകാരം ശിക്ഷാനടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി.

English summary

റീട്ടെയിലര്‍മാരും ഇ-കൊമേഴ്‌സ് കമ്പനികളും സേവനം പരിമിതമാക്കി, സര്‍ക്കാര്‍ ഇടപെട്ടു | india covid 19 lockdown government gets in after retailers e-commerce players stopped

india covid 19 lockdown government gets in after retailers e-commerce players stopped
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X